യൂട്യൂബില്‍ വരുന്ന പരസ്യം നിയന്ത്രിക്കാം; ഒപ്പം സ്വർണത്തിന്റെ മാറ്റും തനിമയും അറിയാനുള്ള ടിപ്സും...
യൂട്യൂബ് തുറന്നാലുടൻ വരുന്ന പരസ്യങ്ങൾ പലരും കണ്ടില്ലെന്നു നടിക്കുമെങ്കിലും കുട്ടികൾക്കു ഫോൺ കൊടുക്കുമ്പോൾ ഇവ പാരയാകും. പരസ്യം കണ്ടു മയങ്ങി കുട്ടികൾ അവിടെയും ഇവിടെയും ക്ലിക് ചെയ്താലുള്ള കാര്യമാണു പറയുന്നത്. ഇതൊഴിവാക്കാനുള്ള വഴിയാണ് ഇക്കുറി. പിന്നെ സ്വർണത്തിന്റെ മാറ്റും തനിമയുമൊക്കെ അറിയാനുള്ള

യൂട്യൂബ് തുറന്നാലുടൻ വരുന്ന പരസ്യങ്ങൾ പലരും കണ്ടില്ലെന്നു നടിക്കുമെങ്കിലും കുട്ടികൾക്കു ഫോൺ കൊടുക്കുമ്പോൾ ഇവ പാരയാകും. പരസ്യം കണ്ടു മയങ്ങി കുട്ടികൾ അവിടെയും ഇവിടെയും ക്ലിക് ചെയ്താലുള്ള കാര്യമാണു പറയുന്നത്. ഇതൊഴിവാക്കാനുള്ള വഴിയാണ് ഇക്കുറി. പിന്നെ സ്വർണത്തിന്റെ മാറ്റും തനിമയുമൊക്കെ അറിയാനുള്ള ടിപ്സും.
യുട്യൂബ് പരസ്യം നിയന്ത്രിക്കാം
യൂടുബ് വിഡിയോകളുടെ തുടക്കത്തിൽ കാണിക്കുന്ന ചൂതാട്ടം പോലുള്ള ഗാംബ്ലിങ്, ബെറ്റിങ് പരസ്യങ്ങൾ കണ്ടുകുട്ടികൾ തുടർന്നുള്ള നിർദേശങ്ങൾ പിൻതുടർന്നേക്കാം. ഇങ്ങനെയുള്ള പരസ്യങ്ങളിലൂടെ കുട്ടികൾ അനാവശ്യ സൈറ്റുകളിലെത്തുകയും പലപ്പോഴും നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുത്തുകയും ചെയ്തേക്കാം.
എന്നാൽ സെറ്റിങ്സിൽ ചെറിയൊരു മാറ്റം വരുത്തിയാൽ അത്തരം പരസ്യങ്ങള്‍ ഇനി യൂട്യൂബ് വിഡിയോകളിൽ വരാതെ തടയാം. അതെങ്ങനെ എന്നു നോക്കാം.
പഠിക്കാം പടിപടിയായി
യൂട്യൂബിൽ ഇത്തരം പരസ്യങ്ങള്‍ കാണുമ്പോൾ വരുന്ന മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താൽ കുറച്ച് ഓപ്ഷൻസ് കാണാം. അതിൽ കസ്റ്റമൈസ് മോർ ഓഫ് ദ ആഡ്സ് യു സീ (customise more of the ads you see) എന്നത് സെലക്ട് ചെയ്യണം. പിന്നാലെ വരുന്ന ഓപ്ഷനുകളിൽ ടോപിക്സ് എന്നതിൽ നിന്നു നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാറ്റഗറിയൊക്കെ മൈനസ് (-) അമർത്തുക.
അടുത്തതായി സെൻസിറ്റീവ് എന്നതിൽ ആൽക്കഹോൾ, ഗാംബ്ലിങ്, ഡേറ്റിങ് എന്നിവ മൂന്നും ഡിസേബിൾ ആക്കുക. ഇത്രയും ചെയ്താല്‍ പിന്നീട് അത്തരം കാറ്റഗറിയിലെ പരസ്യങ്ങളൊന്നും തന്നെ യൂട്യൂബിൽ (നിങ്ങളുടെ ഫോണിൽ) വരില്ല.
സ്വർണം പോലെ കാക്കാം
സ്വർണാഭരണങ്ങളോട് ഇഷ്ടമുള്ളവരാണു നമ്മളെല്ലാം. വാങ്ങിയ ആഭരണങ്ങൾ അണിഞ്ഞു കൊണ്ടു നടക്കുമെങ്കിലും അവയിൽ ഒരു കോഡു വളരെ ചെറുതായി പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അതിൽ പല വിവരങ്ങളും സൂക്ഷിക്കുന്നു എന്നും ഭൂരിഭാഗം പേർക്കും അറിയില്ല. അത് എന്തൊക്കെ എന്നു നോക്കാം.
നമ്മുടെ ഫോണിൽ ബിഐഎസ് കെയർ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇനി നമ്മുടെ ആഭരണത്തിലെ കോഡ് ഈ ആപ്പിലെ വെരിഫൈ എച്ച്‌യുഐഡി (Verify HUID) എന്ന ഭാഗത്ത് എന്റര്‍ ചെയ്ത് സെർച് ചെയ്യാം. അപ്പോൾ വരുന്ന റിസൽറ്റിൽ നമ്മുടെ ആഭരണം മോതിരമാണോ ലോക്കറ്റാണോ എന്നും, അത് എത്ര കാരറ്റ് ആണെന്നുമൊക്കെ കാണാം. ഒപ്പം ഈ നമ്പര്‍ മാർക്ക് ചെയ്തിരിക്കുന്നത് എവിടെ നിന്ന് എന്നതു പോലുള്ള വിവരങ്ങളും ഉണ്ടാകും.
ഈ റിസൽറ്റിൽ കാണുന്ന ജ്വല്ലറി റജിസ്ട്രേഷന്‍ നമ്പർ കോപ്പി ചെയ്ത ശേഷം മാനക് ഓൺലൈൻ (www.manakonline.in) എന്ന വെബ്സൈറ്റില്‍ സെർച് ചെയ്താല്‍ ആഭരണം വിറ്റ ജ്വല്ലറി ഏതെന്നും അറിയാം.