മലയാളത്തിന്റെ പ്രിയകവി പി.രാമൻ മൊഴിമാറ്റിയ അന്യഭാഷാ കവിതകളുടെ മികച്ച സമാഹാരമാണ് ‘ഒരുവരിത്തോണിയിൽ ആയിരം കടലുകള്‍’. ഇരുന്നൂറോളം കവികളിലൂടെ റഷ്യ, ചൈന, യു.എസ്, പലസ്തീന്‍, സ്‌പെയിന്‍, അയര്‍ലന്‍റ്, ജപ്പാന്‍, സെര്‍ബിയ, റുമേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, ബള്‍ഗേറിയ തുടങ്ങിയ എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള

മലയാളത്തിന്റെ പ്രിയകവി പി.രാമൻ മൊഴിമാറ്റിയ അന്യഭാഷാ കവിതകളുടെ മികച്ച സമാഹാരമാണ് ‘ഒരുവരിത്തോണിയിൽ ആയിരം കടലുകള്‍’. ഇരുന്നൂറോളം കവികളിലൂടെ റഷ്യ, ചൈന, യു.എസ്, പലസ്തീന്‍, സ്‌പെയിന്‍, അയര്‍ലന്‍റ്, ജപ്പാന്‍, സെര്‍ബിയ, റുമേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, ബള്‍ഗേറിയ തുടങ്ങിയ എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള

മലയാളത്തിന്റെ പ്രിയകവി പി.രാമൻ മൊഴിമാറ്റിയ അന്യഭാഷാ കവിതകളുടെ മികച്ച സമാഹാരമാണ് ‘ഒരുവരിത്തോണിയിൽ ആയിരം കടലുകള്‍’. ഇരുന്നൂറോളം കവികളിലൂടെ റഷ്യ, ചൈന, യു.എസ്, പലസ്തീന്‍, സ്‌പെയിന്‍, അയര്‍ലന്‍റ്, ജപ്പാന്‍, സെര്‍ബിയ, റുമേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, ബള്‍ഗേറിയ തുടങ്ങിയ എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള

മലയാളത്തിന്റെ പ്രിയകവി പി.രാമൻ മൊഴിമാറ്റിയ അന്യഭാഷാ കവിതകളുടെ മികച്ച സമാഹാരമാണ് ‘ഒരുവരിത്തോണിയിൽ ആയിരം കടലുകള്‍’. ഇരുന്നൂറോളം കവികളിലൂടെ റഷ്യ, ചൈന, യു.എസ്, പലസ്തീന്‍, സ്‌പെയിന്‍, അയര്‍ലന്‍റ്, ജപ്പാന്‍, സെര്‍ബിയ, റുമേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, ബള്‍ഗേറിയ തുടങ്ങിയ എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള കവിതകളും ഒപ്പം ഇന്ത്യൻ ഭാഷകളിലെ കവിതകളും ഈ പുസ്തകത്തിലുണ്ട്. ഐ ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരുവരിത്തോണിയില്‍ ആയിരം കടലുകള്‍’ വായിച്ച്, ‘ലോകകവിതകളിലേക്ക് ഒരു കിളിവാതിൽ’ എന്ന പേരിൽ പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസ് ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

മലയാളത്തിലെ പരിഭാഷാകൃതികളുടെ പട്ടികയിലേക്ക് ഒരു മികച്ച കാവ്യകൃതികൂടി കടന്നുവരുന്നു. സമകാലീന ലോകകവിതകളുടെ ഒരു പരിച്ഛേദം. മലയാളത്തിന്റെ പ്രിയകവി പി.രാമന്‍ വിവര്‍ത്തനം ചെയ്ത് ഐ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഒരുവരിത്തോണിയില്‍ ആയിരം കടലുകള്‍’. ലോകകവിതയില്‍ അലഞ്ഞുതിരിഞ്ഞ ഒരു മലയാള കവിയുടെ തിരഞ്ഞെടുപ്പുകൾ. ഈ പുതിയ കാലത്ത് ലോകമെമ്പാടുമുള്ള കവികള്‍ എങ്ങനെയാണ് എഴുതുന്നതെന്നും എന്തിനെക്കുറിച്ചാണ് എഴുതുന്നതെന്നുമുള്ള ആകാംക്ഷയ്ക്ക് ഉത്തരമാണ് ഈ കൃതി. സാഹിത്യരചനകളെ സാംസ്‌കാരികപാഠങ്ങളായിക്കൂടി പരിഗണിക്കാമെങ്കിൽ ലോകസംസ്‌കാരത്തിലേക്കുള്ള ഒരു കിളിവാതിലാണ് ഇത്. ഏകാത്മകമായ ഒരു സംസ്‌കാരഗോപുരത്തെയല്ല, വിഭിന്നതകളും വൈരുധ്യങ്ങളുമുള്ള നൂറുകണക്കിന് സാംസ്‌കാരിക സ്വത്വങ്ങളെയാണ് ഈ കിളിവാതിലിലൂടെ നമുക്ക് കാണാവുന്നത്. ഓരോ ദേശത്തുമുള്ള മനുഷ്യരുടെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച. ചിന്തയിലും വീക്ഷണത്തിലും സംസ്‌കാരത്തിലും പുലര്‍ത്തുന്ന തനിമകള്‍. കാവ്യബോധത്തിലെ വ്യത്യസ്തതകള്‍. വിഷയസ്വീകരണത്തിലും ആവിഷ്‌കാരത്തിലുമുള്ള അപാരമായ സ്വാതന്ത്ര്യങ്ങള്‍. അപ്പോഴും ലോകത്തെവിടെയും നിലവിളികള്‍ക്ക് ഒരേശബ്ദവും ഒരേ ഫ്രീക്വന്‍സിയുമാണെന്ന് നാം തിരിച്ചറിയുന്നു.

വി.പി.ഏലിയാസ്
ADVERTISEMENT

മലയാളിയുടെ വീക്ഷണചക്രവാളത്തെ വികസിപ്പിച്ചതില്‍ ലോകസാഹിത്യത്തിന്റെ വിവര്‍ത്തനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മാധ്യമവാര്‍ത്തകളില്‍ നിന്നും യാത്രാവിവരണഗ്രന്ഥങ്ങളില്‍ നിന്നും മാത്രമല്ല, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങളിലൂടെയുമാണ് മലയാളി ലോകത്തിന്റെ മിടിപ്പുകള്‍ അറിഞ്ഞത്. തങ്ങളുടെ ചുറ്റുപാടുകളുടെ പരിമിത വൃത്തത്തിനപ്പുറത്തും ഒരു ലോകമുണ്ടെന്നും അവിടെയും സമാനമനസ്‌കരായ ജനങ്ങൾ ജീവിക്കുന്നുണ്ടെന്നും മലയാളി ഹൃദയം കൊണ്ടറിഞ്ഞു. സങ്കുചിതവും യാഥാസ്ഥിതികവുമായ തങ്ങളുടെ ആശയാവലികള്‍ക്കപ്പുറത്ത് ഉദാരവും സ്വതന്ത്രവും വിപ്ലവോന്മുഖവുമായ ആശയധാരകളുണ്ടെന്നും മലയാളി തിരിച്ചറിഞ്ഞു. അത്തരം അനുഭവലോകങ്ങളിലേക്കും സ്വാതന്ത്ര്യങ്ങളിലേക്കുമുള്ള ഒരു കാവ്യയാത്രയാണ് ഈ കൃതിയിലൂടെ സാധ്യമാകുന്നത്.

കവിതകള്‍ എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുത്തില്‍ പുതുമകള്‍ തേടുന്നവര്‍ക്കും അവരുടെ കാവ്യവീക്ഷണത്തെയും അനുഭൂതിമണ്ഡലത്തെയും വിസ്തൃതമാക്കാന്‍ പര്യാപ്തമാണ് ഇത്. ഒരേ പാറ്റേണിലുള്ള കവിതകള്‍ നിറഞ്ഞാടുന്ന ഈ നവമാധ്യമകാലത്ത് ക്രാഫ്റ്റിലും പ്രമേയത്തിലും ലോകകവികൾ വരുത്തുന്ന നവീനതകൾ അറിയാനും ഇത് സഹായിക്കുമെന്ന് തീര്‍ച്ച. ഇരുന്നൂറോളം കവികളിലൂടെ റഷ്യ, ചൈന, യു.എസ്, പലസ്തീന്‍, സ്‌പെയിന്‍, അയര്‍ലന്‍റ്, ജപ്പാന്‍, സെര്‍ബിയ, റുമേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, ബള്‍ഗേറിയ തുടങ്ങിയ എഴുപതോളം രാജ്യങ്ങളുടെ കാവ്യഹൃദയങ്ങളാണ് ഇതിൽ മിടിക്കുന്നത്.

ADVERTISEMENT

ചില കവികളുടെ ഒന്നിലധികം കവിതകളുമുണ്ട്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അതിലളിതമായവയുണ്ട്; അതിസങ്കീര്‍ണമായവയും. കേവലപ്രസ്താവനകളുടെ രൂപത്തിലുള്ളവയും താളാത്മകഗാനരൂപത്തിലുള്ളവയുമുണ്ട്. ചിലത് ഗദ്യഖണ്ഡമായി ദീര്‍ഘിച്ചുകിടക്കുന്നു. ചിലത് ഒറ്റവരികൊണ്ട് കത്തിത്തീരുന്നു. ഈ വൈവിധ്യമാണ് ഈ കൃതിയുടെ ആത്മാവ്. പ്രമേയത്തിലുമുണ്ട് ഈ വൈവിധ്യം. എങ്കിലും ഭാവുകത്വപരമായ ഒരു ഇഴയടുപ്പം ഈ കവിതകള്‍ക്കുണ്ട് എന്നും, താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാവ്യഭാവുകത്വത്തെക്കൂടി ഈ പരിഭാഷാ കവിതകള്‍ പ്രകാശിപ്പിക്കുന്നുണ്ടെന്നും പി.രാമന്‍ അവകാശപ്പെടുന്നു. പി.രാമന്റെ പ്രസന്നവും സുതാര്യവും ചടുലവുമായ കാവ്യഭാഷകൊണ്ട് അഗ്നിശുദ്ധി നേടിയാണ് ഈ കവിതകള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ കവിതകള്‍ കേവലം ജഡമല്ല; നൃത്തം ചെയ്യുന്ന പ്രാണനുകളാണ്.

ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, കൊങ്കിണി, ആസാമീസ്, കവിതകളുടെ പരിഭാഷയും ഇതിലുണ്ട്. ഇരുപത്തിയൊന്നു വയസ്സുമാത്രം പ്രായമുള്ള ആസാമീസ് വിദ്യാര്‍ഥിനിയായ ജൂണിന്റെ കവിതകളുടെ മൂലരൂപവും അതിന്റെ വിവര്‍ത്തനവും ഇതില്‍ കൊടുത്തിരിക്കുന്നു. താരതമ്യപരമായ ഒരു സാധ്യത തുറന്നിടുന്നതും ഇളം തലമുറയെക്കൂടി അവതരിപ്പിക്കുന്നതും ഈ കൃതിയുടെ അധിക മൂല്യമായി പരിഗണിക്കപ്പെടുക തന്നെ ചെയ്യും.

ADVERTISEMENT
A Journey Through World Poetry with P. Raman:

Oruvarithoniyil Ayiram Kadalukal is a remarkable collection of translated world poetry curated by the beloved Malayalam poet P. Raman. This anthology serves as a gateway to diverse global poetic expressions, offering readers a glimpse into the contemporary voices and concerns of poets from around the world.

ADVERTISEMENT