റേഷൻകാർഡ്, ആധാർ കാർഡ് ഇവ നഷ്ടപ്പെട്ടാൽ എന്തൊക്കെയാണു ചെയ്യേണ്ടത്? അറിയേണ്ട കാര്യങ്ങള്
നിത്യജീവിതത്തിൽ പലപ്പോഴും വേണ്ടതുകൊണ്ടു തന്നെ റേഷൻ കാർഡിനും ആധാർ കാ ർഡിനും പ്രാധാന്യം കൂടുതലാണ്. നഷ്ടപ്പെട്ടാൽ എത്രയും വേഗം തന്നെ പുതിയതിനായി അപേക്ഷിക്കണം. അപേക്ഷിക്കാനായി എന്തൊക്കെ രേഖകളാണു വേണ്ടതെന്ന അറിവില്ലാത്തതാണ് നിയമത്തിന്റെ നൂലാമാലകളിലേക്കു പലപ്പോഴും എത്തിക്കുക. അതോടെ പുതിയതിന്

നിത്യജീവിതത്തിൽ പലപ്പോഴും വേണ്ടതുകൊണ്ടു തന്നെ റേഷൻ കാർഡിനും ആധാർ കാ ർഡിനും പ്രാധാന്യം കൂടുതലാണ്. നഷ്ടപ്പെട്ടാൽ എത്രയും വേഗം തന്നെ പുതിയതിനായി അപേക്ഷിക്കണം.
അപേക്ഷിക്കാനായി എന്തൊക്കെ രേഖകളാണു വേണ്ടതെന്ന അറിവില്ലാത്തതാണ് നിയമത്തിന്റെ നൂലാമാലകളിലേക്കു പലപ്പോഴും എത്തിക്കുക. അതോടെ പുതിയതിന് അപേക്ഷിക്കുമ്പോൾ ലഭിക്കാനായി വൈകുകയും ചെയ്യും. ഇത് ഒഴിവാക്കൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ.
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ
ഇന്ത്യയിലെ ഓരോ പൗരനും നൽകുന്ന പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഒരു വ്യക്തിയുടെ ഐ ഡന്റിറ്റിയുമായി ബന്ധപ്പെട്ട രേഖയാണിത്. വ്യക്തിയുടെ പേര്, അഡ്രസ്സ്, ജനനത്തീയതി, ഫോട്ടോ, ജെൻഡർ, ഫിംഗർ പ്രിന്റ്, സ്കാൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും 12 അക്കമുള്ള ഐഡന്റിഫിക്കേഷൻ നമ്പറും ഉൾപ്പെട്ടിട്ടുള്ളതിനാൽ പല തട്ടിപ്പുകൾക്കും വിധേയമാകാവുന്നതാണ്.
പടിപടിയായി ചെയ്യാം
1. uidai.gov.in എന്ന ഒഫീഷ്യൽ വെബ് സൈറ്റിൽ കംപ്ലെയ്ന്റ് റജിസറ്റർ ചെയ്യുക
2. help@uidai.gov.in എന്ന ഒഫീഷ്യൽ വെബ്‌സൈറ്റിൽ ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാവുന്നതാണ്.
3. ഒറിജിനൽ ആധാർ ലഭിക്കുന്നതിന് uidai യുടെ official website ൽ ആധാർ നമ്പർ, പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി ഇവ കൊടുത്ത് ആവശ്യമായ ഫീസ് അടച്ചാൽ 15 ദിവസത്തിനകം ലഭിക്കുന്നതാണ്. അക്ഷയ വഴിയോ, സ്വന്തം ഫോണിലോ ചെയ്യാം.
4. അത്യാവശ്യമെങ്കിൽ uidai. gov.in എന്ന വെബ്സൈറ്റ് വഴി ആവശ്യമായ വിവരങ്ങൾ നൽകി ഡ്യൂപ്ലിക്കേറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
5. ആധാർ നമ്പർ അറിയില്ല എങ്കിൽ myaadhar.uidai.gov.in എ ന്ന website ൽ retrieve eid/aadhar എന്ന ഒാപ്ഷനിൽ ആവശ്യമായ വിവരങ്ങൾ നൽകി കാർഡ് ലഭ്യമാക്കാവുന്നതാണ്.
6. നമ്മുടെ ആധാർ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ആധാർ കാർഡിൽ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ ആരുമായും ഷെയർ ചെയ്യാതിരിക്കുക. ചെയ്യേണ്ടി വന്നാൽത്തന്നെ masked ആധാർ കാർഡ് ഉപയോഗിക്കുക. ആധാർ കാർഡിലെ അവസാന നാല് അക്കം മാത്രം കാണിക്കുന്നതാണ് മാസ്ക്ഡ് ആധാർ.
7. ആധാർ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതിപ്പെടേണ്ടതില്ല. Uidai.gov.in എന്ന website ൽ കംപ്ലെയ്ന്റ് റജിസ്റ്റർ ചെയ്യണം.
8. എപ്പോഴും ആധാറിന്റെ കോപ്പി സൂക്ഷിക്കുന്നത് നല്ല താണ്. ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാൽ പ്രയോജനപ്പെടും.
റേഷൻകാർഡ് നഷ്ടപ്പെട്ടാൽ
റേഷൻ വാങ്ങിക്കാൻ മാത്രമല്ല, പല സാഹചര്യങ്ങളിലും തിരിച്ചറിയൽ രേഖ കൂടിയാണ് റേഷൻ കാർഡ്. ആധാർകാർഡ് പോലെ തന്നെ റേഷൻ കാർഡിന്റെയും ഫോട്ടോ കോപ്പി എടുത്തു സൂക്ഷിക്കുക. കാർഡ് നമ്പർ മറ്റേതെങ്കിലും രീതിയിൽ സൂക്ഷിച്ചു വയ്ക്കുക.
പുതിയ കാർഡിനായി സപ്ലൈ ഒാഫിസിലാണ് അപേക്ഷിക്കേണ്ടത്. വേണ്ട രേഖകൾ – ഫോട്ടോ, ഒാണർഷിപ് സർട്ടിഫിക്കറ്റ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ് (വരുമാന സർട്ടിഫിക്കറ്റ്), ആധാർ കാർഡ്. ഒപ്പം മൊബൈൽ നമ്പരും നൽകണം. ഇതില്‍ ഒാണർഷിപ് സർട്ടിഫിക്കറ്റ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഇവ വില്ലേജ് ഒാഫിസിൽ നിന്നുമാണ് ലഭിക്കുക.
∙ ഒാൺലൈനായി അപേക്ഷിക്കാൻ ഈ സൈറ്റുകൾ സന്ദർശിക്കുക – www.kerala civil supply corporation, civil.supplieskerala.gov.in
∙ റേഷൻ കാർഡ് ഉടൻ നൽകേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ my ration card എന്ന ആപ് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്ത് റേഷൻ കാർഡ് ഡൗൺ ലോഡ് ചെയ്യാം.
∙ കാർഡിന്റെ കോപ്പി കയ്യിലുണ്ടെങ്കിൽ റേഷൻ കടയിൽനിന്ന് റേഷൻ ലഭിക്കും.