140 സ്ക്വയർഫീറ്റിൽ കിടപ്പുമുറിയും അടുക്കളയും ബാത്റൂമും, ഒരു സെന്റ് തന്നെ ധാരാളം! കാപ്സ്യൂൾ വീടിന്റെ വിശേഷങ്ങൾ Discover the Future of Compact Living with Capsule Homes
വിദേശത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സനീഷ് പുതുക്കുടി, കെ. എം. അഭിലാഷിനൊപ്പം ചേർന്ന് 'കാപ്സ്യൂൾ കൾച്ചർ' എന്ന പേരിൽ ആരംഭിച്ച നൂതന നിർമ്മാണ സംരംഭം, സ്ഥലപരിമിതികളെ അതിജീവിക്കുന്ന സ്മാർട്ട്, കോംപാക്ട് 'കാപ്സ്യൂൾ ഹോം' എന്ന ആശയം കേരളത്തിൽ അവതരിപ്പിക്കുന്നു. അവധിക്കാല വസതി, ഗെസ്റ്റ് ഹൗസ്, ഓഫീസ്, കഫേ, സ്റ്റുഡിയോ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഈ വീടുകൾ, മിനിമം സ്ഥലത്ത് മാക്സിമം സൗകര്യങ്ങൾ എന്ന തത്വത്തിൽ അധിഷ്ഠിതമാണ്. വെൽഡിങ്, ജിഐ ഷീറ്റ് ഉപയോഗം, ഓട്ടോമോട്ടീവ് പിയു പെയിന്റ് ഫിനിഷിങ് എന്നിവയിലൂടെ ആകർഷകമായ രൂപഭംഗി നൽകുന്നു, ഒപ്പം വാഹനങ്ങളുടെ നിർമ്മാണ രീതികളോട് സാമ്യമുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. 140 ചതുരശ്രയടിയിൽ ഒരുക്കിയ എക്സ്പീരിയൻസ് സെന്റർ മുതൽ 250 ചതുരശ്രയടി വരെയുള്ള കാപ്സ്യൂൾ ഹോമുകൾ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിച്ചു നൽകുന്നു, കൂടാതെ വാറന്റി, ലാൻഡ്സ്കേപ്പിങ് എന്നിവയും കമ്പനി നൽകുന്നു.

ഈ ‘കാപ്സ്യൂൾ’ എല്ലാവർക്കും ഇഷ്ടമാകും! ഒതുക്കവും ആകർഷകത്വവുമുള്ള രൂപം, മികവുറ്റ സ്ഥലവിനിയോഗം, നൂതന സൗകര്യങ്ങൾ...സ്മാർട്, കോംപാക്ട്, ഫ്യൂച്ചർ റെഡി എന്നിങ്ങനെ പുതിയകാലം തേടുന്ന ചേരുവകളാൽ സമ്പന്നമാണ് ഈ കാപ്സ്യൂൾ ഹോം. അവധിക്കാല വസതി, ഗെസ്റ്റ് ഹൗസ്, ഓഫിസ്, കഫേ, സ്റ്റുഡിയോ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഇത് ഉപകരിക്കും.
പുതുമ വേണ്ടേ?
വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ മടങ്ങിയെത്തിയ സനീഷ് പുതുക്കുടിക്ക് ഒരു തോന്നൽ– ‘ഇനി ചെയ്യുന്നതെന്തായാലും അതിലൊരു പുതുമ വേണം.’
കുറേ ഐഡിയ മിന്നിയെങ്കിലും നറുക്കുവീണത് യുകെയിലെ താമസകാലത്ത് മനസ്സിലിടം നേടിയ ‘കാപ്സ്യൂൾ ഹോം’ എന്ന ആശയത്തിന്. ഇങ്ങനൊന്ന് കേരളത്തിൽ കണ്ടിട്ടില്ല എന്നതും അച്ഛന് വർക്‌ഷോപ് ഉള്ളതിനാൽ ചെറുപ്പം മുതലേ വെൽഡിങ് വശമാണെന്നതുമാണ് കാപ്സ്യൂൾ വീടിന് കൈകൊടുക്കാൻ കാരണം. സ്വന്തം വീട് ഡിസൈൻ ചെയ്ത കെ. എം. അഭിലാഷിനെ പാർട്നറായി ഒപ്പം കൂട്ടി. കമ്പനിക്ക് ‘കാപ്സ്യൂൾ കൾച്ചർ’ എന്ന് പേരുമിട്ടു.
വീട്ടിൽ തന്നെ ഒരെണ്ണം
‘കാപ്സ്യൂൾ ഹോം’ എന്താണെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ഒരെണ്ണം വേണമല്ലോ? തറവാടിനോട് ചേർന്ന് ‘എക്സ്പീരിയൻസ് സെന്റർ’ മാതൃകയിലൊരു കുഞ്ഞൻ വീടൊരുക്കി. കണ്ണൂർ മട്ടന്നൂർ റോഡിൽ മട്ടന്നൂരിനടുത്ത് കീഴല്ലൂർ വില്ലേജ് ഓഫിസിന് നേരെ എതിർവശത്ത് 14 x 10 അടി വലുപ്പത്തിൽ ഒരെണ്ണം.
ഇതിന്റെ പണി പൂർത്തിയാകുന്നതിന് മുൻപ് ആദ്യ ഒാർഡർ ലഭിച്ചു– വയനാട്ടിലെ മക്കിമലയിൽ റിസോർട്ടിനോട് ചേർന്ന് രണ്ട് കാപ്സ്യൂൾ യൂണിറ്റ്. പണി പൂർത്തിയിയായി ആദ്യ ആഴ്ച തന്നെ ഊട്ടിയിലെ കോത്തഗിരിയിൽ വീടിനോട് ചേർന്നൊരു ഗെസ്റ്റ് ഹൗസ്. അതോടെ ടീം വലുതാക്കി. തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി. തുടർന്ന് മൂന്നാറിൽ നിന്നും കൊടൈക്കനാലിൽ നിന്നുമൊക്കെ ഒാർഡർ എത്തി.
മിനിമത്തിന്റെ മാക്സിമം
എക്സ്പീരിയൻസ് സെന്ററിന് വെറും 140 ചതുരശ്രയടി വലുപ്പമേയുള്ളൂ. അതിൽ ബെഡ്–കിച്ചൺ –ബാത്റൂം എന്നിവ നൽകി. ‘മിനിമം സ്ഥലത്ത് മാക്സിമം സൗകര്യങ്ങൾ’ എന്നതാണ് കാപ്സ്യൂൾ ഡിസൈനിന്റെ അടിസ്ഥാന തത്വം. എന്നാൽ, ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ ഗുണനിലവാരം, ഫിനിഷിങ് എന്നിവയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ലക്ഷ്വറി അപാർട്മെന്റിനോട് കിടപിടിക്കും ഇന്റീരിയർ.
മൂന്ന് മാസം കൊണ്ടാണ് എക്സ്പീരിയൻസ് സെന്ററിന്റെ പണിപൂർത്തിയായത്. ഡിസൈൻ തയാറാക്കിയ ശേഷം ജിഐ സ്ക്വയർ ട്യൂബും പൈപ്പും ഉപയോഗിച്ച് കെട്ടിടത്തിന്റെ ഫ്രെയിം തയാറാക്കുന്നതാണ് ആദ്യപടി. ജിഐ പൈപ്പിന്റെ കാലുകളിൽ (സ്റ്റാൻഡ്) നിൽക്കുന്ന രീതിയിലായിരിക്കും ഡിസൈൻ. വലുപ്പം അനുസരിച്ച് ആറോ എട്ടോ കാലുകൾ ഉണ്ടാകും. ഭൂനിരപ്പിൽ നിന്ന് ഒന്നോ ഒന്നരയോ അടി പൊക്കത്തിലായിരിക്കും കാപ്സ്യൂൾ ഹോമിന്റെ തറ. പടിയും വെൽഡ് ചെയ്ത് പിടിപ്പിക്കും.
മെറ്റൽ ഫ്രെയിമിൽ വാഹനങ്ങളുടെ ബോഡി നിർമിക്കുന്ന ജിപി ഷീറ്റ് പൊതിയുകയാണ് അടുത്തപടി. 1.5 എംഎം കനമുള്ള എ–16 ഗേജ് ഷീറ്റാണ് ഉപയോഗിക്കുന്നത്. പുറമേ കാണുന്ന ഭാഗത്തെല്ലാം ഷീറ്റ് വരും. വശങ്ങളിൽ ഉരുട്ടിയെടുത്ത പോലെ ഷീറ്റ് പൊതിയുക എന്നതാണ് ഏറ്റവും ശ്രമകരമായ ജോലി. അളവിൽ അണുവിട വ്യത്യാസമില്ലാതെ ഫ്രെയിം പൂർത്തിയാക്കിയാലേ ഇതു സാധിക്കൂ.
മെറ്റൽ പുട്ടി ഇട്ട ശേഷം വാഹനങ്ങൾക്കടിക്കുന്ന ഓട്ടോമോട്ടീവ് പിയു പെയിന്റ് അടിച്ചാണ് കിടിലൻ ലുക്ക് നൽകുന്നത്. വെള്ളം പിടിക്കില്ല, തുരുമ്പിക്കില്ല, എളുപ്പത്തിൽ കഴുകി വൃത്തിയാക്കാം എന്നതെല്ലാം പിയു പെയിന്റിന്റെ സവിശേഷതകളാണ്.
മെറ്റൽ ഫ്രെയിമിന് ഉള്ളിൽ ചൂട് കുറയ്ക്കാനും ശബ്ദം കടക്കാതിരിക്കാനുമുള്ള ‘ഇൻസുലേഷൻ’ ചെയ്ത ശേഷമാണ് ഇന്റീരിയറിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക. ഫൈബർ സിമന്റ് ബോർഡിന് മുകളിൽ ടൈൽ ഒട്ടിച്ച നിലവും ജിപ്സം ബോർഡിന്റെ ഫോൾസ് സീലിങ്ങുമാണ് എക്സ്പീരിയൻസ് സെന്ററിനുള്ളത്. വീടിനുള്ളിലേതു പോലെ തന്നെയാണ് മറ്റ് സജ്ജീകരണങ്ങൾ. അടുപ്പ്, സിങ്ക്, കൗണ്ടർടോപ്പ്, കാബിനറ്റ് എന്നിവയെല്ലാമുള്ള അടുക്കളയിൽ സാധാരണപോലെ തന്നെ പാചകം ചെയ്യാം. 5 x 6 അടിയിൽ 30 ചതുരശ്രയടി വിസ്തീർണമുള്ളതാണ് ബാത്റൂം.
ഭംഗിക്കും വെളിച്ചത്തിനുമായി മുൻഭാഗത്ത് മെറ്റൽ ഫ്രെയിം ഒഴിവാക്കി പകരം ടഫൻഡ് ഗ്ലാസ് ഭിത്തി വരുന്ന രീതിയിലാണ് ഡിസൈൻ. ഗ്ലാസ് വാതിലും ഇവിടെ വരുന്നു. തണുപ്പിനായി എസിയെ ആശ്രയിക്കണം.
വേണ്ടതുപോലെ ചെയ്യാം
അവരവരുടെ ഇഷ്ടമനുസരിച്ചുള്ള ഡിസൈനിൽ കാപ്സ്യൂൾ ഹോം നിർമിച്ചു നൽകുമെന്ന് സനീഷ് പുതുക്കുടി പറയുന്നു.
‘‘ ഉള്ളിലെ മുറികൾ ഏത് രീതിയിൽ വേണമെന്ന് വീട്ടുകാർക്ക് തീരുമാനിക്കാം. വലുപ്പത്തിലും മാറ്റം വരുത്താം. എക്സ്പീരിയൻസ് സെന്ററിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലുള്ള ഇന്റീരിയറാണ് ഊട്ടിയിലെ വീടിന്.
250 ചതുരശ്രയടി വരെ വലുപ്പമുള്ള കാപ്സ്യൂൾ ഹോം പണിപൂർത്തിയാക്കി ട്രെയിലറിൽ സൈറ്റിലെത്തിക്കാനാകും. അതിലും വലുപ്പമുള്ളത് സൈറ്റിൽ തന്നെ നിർമിക്കണം. വെറും ഒരു സെന്റ് സ്ഥലമുണ്ടെങ്കിൽ പോലും കാപ്സ്യൂൾ ഹോം നിർമിക്കാം.’’
എക്സ്പീരിയൻസ് സെന്റർ നിർമിക്കാൻ ഒൻപത് ലക്ഷം രൂപ ചെലവായി. 150 ചതുരശ്രയടി വലുപ്പമുള്ള കാപ്സ്യൂ ൾ ഹോമിന് 9.5 –11 ലക്ഷം രൂപ ചെലവ് വരും. വേണമെങ്കിൽ വീടിനു മുകളിൽ സോളർ പാനൽ പിടിപ്പിക്കാം. ലിവിങ്ങിലെ സോഫയ്ക്ക് അടിയിൽ ‘ബാറ്ററി യൂണിറ്റ്’ വയ്ക്കാനുള്ള സ്ഥലം ഒരുക്കും.
എല്ലാം സെറ്റ്
വീട്ടുകാർ വെള്ളത്തിന്റെയും കറന്റിന്റെയും കണക്‌ഷൻ മാത്രം ശരിയാക്കിയാൽ മതി! ബാക്കി മുഴുവൻ സൗകര്യങ്ങളും ഉൾപ്പെടുത്തിയ വീടാണ് കമ്പനി കൈമാറുക. എസി, ടിവി, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ, സാനിറ്ററിവെയർ, അടുപ്പ് തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും.
‘‘കാപ്സ്യൂൾ ഹോമിന് ചുറ്റുമുള്ള ലാൻഡ്സ്കേപ് അടക്കം കമ്പനി ചെയ്തുതരും. ഏത് ബ്രാൻഡിന്റെ ഉൽപന്നങ്ങളാണ് വേണ്ടത് എന്നതിൽ വീട്ടുകാരുടെ അഭിപ്രായവും തേടും. അഞ്ച് വർഷം വാറന്റിയും നൽകും,’’ കെ.എം. അഭിലാഷ് വിശദീകരിക്കുന്നു.
‘‘ഇലക്ട്രിക്കൽ ലേഔട്ട് കമ്പനി തയാറാക്കി നൽകും. ഇതുപയോഗിച്ച് കെഎസ്ഇബിയിൽ നിന്ന് വൈദ്യുത കണക്‌ഷൻ എടുക്കാം. ടാപ്പുകൾ, ടോയ്‍ലറ്റ് പൈപ്പുകൾ എന്നിവയുടെ ഔട്ട്‌ലെറ്റ് നൽകിയിട്ടുണ്ടായിരിക്കും. വാട്ടർ ടാങ്ക്, സെപ്ടിക് ടാങ്ക് എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കുന്ന ജോലിയേ പിന്നീട് ചെയ്യേണ്ടി വരുന്നുള്ളൂ. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബിൽഡിങ് പെർമിറ്റും കെട്ടിട നമ്പരും ലഭിക്കുകയും ചെയ്യും.’’
പോർട്ടബിൾ സെപ്ടിക് ടാങ്ക് ഉപയോഗിക്കാമെങ്കിലും മണ്ണിനടിയിൽ കുഴിച്ചിടുന്ന തരം റെഡിമെയ്ഡ് ഫൈബർ സെപ്ടിക് ടാങ്കുകളാണ് കമ്പനി നിർദേശിക്കുന്നത്.
കണ്ടുമടുത്ത കാഴ്ചകൾ ഒന്നു മാറ്റിപ്പിടിക്കണം... അതല്ലെങ്കിൽ, ഇത്തിരിസ്ഥലത്തിന്റെ വിശാലതയിലേക്ക് മടങ്ങണം എന്ന് അഗ്രഹം തോന്നുന്നോ? എങ്കിൽ ഈ ‘കാപ്സ്യൂൾ’ ഒന്നു പരീക്ഷിച്ചു നോക്കാം.
സനീഷ് പുതുക്കുടി,െക. എം. അഭിലാഷ്
കാപ്സ്യൂൾ കൾച്ചർ, കണ്ണൂർ
capsuleculture.kerala@gmail.com
ചിത്രങ്ങൾ: ഹരികൃഷ്ണൻ, അനിൽ നായർ