പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ വരിവരിയായി നിരനിരയായി

പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ വരിവരിയായി നിരനിരയായി

പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ വരിവരിയായി നിരനിരയായി

പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ

ADVERTISEMENT

വരിവരിയായി നിരനിരയായി ആറാടി വരുമ്പോൾ

ഞാനെന്റെ കുഴിയാനകളെ കൊണ്ട്

ADVERTISEMENT

എന്തു ചെയ്യാനാണ് ?

പിന്നോട്ടു നടന്നു നടന്ന്

ADVERTISEMENT

അവ വരച്ചിടുന്നത്

ശിഥിലീകരിച്ച ഞാനെന്ന ഭൂപടമാണെന്ന്

പൂരക്കാരേ,

നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?’

കവിതാസമാഹാരത്തിന്റെ ആമുഖമായി ഇങ്ങനെയാണ് എഴുതിയത്. അതിലെല്ലാമുണ്ട്. കവിതയെഴുത്തുകാരൻ എന്ന നിലയിൽ എന്റെ പരിധിയും പരിമിതിയുമാണ് ആമുഖത്തിൽ എഴുതിയിരിക്കുന്നത്.

കവി എന്ന മേൽവിലാസത്തിന് ഒട്ടും അർഹനല്ലെന്ന തോന്നലും ഖേദവും വളരെക്കാലമായി കൂടെയുണ്ട്. അതുകൊണ്ടുതന്നെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി കവിതയെ കൊണ്ടുനടക്കാറേയില്ല. ചില നല്ല കവിതകൾ വായിച്ചതിനു ശേഷം, എഴുത്തിൽനിന്ന് ആറടി മാറി നടക്കാനാണ് ശ്രമിക്കാറ്. കവിമോഹങ്ങൾ എന്ന കവിതയിൽ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്, ‘പ്രാരബ്ധത്തിന്റെ മരക്കാൽ ചുമലിലേറ്റിയപ്പോൾ എഴുത്തച്ഛനായാലും വേണ്ടായെന്നായി. അതേ, വെറുതെയീ മോഹങ്ങൾ എന്ന മട്ട്’ (കവിമോഹത്തിൽ നിന്ന്) അത്രയേയുള്ളൂ എന്റെയും കവിമോഹങ്ങൾ. എങ്കിലും എഴുതിയേ തീരുവെന്ന തോന്നൽ കൊണ്ട് എഴുതിപ്പോയവയാണ് ഈ കവിതകൾ. ഒപ്പം തന്നെ പ്രസിദ്ധീകരിച്ചാൽ മാത്രമേ, ഒരു സംതൃപ്തി ലഭിക്കുവെന്ന അതിമോഹത്താൽ വിവിധ ആനുകാലികങ്ങളിലായി വന്ന കവിതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ എഴുത്തുജീവിതത്തിന്റെ അടയാളങ്ങൾ എന്നും പറയാം.

കവിതയാൽ ഭ്രമിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്ത കവിയാണ് പി. കുഞ്ഞിരാമൻ നായർ. കെട്ടുപൊട്ടിപ്പോയ പട്ടത്തിന്റെ സ്വാതന്ത്ര്യത്തോടെ ഉന്മാദത്തിന്റെ ആകാശത്തിൽ വിരാജിച്ച പ്രതിഭ. തോൾസഞ്ചിയിലെ കൽക്കണ്ടം പോലെ ആ കവിത മധുരിക്കുമ്പോൾ തന്നെ, വായിച്ചറിഞ്ഞ കവിയുടെ വ്യക്തിജീവിതത്തിന്റെ പൊല്ലാപ്പുകൾ ചിലപ്പോഴൊക്കെ കാഞ്ഞിരം പോലെ കയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്യഥവേഷങ്ങൾ അഴിച്ചുവെച്ചു വ്യർത്ഥവേഷങ്ങൾ എടുത്തണിഞ്ഞു കവിതയിലൂടെ നടന്നു പോയ ആ കളിയച്ഛനു മുന്നിലർപ്പിച്ച പ്രണാമമാണ് ഒരു പ്രവാസിയുടെ രേഖാചിത്രം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതയിലെ ചില പ്രയോഗങ്ങളോട് ഈ കവിത കടപ്പെട്ടിരിക്കുന്നു: പടം നീർത്തിയാടുന്ന തമസ്, ചരമാദ്രി കടന്ന വൃദ്ധാർക്കൻ, മലനാടൻ മങ്കമാർ ഇവയൊക്കെ പി.യുടെ കവിതയിൽ നിന്നു കടമെടുത്തതാണ്.

ക്യാമ്പസ് എന്നും ഇഷ്ടപ്പെട്ട ഇടമാണ്. പണ്ടു വിദ്യാർത്ഥിയായും ഇപ്പോൾ അധ്യാപകനായും ഏറെനേരം ചെലവഴിക്കുന്ന പകൽവീട് ആണല്ലോ അത്. ക്യാമ്പസിലൂടെ കടന്നുപോകുന്ന ഓരോ തലമുറയും അവരവരുടെ പേരുകൾ ഡെസ്കിലും ക്ലാസ്ചുമരിലും കോറിയിട്ടിട്ടാണ് ഇടം ഒഴിയുന്നത്. ഇനി കടന്നുവരുന്നവരൊക്കെ ആ പേരുകൾ വായിച്ച്, ഇവിടെ ഇങ്ങനെയും കുറേ പേരുണ്ടായിരുന്നുവെന്ന് തിരിച്ചറിയണമെന്ന മോഹമോ, നിരാശയോ ഒക്കെയാണ് ആ പേരുചാർത്തലിനു പിന്നിലുള്ളതെന്നു തോന്നിയിട്ടുണ്ട്. സത്യത്തിൽ എല്ലാ എഴുത്തുകാരും അതു തന്നെയാണല്ലോ ചെയ്യുന്നത്. പിന്നീടു വരുന്നവർ ആ പേരു വായിച്ചിട്ട് എന്തു ചെയ്യുമെന്ന വിചാരമാണ് നൈറ്റ് ക്യാമ്പസ് എന്ന കവിതയിലേക്കു നയിച്ചത്. നിറങ്ങളും പകൽ ബഹളങ്ങളും നിറഞ്ഞ ക്യാമ്പസ്, രാത്രിയിൽ നിശ്ശബ്ദത കൊണ്ടു വീർപ്പുമുട്ടിച്ച അനുഭവങ്ങളുമുണ്ട്. അങ്ങനെയാണ് രാത്രിയിലെ ക്യാമ്പസിലേക്ക് ചിന്ത പോയത്. എല്ലാവരും പോയിക്കഴിഞ്ഞാൽ ഡെസ്കിൽ കൊത്തിയ ആ പഴയ പേരുകൾ ഒക്കെ ബെഞ്ചിൽ കയറി ഇരുറപ്പിച്ചാലോ...പിന്നെ ഇരുട്ടിന്റെ ഭൂമികയാണ് ക്യാമ്പസ്. മരിച്ചുപോയ പഴയ അധ്യാപകൻ, പഴയ പാഠപുസ്തകം, കഴുത്തിൽ കയർ മുറുകിയ പാടുമായെത്തുന്ന പണ്ടേതോ പ്രണയത്തിൽ കുളിച്ചതിനാൽ വെളുപ്പണിയേണ്ടി വന്ന രണ്ടുപേർ, നിലാവിന്റെ ഈറനുള്ള കുടകൾ...ഇങ്ങനെ ആളും ബഹളവും ഇല്ലാത്ത, പകൽ ക്യാമ്പസിന്റെ മറുപുറമായാണ് ആ കവിത എഴുതി വെച്ചത്.

ക്യാമ്പസിന്റെ മഴയനുഭവത്തിന്റെ വഴികളിലൂടെ എഴുതിയ ഒരു കവിത കൂടി ഈ സമാഹാരത്തിലുണ്ട്. അതാണ് ഏറ്റവും പ്രിയപ്പെട്ട കലാലയമായ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന് സമർപ്പിച്ച ‘ക്യാമ്പസിൽ മഴ പെയ്യുന്നത്’ എന്ന കവിത. ഫസ്റ്റ് ബെല്ലടിയിൽ കോളജ് ഗേറ്റിൽ നിന്നു തുടങ്ങി ഓർമ്മയിൽ നനഞ്ഞു മഴക്കാഴ്ചകളിലൂടെ നടന്ന് അതേ ഗേറ്റിൽ വൈകുന്നേരം അവസാനിപ്പിക്കുന്ന കവിത. എന്റെ പഴയ ക്യാമ്പസിന്റെ സ്ഥാവരജംഗമവസ്തുക്കളൊക്കെ കവിതയിൽ മഴയോടൊപ്പം വന്നു നിറഞ്ഞിട്ടുണ്ട്.

ഏറ്റവും നല്ല മൃഗശാല മനുഷ്യന്റെ മനസ്സാണെന്ന മഹത്തായ അറിവ് പല കവിതകളിലേക്കും കടന്നു വന്നിട്ടുണ്ട്. ജന്തുജന്മത്തിലും മൃഗീയത്തിലും അത് സ്പഷ്ടമാണ്. ഓരോ ദിവസവും മനുഷ്യൻ എടുത്തണിയുന്ന / അണിയേണ്ടിവരുന്ന പല നാൽക്കാലിമൃഗങ്ങളുടെയും സ്വഭാവവും സ്വരൂപവുമാണ് ജന്തുജന്മത്തിലുള്ളത്. മുയലായും സിംഹമായും ഗജരൂപിയായും പകർന്നാടുന്ന പാവം മനുഷ്യരുടെ ദൈനംദിനജീവിത സവിശേഷതകളാണ് ഈ കവിതയിലെത്തിച്ചത്. മൃഗീയം ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. കൊണ്ടുക്കളഞ്ഞാലും മറവിയിലേക്ക് എറിഞ്ഞാലും മനസ്സിലേക്കുള്ള വഴി കണ്ടെത്തി തിരിച്ചുവരുന്ന ഓർമ്മ. നന്ദിയുള്ള പട്ടിയെപ്പോലെ വിട്ടു പോകാതെ, മുറിവിൽ കണ്ണീരു ചാലിക്കുന്നതും കണ്ണിൽ ചോര പൊടിപ്പിക്കുന്നതുമായ ഓർമ്മകൾ. അവ ചില നേരങ്ങളിൽ ഉള്ളിൽക്കിടന്നു ബഹളമുണ്ടാക്കുമ്പോൾ വിഷം കലക്കി കുടിച്ച് കൊന്നുകളയാൻ തോന്നിപ്പോകും. ഓർമ്മകളുടെ പരാക്രമങ്ങളിൽ ഉള്ളുനൊന്തു പോകുന്നവന്റെ നിശ്ശബ്ദ വിലാപമാണിത്.

മുയൽ ജന്മത്തിൽ മുയലിന്റെ ഉള്ളിലുള്ള സൗമ്യനായ ഒരു സിംഹമുണ്ട്. ഏതു നിഷ്കളങ്കന്റെ ഉൾത്തട്ടിലും ക്രൗര്യത്തിന്റെ ഒരംശം ഒളിഞ്ഞിരിപ്പുണ്ട്. വേട്ടയാടലുകൾക്കു വിധേയനാകുമ്പോഴും മൗനമായി കീഴടങ്ങുമ്പോഴും പ്രതിരോധത്തിന്റെ ഒരു വിലാപം ബാക്കിയുണ്ടാകും. അവസാനനിമിഷത്തിലും അതിജീവനത്തിന്, ആഗ്രഹപൂർത്തിക്കായി ഒരു പിടച്ചിലുണ്ടാകും. ചെവിയിൽ തൂക്കിയെടുക്കുമ്പോൾ മുയൽ കൈകൂപ്പി ദയയ്ക്കായി അർത്ഥിക്കുകയാണെന്നു തോന്നാമെങ്കിലും അടുത്ത ജന്മത്തിലെങ്കിലും സിംഹമായി ജനിപ്പിക്കണമെന്നു ദൈവത്തോടുള്ള പ്രാർത്ഥനയാണ് സത്യത്തിലത്.

പ്രണയത്തെ പലപ്രകാരത്തിൽ കവിതകളിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. പ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾക്കപ്പുറം അതിന്റെ തകർച്ചയുടെ നൈരാശ്യത്തിൽനിന്ന് ഉടലെടുക്കുന്ന ചില തോന്നലുകൾക്കാണ് ഇവിടെ പ്രാമുഖ്യം കൊടുക്കുന്നത്. പകുത്ത പ്രണയം പാതിവെച്ചിറങ്ങിപ്പോയവൾ ഒരു കിനാവിൽപ്പോലും കടന്നുവരരുതെന്ന് പ്രാർത്ഥിക്കുന്നുമുണ്ട്. എപ്പോഴും പ്രതികാരത്തിന്റെ ഒരു മാരകായുധമുള്ളിൽ സൂക്ഷിക്കുന്നുണ്ട് ഓരോ പൂർവ്വകാമുകനും. പണ്ടു സ്നേഹിച്ച ഹൃദയത്തെ പിളർക്കാൻ, തരം കിട്ടുമ്പോൾ ഉപയോഗിക്കാവുന്ന വാക്കിന്റെയോ നോക്കിന്റെയോ ഒരു മാരകായുധമാണത്. പദ്മരാജന്റെ ‘ലോല’ എന്ന ചെറുകഥയുടെ പ്രശസ്ത വാചകത്തെ അപനിർമ്മിക്കാനുള്ള ശ്രമമാണ് (വി)ലോല. മരിച്ചെന്ന് സ്വയം കരുതി ഇരുവരും മറക്കാൻ ശ്രമിക്കുമ്പോഴും പഴയ പ്രണയത്തെ ഓർമ്മകളിലേക്ക് വലിച്ചിടുന്ന ചുറ്റുപാടുകളാണ് ഈ കവിതയുടെ നിർമിതിയിലേക്ക് നയിച്ചത്.

കവിതകളെക്കുറിച്ചു പറഞ്ഞു പോകാൻ ഇനിയും ചിലതു കൂടിയുണ്ട്. അടർന്നതിനെക്കുറിച്ച് പറയാതെ നിർത്താനും പറ്റില്ല. ജീവിതത്തിൽ നിന്ന് എന്തൊക്കെയാണ് അടർന്നു പോകുന്നത്. അടർന്നു പോകലിന്റെ എത്രയോ നഷ്ടങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടൊഴുകുന്നത്. ഒരില പൊഴിയുമ്പോൾ മരത്തിനും വല്ലാതെ നോവുന്നുണ്ടാകും. അടർന്ന കൊമ്പിലെ മുറിവിൻ ചോര പെട്ടെന്നു മായുന്നില്ല. അടർന്നുപോയ ഇലയുടെ ഞരമ്പിലെ കണ്ണീരോട്ടം പെട്ടെന്നു വറ്റുന്നില്ല. മരം മൗനമായി നിലവിളിക്കുന്നുണ്ട്. കാണുന്നവർക്കാകട്ടെ, ആ അടർന്നുമാറൽ വെറുമൊരു കാഴ്ചയോ കൗതുകമോ ആയിത്തീരുന്നുമുണ്ട്. ഇങ്ങനെയൊക്കെയാണ് ഞാനെഴുതിയ കവിതകളെ ഞാൻ വായിക്കുന്നത്. എങ്കിലും വാക്കിടം എന്ന കവിതയിൽ പറയുന്നതുപോലെ കനകച്ചിലങ്ക കിലുക്കാതെ, കാഞ്ചന കാഞ്ചി കുലുക്കാതെ, ചോരപുരണ്ട നഗ്നശരീരമായി കവിത നിൽക്കുന്നുണ്ട്. കാലത്തോടും ജീവിതത്തോടും എന്തൊക്കെയോ വരികളിലൂടെ പറയാൻ ആഗ്രഹിച്ചുകൊണ്ടു തന്നെ. അതു കരഞ്ഞുകൊണ്ട് ചിരിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് കലഹിച്ചും അങ്ങനെ നിൽപ്പാണ്.

Unnikrishnan Poojikkad's New Poetry Collection: 'Adarnnath':

Unnikrishnan Poojikkad's new poetry collection, 'Adarnnath', reflects his profound experiences and introspective journey as a writer. Through evocative verses, he explores themes of loss, love, the duality of human nature, and the poignant beauty found in everyday life.

ADVERTISEMENT