കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ ചോരയൂറും ഏട്! ‘പുതുയുഗം സൃഷ്ടിച്ച പുന്നപ്ര വയലാർ’ വായിക്കുമ്പോൾ The Significance of the Punnapra Vayalar Samaram
പുന്നപ്ര വയലാർ സമരം, 1946 ഒക്ടോബറിൽ തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രധാന സംഭവമാണ്, ഇത് കർഷകരുടെയും തൊഴിലാളികളുടെയും ജീവൻ ബലിയർപ്പിച്ചുള്ള പോരാട്ടമായിരുന്നു, ഇതിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്കില്ല. രണ്ടാം ലോകമഹായുദ്ധസമയത്തെ കടുത്ത ഭക്ഷ്യക്ഷാമവും ദിവാൻ പ്രചരിപ്പിച്ച സ്വതന്ത്രരാഷ്ട്രമെന്ന ആശയവും തൊഴിലാളികളെ ചൂഷണം ചെയ്തതും സമരത്തിന്റെ പ്രധാന കാരണങ്ങളായിരുന്നു. ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലുമുണ്ടായ സായുധ പോരാട്ടങ്ങൾ, ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി പട്ടാളത്തിന്റെ തോക്കുകളെ നേരിട്ട വീരന്മാർ, ജന്മിത്തത്തെയും രാജഭരണത്തെയും ബ്രിട്ടീഷ് അടിമത്തത്തെയും ചോദ്യം ചെയ്ത ഈ സമരം കേരളത്തെ ഒരു പുതുയുഗത്തിലേക്ക് നയിച്ചു. ഹരിദാസൻ എഴുതിയ ‘പുതുയുഗം സൃഷ്ടിച്ച പുന്നപ്ര വയലാർ’ എന്ന പുസ്തകം ഈ വിപ്ലവ ചരിത്രത്തെ ലളിതമായി അടയാളപ്പെടുത്തുന്നു.

കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ ചോരയൂറും ഏടാണ് ‘പുന്നപ്ര വയലാർ സമരം’. പുന്നപ്രയിലും വയലാറിലുമായി നടന്ന പൊതുപണിമുടക്കും ജീവൻ ബലിയർപ്പിച്ചുള്ള ത്യാഗോജ്വല സമരവും ഇപ്പോഴും ജ്വലിക്കുന്ന ഓർമയാണ്. ആ വിപ്ലവചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കൃതിയാണ് ഹരിദാസൻ എഴുതിയ ‘പുതുയുഗം സൃഷ്ടിച്ച പുന്നപ്ര വയലാർ’.
1946 ഒക്ടോബർ 24 നു പുന്നപ്രയിലും 27നു വയലാറിലുമുണ്ടായ സമര പോരാട്ടത്തെത്തുടർന്നുള്ള ഭരണകൂടത്തിന്റെ കൊടുംക്രൂരതയിൽ എത്രപേർ കൊല്ലപ്പെട്ടെന്ന് ഇന്നും കൃത്യമായ കണക്കില്ല. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർക്കെതിരെ 1946 ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുടെ നേതൃത്വത്തിൽ നടന്ന സമരമാണ് പുന്നപ്ര – വയലാർ സംഭവം. രണ്ടാം ലോകമഹായുദ്ധസമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളും പട്ടിണിയിലേക്കു കൂപ്പുകുത്തി. തിരുവിതാംകൂറിൽ ഇക്കാലത്ത് ഒരു തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗം ഉയർന്നുവന്നു. പട്ടിണി സമാനമായ സാഹചര്യം കർഷകരെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലേക്ക് അടുപ്പിച്ചു.
ദിവാൻ ആയിരുന്ന കാലത്ത് സി പി രാമസ്വാമി അയ്യർ അമേരിക്കൻ മാതൃകയിൽ സ്വതന്ത്രരാഷ്ട്രം എന്ന ആശയം പ്രചരിപ്പിച്ചിരുന്നു. ഇതു കമ്മ്യൂണിസ്റ്റുകളെ ചൊടിപ്പിച്ചു. ഒരു ബ്രിട്ടീഷ് സാമന്തനായിരുന്ന ദിവാൻ ഭൂവുടമകൾക്ക് സ്വകാര്യ, പൊതു സ്വത്തിന്മേൽ അവകാശവാദം ഉന്നയിക്കാനും വേതനം നിഷേധിക്കാനും അവരുടെ തൊഴിലാളികളെ പീഡിപ്പിക്കാനും അനുവദിച്ചു. തൽഫലമായി, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴിലുള്ള പ്രതിഷേധങ്ങൾ പ്രദേശത്ത് പതിവായി.
ഇതേത്തുടർന്ന് കർഷകരും തൊഴിലാളികളും സായുധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 1946 ഒക്‌ടോബർ 24 - നാണ് കലാപത്തിന്റെ തുടക്കം കുറിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
ചിത്തിരതിരുനാൾ ബാലരാമവർമ്മ രാജാവിന്റെ ജന്മദിനത്തിൽ ആലപ്പുഴയിൽ നിന്ന് പുന്നപ്രയിലേക്കുള്ള മാർച്ചിന്റെ രൂപത്തിലായിരുന്നു സമരം. പോലീസ് ഇടപെട്ടതോടെ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ലാത്തിച്ചാർജിനു വിധേയരായി.
24നു പുന്നപ്രയിലും 27നു വയലാറിലും അക്രമസംഭവങ്ങൾ അരങ്ങേറി. എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളും കല്ലും വടിയും കൊണ്ടു പട്ടാളത്തിന്റെ തോക്കുകളെ നേരിടാനിറങ്ങിയ പോരാളികള്‍ ഇന്നും ജ്വലിക്കുന്ന ഓർമയാണ്.
ജന്മിത്തത്തിന്റെയും രാജഭരണത്തിന്റെയും കിരാത വാഴ്ച അവസാനിപ്പിക്കുക എന്നതു മാത്രമായിരുന്നില്ല, ബ്രിട്ടീഷ് അടിമത്തത്തെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് ഉയരുക എന്ന ലക്ഷ്യവും ആ സമരസഖാക്കൾക്ക് ഉണ്ടായിരുന്നു. നൂറുകണക്കിന് രക്തസാക്ഷികളെ സൃഷ്ടിച്ച പുന്നപ്ര- വയലാർ സമരം കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുകയാണുണ്ടായത്.
‘പുന്നപ്ര വയലാർ സമര’ത്തിന്റെ ചരിത്രം ഏറെ ലളിതമായും കൃത്യമായും അടയാളപ്പെടുത്തുന്ന കൃതിയാണ് സൈൻ ബുക്സ് പ്രസിദ്ധീകരിച്ച ‘പുതുയുഗം സൃഷ്ടിച്ച പുന്നപ്ര വയലാർ’.