സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു.‘അല്ല’ എന്നാണ് ഉത്തരം... എന്റെ കിളി പോയി പ്രിൻസ് ആൻഡ് ഫാമിലിയിേലക്ക് എത്തിപ്പെടുന്നതു യാദൃച്ഛികമായിട്ടാണ്. ആദ്യം മറ്റൊരു കഥാപാത്രമാണ് എനിക്കു വേണ്ടി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് മെറീനയാകുന്നത്. ധ്യാൻ ചേട്ടന്റെ

സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു.‘അല്ല’ എന്നാണ് ഉത്തരം... എന്റെ കിളി പോയി പ്രിൻസ് ആൻഡ് ഫാമിലിയിേലക്ക് എത്തിപ്പെടുന്നതു യാദൃച്ഛികമായിട്ടാണ്. ആദ്യം മറ്റൊരു കഥാപാത്രമാണ് എനിക്കു വേണ്ടി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് മെറീനയാകുന്നത്. ധ്യാൻ ചേട്ടന്റെ

സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു.‘അല്ല’ എന്നാണ് ഉത്തരം... എന്റെ കിളി പോയി പ്രിൻസ് ആൻഡ് ഫാമിലിയിേലക്ക് എത്തിപ്പെടുന്നതു യാദൃച്ഛികമായിട്ടാണ്. ആദ്യം മറ്റൊരു കഥാപാത്രമാണ് എനിക്കു വേണ്ടി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് മെറീനയാകുന്നത്. ധ്യാൻ ചേട്ടന്റെ

സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു. ‘അല്ല’ എന്നാണ് ഉത്തരം...

എന്റെ കിളി പോയി

ADVERTISEMENT

പ്രിൻസ് ആൻഡ് ഫാമിലിയിേലക്ക് എത്തിപ്പെടുന്നതു യാദൃച്ഛികമായിട്ടാണ്. ആദ്യം മറ്റൊരു കഥാപാത്രമാണ് എനിക്കു വേണ്ടി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് മെറീനയാകുന്നത്.

ധ്യാൻ ചേട്ടന്റെ ജോഡിയാണെന്നറിഞ്ഞപ്പോൾ എന്റെ കിളി പോയി. നിങ്ങൾക്കു തെറ്റുപറ്റിയതല്ലല്ലോ എന്നുപോ ലും ടീമിനോടു ചോദിച്ചു. ദിലീപേട്ടനും സിദ്ദിഖ് ഇക്കയും അച്ഛൻ രാജൻ ശങ്കരാടിയുടെ സുഹൃത്തുക്കളാണ്. കുടുംബവുമായി നല്ല അടുപ്പമുണ്ട്.

ADVERTISEMENT

ഡോൺ ജോസിന്റെ സൈക്കോ ത്രില്ലർ സിനിമയായ ടോണി സേവ്യറാണു റിലീസിനൊരുങ്ങുന്ന ചിത്രം. വളരെ ബോൾഡ് കഥാപാത്രമാണു ഹിമ ശങ്കർ എന്ന പൊലീസ് ഉദ്യോഗസ്ഥ. ഫൈറ്റ് സീനിനിടയിൽ ചെറിയ പരുക്കൊക്കെ സംഭവിച്ചെങ്കിലും പുതിയൊരു ജോണറിൽ അഭിനയിച്ചതിന്റെ സന്തോഷമുണ്ട്.

ജില്ലം പെപ്പെരെ എന്ന സിനിമയിലാണു ഞാൻ ആദ്യമായി നായികയാകുന്നത്. കോവിഡ് മൂലം ഷൂട്ട് പാതിവഴിയിൽ മുടങ്ങി. പിന്നീട് അഞ്ചക്കള്ളകോക്കാൻ ഉൾപ്പെടെ പത്തോളം സിനിമകളുടെ ഭാഗമായി.

ADVERTISEMENT

ഒപ്പം ചില വെബ് സീരീസുകളും ഷോർട് ഫിലിമുകളും ചെയ്തു. ബോറടി മാറ്റുന്നതിനായി തുടങ്ങിയതാണെങ്കിലും അഭിനയത്തിലും മോഡലിങ്ങിലും കൂടുതൽ അവസരങ്ങൾ സമ്മാനിച്ചതു റീലുകളാണ്.

തുടക്കം ബാലതാരമായി

ജോഷി സാറിന്റെ ജൂലൈ നാലിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ഫ്രോക്കിട്ട്, അച്ഛന്റെ വിരലിൽ തൂങ്ങി സെറ്റിലേക്കു പോയ പത്തുവയസ്സുകാരി ഇന്നും ഓര്‍മയിലുണ്ട്. അച്ഛനായിരുന്നു സിനിമയുടെ ചീഫ് അസോഷ്യേറ്റ്. വിജയരാഘവൻ അങ്കിളിന്റെയും രശ്മി ചേച്ചിയുടേയും മകളായാണ് അഭിനയിച്ചത്. അതിൽ ആക്സിഡന്റാകുന്ന ഒരു സീൻ ഉണ്ട്.

ചെറിപോലെ മധുരമുള്ള എന്തോ ആണു രക്തമായി അന്നു മുഖത്തും വായിലുമൊക്കെ തേച്ചത്. അച്ഛനൊപ്പം സെറ്റുകളിൽ പോകുമ്പോഴെല്ലാം ക്യാമറയ്ക്കു പിന്നിലെ കുഞ്ഞു ട്രിക്കുകളിലായിരുന്നു എന്റെ ശ്രദ്ധ. ഒരു ചെറിയ സംവിധായിക അന്നേ ഉള്ളിലുണ്ടായിരുന്നു എന്നു തോന്നുന്നു. എന്നെങ്കിലും ആ മോഹം സഫലമാകുമ്പോൾ ഇത്തരം ട്രിക്കുകൾ പരീക്ഷിക്കണം.

പേരിനു പിന്നിലെ ശങ്കരാടി

സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു. അല്ല എന്നാണ് ഉത്തരം. പാർവതി ആർ. മേനോൻ എന്നാണ് എന്റെ ഔദ്യോഗിക പേര്. അച്ഛന്റെ പേരു രാജഗോപാല മേനോൻ. അച്ഛന്റെ അമ്മാവനാണു നടൻ ശങ്കരാടി. ചങ്കരാടിൽ എന്ന വീട്ടുപേരിൽ നിന്നാണ് ആ പേര് ഉണ്ടായത്.

അച്ഛൻ സിനിമയിലേക്കു വന്നപ്പോൾ ശങ്കരാടി മുത്തച്ഛനാണു രാജൻ ശങ്കരാടി എന്ന് പേര് വച്ചാൽ മതിയെന്ന് പറഞ്ഞത്. ‘നിന്നിലൂടെ നമ്മുടെ കുടുംബപ്പേരു നിലനിൽക്കട്ടെ’ എന്നു മുത്തശ്ശൻ പറഞ്ഞുവത്രേ. ഒൻപതു വർഷം മുൻപായിരുന്നു അച്ഛന്റെ വേർപാട്. 40 വർഷത്തോളം സിനിമയിലുണ്ടായിരുന്നു. ഞാൻ സിനിമയിലേക്കു വന്നപ്പോൾ പേരിലൂടെ അച്ഛനെയും കൂടെ കൂട്ടി. 

ഗാനരചന, സംവിധാനം

അഭിനയത്തിനിടെ ഗാനരചനയിലും സംവിധാനത്തിലും ചെറുതായൊന്നു കൈവച്ചു. സുഹൃത്തും സംഗീത സംവിധായകനുമായ അനൂപിനു വേണ്ടിയാണ് ഓണം, പൊടി പൂരം എന്ന ഗാനമെഴുതിയത്. അതു കഴിഞ്ഞപ്പോൾ സംവിധാനം കൂടിയായിക്കൂടെ എന്നായി അനൂപ്.

പെട്ടെന്ന് ഉള്ളിലെ സംവിധായിക തലപൊക്കി നോക്കി. ശ്രമിച്ചുനോക്കാമെന്നു പറഞ്ഞു. ആൽബം ടൈറ്റിൽ കാർഡിൽ എന്റെ പേരു കണ്ടപ്പോൾ അമ്മ ഉഷ വളരെ ഇമോഷനലായി. അച്ഛന്റെ പേരു നിന്നിലൂടെ നിലനിൽക്കട്ടെ എന്നനുഗ്രഹിച്ചു. ഇതിനിടയിൽ സീരിയലിലും അഭിനയിച്ചൂട്ടോ. അപ്രതീക്ഷിതമായാണു കെ.കെ. രാജീവ് സാറിന്റെ അന്നകരീന എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്. അഷ്ടമുടിക്കായലിനോടു ചേർന്നു കിടക്കുന്ന സാമ്പ്രാണിക്കൊടിയുടെ കഥ പറയുന്ന സീരിയലാണ്. തുരുത്തിലെ പെൺകുട്ടിയുടെ വേഷമായിരുന്നു. കഥാപാത്രത്തിനായി വഞ്ചി തുഴയാനും വല വീശാനും കക്ക വാരാനും പഠിച്ചു. അതൊക്കെ ഏറെ രസമുള്ള ഓർമയാണ്.    

കരിയറിനു ഫുൾ സപ്പോർട്ട് തരുന്നയാളാണു ഭർത്താവ് അരവിന്ദ്. സിനിമയുമായി ബന്ധമില്ലങ്കിലും കരിയറിൽ നേട്ടങ്ങളുണ്ടാക്കണമെന്നു പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത് അരവിന്ദാണ്.

ADVERTISEMENT