ആഖ്യാനത്തിലും ആശയത്തിലും നവീനമാനങ്ങൾ തേടുന്ന രചന: ‘കാർട്ടൂൺ’ വായിക്കുമ്പോൾ S.A. Shujad Novel Cartoon Reappears in Malayalam Literature
മലയാള സാഹിത്യത്തിൽ അർഹമായ പരിഗണന കിട്ടാതെ പോയ എസ്.എ. ഷുജാദിന്റെ 'കാർട്ടൂൺ' എന്ന നോവൽ വീണ്ടും വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടും ടെലിവിഷൻ കാർട്ടൂണിലെ മേരിയും കഥാപാത്രങ്ങളാകുന്ന ഈ കൃതി, ആക്ഷേപഹാസ്യത്തിലൂടെയാണ് കഥ പറയുന്നത്. വരയും വിചാരവും സമന്വയിപ്പിക്കുന്ന ഈ ലിറ്റററി കാർട്ടൂൺ ശൈലി മലയാള നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന് പ്രമുഖ സാഹിത്യകാരന്മാർ വിലയിരുത്തുന്നു.

മലയാളത്തിന്റെ വായനാസമൂഹം വേണ്ടത്ര പരിഗണന നൽകാതെ അവഗണിച്ച മികച്ച നോവലുകളിലൊന്നാണ് എസ്.എ.ഷുജാദിന്റെ ‘കാർട്ടൂൺ’. വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട് ഏറെ വൈകാതെ മറവിയിലേക്കു തള്ളപ്പെട്ട ഈ വ്യത്യസ്ത രചന ഇപ്പോൾ വീണ്ടും അച്ചടിമഷിപുരണ്ട് വായനക്കാരിലേക്ക് എത്തിയിരിക്കുന്നു.
പ്രശസ്ത കവി എസ്.ജോസഫ് തന്റെ പ്രിയ പുസ്തകമായി വിശേഷിപ്പിച്ചു എന്നതാണ് ‘കാർട്ടൂണി’ന്റെ ഒരു പ്രസക്തി. ‘പലതവണ വായിച്ചിട്ടും പിന്നെയും പിന്നെയും വായിക്കാൻ ഈ നോവൽ പ്രേരിപ്പിച്ചതുകൊണ്ടാണ് കാർട്ടൂൺ എൻറെ പ്രിയ പുസ്തകമായത്’ എന്നാണ് ജോസപ് പറയുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടാണ് നോവലിലെ ഒരു മുഖ്യ കഥാപാത്രം. പാത്തുമ്മയുടെ ആട് പുതിയ ലോകപരിസരങ്ങളെ എങ്ങനെയെല്ലാമാണ് വീക്ഷിച്ചിട്ടുണ്ടാവുക എന്ന് അവതരിപ്പിക്കുകയാണ് ‘കാർട്ടൂണി’ൽ. ആടിന്റെ സന്തതസഹചാരിയായി ടെലിവിഷനിലെ കാർട്ടൂൺ പരമ്പരയിൽ നിന്നിറങ്ങി വന്ന മേരിയുമുണ്ട്. അങ്ങനെ മനുഷ്യരും മൃഗങ്ങളും പക്ഷികളുമൊക്കെ കഥാപാത്രങ്ങളാവുന്ന കാർട്ടൂൺ ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന കൃതിയാണ്.
‘മലയാളനോവൽസാഹിത്യചരിത്രത്തിൽ
ആഖ്യാനപരീക്ഷണങ്ങൾകൊണ്ട് പ്രത്യേകം അടയാളപ്പെടുത്തേണ്ട ഗ്രന്ഥം. വരയും വിചാരവും സമന്വയിക്കുന്ന കാർട്ടൂൺ ശൈലിയിലുള്ള ഈ കൃതിയെ മലയാളനോവൽസാഹിത്യത്തിലെ ലിറ്റററി കാർട്ടൂൺ എന്ന് വിശേഷിപ്പിക്കാവുന്നതാണ്’ എന്നാണ് കവി
സച്ചിദാനന്ദൻ കാർട്ടൂണിനെ വിശേഷിപ്പിക്കുന്നത്.
ആഖ്യാനത്തിലും ആശയത്തിലും നവീനമാനങ്ങൾ തേടുന്ന ഈ കൃതി തീർച്ചയായും മലയാളം നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നതിൽ തർക്കമില്ല.
‘ഒരു ആക്ഷേപഹാസ്യ സമുച്ചയമായി അവതരിപ്പിച്ചിരിക്കുന്ന കാർട്ടൂൺ സൂക്ഷ്മമായ മാനങ്ങളെ നർമ്മരൂപത്തിൽ പറയുന്നു. വായനയുടെ യാഥാസ്ഥിതിക ശീലങ്ങളിൽ അല്പം വ്യതിയാനം വരുത്തിയാലേ കാർട്ടൂൺ പോലൊരു പരീക്ഷണകൃതി സംവേദനക്ഷമമാവൂ. കഥപറച്ചിലിന്റെ പുതിയൊരു സാധ്യതയെ തുറന്നു കാട്ടുന്ന കാർട്ടൂൺ നോവലെഴുത്തിന്റെ വ്യത്യസ്തമായൊരു തുറസ്സാണ്. ആഖ്യാനത്തിനു അർത്ഥത്തിനും സംവേദനത്തിനും പുതിയ അർത്ഥതലങ്ങൾ രൂപപ്പെടുത്തുന്ന നോവലിൽ അതിവേഗം പായുന്ന ലോകത്തിന്റെ ഓരത്തുള്ള കാഴ്ചകളെ വിമർശനാത്മകമായി കാണുകയാണ്’ എന്നാണ് ഈ കൃതിയെക്കുറിച്ച് പ്രശസ്ത യുവനിരൂപകൻ രാഹുൽ രാധാകൃഷ്ണൻ എഴുതുന്നത്.