പ്രപഞ്ചത്തിന്റെ അജ്ഞാതമായ സത്യങ്ങൾ തേടി...ആറാം ക്ലാസുകാരന്റെ സയൻസ് ഫിക്ഷൻ നോവൽ! Dhakadhakhi: A Sixth Grader's Galactic Adventure
ആറാം ക്ലാസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ധ്യാൻ വി.ആനന്ദ് എഴുതിയ നോവലാണ് ‘ധഘഢാഥഖി’. ഒരു സയൻസ് ഫിക്ഷൻ രചനയാണിത്. കിമോസി എന്ന തങ്ങളുടെ ഗ്രഹം നാശത്തിന്റെ വക്കിലാണെന്ന് തിരിച്ചറിയുന്ന ഖാഫിസ് എന്ന വാനനിരീക്ഷകനും അവന്റെ കൂട്ടാളികളായ ശാസ്ത്രജ്ഞന്മാരും ഹുമറ്റോ എന്ന അവരുടെ സ്പേസ് ലാബിന്റെ സഹായത്തോടെ

ആറാം ക്ലാസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ധ്യാൻ വി.ആനന്ദ് എഴുതിയ നോവലാണ് ‘ധഘഢാഥഖി’. ഒരു സയൻസ് ഫിക്ഷൻ രചനയാണിത്.
കിമോസി എന്ന തങ്ങളുടെ ഗ്രഹം നാശത്തിന്റെ വക്കിലാണെന്ന് തിരിച്ചറിയുന്ന ഖാഫിസ് എന്ന വാനനിരീക്ഷകനും അവന്റെ കൂട്ടാളികളായ ശാസ്ത്രജ്ഞന്മാരും ഹുമറ്റോ എന്ന അവരുടെ സ്പേസ് ലാബിന്റെ സഹായത്തോടെ നടത്തുന്ന രക്ഷാപ്രവർത്തന ദൗത്യങ്ങളും അതിനെ തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ സംഭവവികാസങ്ങളുംനിറഞ്ഞ സയൻസ് ഫിക്ഷൻ കഥ. പ്രപഞ്ചത്തിന്റെ അജ്ഞാതമായ സത്യങ്ങൾ, പുതിയ കണ്ടെത്തലുകൾ, അതിജീവനത്തിന്റെ പോരാട്ടം - എല്ലാം ഒത്തുചേരുന്ന ഒരു സാഹസിക യാത്ര. പ്രപഞ്ചത്തിന്റെ വിശാലതയിൽ ഒളിഞ്ഞിരിക്കുന്ന ഉത്തരങ്ങൾ തേടിയുള്ള ഒരു യാത്ര.
ഇതാണ് ‘ധഘഢാഥഖി’. പേര് പോലെ വ്യത്യസ്തമായ രചന.
എറണാകുളം ജില്ലയിലെ നൊച്ചിമ ഗവൺമെൻറ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ വി.ആനന്ദ്. വിപിൻ ആനന്ദ്–അശ്വതി ദമ്പതികളുടെ മകൻ. സഹോദരി മേധ ശ്രീനിവാസ്.