‘ഞാനൊരു മിടുക്കൻ, മിടുക്കിയാണ് എന്ന് സ്വയം പറയുന്നതിൽ ലജ്ജ വേണ്ട’; ഓഫിസിലെത്തുമ്പോള് മനസ്സിൽ ഉറപ്പിക്കേണ്ട ചില തന്ത്രങ്ങൾ
ഒരാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി
ഒരാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി
ഒരാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി
ഒരാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി മനസ്സിൽ ഉറപ്പിക്കേണ്ട ചില തന്ത്രങ്ങൾ പറയാം.
1. തല ഉയർത്തി വേഗത്തിൽ
ഓഫിസിലേക്ക് കയറുമ്പോൾ തന്നെ തല ഉയർത്തി വേഗത്തിൽ നടക്കാൻ ശ്രമിക്കുക. ആടിത്തൂങ്ങിയുള്ള നടപ്പ് വേണ്ട. ചുറ്റും കാണുന്നവരുടെ നേരേ പുഞ്ചിരിച്ചോ, കൈ ഉയർത്തി വിഷ് ചെയ്തോ, ഹഗ് ചെയ്തോ സീറ്റിലേക്കു നീങ്ങാം. എന്തും നേരിടാമെന്ന ആത്മവിശ്വാസം ശരീരഭാഷയിൽ വരട്ടെ. തല ഉയർത്തി വേഗത്തിൽ നടക്കുമ്പോൾ ചിന്തകൾ വേഗത്തിലാവുകയും ചെയ്യും.
2. അച്ചടക്കം മുഖ്യം
സമയം ലാഭിക്കാനും സമ്മർദം ഒഴിവാക്കാനും അച്ചടക്കം പ്രധാനമാണ്. ഓഫിസ് ടേബിളിലെ അടുക്കും ചിട്ടയും മുതൽ ഇതിൽ വരും. പിന്നെ ചെയ്യാം എന്നു പറഞ്ഞ് മാറ്റിവയ്ക്കുന്ന ശീലവും ഒഴിവാക്കണം. ഓഫിസിൽ മാത്രമല്ല വീട്ടിലും ഈ ചിട്ട ശീലമാക്കാം.
3. വർക്ക് ചാർട് തയാറാക്കാം
ഓഫിസിലേക്കു കയറിചെല്ലുമ്പോൾ തന്നെ അന്നത്തെ വർക്കിന്റെ ടൈംടേബിൾ മനസ്സിലുണ്ടാകണം. ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അതു ഡയറിയിൽ എഴുതാം. കഠിനമായ കാര്യങ്ങൾക്കു പ്രത്യേക സമയം മാറ്റിവയ്ക്കണം. ഇതു ജോലിയിലുള്ള മടുപ്പ് കുറയ്ക്കും.
4. പരിശോധിക്കാം സ്വയം
ഓരോ ദിവസവും തയാറാക്കിയ വർക്ക് ചാർട് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്തു തീർത്തോ എന്നു സ്വയം പരിശോധിക്കാം. ചെയ്തു തീർത്തവ ടിക് ചെയ്തിടുക. ചിലപ്പോൾ ഒന്നോ രണ്ടോ ബാക്കിയുണ്ടാകും. എങ്കിലും ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം മനസ്സിലുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ഇന്ന് ഓഫിസിലെന്തു ചെയ്തു എന്നു ചോദിച്ചാൽ പലർക്കും അടുക്കോടെ ഉത്തരം പറയാൻ കഴിയില്ല. ഇത് അവർ പോലുമറിയാതെ ജോലിയിൽ മടുപ്പുണ്ടാക്കും.
5. സമയപരിധി പ്രധാനം
ഏതു പ്രവൃത്തിക്കും സമയപരിധി നിശ്ചയിക്കുക. അ ല്ലെങ്കിൽ ജോലി നീണ്ടുപോകും. വിചാരിച്ച സമയത്ത് ഒരു ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതവിടെ നിർത്തുക. പ്ലാൻ ചെയ്തതു പോലെ മറ്റു ജോലികളിലേക്ക് കടക്കുക. മാറ്റി വച്ച ജോലി സമയം കിട്ടുമ്പോൾ ചെയ്യാനും മറക്കരുത്.
6. മടി മാറ്റി വയ്ക്കുക
മടി കാരണം മാറ്റിവച്ച കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. നിങ്ങൾ ചെയ്യേണ്ടതും എന്നാൽ മടി കാരണം ചെയ്യാതെ മാറ്റി വച്ചതുമായ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. ആ ലിസ്റ്റിൽ നിന്ന് ഒന്നോ രണ്ടോ കാര്യം ഒരു ദിവസം ചെയ്തു തീർക്കുക.
7. ഇഷ്ടത്തോടെ മാത്രം
താൽപര്യമുണ്ടെങ്കിൽ മാത്രമേ ഏതു ജോലിയും ആസ്വദിക്കാനാവൂ. ഇഷ്ടത്തോടെ ചെയ്താൽ ജോലിയിലെ മടുപ്പും സമ്മർദവും കുറയും. കരിയർ തിരഞ്ഞെടുക്കുമ്പോൾ തന്ന ഇക്കാര്യത്തിൽ ശ്രദ്ധ വേണം. അതിനു കഴിഞ്ഞില്ലെങ്കിൽ എത്തിപ്പെട്ട മേഖലയിലെ പുതിയ അറിവുകൾ പരമാവധി സമ്പാദിക്കാൻ ശ്രമിക്കുക.
8. ചെയ്തേ മതിയാകൂ
പനിനീർ പൂക്കൾ വിരിച്ച വഴിയല്ല ആർക്കും കരിയർ. ഇഷ്ടമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടതായി വരും. അവിടെയാണ് നെഗറ്റിവിറ്റിയെ അംഗീകരിക്കാനുള്ള തയാറെടുപ്പിന്റെ പ്രാധാന്യം. സാഹചര്യം അനുവദിക്കുമെങ്കിൽ ഇത് എനിക്ക് ഒട്ടും താൽപര്യമുള്ള കാര്യമല്ല എന്നു തുറന്നു പറയുക. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഇഷ്ടപ്പെടുക. വിഷമകരമായ ജോലികൾക്കു പദ്ധതി ആവശ്യമാണ്. ആദ്യം ജോലിയെ ഭാഗങ്ങളാക്കി വിഭജിക്കുക. അതിൽ ഏറ്റവും പ്രയാസമുള്ള ഭാഗം ഏറ്റവും ശാന്തമായിരിക്കുമ്പോൾ ചെയ്യുക.
9. ആർക്കും തെറ്റു പറ്റാം
ആർക്കും തെറ്റു പറ്റാം. പക്ഷേ, അതംഗീകരിക്കുക. ക്ഷമ പറയേണ്ടത് ആവശ്യമെങ്കിൽ പറയുക. എന്നാൽ സംഭവിച്ച പിഴവിനെക്കുറിച്ചു തന്നെ ചിന്തിച്ചിരിക്കരുത്. ചെയ്തു പോയ തെറ്റിനെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുന്നതും അതോർത്തു ദുഃഖിക്കുന്നതും നെഗറ്റീവ് എനർജി കൂട്ടും.
10. തിളങ്ങട്ടെ സദാ...
പ്രകടിപ്പിക്കാത്ത സ്നേഹം ക്ലാവ് പിടിച്ച ചെമ്പ് നാണയം പോലെയാണെന്ന കഥാവരി എപ്പോഴും ഓർക്കുക.സ്നേഹം, നന്ദി ഇവ പ്രകടിപ്പിക്കാനുള്ളതാണ്. അതു ബന്ധങ്ങളെ കൂടുതൽ ഹൃദ്യമാക്കും. സന്തോഷം വളർത്തും.
11. പുതുമ വരട്ടെ
ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് ആകാം. ഏതു സംഭവത്തേയും നിങ്ങൾ എങ്ങനെയാണു പൊളിച്ചെഴുതുന്നത് എന്നതിലാണ് ക്രിയേറ്റിവിറ്റി. പങ്കാളിക്കു വാങ്ങുന്ന സമ്മാനം മുതൽ ജോലി ചെയ്യുന്ന രീതിയിൽ വരെ ക്രിയേറ്റിവിറ്റി കൊണ്ടു വരാം.
12. പുതിയ കാര്യങ്ങൾ പഠിക്കാം
സ്വയം മാറാൻ കാലം മാറുന്നതുവരെ നോക്കിയിരിക്കരുത്. നമുക്കു ചുറ്റും നടക്കുന്ന പുതിയ കാര്യങ്ങൾ മനസ്സിലാക്കുക. ടെക്നോളജി, ട്രെൻഡ്, പൊളിറ്റിക്സ് അങ്ങനെ സമൂഹത്തിലെ എല്ലാ ചലനങ്ങളും തിരിച്ചറിയുക. എനിക്കിതു പഠിക്കാനാകില്ല എന്നു കരുതുന്നുണ്ടെങ്കിൽ അതു കാലത്തിന്റെ മാറ്റം അംഗീകരിക്കാതിരിക്കലാണ്.
13. ആ ‘ചാട്ടത്തിന്’ ഒരുങ്ങാം
ജീവിതത്തിൽ ഒട്ടും റിസ്ക് എടുക്കാതെ ഒതുങ്ങാനാണ് ഏറെ പേർക്കും ഇഷ്ടം. അപ്പോൾ ആ വേലിക്കുള്ളിൽ നാം അകപ്പെട്ടു പോകും. വളർച്ച ഉണ്ടാകില്ല. പക്ഷേ, മ റ്റൊരിടത്ത് ഇതിനേക്കാൾ അവസരങ്ങൾ ഉള്ള മേഖല ഉണ്ടെങ്കിൽ അങ്ങോട്ടു ചാടുക തന്നെ വേണം. റിസ്ക് എടുത്താലേ നേട്ടങ്ങൾ ഉണ്ടാവൂ.
ജീവിതത്തിലും അൽപം സാഹസികതയാകാം. അഡ്വഞ്ചർ പാർക്കിൽ പോകുന്നതും ബങ്കി ജംപിങ് ചെയ്യുന്നതുമൊക്കെ നിങ്ങളെ മോട്ടിവേറ്റ് ചെയ്യും.
14. ചിന്തിക്കാം വലിയ കാര്യങ്ങൾ
എപ്പോഴും വലിയ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച് ആ ലക്ഷ്യം നേടാൻ ശ്രമിക്കുക. അങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോഴാണു പ്രതിസന്ധികൾ തിരിച്ചറിയുക. പിന്നീട് അവ മറികടക്കാനുള്ള വഴികൾ കണ്ടു പിടിക്കാം. അമിത വിശകലനം പരാജയഭീതി ഇതൊക്കെ ഒഴിവാക്കുക.
15. എഴുതാം വിജയതീരങ്ങൾ
ഉണർന്നിരുന്നു സ്വപ്നം കാണാൻ തുടങ്ങുക. എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. പലർക്കുമില്ലാത്തതു പദ്ധതികളാണ്. ചിലർക്കാകട്ടെ പ്ലാനിങ് മാത്രമാണു മുഖ്യം. അത് അമിതമായാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞെന്നു വരില്ല.
നടപ്പാക്കാത്ത പദ്ധതികൾ എത്ര മനോഹരമാണെങ്കിലും കുടം കമിഴ്ത്തി ഒഴിച്ച വെള്ളം പോലെയാണ്. ലക്ഷ്യങ്ങൾ ചാർട്ടായി എഴുതി വയ്ക്കാം. ആ ലക്ഷ്യം പൂർത്തിയാക്കാൻ ആരെയൊക്കെ സമീപിക്കാം എന്നു കണ്ടെത്തുക. ആ തരത്തിൽ ബന്ധങ്ങൾ വളർത്താം. ഇതൊക്കെ വിജയതീരത്തേക്കു നയിക്കും
16. തോൽവിയിൽ ഫസ്റ്റ് ക്ലാസ്
ജോലിയിലോ ബിസിനസിലോ ഉണ്ടാകുന്ന തോൽവിയെ അനുഭവപാഠമായി കാണുക. ഈഗോ തൃപ്തിപ്പെടുത്താനായി ഒരു ബിസിനസും തുടരരുത്. പരാജയം മനസ്സിലാക്കുന്നതും അതിവേഗം പിന്മാറുന്നതും പ്രധാനമാണ്.
തോൽവിയിൽ തളർന്നാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്. പിഴവുകൾ തിരുത്തി മുന്നേറുക. ഒരു ചുവടെങ്കിൽ ഒന്ന്, അങ്ങനെ മനസ്സുറപ്പിച്ചു മുന്നോട്ടു പോകാം.
17. നല്ല വാക്കിനു പിശുക്കു വേണ്ട
പലർക്കും മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കൽ അത്ര എളുപ്പമല്ല. ഒാഫിസിൽ നിങ്ങളുടെ സഹപ്രവർത്തകൻ നേട്ടമുണ്ടാക്കിയാൽ അയാളെ മനസ്സു തുറന്ന് അഭിനന്ദിക്കുക. ഏതൊരു മനുഷ്യനിലും എന്തെങ്കിലും ഒരു നന്മയുണ്ടാകും. ആ നന്മയെയാണു പ്രോത്സാഹിപ്പിക്കേണ്ടത്. പൊള്ളയായ അഭിനന്ദനം പാടില്ല. കാര്യങ്ങൾ വിശദീകരിച്ച് അഭിനന്ദിക്കുക.
18. ദേഷ്യവും നിശബ്ദതയും
വാക്കുകളുടെ കടിഞ്ഞാൺ കൈവിടുമെന്നു തോന്നുന്ന ഘട്ടത്തിൽ അൽപനേരം മിണ്ടാതിരിക്കുക. തീരെ നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടത്തിൽ ആ സീനിൽ നിന്നു തന്നെ മാറുക. ശാന്തമായി എന്നു സ്വയം ഉറപ്പിച്ചശേഷം പ്രതികരിക്കാം.
19. മൾട്ടി സ്റ്റാർ മാതൃകകൾ
ജീവിതത്തിൽ ഒന്നിലേറെ ഹീറോകളെ കണ്ടെത്തുക. ഔദ്യോഗിക ജീവിതത്തിൽ നിങ്ങൾക്കു മാതൃകയാവുന്ന വ്യക്തിയുടെ സ്വകാര്യജീവിതം തികച്ചും പരാജയമാകാം. അതുകൊണ്ട് ഒന്നിലേറെ വ്യക്തികളെ മാതൃകയാക്കാം. അവരുടെ നന്മകളെ മാത്രം സ്വീകരിക്കാം. ഇങ്ങനെ വിവേചനബുദ്ധിയോടെ വിശകലനം ചെയ്തു മുന്നോട്ട് പോകുന്ന രീതി സന്തോഷവും ജീവിതവിജയവും സമ്മാനിക്കും.
ബോസും പിന്നെ ഞാനും
ബോസ് എത്ര നല്ല വ്യക്തിയായാലും നിങ്ങളുടെ ഉറ്റസുഹൃത്താണെന്നു കരുതാതിരിക്കുക. കാരണം നിങ്ങൾക്കും ബോസിനും ഇടയിൽ ഒരു കസേരയുടെ അകലം എല്ലായ്പ്പോഴും ഉണ്ട്. ആ കസേരയ്ക്കു ചില ഉത്തരവാദിത്തങ്ങളുണ്ട്. അപ്പോൾ സൗഹൃദത്തേക്കാൾ അതു നിറവേറ്റാനാകും ബോസ് സ്വാഭാവികമായി ശ്രമിക്കുക. നിങ്ങൾ ആ സ്ഥാനത്തു വന്നാലും അതേ അവസ്ഥ തന്നെ നിലനിൽക്കുമെന്നും മനസ്സിലാക്കുക.
ഈ പറഞ്ഞതിനർഥം ബോസിനെ ശത്രുവായി കാണണമെന്നല്ല. ഔപചാരികത തീരെയില്ലാതെ ആയാൽ ആലോചനയില്ലാത്ത തുറന്ന പ്രതികരണങ്ങൾക്കു സാധ്യതയുണ്ട്. അത് ഒഴിവാക്കേണ്ടതാണ്.
20. സ്വന്തം കഴിവിൽ വിശ്വസിക്കുക
ഏതു പോരാളിയുടെയും ഏറ്റവും വലിയ ബലം അയാളുടെ കഴിവും ആത്മവിശ്വാസവും തന്നെയാണ്. അതിനെ മുറിപ്പെടുത്താൻ ഒരു ബോസിനും കഴിയില്ല. ഫലം എന്തു തന്നെ ആയാലും മികവ് ആവർത്തിച്ചു കൊണ്ടിരിക്കുക. മാനസികമായി ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കാതിരിക്കുക.
21. കയ്യടിക്കാൻ മറക്കേണ്ട
വളരെ ബുദ്ധിമുട്ടു നിറഞ്ഞ പ്രൊജക്ട് വിജയകരമായി പൂർത്തിയാക്കി ബോസി നു മുന്നിൽ എത്തുന്നു. ഒരു നല്ല വാക്കെങ്കിലും പ്രതീക്ഷിച്ചു പോകും. പക്ഷേ, എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിലാകാം പ്രതികരണം. ഇതു നിങ്ങളിൽ നെഗറ്റീവ് എനർജി നിറയ്ക്കും. അത് അംഗീകരിച്ചു കൊണ്ടു തന്നെ സ്വയം അഭിനന്ദിക്കാൻ മടിക്കരുത്, മറക്കരുത്. വിജയം കൈവരിച്ചു കഴിഞ്ഞു ഞാനൊരു മിടുക്കൻ/മിടുക്കിയാണ് എന്നു സ്വയം പറയുന്നതിൽ ഒരു ലജ്ജയും വേണ്ട. ഇത്തരം സന്തോഷം ഉണ്ടാവുന്ന സമയത്തേക്കു ഷോപ്പിങ് മാറ്റി വയ്ക്കുക. അല്ലെങ്കിൽ കുടുംബവുമായി യാത്ര പോവുക. നിങ്ങളുടെ സന്തോഷം നിങ്ങൾ തന്നെ കളറാക്കുക.
22. പരദൂഷണത്തിന്റെ ഫിൽറ്റർ
ഏതു നല്ല ഫോട്ടോയും ചില ഫിൽറ്റർ ഇട്ടാൽ അറുബോറാകും. അതു പോലെയാണു ഗോസിപ്പും. ബോസിനെക്കുറിച്ചുള്ള കഥകൾ എരിവും പുളിയും ചേർത്തു പറയാനും കേൾക്കാനും താൽപര്യം ഉണ്ടാകും. അതു പൂർണമായി ഒഴിവാക്കണം. അതു നെഗറ്റീവ് എനർജി കൂട്ടുന്ന കാര്യമാണ്. ജോലിയെയും ദോഷകരമായി ബാധിക്കും.
ഗോസിപ്പിൽ പങ്കുചേർന്നു നിങ്ങൾ കുഴിയിൽ ചാടിയാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്.
കടപ്പാട് : ഡോ. തോമസ് ജോർജ്.കെ, മാനേജ്മെന്റ് വിദഗ്ധൻ, ഇൻർനാഷനൽ ട്രെയിനർ, ഡയറക്ടർ ലീഡ് കോളജ് ഓഫ് മാനേജ്മെന്റ്, പാലക്കാട്