Tuesday 17 September 2019 02:37 PM IST : By സ്വന്തം ലേഖകൻ

മൂന്നേമുക്കാൽ സെന്റ്, നാലു ബെഡ്റൂമുകൾ! ചെറിയ സ്ഥലത്തെ വലിയ വീടിന് ഇതിലും മികച്ച ഉദാഹരണമില്ല

clct-1

നഗര മധ്യത്തിലെ വീടുകൾ പലപ്പോഴും സ്ഥലക്കുറവു കൊണ്ട് ഞെരുങ്ങാറുണ്ട്. വീടിനകത്തെ സൗകര്യങ്ങളിലും ഈ ഞെരുക്കം പ്രതിഫലിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാസുദേവന്റെയും രേഖയുടെയും വീട്. ഇതിനെയല്ലാം അസ്ഥാനത്താക്കുകയാണ്.

മൂന്നേമുക്കാൽ സെന്റ് മാത്രമാണ് പ്ലോട്ട്. ‘‘ചെറിയ സ്ഥലത്ത് വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പരമാവധി സ്പേസ് എങ്ങിനെ വീടിനകത്ത് കണ്ടെത്താം എന്ന് ആലോചിച്ചു. വെർട്ടിക്കൽ ഷേപ്പിലൊരുക്കി. വിശാലമായ ലിവിങ്, വെളിച്ചം, ചെടികൾ, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, യോഗ സ്പേസ്, ലൈബ്രറി തുടങ്ങിയവയായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങൾ.

മൂന്ന് നിലകളിലായി 1800 ചതുരശ്രയടിയുള്ള വീട്ടിൽ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. സ്ഥല ലഭ്യത കണക്കിലെടുത്ത് കിടപ്പുമുറികളെല്ലാം മുകളിലാണ് നൽകിയത്. ചെറിയസ്ഥലത്തെ വീട് ആയതുകൊണ്ടുതന്നെ അധികം മുറ്റം നൽകാൻ കഴിഞ്ഞിട്ടില്ല. ചെടികളോട് അതിയയായ ഇഷ്ടമുള്ള വീട്ടുകാരൻ ഈ സങ്കടം മറന്നത് വീടിനോട് ചേർന്ന ചെറിയ മുറ്റത്ത് ഒരുക്കിയ പൂന്തോട്ടവും വെർട്ടിക്കൽ ഗാർഡനും വീടിനകത്ത് വിവിധയിടങ്ങളിൽ നൽകിയിരിക്കുന്ന ചെടികളുമാണ്.

c4
c2

പുറമെ നിന്ന് കാണുന്നതേയല്ല വീട്. ഒളിപ്പിച്ചുവച്ച അതിശയങ്ങൾ ഏറെയാണ്. ഭിത്തിയാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ഭിത്തിയോട് ചേർന്ന് നൽകിയ സിമെമെന്റ് ഫൈബർബോർഡ് നേരിട്ട് പതിക്കുന്ന വെയിലിന് പുറത്ത് നിർത്തുന്നത്. വീടിന്റെ എക്സ്റ്റീരിയറിന്റെ കാഴ്ചയും ഇത് വ്യത്യസ്തമാക്കുന്നു. പ്ലൈവുഡിൽ‌ നൽകിയ സീലിങും ഇൻബിൽറ്റായി ഇരിപ്പിടം ഒരുക്കിയതും ടെറാക്കോട്ട ടൈൽ ഫ്ലോറിങും ചെറിയ സിറ്റ്ഔട്ടിനെ മനോഹരമാക്കുന്നു. പ്രധാന വാതിൽ കടന്ന് അകത്തെത്തിയാൽ കാണുന്ന ലിവിങ് മുതലാണ് വീട് തുടങ്ങുന്നത്. വിശാലമായ ലിവിങ്ങിൽ വീട്ടുകാർ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ലിവിങ് കൂടാതെ കോമൺ ബാത്ത്റൂം, ലിഫ്റ്റ്, കിച്ചൻ സ്റ്റെയർ എന്നിവയാണ് ഗ്രൗണ്ട്ഫ്ലോറിൽ ഉള്ളത്. 560 ചതുരശ്രയടിയിൽ ഇത് ക്രമീകരിച്ചു.

c7
c3
c1

വിശാലവും സൗകര്യവുമുള്ള കിച്ചൻ. കിച്ചനിൽ‌ തന്നെ ഡൈനിങ്ങിന് പ്രത്യേക ഇടം നൽകി. സ്റ്റീൽ സ്ട്രക്ച്ചറില്‍ ഒരു വർക്ക് ഏരിയയും ചേർത്ത് പണിതു. കിച്ചനിലെജനലുകൾ പുറത്തേക്ക് തള്ളി നല്കിയത് എക്സ്റ്റീയറിനെ ആകർഷകമാക്കുക മാത്രമല്ല ഉൾഭാഗം ഇരിപ്പിടമായും മാറുന്നു.

clct-1

ഗ്ലാസും തടിയും ചേർന്ന സ്റ്റെയർ കയറിച്ചെല്ലുന്നതു തന്നെ ലൈബ്രററിയും യോഗ ഏരിയയിലേക്കുമാണ്. ഇതിന് എതിർവശത്താണ് ഒരു കിടപ്പുമുറി. രണ്ടാം നിലയിൽ രണ്ട് കിടപ്പുമുറികള്‍ സ്ഥാനം പിടിച്ചു. ഇതിനു മുകളിലായി ഓപൻ ടെറസും യൂട്ടിലിറ്റി ഏരിയയും ഒരുക്കി.

Tags:
  • Budget Homes