പതിവു തെറ്റിച്ച പ്ലാൻ, നാലര സെന്റിൽ വീടും ഓഫിസും; ഇതാണ് പുതിയ തലമുറ ആഗ്രഹിച്ച വീട് Compact House Design on a Small Plot
എന്തെല്ലാം വേണം എന്ന കൃത്യമായ ബോധ്യം, നല്ല പ്ലാനിങ്, നിർമാണസാമഗ്രികളെക്കുറിച്ചുള്ള അറിവ്... ഇതെല്ലാം ഉണ്ടെങ്കിൽ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും ചോരാതെ നല്ല വീട് നിർമിക്കാം. ആർക്കിടെക്ചർ രംഗത്ത് ശോഭിക്കുന്ന ഭാര്യാഭർത്താക്കൻമാർ സ്വന്തം വീടുപണിയുമ്പോൾ ഇതെല്ലാം ഒരുമിച്ചു കിട്ടും. ഡിസൈനർ രമേഷ്
എന്തെല്ലാം വേണം എന്ന കൃത്യമായ ബോധ്യം, നല്ല പ്ലാനിങ്, നിർമാണസാമഗ്രികളെക്കുറിച്ചുള്ള അറിവ്... ഇതെല്ലാം ഉണ്ടെങ്കിൽ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും ചോരാതെ നല്ല വീട് നിർമിക്കാം. ആർക്കിടെക്ചർ രംഗത്ത് ശോഭിക്കുന്ന ഭാര്യാഭർത്താക്കൻമാർ സ്വന്തം വീടുപണിയുമ്പോൾ ഇതെല്ലാം ഒരുമിച്ചു കിട്ടും. ഡിസൈനർ രമേഷ്
എന്തെല്ലാം വേണം എന്ന കൃത്യമായ ബോധ്യം, നല്ല പ്ലാനിങ്, നിർമാണസാമഗ്രികളെക്കുറിച്ചുള്ള അറിവ്... ഇതെല്ലാം ഉണ്ടെങ്കിൽ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും ചോരാതെ നല്ല വീട് നിർമിക്കാം. ആർക്കിടെക്ചർ രംഗത്ത് ശോഭിക്കുന്ന ഭാര്യാഭർത്താക്കൻമാർ സ്വന്തം വീടുപണിയുമ്പോൾ ഇതെല്ലാം ഒരുമിച്ചു കിട്ടും. ഡിസൈനർ രമേഷ്
എന്തെല്ലാം വേണം എന്ന കൃത്യമായ ബോധ്യം, നല്ല പ്ലാനിങ്, നിർമാണസാമഗ്രികളെക്കുറിച്ചുള്ള അറിവ്... ഇതെല്ലാം ഉണ്ടെങ്കിൽ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും ചോരാതെ നല്ല വീട് നിർമിക്കാം. ആർക്കിടെക്ചർ രംഗത്ത് ശോഭിക്കുന്ന ഭാര്യാഭർത്താക്കൻമാർ സ്വന്തം വീടുപണിയുമ്പോൾ ഇതെല്ലാം ഒരുമിച്ചു കിട്ടും. ഡിസൈനർ രമേഷ് കൃഷ്ണന്റെയും ആർക്കിടെക്ട് ശാലിനിയുടെയും വീടിനെ വ്യത്യസ്തമാക്കിയത് രണ്ടുപേരുടെയും നിർമാണമേഖലയിലുള്ള പരിചയസമ്പത്ത് തന്നെയാണ്. 1900 ചതുരശ്രയടിയിൽ വീട് മാത്രമല്ല, ആർക്കിടെക്ട് ഓഫിസും ഉൾക്കൊള്ളിക്കാനായി എന്നതാണ് ഈ പ്ലാനിന്റെ വിജയം.
മരങ്ങൾ കളയാതെ
ആലപ്പുഴ കലവൂരിൽ നാലര സെന്റിലാണ് രമേഷ് കൃഷ്ണനും ശാലിനിയും വീട് വച്ചിരിക്കുന്നത്. മാവും പ്ലാവുമുൾപ്പെടെ ധാരാളം മരങ്ങളും പഴച്ചെടികളും ഉണ്ടായിരുന്നു പ്ലോട്ടിൽ. പരമാവധി മരങ്ങൾ സംരക്ഷിച്ചാണ് വീടിന്റെ പ്ലാൻ വരച്ചത്.
മൂന്നു നിലയുടെ പ്ലാൻ
ഇരുനില വീടാണ്. താഴത്തെ നില വീടും മുകളിലെ നിലയുടെ പകുതി ഓഫിസും ബാക്കി വീടും എന്ന രീതിയിലാണ് മുറികൾ ക്രമീകരിച്ചത്. ഏറ്റവും മുകളിൽ ഒരു ആറ്റിക് സ്പേസ് മാത്രമാണുള്ളത്.
സിറ്റ്ഔട്ട് തന്നെ സ്വീകരണമുറി
ലിവിങ്–ഡൈനിങ് എന്ന പതിവു പല്ലവി പാടി ഇവിടെ അകത്തുകയറാനാകില്ല. പുറത്തെ പാർക്കിങ് ഏരിയയിൽനിന്ന് വിക്കറ്റ് ഗേറ്റ് വഴി കയറുന്നത് ചുറ്റും തിണ്ണ ക്രമീകരിച്ച ഓപ്പൺ സിറ്റിങ് ഏരിയയിലേക്കാണ്. സിറ്റിങ് ഏരിയ മാത്രമല്ല, ഈ വീട്ടിലെ സ്വീകരണമുറിയും ഇവിടെത്തന്നെയാണ്.
സിറ്റിങ് ഏരിയയിൽ നിന്നു ഫോയറിലൂടെ ഡൈനിങ് ഏരിയയിലേക്ക് എത്താം. 10X10 ചതുരശ്രയടിയുള്ള ഒരു മുറിയുടെ രണ്ട് വശങ്ങളിലായി ഡൈനിങ് ഏരിയയും അടുക്കളയും ക്രമീകരിച്ചു. അടുക്കളയോടു ചേർന്നുവരുന്ന ഗോവണിയുടെ താഴെയാണ് റഫ്രിജറേറ്ററിനു സ്ഥാനം. ഗോവണിയുടെ താഴെയുള്ള ബാക്കി സ്ഥലത്ത് സ്റ്റോറേജ് സ്പേസും ക്രമീകരിച്ചു.
താഴെ രണ്ട് കിടപ്പുമുറികളാണ്. മുകളിലെ നിലയിലെ ഗെസ്റ്റ് റൂം അതിഥികൾ ഇല്ലാത്തപ്പോൾ ഹോംതിയറ്റർ ആക്കി മാറ്റുന്നു.
ഓഫിസ് സ്പേസ്
ശാലിനി–രമേഷ് ദമ്പതിമാരുടെ ഓഫിസ് സ്പേസ് ആണ് മുകളിലെ നിലയുടെ പ്രധാനഭാഗം. വീടിനു മുൻവശത്തുതന്നെയാണ് മുകളിലേക്കുള്ള ഗോവണി കൊടുത്തിരിക്കുന്നത്. ഏകദേശം 900 ചതുരശ്രയടിയുണ്ട് ഓഫിസ് സ്പേസിന്. ഓഫിസ് ഏരിയയുടെ സീലിങ് ഉയരം കൂട്ടി, മുകളിൽ ചെറിയൊരു ആറ്റിക് സ്പേസും ക്രമീകരിച്ചിട്ടുണ്ട്. ആറ്റിക് സ്പേസിന്റെ ഭിത്തി സിമന്റ് ബോർഡ് കൊണ്ടു നിർമിച്ചു.
അടിത്തറ വ്യത്യസ്തം
ആലപ്പുഴയിലേത് ഉറപ്പില്ലാത്ത മണ്ണാണ്. പ്ലിന്റ് ബീം വാർത്ത്, ഓരോ ജംക്‌ഷനിലും മാറ്റ് ഫൗണ്ടേഷൻ നൽകിയാണ് അടിത്തറ നിർമിച്ചത്. ഇതൊരു പതിവു രീതിയല്ലെങ്കിലും മുകളിലെ മണ്ണിന് ഉറപ്പുണ്ടെന്ന് തോന്നിയതുകൊണ്ട് പരീക്ഷിച്ചതാണ്.
പൊറോത്തേം ബ്രിക്കിന്റെ ഭംഗി
പൊറോത്തേം ബ്രിക്ക് ഉപയോഗിച്ചാണ് ഭിത്തികളുടെ നിർമാണം. എട്ട് ഇഞ്ച് കനമുള്ള കട്ടയാണ് നിർമാണത്തിന് കൂടുതൽ ഉപയോഗിച്ചത്. താഴത്തെ നിലയുടെ നിർമാണത്തിന് ഭാരം താങ്ങുന്ന (load bearing) വെർട്ടിക്കൽ ബ്ലോക്കുകളും മുകളിലെ നിലയിൽ ഭാരം താങ്ങേണ്ടാത്ത ഹൊറിസോണ്ടൽ ബ്ലോക്കുകളും ഉപയോഗിച്ചു. പാർട്ടീഷനുള്ള കട്ടകൾ ആറ് ഇഞ്ച് വീതിയിലുള്ളവയാണ് തിരഞ്ഞെടുത്തത്. മുറികളുടെ വിസ്തൃതി കൂടുതൽ കിട്ടും എന്നതാണ് അകത്തെ ഭിത്തിക്ക് ആറ് ഇഞ്ച് കട്ട തിരഞ്ഞെടുക്കാൻ കാരണം.
ഭിത്തികൾ തേക്കേണ്ടതില്ല എന്നതാണ് പൊറോത്തേം കട്ടകളുടെ ഒരു പ്രത്യേകത. കശുവണ്ടി ഫാക്ടറികളിൽ ലഭിക്കുന്ന കാഷ്യൂ ഓയിൽ ഉപയോഗിച്ച് ക്ലിയർ കോട്ട് അടിക്കുകയാണ് ചെയ്തത്.
കട്ടകൾക്കുള്ളിൽ ദ്വാരങ്ങൾ ഉള്ളതിനാൽ, പുറം തിരിച്ചുവച്ച് ജാളിയുടെ ആവശ്യങ്ങൾക്കും പൊറോത്തേം കട്ട തന്നെ ഉപയോഗിച്ചു.
ലിന്റൽ എന്തിന്?
അത്യാവശ്യത്തിന് വാതിലുകളുടെ മുകളിൽ മാത്രമേ ലിന്റൽ വാർത്തിട്ടുള്ളൂ എന്നത് മറ്റൊരു പ്രത്യേകതയാണ്. മറ്റു ഭിത്തികൾ എല്ലാം താഴെ നിന്നു മുകളിൽ വരെ ഇഷ്ടിക കെട്ടുകയാണ് ചെയ്തത്. സൺഷേഡിനു പകരം ഭിത്തികൾ നന്നായി മറയ്ക്കുന്ന വിധത്തിൽ മേൽക്കൂര വിരിച്ചു.
തടിയില്ല
തടി ഉപയോഗിച്ചിട്ടേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജനലുകൾ എല്ലാം മെറ്റൽ ആണ്. ബെഡ്റൂമുകൾക്ക് റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. മെറ്റലും ഗ്ലാസും ബൈസൺ പാനലും ചേർത്ത് നിർമിച്ച വാതിലുകളാണ് പ്രധാനവാതിലുകൾ എല്ലാം. മെറ്റൽ സ്ക്വയർ പൈപ്പുകൾ ഗോവണിയിലും ഹാൻഡ്റെയിലിലുമുൾപ്പെടെ ഒരുപാട് ഇടത്ത് ഉപയോഗിച്ചു. മെറ്റൽ ഫ്രെയിമിൽ സിമന്റ് ഫൈബർ ബോർഡ് സ്ക്രൂ ചെയ്തു പിടിപ്പിച്ചാണ് ഗോവണിയുടെ നിർമാണം.
ഇൻബിൽറ്റ് ഭംഗി
ഫർണിച്ചറിലുമുണ്ട് പുതുമ. ഡൈനിങ് ടേബിളും കൂടെയുള്ള ബെഞ്ചും വീടുനിർമാണം കഴിഞ്ഞു ബാക്കിയായ മെറ്റൽ സ്ക്വയർട്യൂബ് ഉപയോഗിച്ചു നിർമിച്ചതാണ്. ഡൈനിങ്ങിലെ കസേരകൾ മാത്രം പഴയ ഫർണിച്ചർ വിൽക്കുന്ന കടയിൽ നിന്നു വാങ്ങി. സിറ്റിങ് ഏരിയയിലും ഡൈനിങ്ങിലുമുള്ള ഇരിപ്പിടങ്ങളെല്ലാം ഇൻബിൽറ്റ് ആണ്. കട്ടിലുകൾ ഉയരം കുറച്ച് കോൺക്രീറ്റിൽത്തന്നെ നിർമിച്ചു. കട്ടിലിനടിയിൽ ആവശ്യത്തിന് സാധനങ്ങൾ സൂക്ഷിക്കുകയുമാകാം. കട്ടിലിന്റെ ഉയരം കുറച്ചതുമൂലം മുറിയുടെ വിശാലത കൂടുതലായി തോന്നുകയും ചെയ്തു.
Plot: 4.5 Cent
Area: 1870 sqft
Owner: രമേഷ് കൃഷ്ണൻ & ശാലിനി
Location: കലവൂർ,ആലപ്പുഴ
Design: Studio.af by S&R, വലിയ കലവൂര്‍, ആലപ്പുഴ
Email: 2studioaf@gmail.com
Photos: ചിത്രങ്ങൾ: റെഡ് എർത് സ്റ്റുഡിയോസ്, തിരുവനന്തപുരം