മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. തട്ടിപ്പുകള്‍ പൊലീസില്‍ അറിയിക്കണം... എന്റെ ഫോണിലേക്ക് കോട്ടയത്തെ മുൻകലക്ടര്‍ വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. ‘ഹായ് ഹൗ ആര്‍ യു?’ കലക്ടറുടെ തന്നെ ഫോട്ടോയാണു പ്രൊെെഫലില്‍ കാണുന്നത്. അങ്ങനെയൊരു നമ്പറില്‍ നിന്നു മെേസജ്

മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. തട്ടിപ്പുകള്‍ പൊലീസില്‍ അറിയിക്കണം... എന്റെ ഫോണിലേക്ക് കോട്ടയത്തെ മുൻകലക്ടര്‍ വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. ‘ഹായ് ഹൗ ആര്‍ യു?’ കലക്ടറുടെ തന്നെ ഫോട്ടോയാണു പ്രൊെെഫലില്‍ കാണുന്നത്. അങ്ങനെയൊരു നമ്പറില്‍ നിന്നു മെേസജ്

മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. തട്ടിപ്പുകള്‍ പൊലീസില്‍ അറിയിക്കണം... എന്റെ ഫോണിലേക്ക് കോട്ടയത്തെ മുൻകലക്ടര്‍ വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. ‘ഹായ് ഹൗ ആര്‍ യു?’ കലക്ടറുടെ തന്നെ ഫോട്ടോയാണു പ്രൊെെഫലില്‍ കാണുന്നത്. അങ്ങനെയൊരു നമ്പറില്‍ നിന്നു മെേസജ്

മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. തട്ടിപ്പുകള്‍ പൊലീസില്‍ അറിയിക്കണം...  

എന്റെ ഫോണിലേക്ക് കോട്ടയത്തെ മുൻകലക്ടര്‍ വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. ‘ഹായ് ഹൗ ആര്‍ യു?’ കലക്ടറുടെ തന്നെ ഫോട്ടോയാണു പ്രൊെെഫലില്‍ കാണുന്നത്. അങ്ങനെയൊരു നമ്പറില്‍ നിന്നു മെേസജ് അയയ്ക്കില്ല എന്നുറപ്പുള്ളതുെകാണ്ടു സംഗതി തട്ടിപ്പാണെന്നു മനസ്സിലായി. ജില്ലാ പൊലീസ് മേധാവിയെ പോലും സൈബർതട്ടിപ്പിനായി വിളിക്കുക, അതുവരെ ഇക്കാലത്തു സംഭവിക്കുന്നുണ്ട്. 

ADVERTISEMENT

തട്ടിപ്പിൽ പെടാതിരിക്കാനുള്ള മുൻകരുതലും ഒപ്പം തട്ടിപ്പിനിരയായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളും എല്ലാവരും എപ്പോഴും ഒാർത്തിരിക്കണം. എല്ലാവരും എന്നു പറഞ്ഞാല്‍ മൊെെബല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം.  

∙ സ്വന്തം ഫോൺ നമ്പറുകൾ എവിടെയൊക്കെ കൊടുക്കുന്നുണ്ടെന്ന് ഒരു ധാരണയുമില്ലാത്ത കാലമാണിത്. സൂപ്പർ മാർക്കറ്റ്, ഒാണ്‍െെലന്‍ േഷാപ്പ്, ആശുപത്രി, സമ്മാനപദ്ധതി... പോരെങ്കിൽ ഇന്റർനെറ്റ് എല്ലാവരും ഉപയോഗിക്കുന്നുമുണ്ട്. അതിനാല്‍ കരുതലുണ്ടാകുക, െെസബര്‍ തട്ടിപ്പുകാർ എപ്പോൾ വേണമെങ്കിലും തേടിയെത്താം.

ADVERTISEMENT

∙ തെറ്റു ചെയ്തിട്ടില്ല എന്നുറപ്പുണ്ടെങ്കിൽ തട്ടിപ്പു ഫോൺ കോളുകളിൽ ഭയക്കേണ്ട കാര്യമില്ല. മയക്കുമരുന്നുള്ള പാഴ്സലിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖ കണ്ടു, ഇൻകംടാക്സ് നിങ്ങൾക്ക് വലിയ പിഴ ഈടാക്കുന്നു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പൊലീസ് യൂണിഫോമിൽ വിഡിയോ കോൾ ചെയ്ത് പണം തട്ടുന്നവരുടെ എണ്ണം കൂടുകയാണ്. മാനസികമായി നിങ്ങളെ തകർത്താണ് അവർ പണം തട്ടുന്നത്. ഒട്ടും ഭയക്കാതെ അവരോടു പറയുക, നിങ്ങൾ നടപടി എടുത്താളൂ. എന്റെ ലോക്കൽ പൊലീസ് സ്റ്റേഷന്റെ വിലാസം തരാം. ഇങ്ങനെ ആത്മവിശ്വാസത്തോടെ പറഞ്ഞാ ൽ അവിടെ തീരാവുന്ന കാര്യമേയുള്ളൂ. ഭയന്നാൽ അത വർ മുതലെടുക്കും. 

∙ എല്ലാത്തരം സൈബർ തട്ടിപ്പുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. പലപ്പോഴും ഭയവും പണത്തിനോടുള്ള ആർത്തിയും അറിവില്ലായ്മയും അശ്രദ്ധയുമൊക്കെയാണ് സൈബർതട്ടിപ്പുകാ ർ മുതലെടുക്കുന്നത്, ജാഗ്രതയാണു വേണ്ടത്. 

ADVERTISEMENT

∙ പണത്തിനോടുള്ള അമിതമോഹമാണു തട്ടിപ്പുകാർ പലപ്പോഴും ചൂഷണം ചെയ്യുന്നത്. ആരും വെറുതെ പണം തരാറില്ല എന്ന കാര്യം ഒാർക്കുക.

∙ അപരിചിത നമ്പറുകളില്‍ നിന്നുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്. 

∙ സീനിയർ സിറ്റിസൺ ആയ ആൾക്കാരെ തിരഞ്ഞുപിടച്ചു സൈബർതട്ടിപ്പിനിരയാക്കാനുള്ള സംഘങ്ങളുണ്ട്. ഒടിപി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. നിങ്ങൾക്ക് പരിചയമുള്ള ആളുകളുടെ ഫോട്ടോ വച്ചുവ്യാജപ്രൊഫൈൽ ഉണ്ടാക്കി പണം ചോദിച്ചാൽ എടുത്തു ചാടി പണം കൊടുക്കരുത്. 

∙ പണം നഷ്ടമായത് ഉടന്‍ പൊലീസിന്‍റെ െെസബര്‍ െസല്ലില്‍ റിപ്പോർട്ട് ചെയ്യുക. ഗോൾഡൻ അവർ എന്നറിയപ്പെടുന്ന ആദ്യ ഒരു മണിക്കൂർ നഷ്ടപ്പെടുത്തരുത്.    

∙ തട്ടിപ്പിനിരയായെന്നു തോന്നിയാലുടന്‍ 1930 എന്ന ഹെ ൽപ് ലൈൻ നമ്പറിൽ വിളിക്കുക. ഇത് നാഷനൽ സൈബർ ക്രൈം വിഭാഗത്തിന്റെ ടോൾ ഫ്രീ നമ്പറാണ്. ഏതു സംസ്ഥാനത്തു നിന്നാണോ വിളിക്കുന്നത് അവിടുത്തെ പൊലീസ് വിഭാഗത്തിലേക്കു പരാതി റജിസ്റ്റർ ആകും. അവിടെ നിന്നു നിങ്ങളുടെ നിയമപരിധിയിലെ സ്റ്റേഷനിലേക്കു വിവരങ്ങൾ കൈമാറും.

∙ അതോടൊപ്പം www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതിപ്പെടുകയും ചെയ്യാം. 

∙ പരാതിപ്പെടും മുൻപു ചില രേഖകൾ എടുത്തുവയ്ക്കുക. പണം നഷ്ടപ്പെട്ട തീയതി, സമയം. ചാറ്റിന്റെയും പ്രൊഫൈലിന്റെയും സ്ക്രീൻ ഷോട്ടുകൾ. പണം നൽകിയതിന്റെ ട്രാൻസാക്ഷൻ െഎഡി. പരാതിക്കാരുടെ തിരിച്ചറിയൽ കാർഡ്.

കടപ്പാട്: കെ. കാർത്തിക്  ഐപിഎസ്, ജില്ലാ പൊലീസ് മേധാവി, കോട്ടയം

ADVERTISEMENT