ഓസ്ട്രേലിയയിൽ പിആർ ലഭിക്കാൻ എത്ര പോയിന്റ് വേണം? എങ്ങനെയാണ് കണക്കു കൂട്ടുന്നത്? Understanding Australia PR Points Calculation
ഓസ്ട്രേലിയയിൽ പെർമനന്റ് റസിഡന്റ്വീസ ലഭിക്കാനുള്ള പോയിന്റ്സ്എങ്ങനെയാണു കണക്കു കൂട്ടുന്നത്? ഓസ്ട്രേലിയയിൽ സ്കിൽഡ് മൈഗ്രഷനിലൂടെ പിആർ (പെർമനന്റ് റസിഡന്റ്) വീസ ലഭിക്കാനായി 65 പോയിന്റ്സ് ആണു വേണ്ടത്. ഇതിനു പല ഘടകങ്ങളുണ്ട്. പ്രായം, അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം അങ്ങനെ പല

ഓസ്ട്രേലിയയിൽ പെർമനന്റ് റസിഡന്റ് വീസ ലഭിക്കാനുള്ള പോയിന്റ്സ് എങ്ങനെയാണു കണക്കു കൂട്ടുന്നത്?
ഓസ്ട്രേലിയയിൽ സ്കിൽഡ് മൈഗ്രഷനിലൂടെ പിആർ (പെർമനന്റ് റസിഡന്റ്) വീസ ലഭിക്കാനായി 65 പോയിന്റ്സ് ആണു വേണ്ടത്. ഇതിനു പല ഘടകങ്ങളുണ്ട്. പ്രായം, അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം അങ്ങനെ പല ഇനങ്ങളിലെ മാനദണ്ഡങ്ങൾ അനുസരിച്ചാണു പോയിന്റ്സ് കണക്കുകൂട്ടുന്നത്.
45 നു മേൽ പ്രായമുള്ളവർക്ക് ഈ പ്രോസസ് വഴി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. ഓരോ പ്രായക്കാർക്കും ഓരോ പോയിന്റ്സാണ്. 18 മുതൽ 24 വരെയുള്ളവർക്ക് 25 പോയിന്റ്. 25 മുതൽ 32 വയസ്സു വരെ 30 പോയിന്റ്. 33 മുതൽ 39 വരെയുള്ള പ്രായക്കാർക്ക് 25 പോയിന്റ്. 40 മുതൽ 44 വരെ 15 പോയിന്റ്. ഇങ്ങനെയാണു പ്രായപരിധി അനുസരിച്ചുള്ള പോയിന്റ്സ് കിട്ടുന്നത്.
ഇനി വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള പോയിന്റ്സ് പറയാം. മൂന്നു തരത്തിലാണു പോയിന്റ്സ് കിട്ടുന്നത്. ഡിപ്ലോമ ലെവൽ ക്വാളിഫിക്കേഷൻ ആണെങ്കിൽ 10 പോയിന്റ്, ഡിഗ്രി ആൻഡ് പിജി ലെവൽ യോഗ്യതയെങ്കിൽ 15 പോയിന്റ്, പിഎച്ച്ഡി ഉണ്ടെങ്കിൽ 20 പോയിന്റ്.
എന്തൊക്കെ യോഗ്യതകൾ ഉണ്ടെങ്കിലും ഇംഗ്ലിഷ് ഭാഷാപ്രാവീണ്യ പരീക്ഷയിൽ നിർദിഷ്ട സ്കോർ നിർബന്ധമാണ്. അല്ലാത്തവർക്കു ഓസ്ട്രേലിയയിലേക്കു നേരിട്ട് പിആർ അപേക്ഷിക്കാൻ കഴിയില്ല.
IELTS, PTE, OET അങ്ങനെ കുറേ ഭാഷാപ്രാവീണ്യ പരീക്ഷകൾ അവൈലബിൾ ആണ്. അതിൽ IELTS എടുത്താൽ സിക്സ് ഓൺ ഈച്ച് ബാന്‍ഡ് ആണ് വേണ്ടത്. ഇംഗ്ലിഷ് സംസാരിക്കാനും എഴുതാനും കേട്ടു മനസ്സിലാക്കാനും ഉ ള്ള കഴിവുകൾ ആർജിക്കുന്നത് പ്രധാനമാണ്. സ്കിൽഡ് മൈഗ്രേഷൻ ആഗ്രഹിക്കുന്നവർ പഠനകാലത്തു തന്നെ ഇ തിനുള്ള തയാറെടുപ്പുകൾ നടത്തുന്നത് നല്ലതാണ്.
പരിചയസമ്പത്തു കൂടുന്നത് അനുസരിച്ച് ലഭിക്കുന്ന പോയിന്റ്സും കൂടും. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപുള്ള 10 വർഷ കാലയളവിലെ പരിചയസമ്പത്താണു പ രിഗണിക്കുന്നത്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉ ണ്ടെങ്കിൽ അഞ്ച് പോയിന്റും അഞ്ചു വർഷത്തെ എങ്കിൽ 10 പോയിന്റും എട്ടു വർഷമെങ്കിൽ 15 പോയിന്റും കിട്ടും.
പങ്കാളിയുടെ യോഗ്യതയും പ്രധാനം
വിവാഹിത/അവിവാഹിത, പങ്കാളിയുടെ പ്രഫഷനൽ യോഗ്യത എന്നതനുസരിച്ചും ലഭിക്കുന്ന പോയിന്റുകൾ വ്യത്യാസം വരും. അവിവാഹിതർക്ക് 10 പോയിന്റ്, പങ്കാളി സ്കിൽഡ് ആയ വ്യക്തി എങ്കിൽ 10 പോയിന്റ് എന്ന തരത്തിലാണു പോയിന്റ്സ് കിട്ടുന്നത്.
പോയിന്റ്സ് കിട്ടുന്ന മറ്റൊന്നാണു നാറ്റി ട്രാൻസ‌്ലേഷ ൻ പരീക്ഷ. ആ ലിസ്റ്റിൽ നമ്മുടെ മലയാളവും ഉണ്ട്. മലയാളത്തിൽ ഇംഗ്ലിഷിലേക്ക് പരിഭാഷ നടത്താനുള്ള കഴിവാണ് ഈ ടെസ്റ്റിൽ പരീക്ഷിക്കപ്പെടുന്നത്. അതിൽ മികവുണ്ടെങ്കിൽ അഞ്ച് പോയിന്റ് കൂടി എക്സ്ട്രാ കിട്ടും. ഭാഷാന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്ക് (ഉദാ– കോടതി നടപടികൾ പോലുള്ളവ) സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്.