Monday 04 May 2020 04:20 PM IST

ചെറിയ വീടും പ്ലാനും തേടി നടക്കുന്നവർക്ക് മികച്ച മാതൃക. ആറ് സെന്റിൽ 1000 സ്ക്വയർഫീറ്റ് വീട്

Ali Koottayi

Subeditor, Vanitha veedu

1

ചെറിയ വീടും പ്ലാനും തേടി നടക്കുന്നവർ നിരവധിയാണ്. ചെറിയ പ്ലോട്ട്, കുറഞ്ഞ ബജറ്റ് എന്നീ കാരണങ്ങളായിരിക്കും ഇതിനു പിന്നിൽ. എന്നാൽ ഇതിനു പുറമേ മിനിമലിസം ഇഷ്ടപ്പെടുന്നവരും ചെറിയ വീടിന്റെ ആരാധകരാണ്. ഇതിൽപ്പെട്ടതാണ് മലപ്പുറത്തെ ഹാരിസിന്റെ വീട്. 1000 സ്ക്വയർഫീറ്റാണ് വീടുള്ളത്. കൊച്ചുമിടുക്കനെ കാണാനും കിടു.

3

രണ്ട് കിടപ്പുമുറി വീട് മതിയെന്ന ആഗ്രഹമാണ് വീട്ടുകാരൻ മഷൂബിനോട്‌ പങ്കുവച്ചത്. സ്ട്രക്ചർ വർക്ക് കഴിഞ്ഞതിന് ശേഷം ഡിസൈനറായ അസർ ജുമാന്റെ കയ്യിൽ കിട്ടിയതോടെയാണ് വീട് ഇന്ന് കാണുന്ന രീതിയിൽ മൊഞ്ചായത്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക്ഏരിയ എന്നിവ അടങ്ങുന്നതാണ് വീട്.

2

ഒറ്റനില മതിയെന്നതും വീട്ടുകാരുടെ താൽപര്യമായിരുന്നു. ആറ് സെന്റാണ് പ്ലോട്ട്. ബ്രിക്ക് ക്ലാഡിങ് ചെയ്ത ഷോ വാളാണ് വീടിന്റെ പ്രധാന ആകർഷണം. യുപിവിസി ഫ്രെയിം കൊണ്ടാണ് ജനലുകൾ. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് ഫോറിൽ തിളങ്ങുന്നത്. വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് ഫർണിച്ചർ എല്ലാം പണിയിച്ചെടുത്തു. ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിൽ ഫോൾസ് സീലിങ് പരീക്ഷിച്ചു. ചെടികൾക്ക് വീടിനകത്ത് പ്രത്യേക ഇടം കൊടുത്തു.

4


പൊതുവായി സ്ക്വയർ തീം വീടിന്റെ എല്ലായിടത്തും പരീക്ഷിച്ചു. പ്ലൈവുഡിൽ മൈക്ക ഒട്ടിച്ചാണ് കിച്ചൻ കാബിനറ്റ്. നാനോ വൈറ്റ് കൗണ്ടർ ടോപ്പും എത്തിയതോടെ കിച്ചൻ തിളങ്ങി, ഡൈനിങ് ടോപും നാനോവൈറ്റിൽ തന്നെയാണ്. ജി.ഐ ഹാന്റ് റെയിലാണ് സ്റ്റെയറിന് നൽകിയത്. കിച്ചന് പിന്നിൽ ഇറങ്ങിയിരിക്കാൻ പാകത്തിൽ കോർട്‌യാർഡും ഒരുക്കിയിട്ടുണ്ട്. ചെറിയ വീട് ഇഷ്ടപ്പെടുന്നവർക്കുള്ള നല്ല മാതൃക.

വിവരങ്ങൾക്ക് കടപ്പാട്
അസർ ജുമാൻ, എ.ജെ ഡിസൈൻസ്, മഞ്ചേരി, Phone: 9633945975