‘‘ഹംഗറിയിലെ െസഗഡ് (Szeged) യൂണിേവഴ്സിറ്റിയിലാണു െമഡിസിന്‍ പഠിക്കുന്നതെന്ന്, ഏറെ അഭിമാനത്തോടെയാണു ഞാന്‍ പറയാറുള്ളത്. കാരണം, ഒട്ടേറെ പ്രമുഖര്‍ പഠിച്ച സ്ഥലമാണിത്. വൈറ്റമിൻ സിയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവർത്തനത്തിനു നൊബേൽ സമ്മാനം നേടിയ ആൽബർട്ട് സെന്റ് ഗ്യോര്‍ഗി, കോവിഡ്-19 മഹാമാരി

‘‘ഹംഗറിയിലെ െസഗഡ് (Szeged) യൂണിേവഴ്സിറ്റിയിലാണു െമഡിസിന്‍ പഠിക്കുന്നതെന്ന്, ഏറെ അഭിമാനത്തോടെയാണു ഞാന്‍ പറയാറുള്ളത്. കാരണം, ഒട്ടേറെ പ്രമുഖര്‍ പഠിച്ച സ്ഥലമാണിത്. വൈറ്റമിൻ സിയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവർത്തനത്തിനു നൊബേൽ സമ്മാനം നേടിയ ആൽബർട്ട് സെന്റ് ഗ്യോര്‍ഗി, കോവിഡ്-19 മഹാമാരി നിയന്ത്രണവിധേയമാക്കിയ എംആര്‍എന്‍എ (mRNA) വാക്സീൻ കണ്ടുപിടുത്തത്തിന്‍റെ മാർഗദർശിയായി പ്രവർത്തിച്ച സയന്റിസ്റ്റ് കാതലിൻ കാരിക്കോ തുടങ്ങി പലരും ഇവിടുത്തെ പൂര്‍വ വിദ്യാർഥികളാണ്.’’- ആതിര ആനന്ദിന്‍റെ വാക്കുകളില്‍ ആവേശം.

‘‘അച്ഛന്‍ േഡാ. ആനന്ദ് ശിവശങ്കറിന് ലോകാരോഗ്യ സംഘടനയിലാണ് േജാലി. തിരുവല്ലയാണ് അച്ഛന്‍റെ നാട്. അമ്മ ആശാ ഗോപാലകൃഷ്ണന്‍റെ വീട് ആറന്മുളയിലും.

ADVERTISEMENT

ജനീവയിലെ ഇന്‍റര്‍നാഷനല്‍ സ്കൂളിലായിരുന്നു എന്റെ പഠനം. പിന്നെ, ഇവിടേക്കു വന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഒഫ് സെഗഡിലെ, ആൽബർട്ട് സെന്റ് ഗ്യോര്‍ഗി മെഡിക്കൽ സ്‌കൂളിൽ അവസാന വർഷ മെഡിസിൻ (ജനറൽ മെഡിസിൻ എംഡി) വിദ്യാർഥിനി. ആറു വര്‍ഷമാണു കോഴ്സിന്റെ കാലാവധി. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സവിശേഷമായ 50 യൂണിവേഴ്സിറ്റി ലൈബ്രറികളിൽ 13-ാംസ്ഥാനമാണു സെഗഡിനുള്ളത്. ആയിരത്തിലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഹോസ്പിറ്റലിനുണ്ട്. മാത്രമല്ല, സെഗഡ് നഗരം പൊതുവേ സുരക്ഷിതവും വൃത്തിയുള്ളതുമാണ്.

മിനിമം യോഗ്യതയും 18 വയസ്സിനു മുകളിൽ പ്രായവും ഉണ്ടെങ്കില്‍ േകാഴ്സിന് അേപക്ഷിക്കാം.

ADVERTISEMENT

അതല്ലെങ്കിൽ, ഒരു വർഷത്തെ പ്രീ മെഡിസിൻ പ്രോഗ്രാമിൽ ചേർന്നു പഠനം പൂർത്തിയാക്കിയും കോഴ്സിൽ പ്രവേശിക്കാൻ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുമുണ്ട്. ഒരാള്‍ക്ക് രണ്ടു തവണയേ പ്രവേശന പരീക്ഷ എഴുതാൻ അനുവാദമുള്ളൂ. സെഗഡിൽ ആദ്യമെത്തുന്ന വിദ്യാർഥികള്‍ക്ക് ആദ്യ മൂന്നു വര്‍ഷം അല്‍പം ബുദ്ധിമുട്ടായിരിക്കും.

കോഴ്‌സ് ഇംഗ്ലിഷിലാണെങ്കിലും, വിദ്യാർഥികൾ ഹംഗേറിയൻ ഭാഷയും പഠിക്കേണ്ടി വരും. പക്ഷേ, ഭാവിയില്‍ ഇതു വളരെ സഹായകമാണ്. മെഡിക്കൽ മേഖലയിൽ ആശയവിനിമയത്തിനുള്ള ഹംഗേറിയൻ ഭാഷ അറിയാമെങ്കിൽ അവിടെ തുടർന്നു താമസിക്കുന്നതു വളരെ നല്ല തീരുമാനമാണ്.

ADVERTISEMENT

അങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ, ഭാഷ ഗൗരവമായി പഠിക്കുക. സ്വിസ് പൗരത്വം ലഭിച്ചതുകൊണ്ടും ഫ്രഞ്ച് അറിയാവുന്നതുകൊണ്ടും മെഡിക്കൽ പഠനം പൂർത്തിയായി കഴിഞ്ഞാൽ എനിക്ക് അവിടെ ജോലി ചെയ്യാൻ എളുപ്പമാണ്.

ഡോക്ടറേറ്റിനു ഗവേഷണം െചയ്യുന്നതുള്‍പ്പെടെ നിരവധി ഇന്ത്യന്‍ വിദ്യാർഥികള്‍ മെഡിക്കൽ പ്രോഗ്രാമിലുണ്ട്. മുതിർന്ന വിദ്യാർഥികൾ നവാഗതർക്കായി ഇന്ത്യൻ രീതിയിൽ പരിപാടികളും സംഘടിപ്പിക്കും. ‘ഇൻഡ്യൻ കൾച്ചറൽ ഈവനിങ്’ എന്ന പേരിൽ എല്ലാ വർഷവും ഇവന്റ് നടത്താറുണ്ട്.

ഹംഗറി, യൂറോപ്യൻ യൂണിയന്റെ ഭാഗവും യൂറോപ്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അംഗവുമായതിനാൽ, ബിരുദാനന്തരം സെഗഡിലെ വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയനിലും രാജ്യാന്തര മേഖലയിലും തൊഴിൽ സാധ്യതകൾ ഏറെ. ഹംഗറിയിൽ നിന്നു പഠിച്ചിറങ്ങിയ നിരവധി പേര്‍ ഇപ്പോൾ യുഎസ്എ, യുകെ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്നു.

പ്രാദേശിക ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ പഠിച്ചാല്‍ സ്വീഡൻ, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ജോലി നേടാം. 

അമേരിക്കയില്‍ ഡോക്ടർമാരായി പ്രവർത്തിക്കാനുള്ള അനുമതി നൽകുന്ന USMLE ടെസ്റ്റുകളിൽ പങ്കെടുക്കാനും സെഗഡ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കൽ ബിരുദങ്ങൾ അർഹത നൽകുന്നു.

ADVERTISEMENT