ഒരുങ്ങാം മഴയെ വരവേൽക്കാൻ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തെ ടെൻഷൻ കുറയ്ക്കാം Essential Monsoon Home Preparations
പതിവു രീതിയിലാണെങ്കിൽ മഴക്കാലം തുടങ്ങാൻ ഇനി അധികനാളില്ല. മഴയെത്തും മുൻപേ ചില ചോർച്ചകൾ ഇല്ലാതാക്കണം, തുരുമ്പ് മാറ്റണം, അപകടമുണ്ടാക്കുന്ന മരങ്ങൾ ഒഴിവാക്കണം. എങ്കിൽ സമാധാനത്തോടെ മഴക്കാലം ആസ്വദിക്കാം. പായലേ വിട, പൂപ്പലേ വിട പായലും പൂപ്പലും ബാധിക്കാത്തൊരു മഴക്കാലമില്ല. മഴക്കാലം തുടങ്ങുന്നതിനു
പതിവു രീതിയിലാണെങ്കിൽ മഴക്കാലം തുടങ്ങാൻ ഇനി അധികനാളില്ല. മഴയെത്തും മുൻപേ ചില ചോർച്ചകൾ ഇല്ലാതാക്കണം, തുരുമ്പ് മാറ്റണം, അപകടമുണ്ടാക്കുന്ന മരങ്ങൾ ഒഴിവാക്കണം. എങ്കിൽ സമാധാനത്തോടെ മഴക്കാലം ആസ്വദിക്കാം. പായലേ വിട, പൂപ്പലേ വിട പായലും പൂപ്പലും ബാധിക്കാത്തൊരു മഴക്കാലമില്ല. മഴക്കാലം തുടങ്ങുന്നതിനു
പതിവു രീതിയിലാണെങ്കിൽ മഴക്കാലം തുടങ്ങാൻ ഇനി അധികനാളില്ല. മഴയെത്തും മുൻപേ ചില ചോർച്ചകൾ ഇല്ലാതാക്കണം, തുരുമ്പ് മാറ്റണം, അപകടമുണ്ടാക്കുന്ന മരങ്ങൾ ഒഴിവാക്കണം. എങ്കിൽ സമാധാനത്തോടെ മഴക്കാലം ആസ്വദിക്കാം. പായലേ വിട, പൂപ്പലേ വിട പായലും പൂപ്പലും ബാധിക്കാത്തൊരു മഴക്കാലമില്ല. മഴക്കാലം തുടങ്ങുന്നതിനു
പതിവു രീതിയിലാണെങ്കിൽ മഴക്കാലം തുടങ്ങാൻ ഇനി അധികനാളില്ല. മഴയെത്തും മുൻപേ ചില ചോർച്ചകൾ ഇല്ലാതാക്കണം, തുരുമ്പ് മാറ്റണം, അപകടമുണ്ടാക്കുന്ന മരങ്ങൾ ഒഴിവാക്കണം. എങ്കിൽ സമാധാനത്തോടെ മഴക്കാലം ആസ്വദിക്കാം.
പായലേ വിട, പൂപ്പലേ വിട
പായലും പൂപ്പലും ബാധിക്കാത്തൊരു മഴക്കാലമില്ല. മഴക്കാലം തുടങ്ങുന്നതിനു മുൻപുതന്നെ വീടിന്റെ പുറംഭിത്തികൾ പെയിന്റ് അടിച്ച് സുരക്ഷിതമാക്കണം. പെയിന്റ് അടിച്ചാലും പായലിന്റെയോ പൂപ്പലിന്റെയോ സാന്നിധ്യം ഉണ്ടാകുമെങ്കിലും വെതർകോട്ട് ആണെങ്കിൽ പെയിന്റ് പ്രഷർ വാഷ് ചെയ്യാനും ഉരച്ചു കഴുകാനും സാധിക്കും. എങ്കിലും പുറംഭിത്തികളിൽ മാത്രമല്ല, വെള്ളം തെറിക്കാനും അഴുക്ക് ആകാനും സാധ്യതയുള്ള എല്ലാ ഭിത്തികളിലും ഈ പെയിന്റ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. മഴക്കാലം കഴിയുമ്പോൾ ഭിത്തി കഴുകി പഴയപടിയാക്കാം. ടെക്സ്ചർ പ്രതലത്തിൽ മിനുസമാർന്ന പ്രതലത്തേക്കാൾ പായൽ പിടിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ എക്സ്റ്റീരിയർ ഭിത്തിക്ക് ചെറിയ രീതിയിൽ ടെക്സ്ചർ നൽകുന്നത് നല്ലതാണ്.
വെള്ളം ഒഴിഞ്ഞുപോകണം
വീട്ടുപറമ്പിൽ താഴാൻ കഴിയുന്നതിൽ കൂടുതലുള്ള മഴവെള്ളം പുറത്തേക്കു പോകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഓടയോ വെള്ളം ഒഴുകുന്ന ചാലോ ഉണ്ടെങ്കിൽ അതിൽ മണ്ണോ ഇലകളോ അടിഞ്ഞ് തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കണം. ചരിഞ്ഞ പ്ലോട്ടുകളിൽ മതിലിൽ വെള്ളം ഒഴുകിപ്പോകാനുള്ള വിടവോ പൈപ്പോ ഇട്ടില്ലെങ്കിൽ മഴവെള്ളം തള്ളി മതിൽ ഇടിഞ്ഞുപോകാൻ സാധ്യതയുണ്ട്. വീടുപണിയാൻ മണ്ണിട്ട് ഉയർത്തിയ പ്ലോട്ടുകളിലാണ് ഇത്തരം ഭീഷണി കൂടുതൽ.
ഭിത്തിയിലെ വിള്ളലുകൾ
കിളികൾ എത്തിക്കുന്ന കായ്കളുടെ വിത്തുകൾ മുളച്ച് ടെറസിലോ പുറം ഭിത്തികളിലോ തൈകളോ ചെടികളോ വളർന്നാൽ അത് മഴക്കാലത്ത് കൂടുതൽ വലുതാകാം. ക്രമേണ ഭിത്തിയിൽ ചെടിയുടെ വേര് ഇറങ്ങി വിള്ളലുണ്ടാകാനും സാധ്യതയുണ്ട്. വിള്ളലുകൾ വലുതായിട്ടുണ്ടെങ്കിൽ വിദഗ്ധ സഹായത്തോടെ മാത്രമേ ഇല്ലാതാക്കാനാകൂ. ചെറിയ വിള്ളലുകളിൽ സിമന്റ് ചാന്ത് തേച്ചോ വാട്ടർപ്രൂഫിങ് മിശ്രിതം നിറച്ചോ അടയ്ക്കണം. വിള്ളൽ അടയ്ക്കാനുള്ള സിലിക്കൺ കോംപൗണ്ടും ലഭ്യമാണ്. ചെടി വളർച്ച അവഗണിച്ചാൽ ഭാവിയിൽ ചോർച്ചയും അനാവശ്യ ചെലവുമായിരിക്കും ഫലം.
ഷേഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാം.
സൺഷേഡിന് ആവശ്യത്തിന് നീളമില്ലെങ്കിലും ചരിവ് കുറഞ്ഞാലും മഴച്ചാറ്റൽ അകത്തേക്കു വരാം. കൂടാതെ സൺഷേഡിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. സൺഷേഡ് ഒരു ഡിസൈൻ എലമെന്റ് ആയി വരുമ്പോഴാണ് മിക്കപ്പോഴും മെറ്റൽ ഫ്രെയിമിൽ നിർമിക്കുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഷീറ്റ് അല്ലെങ്കിൽ ഓട് ഭിത്തിയുമായി ചേർന്നുവരുന്നിടത്ത് ചോർച്ചയുണ്ടെങ്കിൽ അതിനു പരിഹാരം കാണണം.
തുരുമ്പ് വരാതെ നോക്കാം
എപ്പോഴും മഴ കൊള്ളുന്ന ഗേറ്റിലെയും പാരപ്പെറ്റിലെയും കോർട്‌യാർഡിലെയുമൊക്കെ ലോഹ ഭാഗങ്ങൾക്കുമൊക്കെ തുരുമ്പ് വരാൻ സാധ്യതയുണ്ട്. രണ്ട് മെറ്റൽ പൈപ്പുകൾ വെൽഡ് ചെയ്തു പിടിപ്പിച്ചിടത്ത് വിടവുകളിലൂടെ പൈപ്പിനുള്ളിലേക്ക് വെള്ളം കയറാം, തുരുമ്പിക്കാം. വിടവുകൾ അടച്ചശേഷം ലോഹ പ്രതലങ്ങൾക്കായുള്ള മെറ്റൽ കോട്ട് പെയിന്റ് അടിച്ച് തുരുമ്പ് ഒഴിവാക്കാം.
ടെറസിലേക്കു വേണ്ട മരങ്ങൾ
മഴക്കാലത്ത് മരങ്ങൾ വീടിനു മുകളിലേക്കു വീണുണ്ടാകുന്ന അപകടങ്ങൾ എത്രയോ കേൾക്കുന്നു. വീടിനു മുകളിലേക്കും വൈദ്യുതകമ്പികളിലേക്കും വളർന്നു നിൽക്കുന്ന മരക്കമ്പുകൾ മഴക്കാലം തുടങ്ങുംമുൻപേ വെട്ടിമാറ്റണം.
മരക്കൊമ്പ് മറിഞ്ഞു വീഴുന്നതു മാത്രമല്ല, ഇലകൾ വീണ് പാത്തികൾ അടയാനും ഇല വീണ് ടെറസിലും ഷേഡുകളിലും പായൽ പിടിക്കാനുമൊക്കെ സാധ്യതയുണ്ട്. മഴ തുടങ്ങിയാൽ ഇലകളും ചില്ലകളും കൂടുതൽ വളരുമെന്നതിനാൽ മഴയ്ക്കു തൊട്ടുമുൻപേ ചില്ലകൾ വെട്ടുന്നതാണ് സുരക്ഷിതം.