Tuesday 04 August 2020 04:57 PM IST

2200 സ്‌ക്വയര്‍ ഫീറ്റില്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കി ഡിസൈനര്‍; കന്റെംപ്രറിയുടെ അവസാന വാക്ക് ഈ വീട്‌

Ali Koottayi

Subeditor, Vanitha veedu

1

രാമനാട്ടുകര സ്വദേശിയും പ്രവാസിയുമായ ജംഷീദിന്റെ ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. മനസ്സില്‍ വീടിന്റെ ഓരോ ഇടങ്ങളും കണ്ടുകൊണ്ടു തന്നെയാണ് ഡിസൈനറായ സുഹൈലിനെ വീടിന്റെ പണി ഏല്‍പ്പിച്ചത്. വീട്ടുകാരുടെ ഇഷ്ടങ്ങളും താല്‍പര്യവും ചോദിച്ചറിഞ്ഞ് സുഹൈല്‍ വീട് ഡിസൈന്‍ ചെയ്ത് നല്‍കി. എട്ട് സെന്റില്‍ 2200 ചതുരശ്രയടിയില്‍ മനോഹരമായി വീടൊരുക്കി.

കന്റെപ്രറി ശൈലിയില്‍ ഒരുക്കിയ വീടിന്റെ മേല്‍ക്കൂരയാണ് പുറം കാഴ്ചയിലെ ആകര്‍ഷണം. ചരിച്ചും, വളഞ്ഞും, നേര്‍രേഖയിലുമായി വിവിധ രീതിയിലാണ് മേല്‍ക്കൂര.സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചണ്‍, നാല് കിടപ്പുമുറി എന്നിവയാണ് വീട്ടിലുള്ളത്.

2

വൈറ്റ് ആന്റ് വുഡന്‍ തീമില്‍ ഒരുക്കിയ അകത്തളം ആകര്‍ഷകമാണ്. വെളുത്ത നിറം വീടിനകത്ത് വിശാലത തോന്നിക്കാന്‍ സഹായിയിക്കുന്നു. ഫോള്‍സ് സിലിങും ഹാങ്ങിങ് ലൈറ്റുകളും അകത്തളത്തിന് പ്രത്യേക ചന്തം നല്‍കുന്നുണ്ട്. മാര്‍ബിളും വിട്രിഫൈഡ് ടൈലുമാണ് തറയില്‍ വിരിച്ചത്.

3

ഹാളില്‍ ക്രമീകരിച്ച ഡൈനിങ് ഏരിയ വുഡന്‍ ഫ്‌ലോര്‍ നല്‍കി വേര്‍തിരിച്ചിട്ടുണ്ട്. അകത്തളത്തില്‍ വെളിച്ചം എത്തിക്കുന്നത് ഗോവണിയുടെ ലാന്‍ഡിങ്ങിലെ വെര്‍ട്ടിക്കല്‍ പര്‍ഗോളയാണ്. വിവിധ തീമില്‍ ഒരുക്കിയ കിടപ്പുമുറികള്‍ ആണ് മറ്റൊരു ആകര്‍ഷണം. വോള്‍പേപ്പര്‍ നല്‍കിയാണ് ആകര്‍ഷകമാക്കിയത്.

4

കുട്ടികളുടെ കിടപ്പുമുറിയും അവരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. വെളുപ്പും പച്ചയും കലര്‍ന്ന തീമിലാണ് അടുക്കള ഒരുക്കിയത്. അടുക്കളയില്‍ നിന്നാല്‍ സിറ്റ്ഔട്ട് കാണുന്ന രീതിയില്‍ ഇടനാഴി ക്രമീകരിച്ചിട്ടുണ്ട്.

5

കടപ്പാട്: പി. സുഹൈല്‍, Espacio architectural studio, Kozhikode, 86063 93333

6