നാടോടുമ്പോള്‍ നടുവേ പറക്കണോ? വിദേശ വിദ്യാഭ്യാസത്തിനു ഒരുങ്ങുമ്പോള്‍ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കാം Foreign Education: Opportunities and Dangers for Keralites
വിദേശ പഠനത്തിന് പോകുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. മതിയായ തയ്യാറെടുപ്പുകളില്ലാതെ വിദേശത്തേക്ക് പോകുന്നവർ പലപ്പോഴും കഷ്ടപ്പാടുകൾ നേരിടുന്നുണ്ട്. വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് വ്യാജ ധാരണകളും നിലവിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അവസരങ്ങൾ നിലവിലുണ്ടെങ്കിലും, തിരഞ്ഞെടുക്കുന്ന കോഴ്സ്, യൂണിവേഴ്സിറ്റി, സാമ്പത്തിക ശേഷി എന്നിവയെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. കമ്മീഷൻ ഏജൻസികളുടെ കെണിയിൽ വീഴാതെ, യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും നല്ല ഏജൻസികളെ സമീപിക്കാനും ലേഖനം നിർദ്ദേശിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ, നിയമവിരുദ്ധമായ ജോലികൾ, ലൈംഗിക തൊഴിൽ, നിയമപരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. വിദേശത്ത് നിയമപരമായ കാര്യങ്ങൾ പാലിക്കാനും, ആവശ്യമെങ്കിൽ നാട്ടിലേക്ക് തിരിച്ചുവരാനും തയ്യാറാകണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
വിദേശ പഠനത്തിന് പോകുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. മതിയായ തയ്യാറെടുപ്പുകളില്ലാതെ വിദേശത്തേക്ക് പോകുന്നവർ പലപ്പോഴും കഷ്ടപ്പാടുകൾ നേരിടുന്നുണ്ട്. വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് വ്യാജ ധാരണകളും നിലവിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അവസരങ്ങൾ നിലവിലുണ്ടെങ്കിലും, തിരഞ്ഞെടുക്കുന്ന കോഴ്സ്, യൂണിവേഴ്സിറ്റി, സാമ്പത്തിക ശേഷി എന്നിവയെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. കമ്മീഷൻ ഏജൻസികളുടെ കെണിയിൽ വീഴാതെ, യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും നല്ല ഏജൻസികളെ സമീപിക്കാനും ലേഖനം നിർദ്ദേശിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ, നിയമവിരുദ്ധമായ ജോലികൾ, ലൈംഗിക തൊഴിൽ, നിയമപരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. വിദേശത്ത് നിയമപരമായ കാര്യങ്ങൾ പാലിക്കാനും, ആവശ്യമെങ്കിൽ നാട്ടിലേക്ക് തിരിച്ചുവരാനും തയ്യാറാകണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
വിദേശ പഠനത്തിന് പോകുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. മതിയായ തയ്യാറെടുപ്പുകളില്ലാതെ വിദേശത്തേക്ക് പോകുന്നവർ പലപ്പോഴും കഷ്ടപ്പാടുകൾ നേരിടുന്നുണ്ട്. വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് വ്യാജ ധാരണകളും നിലവിലുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ അവസരങ്ങൾ നിലവിലുണ്ടെങ്കിലും, തിരഞ്ഞെടുക്കുന്ന കോഴ്സ്, യൂണിവേഴ്സിറ്റി, സാമ്പത്തിക ശേഷി എന്നിവയെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. കമ്മീഷൻ ഏജൻസികളുടെ കെണിയിൽ വീഴാതെ, യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും നല്ല ഏജൻസികളെ സമീപിക്കാനും ലേഖനം നിർദ്ദേശിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ, നിയമവിരുദ്ധമായ ജോലികൾ, ലൈംഗിക തൊഴിൽ, നിയമപരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. വിദേശത്ത് നിയമപരമായ കാര്യങ്ങൾ പാലിക്കാനും, ആവശ്യമെങ്കിൽ നാട്ടിലേക്ക് തിരിച്ചുവരാനും തയ്യാറാകണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ടുവര്‍ഷം മുൻപു വനിതയില്‍ ഒരു പരമ്പര ചെയ്തിരുന്നു. വിദേശവിദ്യാഭ്യാസത്തിന്റെ ആവശ്യകത, സാധ്യതകൾ, വിവിധരാജ്യങ്ങളിലെ വിദ്യാഭ്യാസ- തൊഴിൽ സാധ്യതകൾ തുടങ്ങി എല്ലാം അതിൽ വിശദമാക്കി... ഇതേ കാലഘട്ടത്തിൽ വിദേശത്തേക്കു വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണത്തിൽ വലിയൊരു കുതിച്ചുചാട്ടവും ഉണ്ടായി. ഇതൊരു നല്ല കാര്യമായിട്ടാണ് അന്നും ഇന്നും ഞങ്ങള്‍ കരുതുന്നത്.
എന്നാൽ വിദേശത്തേക്കുള്ള ഈ കുത്തൊഴുക്കിൽ വേണ്ടത്ര തയാറെടുപ്പുകളും പിന്തുണയുമില്ലാതെ കയറിപ്പോന്നവർ അവിടെ ചെന്നു കഷ്ടപ്പെടുന്നതിന്റെ കഥകൾ ഇപ്പോൾ ധാരാളം കേൾക്കുന്നു. അങ്ങനെ വിദേശവിദ്യാഭ്യാസരംഗം ആകെ തട്ടിപ്പാണെന്നും അവിടെ എത്തുന്നവർക്കൊക്കെ ദുരിതമാണെന്നും ഒക്കെയുള്ള ഒരു പുതിയ പൊതുബോധവും ഉടലെടുക്കുന്നുണ്ട്. എന്നാല്‍ ഇതു യാഥാർഥ്യമല്ല. പാശ്ചാത്യരാജ്യങ്ങളിൽ സാമ്പത്തികപുരോഗതിയും ജനസംഖ്യയുടെ കുറവും കാരണം എല്ലാ തലത്തിലും ഉള്ള അവസരങ്ങൾ ഉണ്ട്. ലോകത്തെവിടെ നിന്നും ആളുകൾ അവിടെ തൊഴിൽ തേടി എത്തുന്നുമുണ്ട്. ഇതിൽ ഒരു ചെറിയ ശതമാനം മാത്രമാണു മലയാളികൾ. മലയാളികൾ എത്തുന്നോ ഇല്ലയോ എന്നത് ആ രാജ്യങ്ങളിലെ തൊഴിലിനെയോ വിദ്യാഭ്യാസത്തെയോ അവിടുത്തെ മൈഗ്രെഷനെ പറ്റിയുള്ള നയങ്ങളെയോ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷേ, അവിടെ എന്തു സംഭവിക്കുന്നു എന്നതു മലയാളികളായ നമ്മളെ ബാധിക്കുന്ന പ്രശ്നവുമാണ്. അതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് ആദ്യം പറയാം.
തേടുന്നത് ഉന്നതവിദ്യാഭ്യാസമോ കുടിയേറ്റമോ?
ഇപ്പോൾ കേരളത്തിൽ നിന്നു വിദേശവിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം മാത്രമല്ല, വിദേശത്ത് തൊഴിൽ, ഉയര്‍ന്ന ശമ്പളം, സ്ഥിരതാമസമാക്കാനുള്ള അ വസരം, ഒക്കെയാണ് ആഗ്രഹിക്കുന്നത്.
ഇവർ താരതമ്യം ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനങ്ങളിൽ നിന്നു വിദ്യാഭ്യാസം നേടി, സ്കോളർഷിപ്പോടെയോ അല്ലാതെയോ വിദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ച്, വിദേശത്തു ജോലി ചെയ്യുന്നവരുടെ കരിയർ യാത്രയാണ്. ഇവിടെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലെ അടിസ്ഥാനമായ പ്രശ്നം കിടക്കുന്നത്. നന്നായി പഠിക്കുന്ന, വിദേശത്തെ നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവര്‍ക്ക് മികച്ച അവസരങ്ങൾ ഇപ്പോഴും ഉണ്ട്. അതേസമയം ഈ നാടുകളിൽ എങ്ങനെയെങ്കിലും എത്താൻ വേണ്ടി മാത്രം വിദ്യാഭ്യാസം ഒരു മറയാക്കുന്നവരുടെ സാധ്യതകൾ പരിതാപകരവുമാണ്.
വിദേശവിദ്യാഭ്യാസത്തിന് ഒരുങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്തു പഠിക്കണം, എവിടെ പഠിക്കണം, എത്ര പണം ചെലവാകും, പഠനശേഷം എവിടെയെല്ലാം എന്തെല്ലാം തൊഴിൽ സാധ്യതകളുണ്ട്, പഠനത്തിനാവശ്യമായ പണം ചെലവാക്കാൻ കുടുംബത്തിനു കഴിവുണ്ടോ, പഠനം പൂർത്തിയാക്കിയതിനു ശേഷമോ അല്ലാതെയോ ഏതെങ്കിലും കാരണവശാൽ നാട്ടിൽ തിരിച്ചെത്തേണ്ടി വന്നാൽ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കുഴപ്പമുണ്ടാകുമോ എന്നതെല്ലാം ചിന്തിച്ചു വേണം തീരുമാനങ്ങളെടുക്കാൻ.
സഹപാഠികളും ചുറ്റുമുള്ളവരും പുറംരാജ്യങ്ങളിലേക്കു കയറിപ്പോകുന്നതും അവിടെ നിന്നു നല്ല വൈബുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതും കണ്ടുകൊണ്ടു മാത്രം വിദേശത്തേക്കു കുതിക്കാൻ കുട്ടികൾ ശ്രമിക്കുന്നതാണ് പൊതുവെ ഇപ്പോള്‍ കണ്ടുവരുന്നത്. അവരുടെ നിർബന്ധം കൊണ്ടോ തങ്ങളുടെ മക്കളും വിദേശത്താണെന്നു സമൂഹത്തോടു വിളിച്ചു പറയാനുള്ള മോഹം കൊണ്ടോ മാതാപിതാക്കളും അതിനു കൂട്ടുനിൽക്കുന്നു. ഇത് ഒഴിവാക്കിയേ മതിയാകൂ.
എന്തുകൊണ്ടാണു വിദേശപഠനം ആഗ്രഹിക്കുന്നതെന്നും അതിനുളള സാമ്പത്തികവും അക്കാദമിക്കും ആയ സാഹചര്യം ഉണ്ടോ എന്നും വിലയിരുത്തി തന്നെ വേണം ആ തീരുമാനം എടുക്കാൻ. എന്താണു പഠിക്കേണ്ടത്, എവിടെയാണു പഠിക്കേണ്ടത് എന്നതിനെ പറ്റി അത്യാവശ്യം ഗവേഷണം ഒക്കെ സ്വയം നടത്തുകയും വേണം. ഇന്റർനെറ്റിൽ ലഭ്യമാകാത്ത ഒരു വിവരവും ഇക്കാലത്ത് ഇല്ല. പ ക്ഷേ, നമ്മൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അല്ലെങ്കിൽ നമ്മളെ സഹായിക്കുന്ന ഏജൻസിയുടെ വെബ്‌സൈറ്റ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിക്കരുത്.
ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യുന്ന വെബ്‌സൈറ്റുകൾ ഓൺലൈൻ കൂട്ടായ്മകൾ, വ്ലോഗർ വിഡിയോകൾ ഒക്കെ നോക്കി വിലയിരുത്തല്‍ നടത്താം.
കടിഞ്ഞാണില്ലാത്ത ഏജൻസികൾ
കേരളത്തിൽ നിന്നു വിദേശത്തേക്കു പതിനായിരക്കണക്കിനു വിദ്യാർഥികളെ എത്തിക്കുന്നതിൽ കരിയർ ഏജൻസികൾക്കു വലിയ പങ്കുണ്ട്. അതൊരു നല്ല കാര്യവും ആ ണ്. പക്ഷേ, കോവിഡിനു മുൻപു വിദേശവിദ്യാഭ്യാസത്തിനു സഹായിക്കുന്ന ഏജൻസികളുടെ സർവേ ഞാൻ നടത്തിയിരുന്നു. ഒരു ജില്ലയിൽ പത്തിൽ താഴെ ഏജൻസികളാണ് അന്നുണ്ടായിരുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും എണ്ണം കൂടുതലുണ്ടായിട്ടും ആകെ ഇരുന്നൂറിൽ താഴെ മാത്രം.
ഇന്നിപ്പോൾ ഏജൻസികളുടെ എണ്ണം രണ്ടായിരത്തിൽ അധികമായി. ഇതിൽ പല ഏജൻസികളും കരിയർ കൗൺസിലർമാരല്ല, കമ്മിഷൻ ഏജന്റുമാരാണ്. മുൻപിൽ വരുന്ന വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സും യൂണിവേഴ്‌സിറ്റിയും രാജ്യവും കണ്ടുപിടിക്കുക എന്നതിനേക്കാൾ, തങ്ങൾക്ക് ഏറ്റവും കൂടുതൽ കമ്മിഷൻ കിട്ടുന്ന രാജ്യത്തേക്കും യൂണിവേഴ്സിറ്റികളിലേക്കും ഏറ്റവും വേഗത്തിൽ കുട്ടികളെ കടത്തിവിടുക എന്നതാണ് അവരുടെ ബിസിനസ് മോഡൽ.
നാട്ടിലെ പൊതുവെയുള്ള ബിസിനസ് രീതികൾ വച്ച് ‘ഡീൽ’ ഉറപ്പിക്കാനായി അവർ ചില കാര്യങ്ങൾ മറച്ചുവയ്ക്കുകയും ചില കാര്യങ്ങൾ അസത്യമായോ അതിശയോക്തി ചേർത്തോ പറയുകയും ചെയ്യും. ഇക്കാര്യങ്ങളൊന്നും ഇന്റർനെറ്റിൽ നോക്കിയോ മറ്റുള്ളവരോടു ചോദിച്ചോ മനസ്സിലാക്കാത്ത കുട്ടികൾ അവരുടെ ഓഫറിൽ വീഴും. ഡീൽ വേഗത്തിൽ ഉറപ്പിക്കാനായി അമേരിക്കയിലെ സൂപ്പർ മാർക്കറ്റുകളിൽ ചെയ്യുന്നതു പോലെ ഈ ആഴ്ച ഡീൽ ഉറപ്പിച്ചാൽ പത്തുശതമാനം കുറവു നൽകാമെന്നും ഫീസിന്റെ പതിനഞ്ചു ശതമാനം എടുത്ത് അതു സ്കോളർഷിപ് ആണെന്നുമെല്ലാം വാഗ്ദാനം ചെയ്യുന്നവരുമുണ്ട്.
അതേസമയം വിദ്യാർഥികൾക്കു കൃത്യമായ നിർദേശങ്ങൾ നൽകി വിദേശത്ത് അയയ്ക്കുന്ന വളരെ നല്ല ഏജൻസികളുമുണ്ട്. വിശ്വാസ്യതയുള്ള ഏജൻസികളിൽ പോ കുക, അവർ പറയുന്ന കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചു ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം തീരുമാനം എടുക്കുക.
ചവിട്ടിക്കയറ്റുന്ന ‘അഭ്യാസം’
ഗൾഫ് രാജ്യങ്ങളിലേക്കു വേണ്ടത്ര യോഗ്യതയില്ലാത്തവരെ എങ്ങനെയെങ്കിലും എത്തിക്കുന്ന രീതിക്കാണു ‘ചവുട്ടിക്കയറ്റുക’ എന്നു പറയുന്നത്. ഗൾഫ് മാർക്കറ്റ് മങ്ങിയതോടെ ഗൾഫ് തൊഴിൽ ഏജന്റുമാർ പലരും വിദ്യാഭ്യാസ കൺസൽറ്റൻസികളുമായി രംഗത്തെത്തിയിട്ടുണ്ട്. തൊഴിൽരംഗത്തെ തട്ടിപ്പുകൾ പലതും വിദ്യാഭ്യാസരംഗത്തേക്കും പടരുന്നു. ഉദാഹരണത്തിനു വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുക, വിസിറ്റിങ് വീസ നൽകി വിദ്യാഭ്യാസ വീസയാണെന്നു തെറ്റിധരിപ്പിക്കുക തുടങ്ങി അനവധി തട്ടിപ്പുരീതികൾ ഈ രംഗത്തെത്തിയിട്ടുണ്ട്.
എങ്ങനെയെങ്കിലും വിദേശത്തെത്തണമെന്ന് ആഗ്രഹമുള്ളവർ ഇവരുടെ കൂടെ ചേർന്നു വ്യാജസർട്ടിഫിക്കറ്റും നേടി വിദേശത്തേക്കു വരികയോ യഥാർഥ സർട്ടിഫിക്കറ്റുമായി തട്ടിപ്പു യൂണിവേഴ്സിറ്റികളിൽ എത്തപ്പെടുകയോ ചെയ്യും. തട്ടിപ്പാണെന്ന് അറിയാതെ വരുന്നവരുമുണ്ട്. രണ്ടായാലും വരുന്നവരുടെ കാര്യം കഷ്ടത്തിലാകും.
നിയമപരമല്ലാത്ത തൊഴിൽ
വലിയ പ്രതീക്ഷകളോടെ വിദേശത്തെത്തുകയും വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കാതിരിക്കുകയും ചെയ്യുമ്പോൾ വിദ്യാർഥികൾ പലരും നിയമപരമല്ലാത്ത തൊഴിലുകളിൽ ഏർപ്പെടും. ഇതു പെർമിറ്റില്ലാത്ത കെയർ ഹോമിലോ ഹോട്ടലിലോ പെട്രോള്‍പമ്പിലോ ഡിപാര്‍ട്മെന്‍റ് സ്റ്റോറിലോ ജോലി ചെയ്യുന്നതു മുതൽ പെർമിറ്റില്ലാതെ ടാക്സിയോടിക്കുന്നതും വഴിയോരക്കച്ചവടം നടത്തുന്നതും ഒക്കെയാകാം.
ഇത്തരം തൊഴിൽ ചെയ്തു ജീവിക്കുന്നവർ പലപ്പോഴും പണം കുറച്ചു ചെലവാക്കാനായി അനുവദനീയമായതിനേക്കാൾ കൂടുതലാളുകൾ ഒരുമിച്ചു ജീവിക്കുക, പഴയ കെട്ടിടങ്ങളിൽ കുടിയേറി താമസിക്കുക ഒക്കെ ചെയ്യുന്നതു പതിവാണ്. ഇത്തരം കൂട്ടുകെട്ടുകൾ മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്കും പിന്നീടു മയക്കുമരുന്നിന്റെ കച്ചവടത്തിലേക്കും ചെറിയ കുറ്റകൃത്യങ്ങളിലേക്കും കടന്ന് അവിടുന്നങ്ങോട്ടു വലിയ കുറ്റകൃത്യങ്ങളിലേക്കു വരെ നീളും. ഏറ്വും സൂക്ഷിക്കേണ്ട അപകടസാധ്യതയാണിത്.
വഴിതെറ്റുന്നവര്‍...
വിദേശത്തു പഠനത്തിനെത്തി ആവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർ– പ്രത്യേകിച്ചും പെൺകുട്ടികൾ– പ ലപ്പോഴും ലൈംഗികതൊഴിലിൽ എത്തിപ്പെടാറുണ്ടെന്നു ബ്രിട്ടനിലെ ചില സർവേകൾ പറയുന്നു. അഞ്ചു ശതമാനം വരെ വിദ്യാർഥികൾ ലൈംഗിക തൊഴിലിലൂടെയാണു പണം കണ്ടെത്തുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍. ലൈംഗിക തൊഴിൽ എന്നതു ഫോൺ സെക്സ്, ഷുഗർ ബേബി, ലൈവ് ക്യാം തുടങ്ങി എന്തുമാകാം.
ക്ലാസ്സിലുള്ള മറ്റു സുഹൃത്തുക്കൾ ഇത്തരം വഴികളിലൂെട പണം സമ്പാദിക്കുന്നതു കാണുമ്പോൾ അങ്ങനെ ചെയ്യാൻ തോന്നുതു സ്വാഭാവികം. ഇവിടെയും പ്രധാനപ്രശ്നം ലൈംഗികതൊഴിലിന്റെ അടിത്തട്ടിൽ രാജ്യാന്തര ക്രിമിനൽ സംഘങ്ങളുണ്ടെന്നതാണ്. ഒട്ടും കുഴപ്പമില്ലാതെ തുടങ്ങുന്ന ‘തൊഴിൽ’ അവസാനം മയക്കുമരുന്നിലും ബലാൽസംഗത്തിലും കൊലപാതകത്തിലും വരെ എത്തിച്ചേരാം. മനസ്സില്‍ ഉറച്ച തീരുമാനം എടുക്കുക, ഒരു കാരണവശാലും എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ ശ്രമിക്കരുത്.
നമ്മുടെ നാട്ടിലേതിനു വിഭിന്നമായി സ്ത്രീകളും പുരുഷന്മാരും കൂടുതൽ സ്വതന്ത്രമായി ഇടപെടുന്നതും സ്വവർഗ ലൈംഗികത പോലും സമൂഹം അംഗീകരിച്ചിരിക്കുന്നതുമൊക്കെ വിദേശവാസത്തിന്റെ ഗുണകരമായ വശങ്ങൾ ആണ്. പക്ഷേ, കൺസെന്റ് എന്നത് ഇവിടെ പരമപ്രധാനമാണ്. ഇക്കാര്യം നമ്മുടെ കുട്ടികൾ പലപ്പോഴും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടാവില്ല.
വിദേശത്തു ലഭിക്കുന്ന സ്വാതന്ത്ര്യത്തിൽ മതിമറന്ന്, നാട്ടിൽ പൊതുസ്ഥലങ്ങളിൽ പെരുമാറുന്നതു പോലെ സ്ത്രീകളോടു പെരുമാറിയാല്‍ അതവിടെ ലൈംഗിക കുറ്റകൃത്യമാണ്. ഇങ്ങനെ പ്രോസിക്യൂട് ചെയ്യപ്പെടുന്നവരുമുണ്ട്. പ്രായപൂർത്തിയെത്താത്ത കുട്ടികളോട് ഓൺലൈനില്‍ പോലും സെക്സ്ചാറ്റ് നടത്തുന്നതു വലിയ കുറ്റമാണ്. ഇത്തരത്തിൽ പെട്ടുപോയ മലയാളികളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ടല്ലോ.
നിയമം പാലിക്കുക
പാശ്ചാത്യരാജ്യങ്ങളിൽ മനുഷ്യാവകാശത്തിനു വലിയ വില നൽകുന്നതിനൊപ്പം ‘റൂൾ ഓഫ് ലോ’ കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും. ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ അവിടെ കൈക്കൂലി കൊടുത്തോ സ്വാധീനം കൊണ്ടോ രക്ഷപ്പെടാൻ സാധിക്കില്ല. കുറ്റകൃത്യം എന്നതു നാട്ടിൽ നമ്മൾ മനസ്സിലാക്കുന്നതു പോലെ അല്ല. ട്രെയിനിൽ ടിക്കറ്റ് എടുക്കാതിരിക്കുന്നതു മുതൽ ഓവർസ്പീഡിൽ വാഹനമോടിക്കുന്നതു വരെ, കുട്ടികളെ ശകാരിക്കുന്നതു മുതൽ പട്ടിയെ വീട്ടിൽ തനിച്ചാക്കി അവധിക്കു പോകുന്നത് ഒക്കെ കുറ്റകൃത്യങ്ങൾ ആണ്. പലതും നമ്മുടെ ക്രിമിനൽ റെക്കോർഡിൽ വരാവുന്നതും ആണ്. ഒരിക്കൽ ക്രിമിനൽ റെക്കോർഡ് ഉണ്ടായാൽ തൊഴിൽ ലഭിക്കുന്നതു മുതൽ താമസിക്കാൻ സ്ഥലം ലഭിക്കുന്നതു വരെ ബുദ്ധിമുട്ടാകും. ഇതെല്ലാം വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
തിരിച്ചുവരാൻ തയാറാകുക
കേരളത്തിൽ നിന്നു വിദേശവിദ്യാഭ്യാസത്തിനു പോകുന്നതു പൂര്‍ണമായും പിന്തുണയ്ക്കുമ്പോഴും കേരളം ജീവിക്കാൻ ഏറെ അനുയോജ്യമായ സ്ഥലമാണെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. വ്യക്തിബന്ധങ്ങൾ കൊണ്ട്, സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ കൊണ്ട്, അടിപൊളി ഭക്ഷണവൈവിധ്യം കൊണ്ട്, ഉത്സവങ്ങളും പെരുന്നാളുകളും ആയിട്ടുള്ള ആഘോഷങ്ങൾ കൊണ്ട്, അനവധി നല്ല കാര്യങ്ങളുള്ള സ്ഥലമാണു കേരളം. വിദേശത്ത് എത്തി ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ല എന്നു കണ്ടാൽ എങ്ങനെയും അവിടെ പിടിച്ചുനിൽക്കേണ്ട കാര്യമൊന്നുമില്ല.
വിദേശത്ത് നിയമപരമല്ലാതെ താമസിക്കുകയോ സായിപ്പിനെയോ മദാമ്മയേയോ തട്ടിപ്പു കല്യാണം കഴിച്ചാണെങ്കിൽ പോലും താമസിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതൊക്കെ പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുകയേ ഉള്ളൂ.
നാട്ടിൽ നിന്നു പോകുമ്പോൾ എ പ്പോൾ വേണമെങ്കിലും തിരിച്ചുവരാൻ തയാറായിരിക്കുക. നാട്ടിലെ വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ ആരെങ്കിലും ഒക്കെ കൊതിക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുക.
യൂണിവേഴ്സിറ്റിയുടെ റാങ്കിങ്
എൻജിനീയറിങ് പഠിക്കാന്‍ ഐഐടി മുതൽ സ്വാശ്രയ എൻജിനീയറിങ് കോളജ് വരെ ഇന്ത്യയില്‍ ഉള്ളതു പോലെ വിദേശത്തും പല നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സായിപ്പിന്‍റെ നാട്ടിലാണ് എന്നതുകൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഉന്നതനിലവാരം പുലർത്തുന്നതാവണമെന്നില്ല. നല്ല വെബ്‌സൈറ്റും നല്ല കെട്ടിടങ്ങളും അല്ല നല്ല യൂണിവേഴ്സിറ്റിയുടെ മാനദണ്ഡം. ഒരു സര്‍വകലാശാല തിരഞ്ഞെടുക്കുമ്പോൾ അതിന്‍റെ റാങ്കിങ് എത്രയെന്ന് അറിയണം. റാങ്കിങ് കുറവുള്ളതോ ഇല്ലാത്തതോ ആയ യുണിവേഴ്സിറ്റികൾക്കു വേണ്ടത്ര അംഗീകാരം ഉണ്ടോ എന്നതും അന്വേഷിക്കണം. ഇതിനായി ആഗോളറാങ്കിങ് ഏജൻസികൾ ഉണ്ട്. QS റാങ്കിങ്, ഷാങ്ഹായ് റാങ്കിങ് ഒക്കെയാണ് കൂടുതൽ ആധികാരികം.
ലോകത്തെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിൽ ഒന്നാണല്ലോ ഓക്സ്ഫഡ്. ഇംഗ്ലണ്ടിലെ ഒാക്സ്ഫഡ് എന്ന സ്ഥലത്ത് മറ്റു ധാരാളം യൂണിവേഴ്‌സിറ്റികളുമുണ്ട്. ഇവയ്‌ക്കെല്ലാം ഓക്സ്ഫഡ് യുണിവേഴ്‌സിറ്റിയുടെ പേരോ പാരമ്പര്യമോ അംഗീകാരമോ ഇല്ല. എന്നാൽ നാട്ടിൽ നിൽക്കുമ്പോൾ ഇവയെല്ലാം ഒ ന്നായി തോന്നാം. അല്ലെങ്കിൽ അങ്ങനെ വിദ്യാർഥികളെ തെറ്റിധരിപ്പിച്ചേക്കാം. ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഓക്സ്ഫഡിലെ യൂണിവേഴ്‌സിറ്റിയും തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധ വേണം.
വിദേശികളെ പാശ്ചാത്യരാജ്യങ്ങളിൽ എത്തിക്കാ ൻ വേണ്ടി, അവർ മാത്രം പഠിക്കുന്ന ചില സർവകലാശാലകൾ പോലുമുണ്ട്. മലയാളികളും പഞ്ചാബികളുമൊക്കെ അടങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാകും ക്ലാസുകളില്‍. ഇവയിൽ ചിലതിനൊക്കെ വേണ്ടത്ര അംഗീകാരം പോലുമില്ല. ചിലതൊക്കെ വെറും കടലാസ് യൂണിവേഴ്സിറ്റികളും ആണ്. അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിൽ പോലും ചില കോഴ്‌സുകൾ തൊഴിലിന് അംഗീകാരമുള്ളവയാകില്ല. ഡിഗ്രി എടുക്കാൻ താൽപര്യപ്പെടുന്നവരെ ഡിപ്ലോമയിലേക്കും സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും എത്തിച്ച് അവരുടെ കരിയർ ബുദ്ധിമുട്ടിലാകുന്ന അനവധി സാഹചര്യങ്ങൾ കണ്ടിട്ടുണ്ട്. ഏതു കോഴ്സാണോ പഠിക്കാൻ പോകുന്നത്, അതിനു ജോലി ചെയ്യാനാഗ്രഹിക്കുന്ന രാജ്യത്ത് അംഗീകാരമുണ്ടോ, പഠിക്കുന്ന സ്ഥലത്തു സ്റ്റേ ബാക്കിന് ഉപാധിയുണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം. ഒരു രാജ്യത്തു നിന്നും ലഭിക്കുന്ന മെഡിക്കൽ ഡിഗ്രി മറ്റു രാജ്യങ്ങളിൽ നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല എന്നറിയാമല്ലോ. ഉദാഹരണത്തിന് ഇന്ത്യയിലെ മെഡിക്കൽ ഡിഗ്രിയുമായി വന്നു ജർമനിയിൽ ഡോക്ടറായി ജോലിയെടുക്കാൻ ഒരുപാടു കടമ്പകളുണ്ട്. അതുപോലെതന്നെ യുക്രെയിനിൽ നിന്നോ ഫിലിപ്പീൻസിൽ നിന്നോ ഡിഗ്രിയെടുക്കുന്നവർക്ക് ഇന്ത്യയിൽ നേരിട്ടു മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല.
വംശീയത, മദ്യം, മയക്കുമരുന്ന്
പാശ്ചാത്യരാജ്യങ്ങളിൽ വംശീയതക്കെതിരെയുള്ള നിയമങ്ങള്‍ കർശനമാണ്. പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം നമ്മുടെയെല്ലാം ഉള്ളിലൊരു റേസിസ്റ്റ് ഉണ്ട് എന്നതാണ്. നാട്ടിൽ സാധാരണയായി പറയുന്ന ‘നീഗ്രോ’ പോലുള്ള പദപ്രയോഗങ്ങൾ അതീവ ഗുരുതരമായ റേസിസമാണ്. നിങ്ങളെ കോളജിൽ നിന്നോ ജോലിയിൽ നിന്നോ പുറത്താക്കാൻ ഇത്തരത്തിൽ ഒരു പ്രയോഗം മതി. സ്ത്രീകളെക്കുറിച്ചും സ്വവർഗാനുരാഗികളെ കുറിച്ചും ഒക്കെ നാട്ടിൽ തമാശ മട്ടിൽ പറയുന്ന കാര്യങ്ങൾ മതി വിദേശത്തു നിങ്ങൾ ജയിലിലാകാൻ. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാവുക.
വിദേശരാജ്യങ്ങളിലെല്ലാം മദ്യത്തിന്റെ ലഭ്യതയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. വെള്ളിയാഴ്ച വൈകിട്ടു കൂട്ടുകൂടി ബിയർ കുടിക്കുന്നത് ഇവിടുത്തെ നല്ല സംസ്കാരത്തിന്റെ ഭാഗവുമാണ്. നാട്ടിലെ വലിയ സാമൂഹികനിയന്ത്രണങ്ങളിൽ വളർന്നവർ വിദേശത്തെ സ്വാതന്ത്ര്യത്തിൽ എത്തുമ്പോൾ കെട്ടുവിട്ടു പോകുന്നതു സാധാരണമാണ്.
മദ്യം മാത്രമല്ല, കഞ്ചാവിന്റെ ഉപയോഗം പോലും നിയമവിധേയമായ രാജ്യങ്ങളുണ്ട്. കഞ്ചാവ് കോളയായോ ബിസ്കറ്റായോ ‘സോഫ്റ്റ്’ ഫോമിൽ ലഭിക്കുകയും ചെയ്യും. ഓരോരുത്തരും അവരുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ സ്വയം നിയന്ത്രിക്കുകയല്ലാതെ ഇവിടെ മറ്റു മാർഗങ്ങളില്ല.