യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അജിജേഷ് പച്ചാട്ടിന്റെ പുതിയ കഥാസമാഹാരമാണ് ‘കോഹിനൂർ മാലപൊട്ടിക്കൽ’. സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമായ പത്തു ചെറുകഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ ഒരു ശ്രദ്ധേയ രചനയാണ് ‘ചുള്ളീം കോലും’. ഈ മനോഹരമായ ചെറുകഥയുടെ എഴുത്തനുഭവം ‘ഓർമ

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അജിജേഷ് പച്ചാട്ടിന്റെ പുതിയ കഥാസമാഹാരമാണ് ‘കോഹിനൂർ മാലപൊട്ടിക്കൽ’. സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമായ പത്തു ചെറുകഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ ഒരു ശ്രദ്ധേയ രചനയാണ് ‘ചുള്ളീം കോലും’. ഈ മനോഹരമായ ചെറുകഥയുടെ എഴുത്തനുഭവം ‘ഓർമ

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അജിജേഷ് പച്ചാട്ടിന്റെ പുതിയ കഥാസമാഹാരമാണ് ‘കോഹിനൂർ മാലപൊട്ടിക്കൽ’. സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമായ പത്തു ചെറുകഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ ഒരു ശ്രദ്ധേയ രചനയാണ് ‘ചുള്ളീം കോലും’. ഈ മനോഹരമായ ചെറുകഥയുടെ എഴുത്തനുഭവം ‘ഓർമ

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അജിജേഷ് പച്ചാട്ടിന്റെ പുതിയ കഥാസമാഹാരമാണ് ‘കോഹിനൂർ മാലപൊട്ടിക്കൽ’. സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമായ പത്തു ചെറുകഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ ഒരു ശ്രദ്ധേയ രചനയാണ് ‘ചുള്ളീം കോലും’. ഈ മനോഹരമായ ചെറുകഥയുടെ എഴുത്തനുഭവം ‘ഓർമ ഭാവനയിൽ കണ്ണെഴുതുമ്പോൾ’ എന്ന പേരിൽ അജിജേഷ് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

അന്ന് ഞാൻ ആ വീട്ടിലേക്ക് പോകാൻ നേരം മഴ ഇല്ലായിരുന്നു. പക്ഷേ അവിടെയെത്തി സിറ്റൗട്ടിലേക്ക് കയറിയ സമയം മുതൽ തുടങ്ങി, കനത്ത മഴ! ഇത്രയും നേരം ഈ മേഘങ്ങളെല്ലാം കൂടി എവിടെപ്പോയി ഒളിച്ചിരിക്കുകയായിരുന്നെന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി.

ADVERTISEMENT

നോവലെഴുത്തിനായി ചില വിവരങ്ങൾ ശേഖരിക്കാനായിരുന്നു സന്ദർശനം. സുഹൃത്ത് പ്രവിയാണ് അവരെ സജസ്റ്റ് ചെയ്തത്. എഴുത്തിനാവശ്യമായ ചില അന്വേഷണങ്ങൾ നടത്താൻ ഞാനവനേയും ഏൽപ്പിച്ചിരുന്നു. ആ വീടിനെ കുറിച്ചും അതിൽ താമസിക്കുന്ന വൃദ്ധദമ്പതിമാരെ കുറിച്ചും അവൻ ആദ്യമായി പറയുന്നത് അങ്ങനെയാണ്.

‘‘വീട്ടിനുള്ളിലെ ആമ്പിയൻസ് കണ്ട് നീ അപ്സെറ്റാവരുത്. അറിയാലോ, രണ്ടു പേരും സെവന്റി പ്ലസ് ആണ്. പോരാത്തതിന് ഒരാൾക്ക് അത്യാവശ്യം മറവിയുണ്ട്. മറ്റാളാണെങ്കിൽ ഒടുക്കത്തെ ഹാലൂസിനേഷന്റെ ആളും’’.

ADVERTISEMENT

കേട്ടപ്പോൾ കിളി പോയി. മറവിയും ഇമേജിനേഷനും ഉള്ള സ്ഥലത്തേക്കാണ് റഫറൻസിനായി പോവാൻ പറയുന്നത്.

‘‘നിനക്ക് തലയ്ക്ക് നല്ല സുഖമില്ലേ ? അങ്ങനെയുള്ള സ്ഥലത്ത് പോയിട്ട് എനിക്കെന്ത് കിട്ടാനാണ്?’’

ADVERTISEMENT

‘‘നിലവിൽ നിന്റെ അച്ഛന്റെ അച്ഛച്ഛന്റെ കഥ പറഞ്ഞു തരാൻ പള്ളിക്കൽ അംശം ദേശത്ത് ഞാനന്വേഷിച്ചിട്ട് ഇവരേ ബാക്കിയുള്ളൂ. നീ കാണാൻ പോകുന്ന ആളുടെ അച്ഛൻ, നിന്റെയീ അച്ഛച്ഛന്റെ വലംകയ്യായിരുന്നു എന്നാണ് പറഞ്ഞുകേൾക്കുന്നത്. ഒന്നു പോയി നോക്ക്. അഥവാ വല്ലോം തടഞ്ഞാലോ!’’.

അവന്റെ ആ ഒറ്റ പറച്ചിലിലാണ് രണ്ടും കൽപിച്ച് ഇറങ്ങാൻ തുനിഞ്ഞത്. ഇറങ്ങുന്നതിന് മുമ്പ് ഒരിക്കൽ കൂടി അവന് ഫോൺ ചെയ്തു.

‘‘എടാ ഇതിൽ ആർക്കാണ് മറവി രോഗമുള്ളത് ?’’.

‘‘അതറിയൂലഡാ... വല്യമ്മ പറയുന്നത് വല്യമ്മയ്ക്ക് മറവി രോഗവും അയാൾക്ക് ഹാലൂസിനേഷനുമാണ് എന്നാണ്. പക്ഷേ അവരോട് സംസാരിക്കുമ്പോൾ നമുക്ക് നേരെ തിരിച്ചാണ് തോന്നുക. അയാൾക്ക് മറവി രോഗവും വല്യമ്മയ്ക്ക് ഇല്ലാത്തത് പറയുന്ന സ്വഭാവവും ആണെന്ന്’’.

അതു കേട്ടപ്പോൾ വല്ലാത്ത കൗതുകമായി. കാണാൻ പോകുന്ന രണ്ടു പേരും മാനസികമായി ഓരോ അവസ്ഥയിലാണ്. പക്ഷേ അതിൽ ആര് ഏത് അവസ്ഥയിലാണെന്ന് കാണുന്നവർക്കാർക്കും മനസ്സിലാവുകയുമില്ല.

കൊള്ളാം, അടിപൊളി.

‘‘ചിലപ്പോൾ അവർക്ക് രണ്ടു പേർക്കും സംഗതികൾ ആർക്കൊക്കെയാണെന്ന് കൃത്യമായി അറിയാമായിരിക്കും’’.– അവൻ പൂർത്തിയാക്കി.

‘‘മക്കളെ ആരേലും വിളിച്ച് ഇവരുടെ അവസ്ഥയൊന്ന് കൺഫോം ആക്കിയാലോ? അങ്ങനെയാവുമ്പോൾ എനിക്ക് സംസാരിക്കാൻ കുറച്ചൂടി എളുപ്പമാവില്ലേ?’’

‘‘അതിന് നീ അവരെ ചികിൽസിക്കാനല്ലല്ലോ പോണത്’’.

അവൻ ഫോൺ കട്ട് ചെയ്തു.

അതോടെ ഒരു കാര്യം ഉറപ്പായി. ഈ യാത്ര കൊണ്ട് നോവലിലേക്കുള്ള ഒന്നും കിട്ടാൻ പോവുന്നില്ല. പക്ഷേ, ഭൂമിയിലെ വളരെ വ്യത്യസ്തമായ രണ്ടു മനുഷ്യരെ പരിചയപ്പെടാം. ടൂവീലർ മുന്നോട്ടെടുക്കാൻ അത്രയും മതിയായിരുന്നു

വീടിനുള്ളിൽ പക്ഷേ അവൻ പറഞ്ഞതു പോലുള്ള ആമ്പിയൻസൊന്നും എനിക്ക് ഫീൽ ചെയ്തില്ല. കയറിയപ്പോൾ പൊടുന്നനെ ഉണ്ടായ ഇടിയും മഴയും ഒഴിച്ച്...

വാതിൽ തുറന്നത് രഘുനാഥ് പലേരിയുടേത് പോലെ സുന്ദരമായ മുഖഛായയുള്ള മനുഷ്യനായിരുന്നു. മീശയും മുടിയും മൊത്തം നരച്ചിട്ടുണ്ട്. നിഷ്ക്കളങ്കമായ ചിരി . സോഫയിലേക്ക് വിരൽ ചൂണ്ടി ഇരിക്കാൻ പറഞ്ഞപ്പോൾ ഇങ്ങേരാണോ ഇമേജിൻ ചെയ്ത് പറയുന്ന ആളെന്നോർത്ത് ഞാൻ അന്തം വിട്ടു. കണ്ടാൽ പറയുകയേ ഇല്ല. എന്തൊരു സ്നേഹസമ്പന്നമായ പെരുമാറ്റം. ചുറ്റുപാടും നോക്കി. വീട് അൽപം പഴയ സെറ്റപ്പാണ്. പക്ഷേ എല്ലാറ്റിനും വല്ലാത്തൊരു ചിട്ടയുണ്ട്. ടി.വി, പുസ്തകങ്ങൾ, റേഡിയോ, ഇതെല്ലാം ഓരോ ഇടങ്ങളിലായി അച്ചടക്കത്തോടെ വെച്ചിരിക്കുന്നു.

‘‘എല്ലാം അവളുടെ പരിപാടിയാണ്. പണ്ട് പേരുകേട്ട ടൈലറിങ്ങുകാരിയായിരുന്നു. ആദ്യമൊന്നും ഇങ്ങനെ ആയിരുന്നില്ല. ടേപ്പ് കൊണ്ട് അളന്നളന്ന് ജീവിതത്തിനും കൃത്യത ഉണ്ടായിപ്പോയതാണ്’’.

കേട്ടപ്പോൾ അത്ഭുതം തോന്നി. മറവിയുള്ള ഒരാൾക്ക് ഈ വിധം വീട് മെയിന്റേൻ ചെയ്യാൻ കഴിയുമോ? ഇനി ഇതെല്ലാം ചെയ്യുന്നത് ഇങ്ങേരെങ്ങാനുമാണോ... എന്നിട്ട് ചെയ്യുന്നത് ഭാര്യയാണെന്ന് ഇമേജിൻ ചെയ്യുകയാണോ ? ഞാൻ വേഗം വന്ന കാര്യം പറഞ്ഞു. അപ്പോഴേക്കും, ശിരസ്സിൽ അങ്ങിങ്ങായി നരയ്ക്കാൻ മടിച്ചു നിൽക്കുന്ന നീണ്ട ചുരുണ്ട മുടിയിഴകളുള്ള ഒരു വൃദ്ധ അങ്ങോട്ട് കടന്നുവന്നു. അവർ നടക്കാൻ അൽപം പ്രയാസപ്പെടുന്നുണ്ടായിരുന്നു. കാണാൻ നല്ല കുട്ടിത്തമുള്ള മുഖം.

‘‘ഇയാള് ശരിക്കും നിന്നെ കാണാൻ വന്നതാ. നമ്മുടെ പഴയ കുഞ്ഞാമൻച്ചനെ കുറിച്ച് എന്തൊക്കെയോ അറിയണമെന്ന്’’.

എനിക്ക് ഒന്നും മനസിലായില്ല. ഇങ്ങേരുടെ അച്ഛനല്ലേ ശരിക്കും അച്ഛച്ഛന്റെ ഫ്രണ്ട്!

‘‘കേട്ടോ മോനേ... മൂപ്പരെ കുറിച്ചും മൂപ്പരുടെ അച്ഛനെ കുറിച്ചുമെല്ലാം ഇവൾക്കാ നന്നായി അറിയുക. എന്റെ അച്ഛന്റെ ഏറ്റവും നല്ല കമ്പനി ഇവളായിരുന്നു’’.

അത് കേട്ടതും വൃദ്ധ ഹൃദ്യമായി ചിരിച്ചു. പതിഞ്ഞ താളത്തിൽ പേരും വിവരങ്ങളുമെല്ലാം ചോദിച്ചു. അച്ഛച്ഛന്റെ അച്ഛനെ കുറിച്ച് കുറേ കഥകൾ പറഞ്ഞു തന്നു. എല്ലാം പുതിയതായിരുന്നു. ഒടുവിൽ വസൂരിയെടുക്കാൻ പോയി വസൂരി വന്ന് മരിച്ചത് വരെ കൃത്യമായി പറഞ്ഞു. അതിനിടയിൽ വൃദ്ധൻ പോയി മൂന്ന് ഗ്ലാസ് കട്ടൻ കൊണ്ടുവന്നു. പ്രവി പറഞ്ഞതു പോലുള്ള ഒരസ്വാഭാവികതയും ആ സമയം വരെ എനിക്കാ വീട്ടിൽ നിന്നും കിട്ടിയില്ല. ചായയ്ക്ക് ഏലക്കയുടെ രുചി, പക്ഷേ മധുരമില്ല

‘‘ഇതില് ങ്ങള് മധുരം ഇട്ടിട്ടില്ലാലോ...മോന് ചായയിൽ മധുരമുണ്ടോ ?’’.

അവർ എനിക്കു നേരെ തിരിഞ്ഞു.

‘‘ഉണ്ടല്ലോ..’’.

അവരെ എഴുന്നേൽപ്പിക്കണ്ട എന്നു കരുതി ഞാനൊരു കളളം പറഞ്ഞു.

‘‘എന്നാൽ ഇതിൽ ഇല്ല’’.

അതും പറഞ്ഞ് അവർ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

അന്നേരം അയാൾ പതിയെ പറഞ്ഞു.

‘‘ഞാൻ മധുരമിടാൻ മറന്നിട്ടൊന്നുമില്ല. മധുരമില്ലാത്തതു പോലെ നിനക്ക് തോന്നിയതാവും....’’

ഞാനൊന്ന് ഞെട്ടി. അങ്ങനെയാണെങ്കിൽ മറവി ഉള്ള അവരെങ്ങനെ ഇത്രയും കഥകൾ വെടിപ്പായി പറഞ്ഞു!

സത്യത്തിൽ ചായയിൽ പഞ്ചസാര ഇല്ല. അപ്പോൾ മറവി രോഗം ശരിക്കും ഇയാൾക്കല്ലേ ?

ആകെ തല കിറുങ്ങി.

മറവി ഇയാൾക്കാണെങ്കിൽ ഹാലൂസിനേഷൻ അവസ്ഥ മൂപ്പത്തിക്കായിരിക്കും. ഇനി പറഞ്ഞ കഥകളെല്ലാം ഭാവനയാണോ! അതുകൊണ്ടാണോ ആ കഥകൾക്ക് ഇത്രയും ഭംഗി?

‘‘കേട്ടോ മോനേ, എന്റെ മറവി രോഗം കൊണ്ട് ഇങ്ങേര് കുറേ പാടുപെട്ടതാ ജീവിതത്തിൽ...’’

അവർ പഞ്ചസാരയിളക്കിക്കൊണ്ട് കൂട്ടത്തിൽ വന്നിരുന്നു.

‘‘എനിക്ക് പക്ഷേ മറവിയേ ഉണ്ടായിരുന്നുള്ളൂ. ഇല്ലാക്കഥ പറഞ്ഞ് നട്ടപ്പാതിരായ്ക്ക് വല്ലിടത്തേയ്ക്കും ഇറങ്ങിപ്പോവുന്ന സ്വഭാവമില്ലായിരുന്നു’’.

വൃദ്ധൻ ചിരിച്ചു.

‘‘നീ ഓരോന്ന് പറഞ്ഞു തരുമ്പോഴല്ലേ ഞാനതും തിരക്കി പോകാറ്’’.

അതു കേട്ടതും വൃദ്ധക്ക് ചിരി വന്നു. ഇരുവരും പരസ്പരം നോക്കി നല്ല ചിരി.

ഞാനാണെങ്കിൽ അവർക്ക് രണ്ടു പേർക്കുമിടയിലിരുന്ന് ജീവിതത്തിലാദ്യമായി മധുരമില്ലാത്ത ചായ കുടിയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

സത്യത്തിൽ അവിടെ നിന്നും ഇറങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷനായിരുന്നു. പോയകാര്യം ഏറക്കുറെ സാധ്യമായെങ്കിലും മറവിയുടേയും ഹാലൂസിനേഷന്റേയും യഥാർത്ഥ ഉടമകളെ വേർതിരിച്ചെടുക്കാൻ എനിയ്ക്കും കഴിഞ്ഞിരുന്നില്ല. അല്ല, അതിന്റെ ആവശ്യവുമില്ല.

എങ്കിലും ഈ രണ്ട് അവസ്ഥകളും വച്ച് അവർ എങ്ങനെയായിരിക്കും ഇത്ര ഭംഗിയോടെ അവിടെ ജീവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടിത്തം കിട്ടിയില്ല. മറ്റുള്ളവർ അറിയരുതെന്ന് കരുതിയാണോ അവർ സ്വന്തം അവസ്ഥകൾ പരസ്പരം വീതം വെച്ച് ജീവിക്കുന്നത് ? അങ്ങനെയാണെങ്കിൽ എത്രമാത്രം പ്രണയമുണ്ടാവും അവർ തമ്മിൽ! മൂന്ന് മക്കളാണ് അവർക്കെന്ന് പ്രവി പറഞ്ഞിരുന്നു. അവർക്കറിയാമായിരിക്കുമോ ഇവരുടെ അവസ്ഥ ? കുറേ കാലം അങ്ങനെയൊക്കെ ചിന്തിച്ചു നടന്നു.

ആ ചിന്തകളിൽ നിന്നാണ് ‘ചുള്ളീം കോലും’ എന്ന കഥയുണ്ടാവുന്നത്. ഭീകരമായ രണ്ട് അവസ്ഥകളിലൂടെ ജീവിച്ച് അതിലൊരാൾ ഒരു പ്രത്യേക സാഹചര്യത്താൽ മറ്റൊരാളുടെ കാരണത്താൽ മരിച്ചു പോവുന്ന കഥ. വായിച്ച് ഒരുപാട് പേർ പേഴ്സലണായി എന്നോട് ചർച്ച ചെയ്ത കഥയും കൂടിയാണ് ‘ചുള്ളീം കോലും’. ഏറ്റവും പുതിയ പുസ്തകമായ ‘കോഹിനൂർ മാലപൊട്ടിക്കൽ’ എന്ന കഥാസമാഹാരത്തിൽ ഈ കഥ വായിക്കാം.

ദയനീയവും സങ്കീർണവുമായ നിസ്സഹായതകൾ പകുത്ത് മറ്റാർക്ക് മുന്നിലും പിടികൊടുക്കാതെ വളരെ സുന്ദരമായി ജീവിച്ച രണ്ടു പേർ.

അവരിപ്പോൾ ജീവനോടെ ഉണ്ടായിരിക്കുമോ?

അറിയില്ല.

കഥയിലേതുപോലെ സംഭവിച്ചിട്ടുണ്ടാകുമോ? അയാൾക്കും കാലിന് വേരിക്കോസ് വെയ്ൻ പ്രശ്നം ഉണ്ടായിരുന്നതാണല്ലോ!

അതും അറിയില്ല.

കാരണം ഞാൻ പിന്നെ അവരെ തിരക്കി പോയിട്ടില്ല, ലോകം അവസാനിക്കുന്നതു വരെ എന്റെ മനസ്സിൽ എല്ലാം പകുത്തെടുത്ത് അവരങ്ങനെ ജീവിക്കട്ടെ... അത്രയും പ്രേമത്തോടെ!

The Inspiration Behind 'Chulleem Kolum':

Ajijesh Pachatt's new short story collection 'Kohinoor Malapottikal' features 'Chulleem Kolum'. 'Chulleem Kolum' explores human life's complexities and uncertainties through ten short stories, vividly portraying life's raw essence.