സോളമനും സോഫിയയ്ക്കും പിന്നീടെന്തു സംഭവിച്ചു ? അനുരാഗത്തിന്റെ നറുനിലാവു ചൂടിയ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകള്‍’ The Enduring Legacy of 'Namukku Gramangalil Chennu Rapparkkam'
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം...’ അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്‍
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം...’ അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്‍
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം...’ അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്‍
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം...
അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും
ചെയ്തുവോ എന്നു നോക്കാം...’
അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്‍ എന്താണെന്നറിയാമോ...?’ അറിയില്ലെന്ന മൂളലോടെ തലകുനിച്ചു നിന്ന സോഫിയയോടു ചിരിയോടെ േസാളമന്‍ പറഞ്ഞു, ‘പോയി... ബൈബിളെടുത്തു വച്ചു നോക്ക്...’
വീട്ടിലെത്തിയ ഉടന്‍ അവള്‍ വേദപുസ്തകം തുറന്ന് ശലമോന്റെ ഉത്തമഗീതങ്ങളിലെ ആ വരികള്‍ വായിച്ചു. ‘... അവിടെ വച്ചു ഞാൻ
നിനക്കെന്റെ പ്രേമം തരും...’
അനുരാഗത്തിന്റെ നറുനിലാവു ചൂടിയ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകള്‍’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചലച്ചിത്രകാവ്യം കണ്ടവരാരും ഒരിക്കലും മറക്കില്ല ഈ മനോഹരരംഗം.
പ്രിയനോവലിസ്റ്റ് കെ.കെ. സുധാകരന്‍ നാലു പതിറ്റാണ്ട് മുൻപെഴുതിയ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ എന്ന നോവലിൽ നിന്നു സംവിധായകന്‍ പി. പത്മരാജന്‍ സോളമനെയും സോഫിയയെയും കണ്ടെടുത്തു സിനിമയിലേക്കു പകർത്തുമ്പോൾ ആരും കരുതിയിട്ടുണ്ടാകില്ല, തലമുറകൾ കടന്നു പോകുന്ന ഒരു പ്രണയഗീതമാണു പിറവിയെടുക്കുന്നതെന്ന്.
ഈ വിഖ്യാത രചനയ്ക്ക് വർഷങ്ങൾക്കു ശേഷം കെ.കെ.സുധാകരൻ ഒരു രണ്ടാം ഭാഗം എഴുതി. ‘സോളമന്റെ സോഫിയ’ എന്ന പേരിൽ ‘വനിത’യുടെ 2024 – ലെ ഓണപ്പതിപ്പിലൂടെയാണത് വായനക്കാരിലേക്കെത്തിയത്. ഇപ്പോഴിതാ, ‘സോളമന്റെ സോഫിയ’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു, എച്ച് ആൻഡ് സി ബുക്സിലൂടെ.
1985ൽ, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോടെ, കലാകൗമുദി വാരികയിലാണ് ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ ആദ്യം പ്രസിദ്ധീകരിച്ചത്.
‘‘നോവലിന്റെ പ്രസിദ്ധീകരണം തീർന്നു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി കാണാൻ വന്നു. അന്നു ഛായാഗ്രാഹകനായി തിളങ്ങി നിൽക്കുന്ന ഷാജി എൻ. കരുണിന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥ വേണം. സംവിധായകൻ ജി. അരവിന്ദൻ നിർദേശിച്ചത് ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ ആണത്രെ. കമല്‍ഹാസനാകും നായകൻ. എന്റെ അനുമതി ചോദിക്കാൻ വന്നതാണ്. ഞാൻ സമ്മതിച്ചു. പക്ഷേ, പിന്നീട് അതേക്കുറിച്ചു വിവരമൊന്നുമുണ്ടായില്ല.
രണ്ടാഴ്ച കഴിഞ്ഞ് എനിക്കൊരു ടെലഗ്രാം. ‘മീറ്റ് മീ ഇ മ്മീഡിയറ്റ്ലി, പി. പത്മരാജൻ’ ഒപ്പം ഒരു ഫോൺ നമ്പറും. കോളജിനടുത്തുള്ള ടെലഫോൺ ബൂത്തിൽ നിന്നു വിളിച്ചപ്പോള്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയാണ് ഫോണ്‍ എടുത്തത്. പപ്പേട്ടൻ കോവളം സമുദ്ര ഹോട്ടലിലുണ്ട്. ഒരു തിരക്കഥയുടെ പണിയിലാണ്. ഒന്നു ചെന്നു കാണൂ എന്നു ചേച്ചി പറഞ്ഞു.
പിറ്റേന്നു കോവളത്തെ ഹോട്ടലിലെത്തി. റൂമിന്‍റെ കതകില്‍ മുട്ടിയപ്പോള്‍ തുറന്നതു കഥയുെട ഗന്ധര്‍വന്‍. ചെറിയ കള്ളികളുള്ള ലുങ്കിയും അരക്കയ്യൻ ചാരക്കളർ ഷർട്ടുമണിഞ്ഞു സാക്ഷാല്‍ പി. പത്മരാജൻ.ആ മുറിയുടെ മട്ടുപ്പാവിലിരുന്നാൽ കടൽ കാണാം. ഞ ങ്ങൾ അവിടെയിരുന്നു സംസാരിച്ചു. സമൃദ്ധമായ ആ താടിയും തിളങ്ങുന്ന കണ്ണുകളും മാന്ത്രിക ശബ്ദവും ഇപ്പോഴും മനസ്സിലുണ്ട്. ഞാനും ഓണാട്ടുകരക്കാരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി. എന്റെ നാടായ കല്ലുമലയിൽ നിന്ന് എട്ടു കിലോമീറ്ററേയുള്ളു പത്മരാജൻ ജനിച്ചു വളർന്ന മുതുകുളത്തേക്ക്.
‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ സിനിമയാക്കാനുള്ള അനുമതി ചോദിക്കാനാണു പപ്പേട്ടൻ വിളിപ്പിച്ചത്. കലാകൗമുദിയിൽ വന്ന നോവലിനെക്കുറിച്ചു പത്മരാജനോടു പറഞ്ഞതും ലക്കങ്ങളെല്ലാം സൂക്ഷിച്ചു വച്ചു വായിക്കാന്‍ െകാടുത്തതും രാധാലക്ഷ്മിച്ചേച്ചി ആയിരുന്നു.
‘അതിലൊരു സിനിമയുണ്ട്. നമുക്കതു ചെയ്യാം.’ അദ്ദേഹം പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാന്‍ സമ്മതം പറഞ്ഞു.
മലയാള സിനിമയിൽ അതുവരെ മുന്തിരിത്തോട്ടം ലൊക്കേഷനായി വന്നിട്ടില്ലെന്നും ജോണിയെ പുതിയ കാലത്തെ സോളമൻ രാജാവാക്കാമെന്നുമൊക്കെ പറഞ്ഞ് പ പ്പേട്ടൻ ആവേശത്തിലായി. പെട്ടെന്നാണ് ഡേവിഡ് കാച്ചപ്പിള്ളിയുെട കാര്യം ഒാര്‍ത്തത്. ഞാനക്കാര്യം മടിച്ചു മടിച്ചു പപ്പേട്ടനോടു പറഞ്ഞു. മനോഹരമായ നേർത്ത ചിരിയോടെയായിരുന്നു മറുപടി, ‘സുധാകരാ, സിനിമയിൽ ആദ്യ അവസരം ഉപയോഗിക്കുകയെന്നതാണ് പ്രധാനം. കാത്തിരിക്കേണ്ട കാര്യമില്ല. എങ്കിലും സുധാകരൻ അവരോടൊന്നു സംസാരിക്കൂ. നമുക്കു നാളെ വീണ്ടും കാണാം.’
എന്റെ ധർമസങ്കടം സുഹൃത്തുക്കളോടു പങ്കുവച്ചു. പത്മരാജനെപ്പോലെ ഒരാളെ ഒഴിവാക്കരുതെന്നായിരുന്നു എല്ലാവരുെടയും ഉപദേശം. എനിക്കും അതാണു ശരിയെന്നു തോന്നി. പിറ്റേന്നു പപ്പേട്ടനെ കണ്ടു സമ്മതം അറിയിച്ചു. 1001 രൂപ അഡ്വാൻസായി തന്നു െകാണ്ട് അദ്ദേഹം പറഞ്ഞു, ‘സിനിമയിൽ ഞാൻ ആദ്യമായി അഡ്വാൻസ് കൊടുത്തവരൊക്കെ നന്നായി വന്നിട്ടുണ്ട്.’ പപ്പേട്ടന്റെ ആ വാക്കുകൾ മനസ്സിൽ നിറഞ്ഞു കിടപ്പുണ്ട്, ഒരനുഗ്രഹം പോലെ.
പിന്നെയെല്ലാം െപട്ടെന്നായിരുന്നു. േനാവലെഴുതുമ്പോള്‍ മനസ്സില്‍ വന്ന കാര്യങ്ങളെല്ലാം ഒരു എഡിറ്റിങ്ങും ഇല്ലാതെ എഴുതി അയയ്ക്കാൻ അദ്ദേഹം പറഞ്ഞു. എല്ലാം നാടകം പോലെ എഴുതി തയാറാക്കി അയച്ചു കൊടുത്തു. ജോലിത്തിരക്കു മൂലം പിന്നണിപ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കാനായില്ല. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന േപരില്‍ പത്മരാജന്‍റെ സിനിമ വരുന്നതായി സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചറിഞ്ഞു. പിന്നെ അറിഞ്ഞു േപര് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്നാക്കിയെന്ന്. ജോണിയെ സോളമനാക്കിയതും പപ്പേട്ടനാണ്.
പ്രിവ്യൂ ഷോയിൽ സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ എഴുതിയതിനെത്രയോ മുകളില്‍ എ ന്റെ കഥ സിനിമയിലേക്കു പകർത്തപ്പെട്ടിരിക്കുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകർ സോളമനെയും സോഫിയയെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയുമിനിയും അവർ അതിജീവിക്കുമെന്നാണ് പ്രതീക്ഷ, സിനിമയുള്ള കാലത്തോളം...’’.– മുൻപ് ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ എഴുത്ത് – സിനിമ യാത്രകളെക്കുറിച്ച് കെ.കെ.സുധാകരൻ പറഞ്ഞതിങ്ങനെ.
സോഫിയയെയും കൂട്ടി സോളമൻ ടാങ്കർ ലോറി ഓടിച്ചു പോകുന്നിടത്താണ് ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം’ അവസാനിക്കുന്നത്. ഇവിടെയാണ് ‘സോളമന്റെ സോഫിയ’ ആരംഭിക്കുന്നതും. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ, കവിത പോലെ സുന്ദരമായ ഒരു ആഖ്യാനമാണ് രണ്ടാം ഭാഗത്തിലും കെ.കെ.സുധാകരൻ വായനക്കാർക്കായി ഒരുക്കി വച്ചിട്ടുള്ളത്.