മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്? പണമടങ്ങിയ പഴ്സ് നഷ്ടപ്പെടുന്നതിനേക്കാ ൾ പേടിയാണു പലർക്കും സ്വന്തം ഫോൺ കാണാതാവുന്നത്. മൊബൈലിന്റെ വില മാത്രമല്ല ആ പേടിക്കു പിന്നിൽ. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ മുതൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയാണു

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്? പണമടങ്ങിയ പഴ്സ് നഷ്ടപ്പെടുന്നതിനേക്കാ ൾ പേടിയാണു പലർക്കും സ്വന്തം ഫോൺ കാണാതാവുന്നത്. മൊബൈലിന്റെ വില മാത്രമല്ല ആ പേടിക്കു പിന്നിൽ. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ മുതൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയാണു

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്? പണമടങ്ങിയ പഴ്സ് നഷ്ടപ്പെടുന്നതിനേക്കാ ൾ പേടിയാണു പലർക്കും സ്വന്തം ഫോൺ കാണാതാവുന്നത്. മൊബൈലിന്റെ വില മാത്രമല്ല ആ പേടിക്കു പിന്നിൽ. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ മുതൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയാണു

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ  ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?

പണമടങ്ങിയ പഴ്സ് നഷ്ടപ്പെടുന്നതിനേക്കാ ൾ പേടിയാണു പലർക്കും സ്വന്തം ഫോൺ കാണാതാവുന്നത്. മൊബൈലിന്റെ വില മാത്രമല്ല ആ പേടിക്കു പിന്നിൽ. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ മുതൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയാണു പലർക്കും.  അതു കൊണ്ടു തന്നെ  മൊബൈൽ നഷ്ടമായാൽ ഒട്ടും സമയം പാഴാക്കാതെ ഉടൻ പ്രവർത്തനങ്ങൾ തുടങ്ങണം.

ADVERTISEMENT

ഉടൻ ചെയ്യാം ഈ 10 കാര്യങ്ങൾ

1. ഫോൺ നഷ്ടമായെന്നു തിരിച്ചറിയുന്ന കുറച്ചു സമയത്തേക്ക് ടെൻഷനാവുമെന്നുറപ്പാണ്. സമചിത്തതയോടെ കൈകാര്യം ചെയ്തേ പറ്റൂ. ഫോൺ നിങ്ങൾ കാണാത്തതല്ല നഷ്ടപ്പെട്ടതു തന്നെയാണെന്ന് ഉറപ്പിക്കുക.

ADVERTISEMENT

2. ഫോണിൽ വിളിച്ചു നോക്കുക. എന്താണ് റെസ്പോൺസ് എന്ന് കേൾക്കുക. സ്വിച്ച് ഒാഫ് ആണോ റിങ് ചെയ്തിട്ട് എടുക്കാത്തതാണോ എന്നുറപ്പിക്കുക.

3.  നഷ്ടമായെന്നുറപ്പായാൽ ഫോൺ ദുരുപയോഗം  ചെയ്യപ്പെടാതിരിക്കാൻ  സിം കാർഡുകൾ മൊബൈൽ സേവന ദാതാവിനെ വിളിച്ചു  ബ്ലോക്ക് ചെയ്യുക.

ADVERTISEMENT

4.  ഓൺലൈൻ വഴിയോ, വേറെ ഫോണിലൂടെ ബന്ധപ്പെട്ടോ UPI ഇടപാടുകൾ ബ്ലോക്ക് ചെയ്യുക.  

5.  ഫോൺനമ്പർ ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ  പരിശോധിക്കുക.  ബാങ്കുകളുമായി ബന്ധപ്പെടുക   

6. നഷ്ടപ്പെട്ട ഫോൺ തിരിച്ചു കിട്ടാൻ വേണ്ടി  സാധ്യതയുണ്ടോ എന്നാണ് ഇനി നോക്കേണ്ടത്. ഫോൺ നഷ്ടപ്പെട്ട  സ്ഥലത്തിന്റെ പരിധിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി അതിന്റെ രസീതും നമ്പറും സൂക്ഷിക്കുക.

7. പരാതിയോടൊപ്പം ഫോണിന്റെ Make & Model, IMEI Number അറിയാമെങ്കിൽ അതും നൽകേണ്ടതാണ്.

8. ഇനി നമ്പർ നഷ്ടമാവാതിരിക്കാൻ ചെയ്യേണ്ടത്–ഡ്യൂപ്ലിക്കേറ്റ് സിമ്മിനായി  സേവന ദാതാവിനെ സമീപിക്കുക.ഫോൺ നഷ്ടമായെന്ന പരാതി നൽകി സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.

9. ഇതിൽ മാത്രം അവസാനിപ്പിക്കരുത്.അതുവരെ ഫോണുമായി ബന്ധപ്പെട്ടുണ്ടാക്കിയ എല്ലാ പാസ്‌വേഡുകളും മാറ്റണം. ഡ്യൂപ്ലിക്കേറ്റ് സിം ലഭിച്ചശേഷം   എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മറ്റും സ്വകാര്യ/രഹസ്യ സ്വഭാവമുള്ള ആപ്പുകളുടെയും പാസ്‌വേഡ് മാറ്റുക

10.  Gmail account  പോലെയുള്ള സർവീസുകളുടെ  പാസ്‌വേഡുകളും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ളവയുടെ പാസ് വേഡുകളും  മാറ്റിയിട്ടേ പുതിയ ഫോണിൽ ഉപയോഗിക്കാവൂ.

ഫോൺ ബ്ലോക്ക് ചെയ്യേണ്ടത് ഇങ്ങനെ

1. https:/www.ceir.gov.in എന്ന സെൻട്രൽ  റജിസ്റ്ററി വഴി  നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ online ആയി നൽകാം. ഹോം പേജിലുള്ള 'Block Stolen/Lost Mobile'എന്ന Link ക്ലിക്ക് ചെയ്ത് താഴെ പറയുന്ന വിവരങ്ങൾ നൽകുക–

∙Mobile Device ന്റെ വിവരങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ചുള്ള വിവരങ്ങളും പരാതിയുടെ പകർപ്പും ∙ഉടമയുടെ  വിവരങ്ങളും വിലാസവും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും

എല്ലാ സേവന ദാതാക്കളും നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യുകയും ലിസ്റ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ മറ്റേതെങ്കിലും സിം കാർഡിന്റെ സഹായത്തോടെ  ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് തിരിച്ചറിയുകയും ആ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യും.

ഫോൺ കിട്ടുമ്പോഴേ ചെയ്യാനുള്ള 5 കാര്യങ്ങൾ

1. ഫോൺ PIN ഓ Password ഓ ഉപയോഗിച്ച് സുരക്ഷിതപ്പെടുത്തുക.  ആ  Password  ആരുമായും പങ്കുവെയ്ക്കരുത്.

2. ഫോണിന്റെ unique Identification Number, IMEI Number എഴുതി സൂക്ഷിക്കുക.

3. എങ്ങനെ  IMEI Number കണ്ടു പിടിക്കാം–  *#06# എന്ന് ഡ യൽ ചെയ്യുക. അല്ലെങ്കിൽ  മൊബൈൽ വാങ്ങുമ്പോൾ ലഭിക്കുന്ന ബോക്സിലും IMEI Number  ഉണ്ടാകും.

4. നിങ്ങളുടെ ഫോൺ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 'find my device'  ഉപയോഗിക്കാവുന്നതാണ്.   അതിനായി നിങ്ങളുടെ ഫോണിൽ 'find my device' ഓപ്ഷൻ എനേബിൾ ചെയ്തിരിക്കണം.

Steps to Take If Your Phone is Lost:

If your mobile phone is lost, it's crucial to act immediately to secure your personal and financial information. Follow these essential steps to report your lost device, block your SIM, and change passwords to prevent unauthorized access and potential misuse.

ADVERTISEMENT