‘അത്രയധികം മനുഷ്യത്വരഹിതവും ഹിംസാത്മകവുമാണ് അതിനകത്തെ അധികാര സംവിധാനം’: അശ്വതി കെ.എസ്. എഴുതുന്നു Novel 'Anolukhi' Exposes Exploitation in India's Caste System
അശ്വതി കെ.എസ്. എഴുതിയ ‘അനോലഖി’ എന്ന നോവൽ, ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ജാതിവ്യവസ്ഥയും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ അന്ത ต่างങ്ങലുകളും മനുഷ്യജീവിതത്തിൽ ചെലുത്തുന്ന തീവ്രമായ സ്വാധീനത്തെ വിഷയമാക്കുന്നു. കോർപ്പറേറ്റ് ലോകം ചൂഷണങ്ങളിലൂടെയും സഹജീവികളുടെ വേദനകളെ സ്വന്തം വളർച്ചയ്ക്കുപയോഗിക്കുന്നതിലൂടെയും ലാഭം കൊയ്യുന്നതിനെ ശക്തമായ മുഹൂർത്തങ്ങളിലൂടെ നോവൽ വരച്ചുകാട്ടുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് പാടങ്ങളിൽ ജോലിചെയ്യുന്നവരെ മൃഗങ്ങളെക്കാൾ മോശമായി പരിഗണിക്കുകയും അവരുടെ മനുഷ്യത്വരഹിതമായ അതിജീവനപ്പോരാട്ടങ്ങളെയും ചൂഷണങ്ങളെയും ഇത് തുറന്നുകാട്ടുന്നു. ദിവസക്കൂലിക്കുവേണ്ടി സ്ത്രീത്വം വരെ ഉപേക്ഷിക്കേണ്ടി വരുന്ന, ജീവൻ പണയം വെച്ച് കരാറുകാരുടെ കൈകളിലേക്ക് സ്വയം വിട്ടുകൊടുക്കുന്ന തൊഴിലാളികളുടെ ദുരിതങ്ങൾ നോവലിൽ ചിത്രീകരിക്കുന്നു. ഇത് ഒരു സ്ത്രീപക്ഷ രചന എന്നതിലുപരി, ലാഭത്തെ മാത്രം ലക്ഷ്യമിട്ട് ഒരു വിഭാഗം മനുഷ്യർ മറ്റൊരു വിഭാഗത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന ബോധപൂർവ്വമായ വിധിയെക്കുറിച്ചുള്ള ശ്രമം കൂടിയാണ്.

ഇന്ത്യയിൽ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്‌ത അവസ്ഥാവിശേഷങ്ങളും മനുഷ്യജീവിതത്തെ എങ്ങനെ തീവ്രമായി ബാധിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ അശ്വതി കെ.എസ്. എഴുതിയ നോവലാണ് ‘അനോലഖി’.
അപരനെ ചൂഷണം ചെയ്യുവാനും മറ്റൊരുവന്റെ വേദനകളെ തന്റെ വളർച്ചയുടെ ഇന്ധനമാക്കുവാനുമുള്ള കോർപ്പറേറ്റ് മനസ്സുകളുടെ ദയാരഹിതമായ ശ്രമങ്ങളെ അതിശക്തമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുവാനും നോവലിസ്റ്റിന് സാധിച്ചിരിക്കുന്നു. അങ്ങനെ അപ്രസക്തരായിപ്പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതം ഇരുട്ടുനിറഞ്ഞ ഭാഷയിൽ അടയാളപ്പെടുത്തുന്ന ‘അനോലഖി’യുടെ രചനാനുഭവം അശ്വതി കെ.എസ്. ‘വനിത ഓൺലൈനില്‍’ എഴുതിയതു വായിക്കാം –
മനുഷ്യജീവിതം നിരന്തരമായ പോരാട്ടങ്ങളിലൂടെയും അതിജീവനത്തിലൂടെയും ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയുമ്പോഴും പലപ്പോഴും ആ അതിജീവന കഥകൾക്ക് നമ്മൾ തന്നെ നിശ്ചയിച്ചിരിക്കുന്ന ഒരു പരിധിയുണ്ട്. എന്നാൽ ആ പരിധികളെ തീർത്തും അപ്രസക്തമാക്കി മാറ്റുന്ന ഒരു ജനതയുടെ അതിദാരുണമായ അതിജീവനപ്പയറ്റിന്റെ കഥയാണ് ‘അനോലഖി’പറഞ്ഞു വയ്ക്കുന്നത്. എത്ര പടപൊരുതിയാലും വിദൂരതയിൽ പോലും ഒരു നേരിയ വിജയസാധ്യത പോലുമില്ലാതിരുന്നിട്ടും വിശപ്പിനെതിരെ ഉപജീവനത്തിനായി നിസ്സഹായരായി പട വെട്ടേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ. അവരുടെ ആ കഥയെഴുത്തിന് ആവശ്യമായ വിവരങ്ങൾ തേടിയിറങ്ങിയ എനിക്ക് മുൻപിൽ ആ ഉറവിടങ്ങൾ വെളിപ്പെടുത്തി തന്ന ഒരു സത്യമുണ്ട്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പു പാടങ്ങൾ ഒരു കാലഘട്ടത്തിൽ നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷ് കൊളോണിയൽ അധികാര വ്യവസ്ഥിതിയുടെ ഒരു പരിഷ്കരിച്ച രൂപമാണെന്ന്. അത്രയധികം മനുഷ്യത്വരഹിതവും ഹിംസാത്മകവുമാണ് അതിനകത്തെ അധികാര സംവിധാനം. ആ സംവിധാനത്തെ നിയന്ത്രിക്കുന്ന കുത്തക മുതലാളിത്തത്തിന് കീഴിൽ മൃഗങ്ങളായി പോലും പരിഗണിക്കപ്പെടാത്ത, അരികുവൽക്കരിക്കപ്പെട്ടു പോകുന്ന, തങ്ങൾ ഇവിടെ പല കാലഘട്ടങ്ങളിലായി ജീവിച്ചിരിപ്പുണ്ട് എന്ന യാതൊരു അടയാളങ്ങളും ഇല്ലാതെ കടന്നുപോകേണ്ടി വരുന്ന പച്ച മനുഷ്യരെ, അവർക്ക് നേരിടേണ്ടി വരുന്ന മനുഷ്യത്വമില്ലായ്മയുടെ അതേ തീവ്രതയിൽ ഉൾക്കൊള്ളിക്കാൻ എനിക്ക് സാധിച്ചില്ലെങ്കിലും ഒരു പരിധിവരെ എങ്കിലും അത് പകർത്തി എഴുതാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. ഭരണകൂടങ്ങളും രാഷ്ട്രീയ സാമൂഹിക സംവിധാനങ്ങളും മാറിമാറി വന്നിട്ടും ആ യാതനകളുടെ രൂപം മാത്രം ഇപ്പോഴും ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ തുടരുന്നു എന്നത് ഏറെ വേദനയുണ്ടാക്കുന്ന വസ്തുത തന്നെയാണ്. ആ ചരിത്രം രേഖപ്പെടുത്തേണ്ടതുമാണ്.
മുഖ്യധാരാ സാമൂഹിക ജീവിതത്തിനെതിർദിശയിൽ സഞ്ചരിക്കുന്ന അനവധി മനുഷ്യകൂട്ടങ്ങളിൽ ഒരു കൂട്ടം മാത്രമാണ് ബീഡിലെ കരിമ്പ് തൊഴിലാളികൾ. ഒരു ദിവസത്തെ വേതനത്തിനായി പോലും സ്വന്തം സ്ത്രീത്വം തന്നെ ഉപേക്ഷിക്കേണ്ടി വരുന്നവർ. ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാൻ ചില സാഹചര്യങ്ങളിൽ മാനമോ അല്ലെങ്കിൽ സ്വജീവൻ തന്നെയോ പണയപ്പണ്ടങ്ങൾ ആയി കരാറുകാരുടെ കൈകളിലേക്ക് വിട്ടുകൊടുക്കേണ്ടി വരുന്നവർ. ഈ ചൂഷണങ്ങളിൽ സ്ത്രീപുരുഷഭേദമില്ല. എന്തെന്നാൽ അവർക്ക് ജോലി എന്നത് ഒരു ക്രിയാത്മക അനുഭവമാകുന്നതിന് പകരം ജീവിക്കാൻ വേണ്ടിയുള്ള ഒരു നിർബന്ധിത ക്രിയ മാത്രമായി മാറുന്നു. അവിടെ അവർ ഒരേസമയം സാമ്പത്തികവും സാമൂഹികവും മനഃശാസ്ത്രപരവുമായ ചൂഷണങ്ങളിൽ പെട്ട് ഉഴറേണ്ടി വരുന്നു. പലതരത്തിലും മുതലാളിത്ത വ്യവസ്ഥിതിയിലെ ലാഭം മാത്രം വർദ്ധിപ്പിക്കാനുള്ള ‘ഉപാധി’ മാത്രമായി ഇവിടങ്ങളിലെ തൊഴിലാളിവർഗ്ഗം മാറ്റപ്പെടുന്നു. അതുകൊണ്ടുതന്നെ ‘അനോലഖി’ ഒരു സ്ത്രീപക്ഷ രചന എന്നതിനും അപ്പുറത്തേക്ക് ലാഭേച്ഛ മാത്രം മുന്നിൽകണ്ട് ഒരു വിഭാഗം മനുഷ്യർ മറ്റൊരു വിഭാഗം മനുഷ്യർക്ക് മേലെ ഉണ്ടാക്കിയെടുത്ത ബോധപൂർവ്വമായ ഒരു വിധിയെ പകർത്തിയെഴുതാനുള്ള ഒരു ശ്രമം കൂടിയാണ്.