മലയാള സിനിമയുടെ വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ കലാജീവിതം സമഗ്രമായി പഠനവിധേയമാക്കുന്ന കൃതിയാണ് മുഹമ്മദ് റാഫി എൻ വിയുടെ കെ.ജി.ജോർജിന്റെ സിനിമലോകം എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് കെജി ജോർജ്ജും ഞാനും തമ്മിൽ എന്ന പേരിൽ മുഹമ്മദ് റാഫി എൻ വി വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

മലയാള സിനിമയുടെ വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ കലാജീവിതം സമഗ്രമായി പഠനവിധേയമാക്കുന്ന കൃതിയാണ് മുഹമ്മദ് റാഫി എൻ വിയുടെ കെ.ജി.ജോർജിന്റെ സിനിമലോകം എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് കെജി ജോർജ്ജും ഞാനും തമ്മിൽ എന്ന പേരിൽ മുഹമ്മദ് റാഫി എൻ വി വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

മലയാള സിനിമയുടെ വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ കലാജീവിതം സമഗ്രമായി പഠനവിധേയമാക്കുന്ന കൃതിയാണ് മുഹമ്മദ് റാഫി എൻ വിയുടെ കെ.ജി.ജോർജിന്റെ സിനിമലോകം എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് കെജി ജോർജ്ജും ഞാനും തമ്മിൽ എന്ന പേരിൽ മുഹമ്മദ് റാഫി എൻ വി വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

മലയാള സിനിമയുടെ വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ കലാജീവിതം സമഗ്രമായി പഠനവിധേയമാക്കുന്ന കൃതിയാണ് മുഹമ്മദ് റാഫി എൻ വിയുടെ കെ.ജി.ജോർജിന്റെ സിനിമലോകം എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് കെജി ജോർജ്ജും ഞാനും തമ്മിൽ എന്ന പേരിൽ മുഹമ്മദ് റാഫി എൻ വി വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

കെ ജി ജോർജുമായുള്ള എന്റെ ബന്ധം എന്താണെന്ന് ചോദിച്ചാൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്ന അൻവർ അബ്ദുള്ളയുടെ ഉത്തരം തന്നെയാണ് എനിക്കും പറയാനുള്ളത്. അൻവർ അബ്ദുള്ള പക്ഷെ ഒന്നിലധികം തവണ കെ ജി ജോർജിനെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഞാൻ പക്ഷെ അതുമില്ല. അല്ലെങ്കിലും മഹത്തായ കലാകാരന്മാരെ പേഴ്സണൽ സ്പെയ്സിൽ കണ്ടുമുട്ടണം അവർ നമുക്കാരൊക്കെയോ ആയി മാറാൻ എന്നില്ലല്ലോ. കിം കി ഡുക്കിനെ, ഗൊദാർദിനെ, മാർക്കേസിനെ, പാമുക്കിനെ അങ്ങനെയാരുമാകട്ടേ, നേരിൽ കണ്ടും ഇടപഴകിയുമാണോ നമ്മുടെ ജീവിതത്തിലേക്ക് അവർ കടന്ന് വന്ന് നമ്മുടെ ആരെല്ലാമോ ആയി മാറുന്നത്. അവരുടെ കല, സർഗാത്മകത ഒക്കെയല്ലേ അവരെ നമുക്ക് വിലപ്പെട്ട മനുഷ്യരാക്കി മാറ്റുന്നത്. നമ്മെ രൂപപ്പെടുത്തുന്നതിൽ, നമ്മുടെ അബോധത്തെയും ബോധത്തെയും പരിഷ്കരിക്കുകയും പുനർനിർമിക്കുകയുമൊക്കെ ചെയ്യുന്നതിൽ ഒക്കെ അവർക്കുള്ള പങ്ക് നമ്മൾ ദിനേന കണ്ടും മിണ്ടിയും ഇടപഴകുന്ന മനുഷ്യരേക്കാൾ പതിന്മടങ്ങല്ലേ? അല്ലെങ്കിൽ അവരല്ലേ, അവരുടെ കലയും സർഗാത്മകതയുമൊക്കെയല്ലേ നമ്മെ കുറെയെങ്കിലും കൊള്ളാവുന്ന മനുഷ്യരാക്കി മാറ്റുന്നത്. നമ്മിൽ അന്തസ്സും രാഷ്ട്രീയബോധവും സാമൂഹികബോധവുമൊക്കെ പ്രേക്ഷേപിക്കുന്നതിൽ, നമ്മെ അറിഞ്ഞതിൽ നിന്ന് മോചിപ്പിക്കുന്നതിൽ അവരുടെ കലയ്ക്കുള്ള പങ്ക് നിസ്സാരമല്ലല്ലോ. അത് തന്നെ എനിക്ക് കെ ജി ജോർജുമായുള്ള മഹത്തായ ബന്ധം. കെ ജി ജോർജിന്റെ യവനികയും ഉൾക്കടലും മാത്രമാണ് കുറേകാലം മുമ്പ് കാണാൻ സാധിച്ച സിനിമകൾ. പിന്നീട് ഫിലിം സൊസൈറ്റികൾ എന്റെ നാട്ടിലും പരിസരങ്ങളിലും കാലിക്കറ്റ് സർവകലാശാല പഠനകാലത്തും സിനിമകൾ കാണിച്ച കാലത്ത് മറ്റ് ചിലത് കൂടി കാണാൻ സാധിച്ചു. ഏതാണ്ട് പത്ത് വർഷം മുമ്പേ മണ്ണ് ഒഴികെയുള്ള സിനിമകൾ കാണാനുള്ള അവസരം ലഭിച്ചു. ചില സിനിമകളുടെ സിഡികൾ ഇറങ്ങിയത് വാങ്ങി സൂക്ഷിച്ചു. പലതും പലരും ബുക്കും സിഡിയുമൊക്കെ കാണാനും വായിക്കാനും കടമായി കൊണ്ട് പോയി തിരികെ തരാത്ത ഇനത്തിൽ നഷ്ടമായി. ഒന്നോരണ്ടോ എണ്ണം ഇപ്പോഴും എന്റെ അലമാരയിൽ ഭദ്രമായി ഇരിപ്പുണ്ട്. അദ്ദേഹം ചെയ്ത മിക്ക സിനിമകളും ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ ഇടക്കിടക്ക് അതെടുത്ത് വീട്ടിലിരുന്ന് സ്വസ്ഥമായി കാണുക ഹോബിയുമാണ്. ചില സിനിമകളുടെ പ്രിന്‍റ് ലഭ്യവുമല്ല.

ADVERTISEMENT

മലയാളസിനിമാസംവിധായകരുടെ കൂട്ടത്തിൽ നിന്ന് ലോകസിനിമാ ക്ലാസ്സിക്കുകൾ ചെയ്തവർക്കിടയിൽ പട്ടികപ്പെടുത്താൻ സംശയലേശമേതുമില്ലാതെ പ്രസ്താവിക്കാവുന്ന മാസ്റ്റർ സംവിധായകനാണ് കെ ജി ജോർജ്. യാങ് ലുക് ഗൊദാർദും ഹിച് കോക്കും ക്ലോദ് ഷാബ്ഹോൾ (Claude Chabrol) ഉം സത്യജിത് റേയും ഒക്കെ ചെയ്ത സിനിമകളുടെ പ്രമേയ സാധ്യതകളും ദർശനങ്ങളും സാങ്കേതിക-വ്യാകരണസംബന്ധിയായ ഘടകങ്ങളും എല്ലാം കെ ജി ജോർജ് മലയാള സിനിമയിൽ പരീക്ഷിച്ചു. അവ നൂറുശതമാനം മൗലികമായതുമായിരുന്നു. വിവിധ രാജ്യങ്ങളിൽ ഉണ്ടായ സിനിമയുടെ പലവിധ ജോണറുകൾ മലയാളമെന്ന ഒരു ചെറിയ ഭാഷയുടെ വെള്ളിത്തിരയിൽ പരീക്ഷിച്ച ധിഷണയുടെ പേര് കൂടിയാണത്.

കെ ജി ജോർജ് ഒരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമായിരുന്നില്ല. ചിത്രസന്നിവേശം ദൃശ്യവിന്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ ധിഷണ പ്രതിപ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ നിർമാണത്തിന്റെ ഓരോ ഘട്ടവും അദ്ദേഹം ആസൂത്രണം ചെയ്യുകയും സിനിമ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിക്കുകയും ചെയ്തു.1997 ഇൽ ഇറങ്ങിയ ജാഫർ പനാഹിയുടെ മിറർ എന്ന ഇറാനിയൻ സിനിമയിൽ സ്കൂൾ കുട്ടിയായ മിന സിനിമയുടെ അവസാനഘട്ടത്തിൽ കയ്യിൽ കെട്ടിയ പ്ലാസ്റ്റർ എല്ലാം അഴിച്ചെറിഞ്ഞുകൊണ്ട് ഇനിയെനിക്കഭിനയിക്കേണ്ട എനിക്ക് മടുത്തു എന്ന് പറഞ്ഞുകൊണ്ട് ബസ്സിൽ നിന്നിറങ്ങി പോകുന്ന ഒരു രംഗമുണ്ട്. ഇതിനു സമാനമായി സിനിമയിൽ മുഴുകിയിരിക്കുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് താനിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സിനിമ മാത്രമാണ് എന്ന് ഓർമിപ്പിക്കുന്ന വിധം സിനിമയിൽ കയറി ഇടപെടുന്ന ‘സിനിമാക്കാരെ’ നമ്മൾ കെ. ജി. ജോർജിന്റെ 1983 ഇൽ ഇറങ്ങിയ ആദാമിന്റെ വാരിയെല്ലിൽ കണ്ടുമുട്ടും. മലയാളസിനിമയിലെ ആദ്യ ഫെമിനിസ്റ്റ് സിനിമയായ ഈ ചിത്രത്തിന്റെ പ്രമേയം സമൂഹത്തിലെ മൂന്ന് വ്യത്യസ്തതലങ്ങളിൽ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ്. വിവാഹിതരും മധ്യവർഗ കുടുംബംഗങ്ങളുമായ രണ്ട് പേർ അവരുടെ പുരുഷന്മാരിൽ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോൾ അമ്മിണി എന്ന വീട്ടുവേലക്കാരി സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ചിത്രത്തിൽ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവിൽ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസകേന്ദ്രത്തിന്റെ വാതിൽ തകർത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി. അക്കാലത്തെ പ്രേക്ഷകർക്ക് ഈ പ്ലോട്ട് തന്നെ പിടി കിട്ടിയില്ല എന്ന് വേണം പറയാൻ. 1983 ൽ മലയാളത്തിൽ അങ്ങനെയൊരു സിനിമ ആലോചിക്കാൻ പറ്റണമെങ്കിൽ അതിന്റെ സംവിധായകൻ ലോകസിനിമയുടെ കാലത്തിനുകുറുകെ നടന്നിരിക്കണം എന്ന് നിശ്ചയം. സിനിമയുടെ അവസാനം മൂന്നു സ്ത്രീ കഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളായ പെൺകൂട്ടവും ആണുങ്ങൾ തീർത്ത തടവറ ഭേദിച്ച് പുറത്തേക്ക് ഒഴുകുമ്പോൾ സിനിമയുടെ പിന്നണിക്കാരായ പ്രവർത്തകരെയും സംവിധായകരെയുമെല്ലാം തട്ടി മാറ്റി കൂടിയാണ് പാഞ്ഞു പോകുന്നത്! തങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് മലയാളസിനിമയെന്ന പുരുഷസിനിമയിൽ നിന്ന് കൂടിയാണ് എന്നോർമ്മിപ്പിക്കത്തക്കവിധം ആ ക്ലൈമാക്സ് ധിഷണയുടെ കൊടിയടയാളമായി ഇന്നും സിനിമയുടെ ഭൂപടത്തിൽ മായാതെയുണ്ട്. ജോർജിന് മുമ്പ് മാത്രമല്ല ശേഷവും ഇത്തരം പരീക്ഷണഘടകങ്ങൾ ആരാണ് മലയാളസിനിമയിൽ ഉപയോഗിക്കാൻ ധൈര്യം പ്രകടിപ്പിച്ചത് എന്ന് ഇത്തരം രംഗങ്ങൾ കാണുമ്പോൾ പ്രേക്ഷകരെ ഇരുത്തി ആലോചിപ്പിക്കുന്ന രംഗങ്ങളാണിവ.

ADVERTISEMENT

ഡി. ഡബ്ലിയു. ഗ്രിഫിത് ആണ് (ദി ബർത്ത് ഓഫ് എ നേഷൻ തുടങ്ങി ധാരാളം സിനിമകൾ ചെയ്ത അമേരിക്കൻ ഫിലിം മേക്കർ) ലോക ദൃശ്യസിനിമയ്ക്ക് ഷോട്ടുകൾ, ഫ്രെയ്മുകൾ, എഡിറ്റിങ് തുടങ്ങിയ വ്യാകരണസവിശേഷതകൾ നൽകി കലാസിനിമയുടെ ആഖ്യാനാശയം രൂപപ്പെടുത്തിയത് എന്ന് പറയാറുണ്ട്. മലയാളസിനിമയെസംബന്ധിച്ച് ലോകസിനിമയിൽ ഗ്രിഫിത്തിനുള്ളതിന് സമാനമായ സ്ഥാനം നൽകി ആദരിക്കേണ്ട സിനിമാജീവിതമായിരുന്നു കെ ജി ജോർജിന്റേത് എന്ന് പ്രസ്താവിക്കാം എന്ന് തോന്നുന്നു. മിസ് എൻ സീൻ ഡ്രമാറ്റിക് തുടർച്ചക്ക് അന്ത്യം കുറിക്കുകയും ചിത്രസന്നിവേശത്തെ സിനിമാറ്റിക് എഡിറ്റിങ് കലയായി ആധുനീകരിക്കുകയും ചെയ്തതിൽ കെ ജി ജോർജിനുള്ള പങ്ക് എടുത്ത് പറയണം. 1972 മുതൽ 1998 വരെ നീണ്ടുകിടക്കുന്ന 26 കൊല്ലത്തെ അദ്ദേഹത്തിന്റെ സിനിമാനിർമാണ ഗ്രാഫ് പരിശോധിച്ചാൽ മലയാളകലാസിനിമയുടെയും രാഷ്ട്രീയസമാന്തരസിനിമയുടെയും സാമൂഹികവിമർശനസിനിമയുടെയും എല്ലാം വളർച്ച അതിലുണ്ട്. ‘നെല്ല്’ (1974) എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ശേഷം 1975 ൽ അദ്ദേഹം സംവിധാനം ചെയ്ത ‘സ്വപ്നാടനം’ മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ മാത്രമല്ല, ആധുനികമായ പ്രമേയം കൈകാര്യം ചെയ്ത ആദ്യ സിനിമയുമാണ്. 1960 ൽ ലോകസിനിമയിൽ വന്ന ആൽഫ്രെഡ് ഹിച്ച് കൊക്കിന്റെ സൈക്കോ ആയിരിക്കണം കെ ജി ജോർജിന്റെ പിൻ പ്രേരണ. സൈക്കോ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ ആദ്യ മനഃശാസ്ത്ര വിദഗ്ധനായ പ്രൊഫസർ ഇ. മുഹമ്മദിന്റെ പലായനം എന്ന കഥയെ ആസ്പദമാക്കിയാണ് ജോർജ് ഈ സിനിമ ചെയ്തത്. കാലം പരിഗണിക്കുമ്പോൾ മാന്ത്രികകുതിരയായ് സഞ്ചരിക്കുന്ന മനസ്സെന്ന മനുഷ്യമസ്തിഷ്കത്തിലെ സങ്കീർണതയെ അഭിമിഖീകരിക്കുയായിരുന്നു ജോർജ്. അതിഭാവുകത്വവും നാടകീയതയും നിറഞ്ഞ മലയാളസിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് വെള്ളിത്തിരയിൽ ഡോക്ടർ ഗോപി എന്ന നാഡീവ്യൂഹരോഗം പിടിപെട്ട കഥാപാത്രത്തിന്റെ മാനസികവിഭ്രാന്തികൾ പിടിപെട്ട പിരിമുറുക്കങ്ങളും മനസ്സിന്റെ സഞ്ചാരങ്ങളും ഹിപ്നോട്ടിസവും കറുപ്പും വെളുപ്പും ഗ്രയും നിറഞ്ഞ വെള്ളിത്തിരയിൽ പടർന്നു. അത് മലയാളസിനിമയുടെ തലവര മാറ്റിഴെയുതാൻ പര്യാപ്തമായിരുന്നു. ആ അർത്ഥത്തിൽ മലയാളസിനിമയുടെ ആദ്യ ന്യൂ ജെനറേഷൻ സിനിമ അന്ന് പിറന്നു. നിറയെ ചുഴികളും അലയൊലികളുമുള്ള മനസ്സിന്റെ ആന്തരികസങ്കീർണതകളും ഭൂതകാല പ്രണയത്തിന്റെ ഓർമകൾ നടത്തുന്ന വേട്ടയാടലുകളും വിവാഹം കഴിച്ച സ്ത്രീയുമായി പൊരുത്തപ്പെടാൻ പറ്റാതാവുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും മനസ്സ് പിടിവിടുമ്പോൾ മനുഷ്യൻ നടത്തുന്ന പലായനവുമെല്ലാം മലയാളസിനിമയുടെ വെള്ളിത്തിര ഈ സിനിമയിൽ കൂടി ആദ്യമായി കണ്ടു എന്ന് പറയാം.

1978 ൽ കെ ജി ജോർജ് ചെയ്ത കുറച്ച് സിനിമകൾ അദ്ദഹത്തിന്റെ മറ്റ് സിനിമകളുടെ ഗണത്തിൽപ്പെടുത്തി ചർച്ചചെയ്യാൻ യോഗ്യമല്ലാത്ത വിധം ചരിത്രത്തിൽനിന്നും ഇല്ലാതായി എന്നും കാണാം. ‘പോലീസ്കാരൻ മകൾ’ എന്ന തമിഴ് സിനിമയുടെ പുനഃസൃഷ്ടിയായി പറയപ്പെടുന്ന ‘വ്യാമോഹം’ തിയറ്ററിൽ ഹിറ്റായിരുന്നു. പത്മരാജൻ തിരക്കഥ രചിച്ച ‘സൗന്ദര്യം’ എന്ന സിനിമയുടെ പ്രിന്‍റ് ഇപ്പോൾ ലഭ്യമല്ല. ഭോഗാത്മകസംഗീതത്തിനും മയക്കുമരുന്നിനും അടിപ്പെട്ട ഒരു പെണ്ണിന്റെ ജീവിതമായിരുന്നു ഈ സിനിമ. ‘രാപ്പാടികളുടെ ഗാഥ’, ‘ഇനിയവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’ എന്നീ ചിത്രങ്ങളും ഈ വർഷം തന്നെ ഉണ്ടാക്കിയതാണ്. ആദ്യം പറഞ്ഞ മൂന്ന് സിനിമകളിലും സ്ത്രീകഥാപാത്രങ്ങൾ മികച്ചു നിൽക്കുന്നവയും മലയാളസിനിമയുടെ മുൻനിര ആഖ്യാനത്തിലേക്ക് കടന്നിരിക്കുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. രാപ്പാടികളുടെ ഗാഥയും മലയാളസിനിമയിലെ നവംനവമായ കഥപറച്ചിലും സാമൂഹികപ്രസക്തമായ വിഷയസ്വീകരണവും കൊണ്ട് പുതുമയേറിയതായിരുന്നു. മയക്കുമരുന്നിലും സംഗീതത്തിലും ജീവിതത്തിന്റെ ലഹരി കണ്ടെത്തുന്ന ഗാഥ എന്ന പെൺകുട്ടിയും യുവതയുടെ നിരാശയും ദാമ്പത്യത്തിലെ സങ്കീർണതകളുമെല്ലാം ഈ സിനിമ ചർച്ച ചെയ്തു. ഒരു കാറപകടവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കഥകളെ ലിങ്ക് ചെയ്തവതരിപ്പിച്ച അലക്സാണ്ട്റോ ഗോണ്‍സാല്‍വസിന്റെ അമറോസ് പെറോസ് വരുന്നത് 1990 ഇൽ ആണ്. അതിനും17 കൊല്ലം മുൻപ് ഒരു മലയാളി സം‌വിധായകന്‍ സമാന രീതിയില്‍ ചിന്തിച്ചിരുന്നു എന്നതിന് കൂടി തെളിവാണ് ആദാമിന്റെ വാരിയെല്ല് എന്ന സിനിമ. മലയാളസിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലും രൂപപരമായ ഇത്തരമൊരു പരീക്ഷണം അതിന് മുമ്പുണ്ടായിട്ടില്ല. സിനിമയിൽ കയറി ഇടപെടുന്ന സിനിമാക്കാർ എന്ന ഇടപെടലും ഉണ്ടായിട്ടില്ല. ആദാമിന്റെ വാരിയെല്ല് കണ്ടു കൊണ്ടിരിക്കെ ഗൊദാർദിന്റെ ഒരു സിനിമയിൽ ഇത് സിനിമയാണ് എന്ന് ഒരു കഥാപാത്രം ഓർമപ്പെടുത്തുന്നപോലെ കാണികളെ നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത് സിനിമയാണെന്നും നിങ്ങളുടെ സിനിമയും പാട്രിയാർക്കൽ ആയ ജീവിത വ്യവസ്ഥയും പെണ്ണിനെ അഴിക്കുള്ളിലാണ് പരിചരിക്കുന്നത് എന്നോർമ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. ഇത്തരം രൂപപരവും ആഖ്യാനപരവുമൊക്കെയായ പരീക്ഷണങ്ങൾ ലോക സിനിമയിൽ തന്നെ അത്യപൂർവമായിരുന്നു.

ADVERTISEMENT

മലയാളസിനിമയുടെ എക്കാലത്തെയും ജീനിയസ് സംവിധായകൻ എന്ന നിലയിൽ അനശ്വരനായ കെ ജി ജോർജ് സിനിമാ വ്യവസായി എന്ന നിലയിൽ പരാജയപ്പെട്ട മനുഷ്യൻ കൂടിയായിരുന്നു. ഒത്തുതീർപ്പുകൾക്ക് കീഴ്പ്പെടാൻ തയ്യാറാവാതിരുന്നത് കൊണ്ടായിരുന്നു അദ്ദേഹം പരാജയപ്പെട്ട സിനിമാവ്യവസായിയും വിജയിച്ച ജീനിയസുമായത്. ഒത്തുതീർപ്പുകൾ ചെയ്താൽ മാത്രമേ തനിക്കിനി സിനിമയെടുക്കാൻ സാധിക്കൂ എന്ന അവസ്ഥ വന്ന കാലത്ത് അദ്ദേഹം സിനിമ ഉണ്ടാക്കുന്ന ഏർപ്പാട് അവസാനിപ്പിച്ച് വെറുതെയിരുന്നു. നീണ്ട മുപ്പത്തി മൂന്ന് വർഷം! അത് മലയാളകലാസിനിമക്കും ഇന്ത്യൻ കലാസിനിമക്കും ഏറ്റ നഷ്ടങ്ങളാണ് എന്ന് പറയാവുന്ന വിധം ശക്തമായിരുന്നു ആ സൃഷ്ടികൾ. സിനിമ അദ്ദേഹത്തിന് ഉപജീവനത്തിനുള്ള സമ്പത്ത് പോലും കൊടുത്തില്ല. സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാൽ ആ ജീനിയസ് മാസ്റ്റർ അർഹിക്കുന്നതിന്റെ ലക്ഷത്തിൽ ഒരു രൂപപോലും അദ്ദേഹത്തിന് ലഭിച്ചില്ല, അത് അദ്ദേഹം ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. മലയാളം ഫിലിം മാസ്‌ട്രോ കെജി ജോർജിന്റെ സിനിമാലോകം എന്ന ഈ പുസ്തകം കെ ജി ജോർജിന്റെ പതിമൂന്ന് സിനിമകളുടെ പഠനവും അദ്ദേഹത്തിന്റെ സിനിമകളുടെ പൊതു സവിശേഷതകൾ സമാഹരിക്കുന്നതുമായ ഗ്രന്ഥമാണ്. ഈ പുസ്തകം അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട് ആയി വായനക്കാർ ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷയുണ്ട്.

The Cinematic World of KG George: An Overview:

KG George's film world explores the cinematic legacy of the celebrated Malayalam film director K.G. George. This book delves into his contributions to Malayalam cinema and his unique approach to filmmaking.