നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ? അഞ്ചു മിനിറ്റിൽ തിരിച്ചറിയാം!
പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ്‍ ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ എടുക്കാൻ കാരണമായേക്കാമെന്നും? ഓൺലൈൻ ലോകത്തെ

പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ്‍ ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ എടുക്കാൻ കാരണമായേക്കാമെന്നും? ഓൺലൈൻ ലോകത്തെ ചതിക്കുഴികള്‍ അതുപോലെ പെരുകുകയാണ്. പുറംലോകത്ത് എത്ര ചിലന്തിവലകൾ അവർക്കായി നെയ്യപ്പെടുന്നുവോ അതിനേക്കാൾ അപകടകരമായൊരു ലോകം ഇന്റർനെറ്റിലും ഉണ്ടാകുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന പത്തു ചോദ്യങ്ങൾക്ക് ’ഉണ്ട്, ഇല്ല’ എന്ന് ഉത്തരമെഴുതൂ.. നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ എന്നറിയാം!
∙ നിങ്ങളുടെ കുട്ടി പഠനകാര്യത്തിനല്ലാതെ നീണ്ട സമയം ഇന്റർനെറ്റിൽ ചെലവിടുന്നുണ്ടോ?
∙ മറ്റുള്ളവരുടെയൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം ഇന്റർനെറ്റിനു മുമ്പിലിരിക്കുന്നവരാണോ?
∙ കൈയിലെപ്പോഴും മൊബൈൽ കൊണ്ടുനടക്കുകയും ഇടയ്ക്കിടെ മെസ്സേജ് വരുന്നുണ്ടോയെന്നു പരിശോധിക്കുകയും ചെയ്യാറുണ്ടോ?
∙ വാട്സ്ആപ് സ്റ്റാറ്റസ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കാറുണ്ടോ?
∙ ഇന്റർനെറ്റിന്റെ അമിതോപയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുമ്പോൾ വൈകാരികമായി പ്രതികരിക്കാറുണ്ടോ?
∙ രാത്രി ദീർഘസമയം ഇന്റർനെറ്റിൽ ചെലവഴിക്കാറുണ്ടോ?
∙ ഇന്റർനെറ്റിലിരിക്കുമ്പോൾ ഭക്ഷണം കഴിക്കാനോ പഠിക്കാനോ വിളിച്ചാൽ ദേഷ്യപ്പെടാറുണ്ടോ?
∙ ഇന്റർനെറ്റ് കിട്ടാതാകുമ്പോൾ അസ്വസ്ഥരാകാറുണ്ടോ?
∙ ഇന്റർനെറ്റിൽ മുഴുകുമ്പോൾ വീട്ടിൽ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ മറന്നുപോകാറുണ്ടോ?
∙ പഠനത്തിൽ അലസരാണോ?.
(നാലോ അതിലധികമോ ചോദ്യങ്ങൾക്ക് ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇന്റർനെറ്റിന് അടിമ ആയിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കി ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയോ അതിൽനിന്ന് പുറത്തുകൊണ്ടുവരാനുള്ള മാർഗങ്ങൾ തിരയുകയോ വേണം. ഉണ്ട് എന്ന ഉത്തരത്തിന്റെ എണ്ണം കൂടുംതോറും അഡിക്ഷൻ തീവ്രത കൂടുകയാണ്. നാലിൽ താഴെയാണ് ഉണ്ട് എന്ന ഉത്തരമെങ്കിൽ അൽപം ശ്രദ്ധ വേണമെന്ന് മാത്രം )
സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് കൂടുതൽ അറിയാൻ ലോഗിൻ ചെയ്യൂ