‘തൊട്ടടുത്ത പഞ്ചായത്തിലാണ് ലോകക്കപ്പ് നടക്കുന്നതെങ്കിൽ കൂടി ഞാൻ ആ വഴിക്കെങ്ങും പോകില്ല, തീർച്ച’! ജയകൃഷ്ണൻ എഴുതുന്നു Football and Literature: A Unique Bond Explored
ജയകൃഷ്ണൻ രചിച്ച ‘സ്വർഗ്ഗത്തിലും നരകത്തിലും രണ്ട് അർധസമയങ്ങൾ: ഫുട്‍ബോളിലെ ലോകസാഹിത്യം’ എന്ന പുസ്തകം, കാൽപ്പന്തുകളിയുടെ ചലനാത്മകതയും ലോകസാഹിത്യത്തിന്റെ മാന്ത്രികതയും തമ്മിലുള്ള അപൂർവമായ ആത്മബന്ധം തേടുന്നു. കളിയിലും സാഹിത്യത്തിലും ഒളിഞ്ഞിരിക്കുന്ന മനോഹരമായ യാഥാർഥ്യങ്ങളെയും ഭാവനാത്മക ലോകങ്ങളെയും ഈ കൃതി അടയാളപ്പെടുത്തുന്നു. ഫുട്ബോളിന്റെ മൈതാന വരകൾക്കും സാഹിത്യത്തിന്റെ അക്ഷരക്കൂട്ടങ്ങൾക്കുമിടയിലെ അതിരുകൾ മായ്ക്കുന്ന ഒരു വായനാനുഭവം നൽകുന്ന ഈ പുസ്തകം, ഫുട്ബോളിന്റെ ചരിത്രപരമായ പ്രാധാന്യം, അധികാരവുമായുള്ള ബന്ധം, ലോകമെമ്പാടുമുള്ള സാഹിത്യത്തിലും സിനിമയിലും അത് ചെലുത്തിയ സ്വാധീനം എന്നിവയും ചർച്ച ചെയ്യുന്നു. ഇറ്റാലിയൻ എഴുത്തുകാരനായ മിഖേലെ മാരിയുടെ 'The Soccer Balls of Mr. Kurz' എന്ന കഥയിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട്, ഫുട്ബോളിനോടുള്ള തന്റെ വ്യക്തിപരമായ ബന്ധവും രചനാനുഭവവും എഴുത്തുകാരൻ പങ്കുവെക്കുന്നു.

കാൽപ്പന്തുകളിയുടെ ചലനാത്മകതയും ലോകസാഹിത്യത്തിന്റെ മാന്ത്രികതയും തമ്മിലുള്ള അപൂർവമായ ആത്മബന്ധം തേടുന്ന പുസ്തകമാണ് ജയകൃഷ്ണൻ എഴുതിയ ‘സ്വർഗ്ഗത്തിലും നരകത്തിലും രണ്ട് അർധസമയങ്ങൾ: ഫുട്‍ബോളിലെ ലോകസാഹിത്യം’.
കളിയിലും സാഹിത്യത്തിലും ഒളിഞ്ഞിരിക്കുന്ന മനോഹരമായ ‘യുട്ടോപ്യ’കളെയും യാഥാർഥ്യങ്ങളെ വെല്ലുന്ന മാസ്മരിക ലോകങ്ങളെയും ജയകൃഷ്ണൻ ഇതിൽ അടയാളപ്പെടുത്തുന്നു. ഫുട്ബോളിന്റെ മൈതാന വരകൾക്കും സാഹിത്യത്തിന്റെ അക്ഷരക്കൂട്ടങ്ങൾക്കുമിടയിലെ അതിരുകൾ മായ്ക്കുന്ന ഒരു അപൂർവ വായനാനുഭവം.
ഈ കൃതിയുടെ രചനാനുഭവം ‘കൊടുങ്കാറ്റും സ്വപ്നങ്ങളും നിറഞ്ഞ ഒരു ഗോളം’ എന്ന പേരിൽ ജയകൃഷ്ണൻ പങ്കുവയ്ക്കുന്നത് വായിക്കാം –
ബോഡിങ് സ്കൂളിന്റെ മതിലിനപ്പുറമായിരുന്നു കിഴവൻ കുട്സിന്റെ വീട്.
കുട്ടികളുടെ പേടിസ്വപ്നമായിരുന്നു അയാൾ. മറ്റൊന്നുമല്ല കാരണം. എന്നും വൈകുന്നേരം അവർ ഫുട്ബോൾ കളിക്കും. പന്തെങ്ങാൻ മതിലിനപ്പുറം ചെന്നുവീണാൽ തീർന്നു. കിഴവനത് കൈക്കലാക്കും. പിന്നെയത് തിരിച്ചു തരികയുമില്ല. അധ്യാപികമാർ ആവശ്യപ്പെട്ടിട്ടും അയാൾ കേട്ട ഭാവം നടിച്ചില്ല. മതിലിനപ്പുറം വീഴുന്ന പന്തെല്ലാം തനിക്കുള്ളതാണെന്നയാൾ തീർത്തു പറഞ്ഞു.
കുട്ടികൾ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പക്ഷേ എത്രതന്നെ ശ്രദ്ധിച്ചാലും കാറ്റുനിറച്ച ആ ഗോളം കളിയാവേശത്തിൽ പറന്നു പൊങ്ങും. മതിലനപ്പുറമോ ഇപ്പുറമോ എവിടെയാണത് ചെന്നു വീഴുകയെന്ന് പ്രവചിക്കാനാവില്ല; മിക്കപ്പോഴും അപ്പുറത്തുതന്നെയായിരിക്കും. അങ്ങനെയെങ്കിൽ അവരുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കും അപ്രത്യക്ഷമാവും ആ പന്ത്.
അല്ലെങ്കിൽ താബിദീനിയുടെ പന്തിന്റെ കാര്യം തന്നെ നോക്കുക. വളരെയധികം വില കൊടുത്ത് അവന്റെ അച്ഛൻ വാങ്ങിക്കൊടുത്തതായിരുന്നു ലോകപ്രശസ്ത ഫുട്ബോൾ കളിക്കാരൻ ജോർജ് ബെസ്റ്റിന്റെ കൈയൊപ്പോടുകൂടിയ ആ പന്ത്. എന്നിട്ടെന്തു കാര്യം ? അടുത്ത ദിവസം തന്നെ അത് കുട്സിന്റെ കൈയിൽ ചെന്നു വീണു. പന്തടിച്ച കുട്ടിയെ ആരും ഉപദ്രവിച്ചില്ല. ദ്രോഹങ്ങളെല്ലാം അവരുടെ ഹൃദയങ്ങളിൽ പൂട്ടിവെയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അങ്ങനെയവർ കിഴവൻ കുട്സിനെ ഒരു ചിലന്തിയായി സങ്കല്പിക്കാൻ തുടങ്ങി. തന്റെ വലയ്ക്കു നടുവിൽ, തടിയൻ പ്രാണികളെപ്പോലെ പറന്നുവരുന്ന പന്തുകളെയും കാത്തിരിക്കുന്ന ഒരു കരിഞ്ചിലന്തി. പന്ത് വലയിൽ കുടുങ്ങിയാലുടനെ തന്റെ കാലുകൾ കൊണ്ട് അയാളതിനെ പിടികൂടും. എന്നിട്ടതിനെ മുഴുവൻ തിന്നുതീർക്കും.
ഒടുവിലവർക്ക് ഫുട്ബോൾ വാങ്ങിത്തരുന്ന കാര്യം വീട്ടിൽ പറയാൻ മടിയായി. അല്ലെങ്കിലും ആരാണ് മക്കൾക്ക് കൂടെക്കൂടെ വിലപിടിച്ച പന്തുകൾ വാങ്ങി നൽകുക ? ഒടുവിലവർ പഴന്തുണിപ്പന്തുകൾകൊണ്ട് കളിക്കാൻ തുടങ്ങി. ഒന്നുമില്ലെങ്കിലും അവ ഉയർന്നുപറന്ന് മതിലിനപ്പുറം വീഴുകയില്ലല്ലോ. കുറച്ചു കഴിയുമ്പോൾ പന്തിന്റെ കെട്ടഴിയും. അതൊരു നീളൻ വാലുള്ള ധൂമകേതുവിനെപ്പോലെ കാണപ്പെടും.
ഒടുവിൽ ബ്രഗോൺചിയെന്നു പേരുള്ള ഒരു പയ്യൻ ഇതിനൊരവസാനം കണ്ടെത്താൻ തന്നെ തീരുമാനിച്ചു. ഒരു രാത്രി ഹോസ്റ്റൽ വാർഡന്റെ കണ്ണുവെട്ടിച്ച് അവൻ മതിൽ ചാടി. ചെടികൾ സൂക്ഷിക്കാനുള്ള നീളൻ ഷെഡ്ഡിലാണ് അവൻ ചെന്നു കയറിയത്. അവന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തുള്ളതായിരുന്നു അവിടെ കണ്ട കാഴ്ച. ചട്ടികളിൽ സൂക്ഷിച്ചിരുന്നത് ചെടികളായിരുന്നില്ല, പന്തുകളായിരുന്നു. ഓരോ ചട്ടിയിലും ആ പന്ത് കിട്ടിയ തീയതി കുറിച്ചിട്ടിരുന്നു. 1930കൾ മുതൽ കഥ നടക്കുന്ന 1967ൽ വരെ ലഭിച്ച പന്തുകളുണ്ടായിരുന്നു അവിടെ. നീണ്ട മുപ്പത്തിയേഴു വർഷങ്ങൾ. ഏറ്റവും ആദ്യം വന്നുവീണ പഴകിപ്പൊടിഞ്ഞ് നിറം മാറിയ പന്തു മുതൽ ഒടുവിൽ കിട്ടിയ ജോർജ് ബെസ്റ്റിന്റെ ഒപ്പു ചാർത്തിയ പുത്തൻ പന്തു വരെ. അവ കൈയിലൊതുക്കാനുള്ള കാത്തിരിപ്പുകൾ. പന്തു നഷ്ടപ്പെട്ട എണ്ണമറ്റ കുട്ടികളുടെ കരച്ചിലുകൾ.
പന്തുകൾ നോക്കി നടന്ന് അവൻ നേരം പോയതറിഞ്ഞില്ല. വെളിച്ചമാവാൻ തുടങ്ങിയിരുന്നു. തിരികെ മതിൽ ചാടാനൊരുങ്ങുമ്പോഴായിരുന്നു മറ്റൊരു വസ്തു അവന്റെ കണ്ണിൽപ്പെട്ടത്. അതൊരു ചാരുകസേരയായിരുന്നു. ശരീരമാകെ ഒരു വിറയൽ പടരുന്നതുപോലെ അവനു തോന്നി. മുന്നിൽ ഒരു ചിത്രം തെളിഞ്ഞു. അവസാനമില്ലാത്ത വൈകുന്നേരങ്ങളിൽ മതിലിനപ്പുറം കളിക്കുന്ന കുട്ടികളുടെ ആർപ്പുവിളികളും കേട്ട് ആ കസേരയിലിരിക്കുന്ന കിഴവൻ. കടലിൽ നിന്നുദിക്കുന്ന കറുത്ത ചന്ദ്രനെപ്പോലെ പന്തുകൾ പറന്നു വരുമ്പോഴുണ്ടാകുന്ന അയാളുടെ സന്തോഷം. അവ കിട്ടാതെ പാഴായിപ്പോകുന്ന സായാഹ്നങ്ങളിലെ നൈരാശ്യം…. എല്ലാം അവൻ മനസ്സിൽ കണ്ടു.
ഇറ്റാലിയൻ എഴുത്തുകാരൻ മിഖേലെ മാരി (Michele Mari) എഴുതിയ ‘The Soccer Balls of Mr. Kurz’ എന്ന കഥയിലെ ഒരു ഭാഗമാണിത്. ഇതിലെ കുട്സ് എന്ന കഥാപാത്രത്തെപ്പോലെയാണ് ഇതെഴുതുന്നയാൾ. ഒരിക്കലെങ്കിലും ഫുട്ബോൾ കളിക്കാനോ നേരിട്ടൊരു മത്സരം കാണാനോ പോകാതെ കളിയിലെ ചലനങ്ങൾ രേഖപ്പെടുത്തിവെയ്ക്കാനാണ് എപ്പോഴും താത്പര്യം. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ കോഴിക്കോട്ടെ നാഗ്ജി ഫുട്ബോൾ ടൂർണമെൻറ് കാണാൻ അച്ഛന്റെ കൂടെ പോയതാണ് കാൽപന്തുകളി നേരിൽ അനുഭവിച്ച ഒരേയൊരു ഓർമ. ജെ.സി.ടി. ഫഗ്വാരയും മോഹൻ ബഗാനും തമ്മിലുള്ള മത്സരമായിരുന്നുവെന്നു തോന്നുന്നു. അച്ഛൻ നന്നെ കഷ്ടപ്പെട്ടിട്ടുണ്ടാവും ടിക്കറ്റ് കിട്ടാൻ. മുളങ്കാലുകൾ താങ്ങിനിർത്തിയ പലകത്തട്ടുകളിൽ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടം പേടിപ്പിച്ചു. പേടി പിന്നെ ഉറക്കമായി. ഇത്രയും വലിയ ബഹളത്തിനിടയിലിരുന്നുറങ്ങുന്ന മകനെ കണ്ട് അച്ഛൻ അത്ഭുതപ്പെട്ടു കാണും.
പേടിയെ ഉറക്കമാക്കി മാറ്റാനുള്ള കഴിവ് എങ്ങനെയാണ് നേടിയതെന്നറിയില്ല. ഒരുപക്ഷേ അന്നത്തെ ആ സംഭവത്തിൽ നിന്നായിരിക്കും അതിന്റെ തുടക്കം. ഏതായാലും ആൾക്കൂട്ടത്തെ അന്നുമിന്നും ഭയമാണ്. തൊട്ടടുത്ത പഞ്ചായത്തിൽവെച്ചാണ് ലോകകപ്പ് മത്സരം നടക്കുന്നതെങ്കിൽ കൂടി ആ വഴിക്കെങ്ങും പോകില്ലെന്നു തീർച്ച. പക്ഷേ കാൽപന്തുകളിയെപ്പറ്റിയുള്ള എഴുത്തും പുസ്തകങ്ങളും എന്നുമെന്നും മോഹിപ്പിച്ചുകൊണ്ടിരുന്നു. സാഹിത്യത്തിലും സിനിമയിലും ഇത്രയധികം കടന്നു വന്നിട്ടുള്ള മറ്റൊരു കളിയും ഇല്ലെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ ഉറക്കമിളച്ചിരുന്ന് ഇപ്പോഴും കളി കാണുന്നു. ഫുട്ബോളിനെപ്പറ്റിയുള്ള പുസ്തകങ്ങളിലൂടെ യാത്ര ചെയ്ത് അതിനെക്കുറിച്ച് എഴുതുന്നു. ഇതേക്കുറിച്ചറിഞ്ഞ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം ഓൺലൈനിന്റെ ചുമതലക്കാരായ സഞ്ജയ് മോഹനും സലിലും മത്സരങ്ങളെപ്പറ്റി മറ്റൊരു രീതിയിൽ എഴുതാമോ എന്നന്വേഷിച്ചു. ‘സ്വർഗത്തിലും നരകത്തിലും രണ്ട് അർദ്ധ സമയങ്ങൾ - ഫുട്ബോളിലെ ലോക സാഹിത്യം' എന്ന പുസ്തകത്തിന്റെ തുടക്കം അവിടെ നിന്നാണ്.
ഫുട്ബോൾ കണ്ടു പിടിച്ചത് ചൈനക്കാരാണെന്നാണ് പൊതുവെ കരുതുന്നത്. അയ്യായിരം വർഷങ്ങൾക്കു മുമ്പായിരുന്നു അത്. അന്നുപക്ഷേ ഗോൾപോസ്റ്റ് മൈതാനത്തിന്റെ നടുവിലായിരുന്നു! പിന്നീട് ഏതൊക്കെയോ രൂപത്തിൽ ആ കളി ലോകം മുഴുവൻ പടർന്നു. മെക്സിക്കോയിലെ ആസ്ടെക്ക് വർഗക്കാർ പന്തിനെ സൂര്യന്റെ പ്രതിരൂപമായി കണ്ടു. പന്ത് ലക്ഷ്യത്തിലെത്തിയാൽ, അതായത് ആരെങ്കിലും ഗോളടിച്ചാൽ കളി അവസാനിക്കുമായിരുന്നു. ഫുട്ബോളിൽ പിൽക്കാലത്തു നടപ്പാക്കിയ ഗോൾഡൻ ഗോൾ നിയമം അന്നേ കണ്ടുപിടിച്ചിരുന്നു അവർ. അവസാനിച്ചുപോയ പന്തിനെ അതായത് സൂര്യനെ വീണ്ടെടുക്കുന്നതിനായി വിജയികളെ അവർ ദൈവങ്ങൾക്കു മുമ്പിൽ ബലിയർപ്പിച്ചു. എന്നിട്ടും കളി തുടർന്നു കൊണ്ടേയിരുന്നു. പലപ്പോഴും അത് ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറി. 1314ൽ ഇംഗ്ലണ്ടിലെ എഡ്വേർഡ് രണ്ടാമൻ രാജാവ് കാൽപന്തുകളിക്കെതിരെ ഒരു ശാസനം തന്നെ പുറപ്പെടുവിച്ചു. “സംസ്കാരമില്ലാത്തവരുടെ ഈ കളിയിൽ നിന്ന് അനേകം തിന്മകൾ ഉയർന്നു വരു’’മെന്ന് അദ്ദേഹത്തിൽ എടുത്തു പറഞ്ഞു. അതിനു ശേഷം കൽപന്തുകളിക്കെതിരെ വന്നിട്ടുള്ള വിലക്കുകൾ എത്രയെത്ര! അന്നുമിന്നും അധികാരത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നാണ് ഫുട്ബോൾ. ഈ ലോകകപ്പിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായ കളിക്കാരനെ കളിനിയമങ്ങൾ മാറ്റിയെഴുതി തിരിച്ചെത്തിക്കുമ്പോൾ ട്രംപ് തെളിയിക്കുന്നത് താൻ അധികാരമുള്ളവനാണെന്നല്ല, തന്റെ അധികാരത്തിനുമീതെ മറ്റൊന്നുമില്ലെന്നാണ്.
ഫുട്ബോളിനെപ്പറ്റിയുള്ള പുസ്തകങ്ങളിൽ പ്രിയപ്പെട്ടവ അനേകമുണ്ട്. ഓഫ്വാൽദോ സൊറിയാനോയുടെ ഫുട്ബോൾ കഥകൾ മുതൽ ജോർദി പുൻതിയുടെ ‘Messie - Lessons in Style’ എന്ന പുസ്തകം വരെ നീണ്ടുകിടക്കുന്നു അത്. എങ്കിലും എദ്വാർദോ ഗലിയാനോയുടെ Soccer in Sun and Shadow എന്ന പുസ്തകത്തെപ്പോലെ ഇത്രയും സ്വാധീനിച്ചിട്ടുള്ള മറ്റൊന്നുമില്ല. അതെങ്ങനെയെന്ന് അറിയണമെങ്കിൽ ആ പുസ്തകം വായിക്കുക തന്നെ വേണം. ഉദാഹരണമായി 2010 ലെ ലോകകപ്പിൽ മത്സര ഫലങ്ങൾ കൃത്യമായി പ്രവചിച്ച പോൾ എന്ന നീരാളിയെക്കുറിച്ച് അദ്ദേഹം എഴുതുന്നതു നോക്കുക (പുരാതന പ്രവാചകൻ നോസ്ട്രഡാമസിനെ ഓർമിച്ച് ഒക്ടോഡാമസ് എന്നാണ് ഗലിയാനോ അതിനെ വിളിക്കുന്നത്). കാൽപന്തുകളിയെപ്പറ്റിയുള്ള പന്തയങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു ഈ നീരാളി. ഫുട്ബോളിന്റെ ലോകത്ത് മതപരമായ ഭക്തിനിർഭരത ആളുകൾക്ക് അതിനോടുണ്ടായിരുന്നു. ചിലരതിനെ സ്നേഹിച്ചു. ചിലർ വെറുത്തു. എന്നെപ്പോലുള്ള ചിലർ അതിനെ ദുഷിച്ചു. യുറഗ്വായ് ജർമനിയോടു തോൽക്കുമെന്ന് അത് പ്രവചിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘ഈ നീരാളിക്ക് ആരോ കൈക്കൂലി കൊടുത്തിട്ടുണ്ട്’.
സത്യങ്ങളിൽ അതിശയോക്തിയും നർമവും ചേർത്തുകൊണ്ട് ഒരാൾ ഒരു പന്തിനോടൊപ്പം ഇങ്ങനെയൊക്കെ സഞ്ചരിക്കുമ്പോൾ ആ കളി കാണാതിരിക്കുന്നതെങ്ങനെ ? അതേപ്പറ്റി എഴുതാതിരിക്കുന്നതെങ്ങനെ ?