‘പൊലീസ് ക്യാമ്പുകളിൽ ഇത്ര മനോഹാരിതയുള്ള മനുഷ്യർ ജീവിച്ചിരിക്കുന്നു...’: ‘ലീവ്’ വായിക്കുമ്പോൾ Abhijith Prakash Malayalam Novel Leave Explores Police Friendships
അഭിജിത് പ്രകാശിന്റെ മൂന്നാമത്തെ നോവലായ ‘ലീവ്’ സാധാരണക്കാർക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പൊലീസുകാരുടെ മനുഷ്യസഹജമായ വികാരങ്ങളും ആഴത്തിലുള്ള ബന്ധങ്ങളും അടയാളപ്പെടുത്തുന്ന ഒരു മികച്ച കൃതിയാണ്. ക്രൈം ത്രില്ലർ ശൈലികളിൽ നിന്ന് മാറി പൊലീസുകാരുടെ മനസ്സലിയിക്കുന്ന സൗഹൃദവും പ്രണയവും കുടുംബജീവിതവും ഒക്കെ ഈ നോവൽ ചർച്ച ചെയ്യുന്നു. ഏതാണ്ട് ഏഴ് വർഷത്തെ കഠിനാധ്വാനത്തിലൂടെ രചിച്ച ഈ പുസ്തകത്തിലെ കഥാപാത്രങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിൽ നിന്നുള്ളവയാണ്. വസന്തരാജൻ എന്ന പൊലീസുകാരനിലൂടെയും അപൂർവ്വമായി മാത്രം മലയാള സാഹിത്യത്തിൽ കടന്നുവന്നിട്ടുള്ള പൊലീസ് ക്യാമ്പുകളുടെ പശ്ചാത്തലത്തിലൂടെയും വായനക്കാർക്ക് പുതിയൊരു അനുഭവമാണ് ഈ നോവൽ സമ്മാനിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ആഴത്തിലുള്ള ബന്ധങ്ങളുടെ കഥ പറയുന്നു അഭിജിത് പ്രകാശിന്റെ മൂന്നാമത്തെ നോവലായ ‘ലീവ്’. പൊലീസ് കഥകൾ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു ക്രൈം ത്രില്ലർ അല്ലെങ്കിൽ ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. അങ്ങനെയൊരു സങ്കല്പത്തെ പാടെ മാറ്റിമറിക്കുകയാണ് ‘ലീവ്’.
പുറമേ നിന്നുള്ളവർ ഭയത്തോടെയും അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന കാക്കിയിട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സലിയിക്കുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കഥ പറയാനുണ്ട് എന്ന് വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നതാണ് ‘ലീവ്’.
പൊലീസ് എന്നാൽ സാധാരണക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, അസ്ഥിയും മജ്ജയും മാംസവും ഉള്ള, പ്രണയവും വിരഹവും ക്രോധവും കാമവും അടക്കം മനുഷ്യസഹജമായ എല്ലാ വികാരങ്ങളും നിറഞ്ഞ ഹൃദയമുള്ള, ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കാൻ കഴിവുള്ള, പറയാൻ ഏറെ കഥകളുള്ള സാധാരണയിൽ സാധാരണക്കാരായ മനുഷ്യരാണ് പോലീസ് ഉദ്യോഗസ്ഥർ എന്ന് ‘ലീവ്’ എന്ന കൃതി വായിക്കുമ്പോൾ വായനക്കാരന് മനസ്സിലാവും.
എഴുത്തുകാരൻ ഒരു പോലീസുകാരൻ ആയതുകൊണ്ട് തന്നെ തികച്ചും റിയലിസ്റ്റിക് ആയി കഥ മുന്നോട്ടു കൊണ്ടുപോയി മനോഹരമായി അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്...പതിവുപോലെ തനിക്ക് ചുറ്റുമുള്ളവരിൽ നിന്നു തന്നെയാണ് കഥാപാത്രങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
വസന്തരാജൻ എന്ന 45 വയസ്സുള്ള പോലീസുകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നതെങ്കിലും പൊലീസ് ക്യാമ്പുകൾ എന്ന സാധാരണക്കാരന് പരിചയമില്ലാത്ത ഒരു ലോകത്തിലെ വിവിധ മനോനിലയിലൂടെ പോകുന്ന ചെറുപ്പക്കാരായ ഒരുപറ്റം പൊലീസുകാരുടെ കഥ അതോടൊപ്പം പറഞ്ഞു പോകുന്നു. പോലീസുകാരും സാധാരണക്കാർ തന്നെയാണ്, അവർക്കുള്ളിൽ സൗഹൃദം പ്രണയം കുടുംബജീവിതം എന്നിങ്ങനെ എല്ലാ ഇമോഷനുകളും നിറഞ്ഞുനിൽക്കുന്നു എന്നും ഡ്യൂട്ടികളുടെ സംഘർഷത്തിനിടയിൽ എത്ര മനോഹരമായിട്ടാണ് അവർ തങ്ങളുടെ ബന്ധങ്ങൾ നിലനിർത്തുന്നത് എന്നും ചിരിച്ചുകൊണ്ടും മനസ്സിൽ ഒരു നോവ് ഉണർത്തിക്കൊണ്ടും ‘ലീവ്’ വായിച്ച് നമുക്ക് മനസ്സിലാക്കാം.
ഏതാണ്ട് 7 വർഷത്തെ പരിശ്രമത്തിലൂടെയാണ് അഭിജിത് പ്രകാശ് ‘ലീവ്’ എന്ന കൃതി പൂർത്തിയാക്കിയത്. ഓരോ കഥാപാത്രങ്ങളെയും അത്രയും സൂക്ഷ്മതയോടെ നിർമ്മിച്ചെടുത്തു എന്നുതന്നെ വേണം പറയാൻ... കാരണം ഓരോ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യത്തോടെ ഒരു നോവൽ എഴുതി തീർക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് കഥാകൃത്ത് പറയുന്നു. കാരണം പൊലീസിൽ തനിക്കൊപ്പം ഉള്ളവരല്ലാതെ സങ്കല്പത്തിൽ നിന്നുള്ള ഒരു കഥാപാത്രം പോലും ‘ലീവ്’ എന്ന കൃതിയിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരായ വസന്തരാജനെയും പച്ചാളത്തെയും ജോബിയെയും ഒക്കെ വായനക്കാർ ഇത്ര പെട്ടെന്ന് ഏറ്റെടുത്തത്.
പൊലീസ് ഒന്നും കേൾക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് വീടിനു തൊട്ടടുത്ത പൊലീസ് സ്റ്റേഷനും അവിടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരും ആയിരിക്കും. എന്നാൽ അധികം ആർക്കും അറിയാത്ത പൊലീസ് ക്യാമ്പുകളെ കുറിച്ച് ഇത്ര വിശദമായ എഴുത്തുകൾ ഉള്ള ഒരു നോവൽ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടാവില്ല. പുറമെ നിന്നു നോക്കുമ്പോൾ ഭീകരം എന്ന് തോന്നുന്ന പൊലീസ് ക്യാമ്പുകളിൽ ഇത്ര മനോഹാരിതയുള്ള മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് ഒരു പുഞ്ചിരിയോടെ വായനക്കാർക്ക് ‘ലീവ്’ എന്ന കൃതി മനസ്സിലാക്കി കൊടുക്കുന്നു. അതുകൊണ്ടുതന്നെ അഭിജിത് പ്രകാശിന്റെ മുൻ എഴുത്തുകൾ പോലെ വായനക്കാർ ഏറ്റെടുത്തിരിക്കുകയാണ് ‘ലീവ്’.