‘ഈ പ്രായത്തിൽ റിസ്ക് എടുത്തില്ലെങ്കിൽ പിന്നെപ്പഴാ?’; ജീവിതം മാറ്റിമറിച്ച ആ ചോദ്യം, സോഷ്യൽമീഡിയ താരം ട്വിങ്കിൾ ശീതൾ പറയുന്നു
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ് കൊച്ചുവായിലെ വലിയ വർത്തമാനം ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ് കൊച്ചുവായിലെ വലിയ വർത്തമാനം ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ് കൊച്ചുവായിലെ വലിയ വർത്തമാനം ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ്
കൊച്ചുവായിലെ വലിയ വർത്തമാനം
ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും ബ്രേക്കുമില്ലാതെ ഓടിക്കൊണ്ടേയിരിക്കും. അതുകൊണ്ടിപ്പോ നന്നായില്ലേ... അവതാരകയായി തിളങ്ങാൻ കഴിയുന്നത് ഈ നാവിന്റെ ബലത്തിലാണ്.
എന്റെ കുട്ടിക്കാലത്തു വീട്ടിലെപ്പോഴും റേഡിയോ സംപ്രേഷണം വയ്ക്കും. ‘കാണാനാകാത്ത ഒരാൾ നമ്മുടെ വീട്ടിലിരുന്നു നമ്മളോടു സംസാരിക്കുന്നു’ എന്ന കൗതുകമാണ് എന്നെ റേഡിയോയോട് അടുപ്പിച്ചത്. അങ്ങനെ ചെറുപ്പം മുതലേ എന്റെ ആഗ്രഹം റേഡിയോയിലൂടെ എല്ലാവരോടും മിണ്ടണം എന്നതായി.
ആർജെ പിന്നെ, വിജെ
ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ ജേണലിസം & മാസ് കമ്യൂണിക്കേഷൻ ബിരുദത്തിനു പഠിക്കുന്ന സമയത്ത് അവിചാരിതമായാണ് ഒരു ആർജെ ഹണ്ടിൽ പങ്കെടുക്കുന്നത്. അന്നു 140 പേരിൽ നിന്നു ഞാൻ വിജയിച്ചു. ആ പ്രചോദനമാണു പിജി കഴിഞ്ഞു റേഡിയോ ജോക്കിയായി ജോലിയിൽ പ്രവേശിക്കാനുള്ള കാരണം. രണ്ടു വർഷത്തെ ആർജെ ലൈഫ് ഇക്കഴിഞ്ഞ ഏപ്രിലിൽ വിജെ ലൈഫിലേക്കു വഴി മാറി.
മഴവില്‍ മനോരമയിൽ നിന്ന് അവതാരകയാകാൻ ക്ഷണമെത്തിയപ്പോൾ വിശ്വസിച്ചില്ല. കാര്യം സീരിയസാണെന്നറിഞ്ഞപ്പോൾ സമ്മർദത്തിലായി. വേണ്ട എന്നാണ് ആദ്യം മനസ്സു പറഞ്ഞത്. ആത്മവിശ്വാസക്കുറവായിരുന്നു പ്രധാന കാരണം. പക്ഷേ, സുഹൃത്തുക്കളും അമ്മയും പ്രോത്സാഹിപ്പിച്ചു. ‘ഈ പ്രായത്തിൽ റിസ്ക് എടുത്തില്ലെങ്കിൽ പിന്നെപ്പഴാ...’ എന്ന അവരുടെ ചോദ്യമാണ് ‘ഉടൻ പണം’ ഫ്ലോറിൽ എന്നെ എത്തിച്ചത്.
ആ കാര്യത്തിൽ ഇൻഫ്ലുവൻസർ
ഉടൻ പണം കഴിഞ്ഞതും ഫ്രീലാൻസിങ്ങിൽ ശ്രദ്ധിച്ചു തുടങ്ങി. സമൂഹ മാധ്യമങ്ങളിൽ റീലുകളും മറ്റും ചെയ്തു കൂടുതൽ ആക്ടീവായി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നു വിളിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. പക്ഷേ, ചുരുണ്ട മുടിയുള്ളവർക്കിടയിൽ ഞാനൊരു ഇൻഫ്ലുവൻസർ ആണെന്നു പറയാം. ചുരുണ്ട മുടിയെ സ്നേഹിക്കാനും പരിപാലിക്കാനും നിരവധി പേരെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അനിയനും എനിക്കൊപ്പം റീൽസിൽ എത്താറുണ്ട്. കപ്പിൾ ട്രെൻഡിങ് വിഡിയോസ് ഞങ്ങൾ സിബ്‌ലിങ് ട്രെൻഡിങ് വിഡിയോസാക്കിയിടും. എന്റെ നാട് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് പറപ്പൂക്കരയാണ്. അച്ഛൻ സുധീഷ് നാലു വർഷം മുൻപു മരിച്ചു. അമ്മ ശീതൾ ഹോം മേക്കറാണ്. ഞാനൊരു നടുക്കഷണമാണേ... ചേട്ടൻ വിഷ്ണു ദേവ, അനിയൻ ആദിത്യദേവ. ചേട്ടൻ വിവാഹിതനാണ്, ഭാര്യ ദിയ.
ട്വിങ്കി – വെങ്കി കൂട്ടുകെട്ട്
ഉടൻ പണത്തിലെ കോ–ഹോസ്റ്റായിരുന്ന വെങ്കിടേശിന് എന്റെ ഫ്രണ്ട്സ് ഗ്യാങ്ങിൽ വലിയ ഫാൻ ബേസ് ഉണ്ടായിരുന്നു. നായികാനായകൻ ഫെയിം ആണല്ലോ കക്ഷി. ക്യാമറ അഭിമുഖീകരിച്ചു പരിചയവുമുണ്ട്. എനിക്കെല്ലാം കൂടി ആകെ ടെൻഷനായി.
ആദ്യ എപ്പിസോഡിനായി ഞാനെത്തുമ്പോൾ വെങ്കി അവിടെയുണ്ട്. എന്നെ കണ്ടതും ‘എന്റെ പൊന്നു പെങ്ങളെ, രക്ഷിക്കണം. എനിക്ക് ആങ്കറിങ് ഒന്നും അറിയില്ല...’ എന്നു പറഞ്ഞു വന്നു. ‘ചേട്ടാ... എനിക്കിതു വലിയ ഐഡിയ ഇല്ല’ എന്നു ഞാനും പറഞ്ഞു. പിന്നെ ഞങ്ങൾ ടെൻഷനെല്ലാം കാറ്റിൽ പറത്തി, കൊണ്ടും കൊടുത്തും അടിച്ചുപൊളിച്ചു. ഡാൻസിന്റെ എബിസിഡി അറിയാത്ത ഞാൻ വിക്കി കൗശലിന്റെ തോബോ തോബാ പാട്ടിനു വരെ ചുവടുവച്ചാണ് ഉടൻ പണം ഫൈവിൽ നിന്നിറങ്ങിയത്.
ഉടൻ പണം ഉടൻ വരുമോ...
ഉടൻ പണത്തിനു ശേഷം മഴവില്ലിൽ തന്നെ ചില അഭിമുഖങ്ങൾ ഹോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രേക്ഷർക്ക് അറിയേണ്ടത് ഉടൻ പണം വീണ്ടുമെപ്പോൾ വരുമെന്നതാണ്. ഞാനും അതിനായി കാത്തിരിക്കുന്നു എന്നേ പറയാനാകൂ.
ഫ്രീലാൻസിങ് തുടരുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം. ആർജെ റോളിലേക്കു മടങ്ങണമെന്ന മോഹം ഉള്ളിന്റെയുള്ളിലുണ്ട്. സിനിമയിൽ നിന്നു ചില ഓഫറുകൾ വന്നെങ്കിലും ഇതുവരെ യെസ് പറഞ്ഞിട്ടില്ല. ചെറിയ റോളുകൾ ചെയ്ത് അഭിനയം നമ്മളെ കൊണ്ടു പറ്റുന്ന പണിയാണോ എന്നു നോക്കാമെന്നാണു കരുതുന്നത്.