നാഗമ്പടം പാലത്തിൽ കെട്ടിവച്ച മൃതദേഹം! മനുഷ്യത്വത്തെ കുരുതി കൊടുക്കുന്ന കാഴ്ചകൾ നിവർത്താനൊരു ശ്രമം Unraveling the Mystery of '1926 Crime @ Kottayam'
അനുജിത്ത് ശശിധരൻ രചിച്ച '1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം' എന്ന കുറ്റാന്വേഷണ നോവൽ, 1926-ൽ കോട്ടയത്ത് നടക്കുന്ന ഒരു കൊലപാതകവും അതിൻ്റെ അന്വേഷണവുമാണ് പ്രധാനമായും വിഷയമാക്കുന്നത്. എന്നാൽ, ഇതൊരു സാധാരണ ഡിറ്റക്ടീവ് ത്രില്ലർ എന്നതിലുപരി, കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തെയും ജാതിവ്യവസ്ഥയുടെ ചൂഷണങ്ങളെയും വൈക്കം സത്യാഗ്രഹം, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ സ്വാധീനത്തെയും ഇതിൽ സ്പർശിക്കുന്നുണ്ട്. എഴുത്തുകാരൻ്റെ പ്രാരംഭ ലക്ഷ്യമായിരുന്ന ഷെർലക് ഹോംസ്-വാട്സൺ കൂട്ടുകെട്ടിന് സമാനമായ ഒരു അന്വേഷണത്തെക്കാൾ, കാലവും ചരിത്രവും കഥയിൽ സജീവമായി ഇടപെട്ടുവെന്നും, നോവൽ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്നും രചയിതാവ് തന്നെ സമ്മതിക്കുന്നു. കോട്ടയം ഭാഷാ ശൈലിയും, വി.കെ.എൻ. ശൈലിയോടുള്ള സാമ്യവും വായനക്കാർ പ്രശംസിച്ചിട്ടുണ്ട്. നോവൽ കേരള നവോത്ഥാന ചരിത്രത്തിലെ രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു.

അനുജിത്ത് ശശിധരന്റെ ‘1926 ക്രൈം @കോട്ടയം അഥവാ നിവാതകവചകാലകേയവധം’ ഒരു കുറ്റാന്വേഷണനോവലാണ്. ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറം കേരളത്തിന്റെ വിശാലമായ സാംസ്കാരിക രാഷ്ട്രീയ ഭൂപടം കൂടിയാണ് ‘1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം’. ഈ കൃതിയുടെ രചനാനുഭവം അനുജിത്ത് ശശിധരൻ ‘വനിത ഓൺലൈനില്‍’ പങ്കുവച്ചത് വായിക്കാം –
എം സി റോഡ് കയറിപ്പോകുന്ന കോട്ടയത്തെ നാഗമ്പടം പാലം കടക്കുമ്പോൾ സഞ്ചാരികളായ ചില യാത്രക്കാർക്ക് ഈയിടെയായി ഭീതികലർന്ന ഒരുതരം രോമാഞ്ചമുണ്ടാകുന്നു പോലും! അതിനുള്ള കാരണം ഞാനെഴുതിയ ‘1926-ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം’ എന്ന കൃതിയാണെന്ന് കൂട്ടിച്ചേർത്തുകേട്ടപ്പോൾ സന്തോഷമായി. എഴുത്താളിന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്തെ വായനാനുഭവം കൃതി നൽകുമ്പോൾ സൃഷ്ടാവ് ആനന്ദിക്കും അമ്പരക്കും. അതാണെനിക്കും.
നോവലിലെ അരുംകൊലയും അന്വേഷണവും നടക്കുന്നത് 1926ലാണ്. നാഗമ്പടം പാലം പണിഞ്ഞത് 1959ലും. പഴയ ആത്മാക്കളുടെ മേലെയാണ് പുതിയ ജന്മങ്ങൾ ജീവിക്കുന്നതെന്ന സത്യത്തിന്റെ അടയാളമായി നിർമ്മിച്ച കാല്പനിക നിർമ്മിതി ഒരു കഥാപാത്രമായി വികാസം പ്രാപിച്ചത് അതുകൊണ്ട് തന്നെയാവും. പാലത്തിന്മേൽ കെട്ടിവച്ച മൃതദേഹം ചന്ത്രപ്പണിക്കരെയും കുരുവിളയെയും മാത്രമല്ല വായനക്കാരേയും കൈപിടിച്ച് കൊണ്ടുചെല്ലുന്നത് നമ്മുടെ ഇന്നലെകളിലേക്കാണ്. ജാതിവ്യവസ്ഥയിൽ നിന്നുയർന്ന വിശ്വാസങ്ങളും ചൂഷണങ്ങളും മനുഷ്യത്വത്തെ കുരുതി കൊടുക്കുന്ന കാഴ്ചകൾ നിവർത്താനാണ് ഈ അപസർപ്പകനോവൽ ശ്രമിക്കുന്നത്. പുറകോട്ട് നടക്കാൻ ഗൂഢമായി വെമ്പൽകൊള്ളുന്ന കാലത്ത് പുനർവിചിന്തനത്തിന്റെ താക്കോൽ കൂടിയാണ് ‘1926ക്രൈം @ കോട്ടയം’.
എഴുത്തുകാരനെ മറികടന്ന ഒരു സൃഷ്ടിയാണ് ‘1926 ക്രൈം @ കോട്ടയം’. പരമ്പരാഗത ശൈലിയിൽ ഒരു ഡിറ്റക്റ്റീവ് നോവൽ എഴുതുകയായിരുന്നു ഉദ്ദേശം. മലയാളത്തിലൊരു ഷെർലക് ഹോംസ് - ഡോക്ടർ വാട്സൻ കൂട്ടുകെട്ട് സൃഷ്ടിക്കുകയെന്ന പ്രായംചെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാനുള്ള ശ്രമമായിരുന്നു. നിരീക്ഷണവും യുക്തിയും മാത്രം ആയുധമാക്കിയുള്ള കുറ്റാന്വേഷണത്തിനായി പഴയ കാലത്തേക്കു പോയി. അങ്ങനെ ചെന്നപ്പോൾ കാലവും ചരിത്രവും തിരിച്ചും ഇടപെടാൻ തുടങ്ങി. കഥാതന്തുവിന്റെ വികാസത്തോടൊപ്പം പ്രമേയവും വളർന്നു. വൈക്കം സത്യാഗ്രഹവും ഗാന്ധിയും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും തല കാണിച്ചു. കുറ്റവും ശിക്ഷയും നന്മയും തിന്മയും കെട്ടുപിണഞ്ഞു. അപ്പോഴും കുറ്റാന്വേഷണത്തിന്റെ രസച്ചരടിൽത്തന്നെ എല്ലാം കോർത്തെടുക്കുന്നതിൽ ബോധപൂർവം ശ്രദ്ധിച്ചിരുന്നു. എന്നാൽ അറിയാതെ അടിച്ച ലോട്ടറികൾ മറ്റു ചിലതാണ്.
കോട്ടയം ഡയലക്റ്റിൽ എഴുതാൻ കാര്യമായ പഠനം നടത്തിയോ ? എന്നൊരു ചോദ്യം! കോട്ടേത്ത് ജനിച്ച് വളർന്നവനെന്നാത്തിനാടാ കൂവേ റിസർച്ച് ? എന്ന് മനസ്സിൽ പറഞ്ഞു രണ്ടു പേർ നോവലിലെ സൂക്ഷ്മഹാസ്യത്തെ (subtle humour) അഭിനന്ദിച്ചു. അതിലും ഞെട്ടിച്ചത് വേറൊരു കോണിൽ നിന്നുള്ള നിരീക്ഷണമായിരുന്നു. കാപ്പികുടി - ശാപ്പാട് രംഗങ്ങൾക്ക് വി കെ എൻ ശൈലിയുടെ ശക്തിയുണ്ടെന്ന്! (ഹാസ്യസാമ്രാട്ടിന്റെ ആത്മാവ് എന്നോട് പൊറുക്കുമായിരിക്കും)
ഏതായാലും ‘1926- ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധ’ത്തിന്റെ രചയിതാവ് എന്ന നിലയിൽ വായനക്കാരുടെ മുന്നിലേക്ക് വയ്ക്കുന്നത് അതിനെക്കുറിച്ചുള്ള ഡോക്ടർ ശരൺ രാമചന്ദ്രന്റെ ഗഹനമായ നിരീക്ഷണശകലമാണ്:
കേരളനവോത്ഥാനചരിത്രം ആർജ്ജവത്തോടെ മുന്നോട്ടുവയ്ക്കാനും സങ്കല്പിക്കാനും ശ്രമിച്ച രാഷ്ട്രീയബോധ്യങ്ങൾ ഇടവഴികളിൽ തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നും ഇവിടെ വ്യക്തമാകും. നോവലിന്റെ പ്രകടമായ രാഷ്ട്രീയഭാഷ അതുകൂടിയാണ്. ആ അർത്ഥത്തിൽ തീർച്ചയായും ഒരു സാധാരണക്കാരന് മാത്രം അന്വേഷിക്കാൻ കഴിയുന്ന അല്ലെങ്കിൽ അയാൾ അന്വേഷിക്കേണ്ട കേസായിരുന്നുവിതെന്ന് വായനക്കാർ സ്വാഭാവികമായി തിരിച്ചറിയും....
ഏറ്റവും ഒടുവിൽ വായനയ്ക്ക് ശേഷമുള്ള നാഗമ്പടം പാലത്തിലൂടെയുള്ള നിങ്ങളുടെ ഓരോ നടത്തവും ഈ നോവലിനെക്കൂടി ഉള്ളിൽ വഹിച്ചുകൊണ്ടാകും എന്നുറപ്പ്.