‘നാല്പതാം വയസ്സിലും സൗന്ദര്യത്തിളക്കമുള്ള, ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു സക്കറിയ’: മാങ്ങാട് രത്‌നാകരൻ എഴുതുന്നു A Tribute to Zacharia: 'Oru Zacharia Pusthakam' Explores a Literary Journey
മാങ്ങാട് രത്‌നാകരൻ തയ്യാറാക്കിയ ‘ഒരു സക്കറിയപ്പുസ്തകം’ എന്ന കൃതി, പ്രമുഖ എഴുത്തുകാരനായ സക്കറിയയുടെ സാഹിത്യസഞ്ചാരത്തെയും ജീവിതത്തിലെ വിവിധ അനുഭവങ്ങളെയും ആസ്പദമാക്കിയുള്ളതാണ്. 1980-കളുടെ അവസാനം ഡൽഹിയിൽ വെച്ച് തുടങ്ങിയ സൗഹൃദബന്ധമാണ് ഈ പുസ്തകത്തിന് പ്രചോദനമായത്. സക്കറിയയുമായുള്ള അഭിമുഖങ്ങൾ, അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ, യാത്രാക്കുറിപ്പുകൾ, മറ്റു പല സന്ദർഭങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകൾ, മറ്റ് പുസ്തകങ്ങൾക്ക് സക്കറിയ എഴുതിയ അവതാരികകൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒരു സൗഹൃദത്തിന്റെ അനുഭവങ്ങളും സ്നേഹോഷ്മളമായ ഓർമ്മകളുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം.

സക്കറിയയുമായി അഭിമുഖം, അനുഭവക്കുറിപ്പുകള്‍, യാത്ര, രചനകളിലൂടെയുള്ള യാത്ര, സക്കറിയയുടെ രചനകള്‍, അവതാരികകള്‍ എന്നിവ ചേർത്ത് മാങ്ങാട് രത്‌നാകരൻ തയാറാക്കിയ പുസ്തകമാണ് ‘ഒരു സക്കറിയപ്പുസ്തകം’. ഈ കൃതിയിലേക്കെത്തിയതിന്റെ അനുഭവ പശ്ചാത്തലം മാങ്ങാട് രത്‌നാകരൻ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം :
സക്കറിയയുമായി - സക്കറിയമാഷ് എന്നാണു ഞാൻ വിളിക്കാറുള്ളത് - ചെറുപ്പത്തിൽത്തന്നെ ഇടപഴകാൻ അവസരമുണ്ടായി, ഭാഗ്യമുണ്ടായി എന്നാണു ശരിക്കും പറയേണ്ടത്. എൺപതുകളുടെ അവസാനം - ഈശ്വരാ, നാല്പതുവർഷം മുമ്പാണ്! - ഡൽഹിയിൽ വച്ച് പരിചയപ്പെടുമ്പോൾ, നാല്പതാം വയസ്സിലും, സൗന്ദര്യത്തിളക്കമുള്ള, ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു സക്കറിയ. ടി.എൻ.ഗോപകുമാർ, ടി.വി.കുഞ്ഞിക്കൃഷ്ണൻ എന്നിങ്ങനെ പൊതുസുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നതിനാൽ സക്കറിയയെ നിത്യേനയെന്നോണം കണ്ടു. ആ കൂടിക്കാഴ്ചകളിലൂടെ സ്‌നേഹസൗഹൃദങ്ങൾ ഗാഢമായി. ആ സമയത്ത് ചില അഭിമുഖങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും പ്രസിദ്ധീകരണത്തിന് അയച്ചില്ല. അന്ന് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് പാരീസ് റിവ്യു സ്ഥിരമായി വായിച്ചിരുന്നതിനാൽ അഭിമുഖങ്ങളെക്കുറിച്ച് മനസ്സിൽ ഒരു മാനദണ്ഡമുണ്ടായിരുന്നു. അതിന്റെ അടുത്തെങ്ങുമെത്തിയില്ലല്ലോ എന്നു തോന്നിയതിനാലാണ് അയക്കേണ്ടെന്നുവച്ചത്. അയച്ചാൽ ഉറപ്പായും അച്ചടിമഷി പുരളുമായിരുന്നു. എന്തെന്നാൽ, അന്ന് നവഭാവുകത്വത്തിന്റെ വേലിയേറ്റത്തിൽ, ഒ.വി.വിജയൻ കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു സക്കറിയ. എം.ടി.വാസുദേവൻ നായർ ഉണ്ടായിരുന്നു, പക്ഷേ ഈ തലത്തിലായിരുന്നില്ല.
കെട്ടുറപ്പുള്ള ഒരു ജോലി ആവശ്യമായി വന്നതിനാൽ, മദ്രാസിൽ അപ്പോൾ മാത്രം തുടങ്ങിയ ഇന്ത്യാ ടുഡേയിൽ (മലയാളം) ചേർന്നു: മനസ്സില്ലാമനസ്സോടെ ഡൽഹി വിട്ടു. അന്ന് ഇന്ത്യാ ടുഡേയുടെ ഉപദേഷ്ടാവായിരുന്നു സക്കറിയ എന്നറിയാമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് എനിക്ക് ജോലി കിട്ടിയതെന്ന് പിന്നീടറിഞ്ഞു. ഞാൻ സക്കറിയയോട് ജോലിക്കാര്യം സംസാരിക്കുകയോ എന്നോട് ഇങ്ങോട്ടു പറയുകയോ ഉണ്ടായിട്ടില്ല.
ഇന്ത്യാ ടുഡേയിൽ പുസ്തകനിരൂപണ പംക്തിയിൽ സക്കറിയയുടെ ചില പുസ്തകങ്ങളെക്കുറിച്ച് എഴുതി. കണ്ണാടി കാണ്മോളവും, ബംബം ഹര! ഹര! ബംബം ബോൽ! എന്നിവയുടെ ആസ്വാദനം എഴുതിയിരുന്നു. ജോസഫ് ഒരു പുരോഹിതൻ (തിരക്കഥ), ഇതാണെന്റെ പേര് (നോവൽ) എന്നിവയെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിലും എഴുതി. എന്റെ ഗുരുനാഥൻ എം.എൻ.വിജയനുമായുള്ള സംഭാഷണങ്ങൾ തൃശ്ശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോൾ അതേ മട്ടിൽ ഒരു സംഭാഷണം സക്കറിയയുമായി നടത്താമോ എന്ന് സുഹൃത്ത് കെ.ജെ.ജോണി ചോദിച്ചു. അഭിമുഖം നടത്തി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും എന്തുകൊണ്ടോ പുസ്തകരൂപത്തിൽ വന്നില്ല. പിന്നീടാണ് ജെറുസലേമിലേക്കും പാലസ്തീനിലേക്കും പെട്രയിലേക്കും ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നത്. യാത്രാനുഭവങ്ങളാകട്ടെ ചൂടാറാതെ എഴുതി.
അങ്ങനെയാണ് സക്കറിയയെക്കുറിച്ച് എഴുതിയതെല്ലാം ചേർത്തുവച്ച് ഒരു പുസ്തകമായാലോ എന്നാലോചിക്കുന്നത്. എന്റെ രചനകൾ മാത്രമായി വേണ്ട, അദ്ദേഹം എന്റെ ചില പുസ്തകങ്ങൾക്കായി എഴുതിയ അവതാരികകൾ, ആനുഷംഗികമായി എഴുതിയ കുറിപ്പുകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയ പുസ്തകമാവും നന്നെന്നു തോന്നി.
സൗഹൃദം ഒരു പാലമാണല്ലോ. ആ പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരം, സ്‌നേഹത്തിന്റെ കാറ്റേറ്റ്. അതിന്റെ അനുഭൂതികളാണ് ഈ പുസ്തകത്തിൽ ഞാൻ അധികവും എഴുതിയത്.
ഒരു സക്കറിയപ്പുസ്തകം അച്ചടിയിലേക്ക് പോകുംമുമ്പ് ഞാൻ സക്കറിയയെ കാണിക്കുകയുണ്ടായി, വേണ്ടെന്നു തോന്നുന്നവ നിഷ്‌കരുണം വെട്ടിക്കളയണേ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വസ്തുതാപരമായ ഒന്നുരണ്ടു തെറ്റുകൾ തിരുത്താൻ നിർദ്ദേശിക്കുകയല്ലാതെ അദ്ദേഹം മറ്റെവിടെയും തൊട്ടതുപോലുമില്ല. മുഴുവനായി വായിച്ചുവോ എന്നുപോലും സംശയമുണ്ട്. പത്രപ്രവർത്തനത്തിന്റെ ഒന്നാം പാഠം പോലെ, ‘വസ്തുത പവിത്രവും അഭിപ്രായം സ്വതന്ത്രവുമത്രേ’.