‘നോവലിസ്റ്റ് കൊല്ലപ്പെടുന്നിടത്തു നിന്നും മനുഷ്യ മനസിന്റെ നിഗൂഡതകളിലൂടെയുള്ള സഞ്ചാരം’: ‘ശേഷം കൃഷ്ണനിലാവിൽ’ വായിക്കുമ്പോൾ Sesham Krishnanilavil Novel Review
ആർ. ഉണ്ണിമാധവൻ രചിച്ച് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശേഷം കൃഷ്ണനിലാവിൽ’ എന്ന നോവലിന്റെ ആസ്വാദനം മനുഷ്യ മനസിന്റെ സങ്കീർണ്ണതകളിലേക്കും നാല് തലമുറകളുടെ കഥയിലേക്കും വെളിച്ചം വീശുന്നു. ആദികൃഷ്ണൻ എന്ന നോവലിസ്റ്റിന്റെ കൊലപാതകവും അതിനെത്തുടർന്നുള്ള പൊലീസിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവിന്റെയും അന്വേഷണവുമാണ് ഈ കൃതിയുടെ കേന്ദ്ര പ്രമേയം. മണ്ണിൽ നിന്നും പെണ്ണിലേക്കുള്ള മനുഷ്യന്റെ സഞ്ചാരവും, രാഷ്ട്രീയ രംഗത്തെ അപചയങ്ങളും, പകയും പ്രണയവും ഇതിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ആദികൃഷ്ണന്റെ കാമുകിമാരായ യമുന, കലാറാണി, അമേലിയ തുടങ്ങിയവർ ഒടുവിൽ ഒന്നിച്ച് ‘കൃഷ്ണനിലാവ്’ എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ച് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ നേരിടുന്നു. ആധുനിക പദപ്രയോഗങ്ങളാലും വിസ്തൃതമായ ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമായ ഈ നോവൽ മലയാള നോവൽ സാഹിത്യത്തിലെ മികച്ചൊരു കൂട്ടിച്ചേർക്കലാണെന്ന് ഡോ. പി.കെ. ദീപക് വനിത ഓൺലൈനിൽ കുറിക്കുന്നു.

ആർ. ഉണ്ണിമാധവൻ എഴുതിയ ‘ശേഷം കൃഷ്ണനിലാവിൽ’ എന്ന നോവലിനെക്കുറിച്ച്,‘അനേകം അടരുകളുള്ള ജീവിതം’ എന്ന പേരിൽ ഡോ. പി.കെ.ദീപക് ‘വനിത ഓൺലൈനിൽ’ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം –
മലയാളത്തിൽ നോവൽ സാഹിത്യം പ്രമേയ സ്വീകരണത്തിലും ആഖ്യാനഘടനയിലും പുതുമ കൈവരിച്ച കാലമാണിത്. ദേശകാലങ്ങൾ കടന്നുള്ള നോവലിന്റെ സഞ്ചാരം വായനക്കാരുടെ മനസ് കീഴടക്കിക്കൊണ്ടു തന്നെയാണ്. സാമൂഹ്യ വിഷയങ്ങളും മനുഷ്യ മനസിന്റെ സങ്കീർണ്ണതകളും ഒരേപോലെ പ്രമേയമായി വരുന്നു എന്നത് ഇന്ന് നോവലിന്റെ സവിശേഷതയാണ്.
ആർ. ഉണ്ണിമാധവൻ എഴുതിയ ‘ശേഷം കൃഷ്ണനിലാവിൽ’ എന്ന നോവൽ രണ്ടാമത്തെ ഗണത്തിൽ ഉൾപ്പെടുന്ന കൃതിയാണ്. ആദികൃഷ്ണൻ എന്ന നോവലിസ്റ്റ് കൊല്ലപ്പെടുന്നിടത്തു നിന്നും തുടങ്ങുന്ന നോവൽ പോലീസിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവിന്റെയും അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്നു. വായനക്കാരും ഒപ്പം സഞ്ചരിക്കുന്നു. 16 അധ്യായങ്ങളിലായി
146 പേജുള്ള നോവൽ മനുഷ്യ മനസിന്റെ നിഗൂഡതകളിലൂടെയുള്ള സഞ്ചാരമാണ്.
നാല് തലമുറയുടെ കഥയാണ് സത്യത്തിൽ ഈ നോവൽ. തലമുറകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തിബന്ധങ്ങൾക്കും ചോദനകൾക്കും വന്നുചേരുന്ന മാറ്റം വായനക്കാർ തിരിച്ചറിയുന്നു. ഭൂമിക്കു വേണ്ടിയുള്ള വ്യവഹാരങ്ങളിലൂടെയാണ് ആദ്യ തലമുറ അടയാളപ്പെടുന്നതെങ്കിൽ ആദികൃഷ്ണനിലേക്കെത്തുമ്പോൾ പെണ്ണുടൽ തേടിയുള്ള യാത്രയായി അത് പരിണമിക്കുന്നു. മണ്ണിൽ നിന്നും പെണ്ണിലേക്കുള്ള ഈ ദൂരം സമൂഹത്തിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വ്യക്തികൾ എങ്ങനെയാണ് ഓരോ സന്ദർഭങ്ങളിലും വ്യത്യസ്തമായി പെരുമാറുന്നത് എന്ന് ഒരു മന:ശാസ്ത്രജ്ഞന്റെ കൈയൊതുക്കത്തോടെ നോവലിസ്റ്റ് വരച്ചിടുന്നു.
പക ജനിതകത്തിൽ കലർന്നതുപോലെയാണ് നോവലിലെ ഒന്നാം തലമുറയും അനന്തര തലമുറകളും പെരുമാറുന്നത്. അതുകൊണ്ടു തന്നെ ആദികൃഷ്ണൻ എന്ന നോവലിസ്റ്റിന്റെ കൊലപാതകത്തിന് പിന്നിലാര് എന്ന വായനക്കാരുടെ നിഗമനങ്ങൾ തകരുന്നു.
രാഷ്ട്രീയ കേരളം എന്ന വാക്കിന് കേരളചരിത്രത്തിൽ വലിയ സ്ഥാനമാണുളളത്. കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെ സാമൂഹ്യപുരോഗതി കൈവരിച്ച നാടാണ് നമ്മുടേത്. കേരളത്തിന്റെ ഇന്നലെകളെ പരിശോധിച്ചാൽ എത്രയോ വ്യക്തികളുടെ ത്യാഗമാണ് ഇന്നത്തെ വളർച്ചയുടെ അടിസ്ഥാനം എന്ന് വ്യക്തമാകും. പക്ഷേ രാഷ്ട്രീയത്തിന് സംഭവിച്ച അപചയം വർത്തമാനകാലത്ത് പല തരത്തിലും സമൂഹത്തെ ബാധിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ എത്തിച്ചേർന്ന ദുരവസ്ഥ വ്യക്തമാകുന്നുണ്ട് നോവലിൽ. കൂറുമാറ്റം, സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമുള്ള പ്രവർത്തനങ്ങൾ, എതിർചേരിയിൽ ഉൾപ്പെട്ടാലുള്ള പക എന്നിങ്ങനെ പോകുന്നു നോവലിലെ രാഷ്ട്രീയ ചിന്തകൾ.
ആദികൃഷ്ണനിൽ നിന്നും പ്രണയത്തിന്റെ മാധുര്യം തിരിച്ചറിഞ്ഞ സ്ത്രീകൾ പല കാലങ്ങളിൽ, പലരീതിയിൽ അയാളെ അടയാളപ്പെടുത്തുന്നുണ്ട്. അയാളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ഈ കഥകളെല്ലാം തെളിഞ്ഞു വരുന്നത്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള നോവലിൽ പകയും സമ്പത്തും രാഷ്ട്രീയവും ഇടകലർന്നിട്ടുണ്ടെങ്കിലും അതിനപ്പുറം പ്രണയമാണ് നോവലിന്റെ തുടർച്ചയ്ക്ക് കാരണഹേതുവായി വർത്തിക്കുന്നത്. അനേകം കൈവഴികളായി ഒഴുകുന്ന പ്രണയജലം പോലെയാണ് അയാൾ. അയാളിലേക്ക് പല വഴികളിൽ നിന്നും കൂട്ടുചേരുന്ന കാമുകിമാർ. കാമനകൾക്ക് ഇവിടെ നിയന്ത്രണമില്ല.
ആദികൃഷ്ണന്റെ കാമുകിമാർക്ക് പരസ്പരം അറിയാം എന്നതാണ് ശ്രദ്ദേയമായ കാര്യം. എന്നാൽ അത് അവരെ അലട്ടുന്ന വിഷയമല്ല. കാരണം അവർക്കെല്ലാം അവരുടേതായ പ്രശ്നങ്ങളുടെ ലോകത്ത് നിന്നും ആശ്വാസം തേടാൻ ആദികൃഷ്ണനെന്ന വൻമരത്തിന്റെ തണൽ വേണമായിരുന്നു. യമുന, കലാറാണി,അമേലിയ എന്നിങ്ങനെ നീളുന്നു അവരുടെ പേരുകൾ.
നോവലിന്റെ അവസാനം ആദി കൃഷ്ണന്റെ കാമുകിമാർ ഒരിടത്ത് സംഗമിക്കുന്നുണ്ട്. അവർ നടത്തുന്ന സ്ഥാപനത്തിന് നൽകിയ പേരാണ് കൃഷ്ണനിലാവ്. പ്രണയിനികളുടെ വീട് എന്നാണ് നോവലിസ്റ്റ് അതിന് നൽകിയ വ്യാഖ്യാനം. യമുനയുടെ ഹൈടെക് ഹെർബൽ ക്ലിനിക്ക്, കലാറാണിയുടെ പുസ്തകക്കട, അമേലിയയുടെ വീട് തുടങ്ങിയവയെല്ലാം ആദികൃഷ്ണനെ അടയാളപ്പെടുത്തുന്നു. കാരണം അപൂർണ്ണമായ സ്നേഹത്തിന്റെ, നിഗൂഢമായ ആനന്ദത്തിന്റെ അവശേഷിപ്പാണവർ.
‘പിൽക്കാലത്ത് പ്രണയിനികളുടെ വീട്ടിൽ സമാനജീവിതാവസ്ഥകളിൽപ്പെട്ട സ്ത്രീകൾ കൂടി വന്നു. ജീവിതം അർത്ഥശൂന്യമാണെന്ന വിചാരത്തിൽ നിന്നും ലളിതമായ യാഥാത്ഥ്യങ്ങളിലേക്ക് കരതാണ്ടിയ അവർ അവിടെ കൂട്ടായി ജോലി ചെയ്ത് ജീവിച്ചു’ (പേജ് 145 ) എന്ന് നോവലിസ്റ്റ് അടയാളപ്പെടുത്തുമ്പോൾ ആദികൃഷ്ണൻ എന്ന പേര് അനേകം അടരുകളുള്ള സമസ്യയായി മാറുന്നു.
വാക്കുകളുടെ പ്രയോഗത്തിൽ ഒട്ടേറെ പുതുമ സൃഷ്ടിക്കാൻ ആർ. ഉണ്ണിമാധവന് സാധിച്ചിട്ടുണ്ട്. ‘അയാളുടെ മുഖം എതിർപ്പിന്റെ ഇമോജി പോലെ കൂർത്ത്’ (പേജ് 31) ‘ഭയത്തിന്റെ കൊറിയോഗ്രാഫി’ (പേജ് 36) ‘അത് രാമനുണ്ണിക്ക് ജീവിത നിശ്ചയങ്ങളിലേക്ക് കിട്ടുന്ന ലിഫ്റ്റാണ്’ (പേജ് 68) ‘ഭോഗപരതയിലേക്ക് സൂം ചെയ്യപ്പെടാതിരിക്കാനായിരുന്നു’ (പേജ് 88) ‘ഭ്രൂണഹത്യയിലേക്കുള്ള കൗണ്ട് ഡൗൺ’ (പേജ് 36) എന്നിങ്ങനെ വിവിധ സന്ദർഭങ്ങളിൽ വാക്കുകൾ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നു നോവലിസ്റ്റ്. വി.എസ് അനിൽകുമാർ അവതാരിക എഴുതിയ ഈ നോവൽ പ്രസിദ്ധീകരിച്ചത് ലോഗോസ് ബുക്സാണ്.