Wednesday 01 April 2020 03:41 PM IST : By Sinu Cherian

ലോക്ഡൗണിൽ വെറുതെയിരിപ്പല്ല.... ഇന്റീരിയർ അടിപൊളിയാക്കി മിയ

Miya-pics

പാലാ പ്രവിത്താനത്തെ പുതിയ വീടിന്റെ ചുമരലങ്കരിക്കാൻ ക്രോസ് സ്റ്റിച്ചിങ്ങിലൂടെ മനോഹരമായൊരു ചിത്രം തുന്നിത്തീർത്ത സന്തോഷത്തിലാണ് സിനിമാതാരം മിയ. ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപ് ക്രോസ് സ്റ്റിച്ചിങ് കിറ്റ് വാങ്ങി വച്ചിരുന്നു. സമയം കിട്ടുമ്പോൾ കുറേശ്ശെയായി ചെയ്തു തീർക്കാനായിരുന്നു പ്ലാൻ.

Miya-pics1

അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നതോടെ ഷൂട്ടിങ് എല്ലാം മാറ്റിവച്ചു. എന്തായാലും വീടിനു പുറത്തിറങ്ങാനാവില്ല,എങ്കിൽപ്പിന്നെ ഒറ്റയടിക്കു തീർത്തേക്കാം എന്ന വാശിയോടെയാണ് ഇത്തവണ ചിത്രം തുന്നാൻ തുടങ്ങിയത്. തുന്നിയെടുക്കേണ്ട ചിത്രത്തിന്റെ മാതൃക യോടൊപ്പം തുന്നാനുള്ള സൂചി, പല നിറത്തിലുള്ള നൂൽ, ' മാറ്റി ക്ലോത്ത് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സ്റ്റിച്ചിങ് കിറ്റ്.

തുന്നിയ ചിത്രം ഫ്രെയിം ചെയ്തു വീടലങ്കരിക്കാം.

മുൻപ് ഒന്നു രണ്ടു തവണ എളുപ്പം തുന്നാവുന്ന ചിത്രങ്ങൾ മിയ പൂർത്തിയാക്കിയിരുന്നു. ഇത്തവണ എന്തുകൊണ്ടോ അൽപ്പം പ്രയാസമുള്ള ചിത്രമാണ് തിരഞ്ഞെടുത്തത്. തീർത്തിട്ട് എങ്ങോട്ടും ഓടിപ്പോകാനില്ലാത്തതിനാൽ അതു നന്നായെന്ന് മിയ പറയുന്നു.

ലോക്ഡൗൺ മാറി കട തുറന്നിട്ടു വേണം ചിത്രം ഫ്രെയിം ചെയ്തു ചുമരിൽ തൂക്കാൻ.