‘നൊസ്റ്റാൾജിയ ബോക്സ്’ എന്ന ആദ്യ നോവലിന്റെ രചനാനുഭവത്തെക്കുറിച്ച് വരുൺ അരോളിയുടെ വാക്കുകളിൽ, കോവിഡ് കാലത്ത് ഹിമാചൽ പ്രദേശിലെ ഒരു ഹോംസ്റ്റേയിൽ തനിച്ചുകഴിയുമ്പോൾ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നോവൽ രൂപപ്പെട്ടത്. അവിടുത്തെ ആതിഥേയനുമായുള്ള സംഭാഷണത്തിനിടയിൽ, ഒപ്പം വന്നൊരാളാൽ നിർബന്ധിതയായി വന്നതായി തോന്നിയ ആ പെൺകുട്ടി, നോവലിലെ മൈഥിലി എന്ന കഥാപാത്രമായി പരിണമിച്ചു. യാദൃശ്ചികമായി ലഭിച്ച ഒരു ഗിഫ്റ്റ് ബോക്സിന്റെ പശ്ചാത്തലം ഈ കഥയെ കൂടുതൽ വികസിപ്പിക്കാൻ സഹായിച്ചു. ബന്ധങ്ങളിലെ സങ്കീർണതകളും മനുഷ്യബന്ധങ്ങളുടെ അയഥാർത്ഥ്യങ്ങളും പ്രകടമാക്കുന്ന ഈ നോവൽ, സാമൂഹിക ചുറ്റുപാടുകളാൽ മുറിവേൽക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്, കൂടാതെ ജീവിതാനുഭവങ്ങളിലൂടെ മനുഷ്യരെയും അവരുടെ വികാരങ്ങളെയും തിരിച്ചറിയാനുള്ള കഴിവ് നേടുന്നതിനെക്കുറിച്ചും ഇത് പറയുന്നു.

വരുൺ അരോളിയുടെ ആദ്യ നോവലാണ് ‘നൊസ്റ്റാൾജിയ ബോക്സ്’. ഈ കൃതിയുടെ രചനാനുഭവം വരുൺ ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുന്നത് വായിക്കാം –

ഹിമാചൽ പ്രദേശിലെ ബുന്ദറിൽ നിന്ന് മണികരണിലേക്ക് പോകുന്ന വഴിയിലൊരിടത്ത് ഒരു ശനി മന്ദിർ ബസ് സ്‌റ്റോപ്പുണ്ട്. അവിടെ നിന്ന് പാർവതി നദിക്കരയിലേക്ക് താഴേക്ക് നീളുന്ന പടവുകൾ. പിന്നീട് നദിക്ക് കുറുകെ ഒരു തൂക്കുപാലം. മുന്നോട്ട് നടന്നാൽ കുഞ്ഞു കുഞ്ഞു കടകൾ, കരിങ്കൽ കൊണ്ട് അതിരുകൾ കെട്ടിയുണ്ടാക്കിയ നീളൻ വഴികൾ ഉണങ്ങിയ മഞ്ഞപുല്ലുകളുടെ മുകളിലൂടെ എങ്ങോട്ടോ പോകുന്നു...

ADVERTISEMENT

കോവിഡ് സമ്മാനിച്ച വീട്ടുതടങ്കൽ ശിക്ഷയിൽ നിന്ന് താത്കാലിക വിടുതൽ വാങ്ങി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ട ഞാൻ ഒരു സന്ധ്യ നേരത്താണ് മഞ്ഞ പുല്ലു നിറഞ്ഞ വഴികളുടെ അവസാനത്തിലുള്ള ശിവാപ്ലാനറ്റ് എന്ന ഹോം സ്റ്റേയിലേക്ക് എത്തിപ്പെടുന്നത്. പിന്നീടൊരു മൂന്നാഴ്ചക്കാലം ഞാൻ അവിടെയായിരുന്നു. അജിത് ബ്രോ എന്ന് ഞാൻ വിളിക്കുന്ന അവിടത്തെ എന്റെ ആതിഥേയന്റെ കൂടെ. ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും അവധിയും ആലസ്യവും കഴിഞ്ഞ് സഞ്ചാരികൾ തിരിച്ചു പോയത് കൊണ്ട് അവിടെ അതിഥിയായി ഞാൻ ഒറ്റയ്ക്കായിരുന്നു.

അതിനു മുൻപോ ശേഷമോ അതുപോലെയൊരു അവധിക്കാലം ഞാൻ അനുഭവിച്ചിട്ടില്ല.

ADVERTISEMENT

ഒരു ടൂറിസ്റ്റ് ഗ്രാമത്തിന്റെ ദൃശ്യ ഭംഗിയും അവരുടെ ജീവിതത്തിന്റെ കാഴ്ചകളും ഒരുമിച്ച് കണ്ട ദിവസങ്ങൾ. തന്തൂർ മുറിയിലിരുന്ന് തണുപ്പിനെ തോല്പിക്കുന്ന രാത്രികൾ. തീ കായാൻ കൂടെയിരിക്കുന്ന ഗ്രാമവാസികളുടെ സംസാരങ്ങൾ. മഞ്ഞു പെയ്ത്ത് മുതൽ വാട്സാപ്പിന്റെ ഡാറ്റ മോഷണം വരെയുള്ള ചർച്ചകൾ. അതിന്റെ ഇടയിൽ ഒരു ഗ്രാമ പ്രധാൻ തിരഞ്ഞെടുപ്പ്. ഒരേയൊരു വിരുന്നുകാരനായത് കൊണ്ടാണോയെന്നറിയില്ല, ഗസ്റ്റായിട്ടല്ല വീട്ടുകാരിൽ ഒരാളായി തന്നെയാണ് ജീവിച്ചത്.

അതിനിടയിലെപ്പോഴോ എന്റെയൊരു കൗതുകത്തിന്റെ പുറത്ത് ഞാൻ അജിത് ഭായിയോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ആളൊഴിഞ്ഞ ആ മലമൂട്ടിലെ അയാളുടെ ഹോംസ്റ്റേയിലേക്ക് വന്ന് പോയവരിൽ ഇപ്പോഴും മറക്കാതെ ഓർത്തു വെക്കുന്ന മുഖങ്ങൾ ഉണ്ടോ എന്നായിരുന്നു അത്.

ADVERTISEMENT

അതിനയാൾ പറഞ്ഞ മറുപടിയാണ് ഒരു പക്ഷേ കാലങ്ങൾക്കിപ്പുറം നിങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ ഇപ്പോൾ പിടിച്ചിരുത്തുന്നത്.

‘‘വരുൺ ഭായ്, ഒരിക്കൽ അച്ഛന്റെ പ്രായമുള്ള ഒരാളോടൊപ്പം ഒരു പെൺകുട്ടി ഇവിടെ വന്നു, ഇരുപത് വയസ് പ്രായമുണ്ടാകും. മൂന്ന് ദിവസം അവരിവിടെ ഉണ്ടായിരുന്നു. ഇവിടെ വന്ന് തിരിച്ച് പോകുന്നതിനിടയിൽ ഒരിക്കൽ പോലും അവളെ ഞാൻ ചിരിച്ച് കണ്ടിട്ടില്ല. ഒരു കാര്യം എനിക്കുറപ്പാണ് അവൾ സ്വന്തം ഇഷ്ടപ്രകാരം വന്നതല്ല’’.

‘‘തട്ടിക്കൊണ്ട് വന്നതാണെങ്കിൽ അവൾക്ക് നിങ്ങളോട് സഹായം ചോദിക്കാമായിരുന്നല്ലോ...’’

‘‘ഇഷ്ടമില്ലെങ്കിലും നമ്മൾക്ക് പലയിടത്തും പോകേണ്ടി വരാലോ ഭായ്’’.

ജനുവരിയുടെ അവസാനം അവധി കഴിഞ്ഞ് തിരിച്ച് ആ മഞ്ഞ് മല ഇറങ്ങുമ്പോൾ ശിവാപ്ലാനറ്റിനോപ്പം അവ്യക്തമായ രൂപവും ഉള്ളിൽ ഒരു നേരിപ്പോടുമായി അവളും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

അവളെ ഒരേ സമയം ഇരയും വേട്ടക്കാരിയുമായി സങ്കൽപ്പിച്ച് പല പല കഥകൾ അതിനടുത്ത ദിവസങ്ങളിലും മാസങ്ങളിലും ഞാൻ ആലോചിച്ചുകൂട്ടി. സിനിമാ സ്വപ്നത്തിന്റെ അസ്ക്കിത എന്റെ ശരീരത്തിലും മനസിലും പ്രകടമായി കണ്ടിരുന്ന കാലമായിരുന്നു അത്. പല കാരണങ്ങൾ കൊണ്ടും സങ്കൽപ്പിച്ച കഥകൾ എനിക്ക് തൃപ്തി നൽകിയില്ല. തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന ചിന്താശേഖരത്തിലേക്ക് അവളെയും തള്ളിയിട്ട് കഥകൾപ്പുറമുള്ള ജീവിതവുമായി ഞാൻ പിന്നെയും മുന്നോട്ട് പോയി.

കോവിഡെന്ന ശിക്ഷ, കഴിഞ്ഞ് ലോകം പുറത്തിറങ്ങുന്ന കാലമായിരുന്നു പിന്നീട്. പലരുടെയും ജീവിതത്തിന്റെ വൈകാരിക തലങ്ങളെ കൂടി പല തരത്തിൽ ആ കുഞ്ഞൻ വൈറസ് ബാധിച്ചത് നമുക്ക് എല്ലാം അറിയാവുന്ന കാര്യമാണല്ലോ. ബന്ധങ്ങളുടെ ചലനാത്മകതയെ സാഹചര്യവും ചുറ്റുപാടുകളും എത്രമാത്രം സങ്കീർണമാക്കുന്നുവെന്ന തിരിച്ചറിവ് കൂടി സമ്മാനിക്കുന്നതായിരുന്നു ആ ദിനങ്ങൾ. പൂർണതയിലെത്താത്ത ജീവസ്സുറ്റ ഒരുപിടി സന്ദർഭങ്ങളും സാഹചര്യങ്ങളും അതിന്റെ തുടർച്ചയായി ഞാൻ നേരിൽ കണ്ടു. എനിക്ക് ശരിയെന്ന് തോന്നുന്ന മനുഷ്യരുടെ കൂടെ നിന്നു. ബന്ധങ്ങൾ പിരിയുക എന്നത് പലപ്പോഴും ഒരു ആവശ്യം കൂടിയാണെന്ന് തിരിച്ചറിഞ്ഞു. മരണം ഇല്ലാതാക്കുന്ന തീരുമാനങ്ങളെ പറ്റി വ്യാകുലപെട്ടു.

അതേ സമയം കോവിഡാനന്തര ലോകത്തിലെ പുതിയ ശീലങ്ങളും ജോലി സംബന്ധമായ തിരക്കുകളും എന്റെ ജീവിതത്തിന്റെ വേഗം കൂട്ടിക്കൊണ്ടേയിരുന്നു. കരിയറിൽ അതു വരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും സമ്മർദ്ദങ്ങളിൽ കൂടി ഞാൻ കടന്നുപോയി. ഒരു ഉയർച്ചയ്ക്ക് ഒരു താഴ്ചയെന്ന പോലെ ആ കാലവും അവസാനിച്ചു. ശ്രദ്ധാമാറ്റത്തിനായി പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ അത് കാരണം ഉണ്ടായി. അപരിചിതമായ ഇടങ്ങളിലേക്കുള്ള യാത്രകൾ, പുത്തൻ സംരംഭങ്ങൾ...ഒന്നുമൊന്നും എനിക്ക് പൂർണമായ അർത്ഥത്തിൽ പുതിയതായി അനുഭവപ്പെട്ടില്ല.

പിന്നെയാണ് ഒരു എഴുത്ത് ശ്രമം ആകാമെന്ന ആലോചനയിലേക്ക് ഞാൻ എത്തപ്പെടുന്നത്. നിറങ്ങളിലും സ്വപ്നങ്ങളിലും അഭിരമിക്കുന്ന നായികമാർക്ക് പകരം എന്റെ മുന്നിലേക്ക് കയറി വന്നത് കട്ടാഗ്ലയിലെ മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽ അജിത് ബ്രോ എന്റെ മുന്നിൽ വരച്ചിട്ട ആ പെൺകുട്ടിയായിരുന്നു. വളരെ ബോൾഡായി കോൺഫിഡന്റായി അവൾ എന്റെ മുന്നിൽ നിന്നു. മൈഥിലി ജനിച്ചത് അവിടെയാണ്. അവൾക്ക് എളുപ്പത്തിൽ എടുത്തണിയാൻ പാകത്തിൽ മറ്റൊരു ജീവിതപർവ്വം കൂടി എന്റെ കൈയിലുണ്ടായിരുന്നു. അനുസരണയോടെ അവൾ അതും വാങ്ങി. സ്ഥലങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും എന്റെ മുന്നിൽ തരം പോലെ രൂപപെട്ടു. പക്ഷേ പല കാലങ്ങളിൽ ബാംഗ്ലൂരിലും കൊച്ചിയിലും മറ്റിടങ്ങളുമായി നടക്കുന്ന കഥയാണ്, എല്ലാം ഒന്നായി ചേർത്ത് പറയുന്നത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. വളരെ യാദൃശ്ചികമായാണ് പണ്ടെങ്ങോ ഒരു ബിസിനസ് സാധ്യതയായി ആലോചിച്ച ഒരു ഗിഫ്റ്റ് ബോക്സിന്റെ പശ്ചാത്തലം എന്റെ മുന്നിൽ തെളിയുന്നത്. എല്ലാത്തിനും സാക്ഷിയായി എന്റെ തന്നെ അപരനെ പോലെ ഒരു കഥാപാത്രത്തെ കൂടി സൃഷ്ടിച്ചു. സത്യത്തിൽ ഞാൻ സൃഷ്ടിച്ചത് ഒരു ഫ്രെയിംവർക്ക് മാത്രമാണെന്നും കഥയുടെ ലോകം പണിയുന്നത് അതിലെ കഥാപാത്രങ്ങൾ സ്വയം സഞ്ചരിക്കാൻ തുടങ്ങുമ്പോൾ മാത്രമാണെന്ന യാഥാർഥ്യം ഞാൻ പതിയെ തിരിച്ചറിഞ്ഞു.

പലപ്പോഴും നമ്മൾ കഥകളെയല്ല കഥകൾ നമ്മളെയാണ് തേടി വരുന്നത്. തേടി വരുന്ന കഥകളിൽ ചിലത് എഴുതാനായി തന്നെ വന്നതാണെന്നും തോന്നും. സിദ്ധാർത്ഥും സജിയും ഹിരണും മൈഥിലിയും എല്ലാം അവരവരുടേതായ വഴിയിൽ നടന്നു തുടങ്ങിയപ്പോൾ എന്റെ ഉള്ളിലും ഉടലെടുത്തത് കൗതുകം തന്നെയായിരുന്നു. എനിക്ക് അവ്യക്തമായ, ബന്ധങ്ങളിലെ അപേക്ഷികമായ ശരിതെറ്റുകൾ അവർ എന്നെ പഠിപ്പിച്ചു. മുൻഗണനകൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് മനുഷ്യർ തരം പോലെ ഉപയോഗിക്കുന്ന വികാരങ്ങളെ അവർ എനിക്ക് കാണിച്ചു തന്നു. പ്രസിദ്ധീകൃതമാകും മുൻപേ വായിച്ച പലർക്കും മൈഥിലി എന്ന കഥാപാത്രത്തിന്റെ നിർമ്മിതിയെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. അവരിൽ പലരും മാറ്റങ്ങളും നിർദേശിച്ചിരുന്നു. പക്ഷെ അവളുടെ വിധി തീരുമാനിച്ചതും തിരഞ്ഞെടുത്തതും നടപ്പാക്കിയതും അവൾ തന്നെയാണെന്ന് ഈ നിമിഷത്തിലും ഞാൻ വിശ്വസിക്കുന്നു. രചനവേളയിൽ ചിലപ്പോഴെങ്കിലും കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായും അവരുടെ ആവശ്യങ്ങളെ നമ്മളെ അറിയിക്കുന്നതായും തോന്നുമല്ലോ ?

അങ്ങനെ വേണമെന്ന് അവൾ വാശിപിടിച്ചതാണ്.

അത് കൊണ്ട് തന്നെ നമ്മളറിയാതെ നമ്മളെ നിശബ്ദരാക്കുന്ന സാമൂഹ്യ സാഹചര്യങ്ങളാൽ മുറിവേൽക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് എന്നെ സംബന്ധിച്ചിടത്തോളം ‘നൊസ്റ്റാൾജിയ ബോക്സ്’.

ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ ആർജിക്കുന്നത് മനുഷ്യരെ വായിക്കാനുള്ള കഴിവ് കൂടിയാണ്. നമ്മുടെ ചുറ്റുപാടുകളിൽ തളം കെട്ടിക്കിടക്കുന്ന ജീവിതവും അതിലെ മനുഷ്യരും അവരുടെ സന്തോഷങ്ങളും വേദനകളും വായിക്കാൻ ശ്രമിച്ച് തുടങ്ങിയാൽ പിന്നെ അതിനേക്കാൾ സത്യസന്ധമായി ഒന്നും ഒരു ഭാവനാലോകത്തിനും സൃഷ്ടിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകും. അത് തന്നെയാണ് ‘നൊസ്റ്റാൾജിയ ബോക്സ്’ എനിക്ക് തന്ന ബോധ്യവും.

The Genesis of 'Nostalgia Box': From Himachal Pradesh to a Debut Novel:

Varun Aroli's debut novel 'Nostalgia Box' offers a profound exploration of relationships and human emotions, inspired by a chance encounter during the COVID-19 lockdown in Himachal Pradesh. The narrative centers around the character of Mythili, a resilient young woman whose survival story deeply impacted the author and became the core of his literary creation.