Thursday 02 January 2020 04:18 PM IST : By സ്വന്തം ലേഖകൻ

ഒരു മനസ്സാണെങ്കിൽ ഒറ്റനില മതിയെന്നേ...; 2000 സ്ക്വയർഫീറ്റിൽ മൂന്ന് മുറികളുമായൊരുങ്ങിയ മൊഞ്ചുള്ള വീട്

prajeesh

വീടുവയ്ക്കുകയാണെങ്കിൽ ഒറ്റനില വീടുമതിയെന്ന് പ്രജീഷിനും ഭാര്യ നിഷയ്ക്കും നിർബന്ധമായിരുന്നു. ട്രെൻഡിനു പിന്നാലെ പോകുന്നയാളല്ല മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഇടയൂർ നിവാസിയായ പ്രജീഷ്. പ്രത്യേകിച്ച് സീസണോ ട്രെൻഡോ ഒന്നുമില്ലാത്ത, പുതുമ നഷ്ടപ്പെടാത്ത ചില ഘടകങ്ങളാണ് വീടിനു വേണ്ടതെന്ന് പ്രജീഷ് വിശ്വസിക്കുന്നു.

p4
p1

വിശാലമായ മുറ്റം പരമാവധി പ്രയോജനപ്പെടുത്തും വിധത്തിലാണ് 30 സെന്റിൽ വീടിനു സ്ഥാനം കണ്ടത്. ബാത്റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളോടു കൂടിയ വീട്, കൊളോണിയൽ ശൈലിയിലാണ്. ‘ബ്ലൂ ബ്ലാക്ക്’ നിറപ്പകിട്ടോടു കൂടിയ ഷിംഗിൾസ് ഇട്ട മേൽക്കൂരയും വെളുത്ത ചുമരുകളും വീടിന്റെ കൊളോണിയൽ ഭാവത്തിനു പൊലിമ പകരുന്നു.

p5
p3

പ്രദേശികമായി സുലഭമായ നിർമാണസാമഗ്രികളും തൊഴിൽ വൈദഗ്ധ്യവും നിർമാണത്തിന് ഉപയോഗിച്ചു. തേക്ക്, ഇരൂൾ തുടങ്ങിയ മരങ്ങൾക്കൊപ്പം എംഡിഎഫും ഉപയോഗിച്ചിട്ടുണ്ട്. എംഡിഎഫിന്റെ സൗന്ദര്യം ഈർപ്പം തട്ടാത്തയിടങ്ങളിലാണ് പ്രയോജനപ്പെടുത്തിയത്. ഫർണിച്ചർ പ്രത്യേകം ഡിസൈൻ കൊടുത്തു നിർമിച്ചതാണ്. കൊളോണിയൽ ശൈലിയോടു ചേരുന്ന വിധത്തിൽ ബ്ലൈൻഡുകളാണ് ജനലിനിട്ടത്. വീട്ടുകാർ തന്നെ ക്രമീകരിച്ച ഇന്റീരിയർ അലങ്കരിക്കുന്നത് വിവിധ സൈറ്റുകളിൽനിന്നു സ്വന്തമാക്കിയ അലങ്കാരവസ്തുക്കൾ.

p6