തൃശൂർ സ്വദേശിയായ വിഷ്ണു കെ. മുരളി, പിതാവ് ആരംഭിച്ച 'സ്ഥിതി' എന്ന ലാൻഡ്സ്കേപ്പിങ് സ്ഥാപനം അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെത്തുടർന്ന് ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്; വിഷ്ണുവിന് ചെടികളോടോ ലാൻഡ്സ്കേപ്പിംഗിനോടോ മുമ്പേ താല്പര്യമില്ലായിരുന്നെങ്കിലും, പഴയ ഉപഭോക്താക്കളുടെ പിന്തുണയോടെ അദ്ദേഹം ഈ രംഗത്ത് കഴിവു തെളിയിച്ചു. വീടുകൾക്ക് പുറമെ, ഷോഭാ സിറ്റി, വണ്ടർലാ, വിഗാർഡ് കോർപറേഷൻ, മർക്കസ് നോളജ് സിറ്റി തുടങ്ങിയ വലിയ വാണിജ്യ പ്രോജക്ടുകളിലും സോഹോയുടെ ക്യാമ്പസുകളിലും അദ്ദേഹം ലാൻഡ്സ്കേപ്പ് ചെയ്തിട്ടുണ്ട്, കൂടാതെ ഗ്രീൻ റൂഫ് പോലുള്ള നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തു. വീടിന്റെ ഉപയോഗക്ഷമത, പാർക്കിംഗ് സൗകര്യം, കാലാവസ്ഥാ പ്രതിരോധം എന്നിവയെല്ലാം പരിഗണിച്ച്, വീടുപണിയുടെ ആദ്യഘട്ടത്തിൽത്തന്നെ ലാൻഡ്സ്കേപ്പിംഗിനെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും, വീട്ടുകാരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചെടികൾ തിരഞ്ഞെടുത്ത് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും വിഷ്ണു ഊന്നിപ്പറയുന്നു; മെയിന്റനൻസ് കുറഞ്ഞ ഗാർഡൻ എന്ന ആശയം യാഥാർത്ഥ്യമായി കാണുന്നില്ലെങ്കിലും, കൃത്രിമ പുല്ല് ഒഴിവാക്കാനും നാടൻ ചെടികൾ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നു. ഭാവിയിൽ റൂഫ് ഗാർഡനുകൾ കൂടുതൽ പ്രചാരം നേടുമെന്നും, ഇതിനായുള്ള പുതിയ സാധ്യതകൾ നിലവിലുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.

ചെടികളോട് പ്രത്യേകിച്ചൊരു താൽപര്യമൊന്നുമില്ലാതിരുന്നൊരാൾ! പെട്ടെന്നുണ്ടായ സാഹചര്യത്തിൽ ലാൻഡ്സ്കേപ്പിങ് ബിസിനസ്സിലേക്ക് ഇറങ്ങേണ്ടിവരുമ്പോൾ ഒന്ന് അന്ധാളിക്കും. കേരളത്തിലെ മികച്ച പല റെസിഡൻഷ്യൽ–കമേർഷ്യൽ പ്രോജക്ടുകളിൽ ലാൻഡ്സ്കേപ് ചെയ്തു ശോഭിക്കുന്ന ‘സ്ഥിതി ഗ്രീൻ പ്ലാനറ്റ്’ ഉടമ, തൃശൂർ തൃപ്രയാർ സ്വദേശി വിഷ്ണു കെ. മുരളിയുടെ ജീവിതകഥ അല്പം വ്യത്യസ്തമാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗാർഡൻ കഫേകളുടെ പിന്നിലെ കഥകളും ചില ലാൻഡ്സ്കേപ്പിങ് രഹസ്യങ്ങളും വിഷ്ണു പങ്കുവയ്ക്കുന്നു.
കരിയറിന്റെ തുടക്കം എങ്ങനെയായിരുന്നു?
1982ൽ അച്ഛൻ മുരളിയാണ് സ്ഥിതി എന്ന ലാൻഡ്സ്കേപ്പിങ് സ്ഥാപനം തുടങ്ങിയത്. 2009 ൽ അച്ഛൻ പെട്ടെന്ന് മരിച്ചപ്പോഴാണ് ഞാൻ ഇതിന്റെ ഭാഗമാകുന്നത്. ബൈക്കിൽ അച്ഛനെ സൈറ്റുകളിലേക്ക് കൊണ്ടുപോയിരുന്നതും ക്വട്ടേഷൻ എഴുതാൻ സഹായിച്ചിരുന്നതും മാത്രമായിരുന്നു എന്റെ പ്രവർത്തി പരിചയം. പഴയ കസ്റ്റമേഴ്സ് വളരെയധികം സഹായിച്ചിരുന്നതിനാൽ പ്രതിസന്ധികൾ കാര്യമായൊന്നും നേരിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴും അവരുടെയെല്ലാം വീടുകളിലെ മെയിന്റനൻസ് ജോലികൾ ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്.

എങ്ങനെയാണ് ഗാർഡൻ കഫേകളിലേക്ക് എത്തിയത്?
വീടുകളിൽ നിന്ന് കൊമേഴ്സ്യൽ പ്രോജക്ടുകളിലേക്കുള്ള മാറ്റം സ്വാഭാവികമായിരുന്നു. 2015–16 കാലഘട്ടത്തിൽ തൃശൂർ ശോഭാ സിറ്റിയുടെ ഗാര്‍‍ഡൻ മെയിന്റനൻസ് ചെയ്യാൻ അവസരം കിട്ടി. തുടർന്ന് വണ്ടർലാ, വിഗാർ‍ഡ് കോർപറേഷൻ, സീതാറാം റിസോർട്ട് തുടങ്ങിയ പ്രോജക്ടുകൾ കിട്ടി. 2019 ൽ കോഴിക്കോടുള്ള മർക്കസ് നോളജ് സിറ്റി ലാൻഡ്സ്കേപ് ചെയ്തു. ഇവിടെ ഗ്രീൻ റൂഫ് ചെയ്യാൻ അവസരം കിട്ടി. മുറ്റത്തേക്കെന്നപോലെ മാളിന്റെ റൂഫിലെ പുല്ലിലേക്ക് ഇറങ്ങാം. തൃശൂരിലെ തോംസൺ പ്ലാസ, കിളിമാന്നൂരുള്ള ചട്ണി മാമി, കോഴിക്കോട്ടെ സൈതൂൺ റസ്റ്ററന്റ്‍ ഒക്കെ പിറകെ വന്നു. ആർക്കിടെക്ട് രാജേഷ് ജോർജ് വഴിയാണ് ഐടി കമ്പനിയായ സോഹോയുടെ ലാൻഡ്‌സ്കേപ്പിലേക്ക് എത്തിയത്. സോഹോയുടെ മൂന്ന് കാംപസുകളുടെ ലാൻഡ്സ്കേപ് ചെയ്തു.

V.I Paul & Sini Residence, Kattoor, Trissur
ADVERTISEMENT

ഒരു വീട് ലാൻഡ്‌സ്കേപ്പിങ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം എന്താണ്?
കാണാനുള്ള ഭംഗി എന്നതിലപ്പുറം വീട്ടുകാരന് സ്ഥലം എങ്ങനെയാണ് ഏറ്റവും നന്നായി വിനിയോഗിക്കാനാവുക എന്നതിനാണ് പ്രാധാന്യം. വീട്ടിലേക്കുള്ള വഴി കൂടാതെ, വാച്ച്മാന്റെ മുറിയോ പട്ടിക്കൂടോ, സെപ്റ്റിക് ടാങ്കോ ഒക്കെ ലാൻഡ്സ്കേപ്പിന്റെ ഭാഗമായി ഉണ്ടാകാം. രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യണം എന്നതുപോലെയുള്ള ചില ആവശ്യങ്ങൾ വീട്ടുകാർ തന്നെ പറയും. അതെല്ലാം കണക്കിലെടുത്ത് ഒരു വണ്ടി വന്ന് തിരിച്ചുപോകാനുള്ള സൗകര്യം ക്രമീകരിക്കുകയാണ് ആദ്യം ചെയ്യുക. പേവിങ് ടൈൽ ഇടുന്ന സ്ഥലത്തിന്റെ അളവ് എങ്ങനെ പരമാവധി കുറയ്ക്കാം എന്നതാണ് അടുത്ത ചിന്ത. തുടർന്ന് പേവിങ്സ് ഉണ്ടാക്കുന്ന ചൂട് പരമാവധി കുറയ്ക്കാവുന്ന വിധത്തിൽ ചെടികളോ മരങ്ങളോ നൽകും. ഇത്തരത്തിൽ ക്രമീകരിക്കുമ്പോൾ ലാൻഡ്സ്കേപ്പിന് സൗന്ദര്യം തനിയേ ഉണ്ടാകും.

Chuney Maami, Kilimanoor

പുതിയ വീട് വയ്ക്കുന്നവർ ഏത് ഘട്ടത്തിലാണ് ലാൻഡ്സ്കേപ്പിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടത്?
വീടുപണിയുടെ ആദ്യഘട്ടത്തിൽത്തന്നെ ലാൻഡ്സ്കേപ്പിനെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. വീടുപണി നടക്കുമ്പോൾ നിർമാണസാമഗ്രികൾ ഇറക്കേണ്ടിവരും, വേസ്റ്റ് ഇടേണ്ടിവരും. ഇതൊന്നുമല്ലാത്ത ഇടങ്ങളിൽ ലാൻഡ്‌സ്കേപ്പിങ് നേരത്തേ തുടങ്ങാം. പലപ്പോഴും വീടുപണി പൂർത്തിയാകാൻ ഒന്നോ ഒന്നരയോ വർഷമെടുക്കും. നേരത്തേ തുടങ്ങിയാൽ താമസം തുടങ്ങുമ്പോഴേക്ക് മരങ്ങൾ വളരും.
ഗേറ്റ് ഓട്ടമേഷൻ കേബിൾ, സിസി ടിവി കേബിൾ, എർത് പിറ്റുകൾ ഒക്കെ ഗാർഡന്റെ അടിയിൽക്കൂടി കടത്തിവിടേണ്ടിവരുമല്ലോ. അതൊക്കെ നേരത്തേ പ്ലാൻ ചെയ്താൽ പിന്നീടുള്ള പണികൾ കുറയ്ക്കാം.
ലാൻഡ്സ്കേപ്പിങ്ങിൽ വീട്ടുകാരുടെ റോൾ എന്താണ്?
ചെറിയ പ്ലോട്ടാണെങ്കിലും വീട്ടുകാർക്ക് ചെടികളോട് താൽപര്യമുണ്ടെങ്കിൽ നല്ല രീതിയിൽ ലാൻഡ്സ്കേപ്പിങ് ചെയ്യാം. കുറഞ്ഞ പക്ഷം, ഒരു തണൽ മരം വേണം, ഇന്ന രീതിയിലുള്ള ചെടികൾ വേണം എന്നിങ്ങനെ കാര്യങ്ങൾ പൊതുവായി പറയുകയാണെങ്കിൽപ്പോലും നമ്മളും കൂടുതൽ ഗവേഷണം ചെയ്യും. കൂടുതൽ നല്ല റിസൽട്ട് കിട്ടും.
അടുത്തിടെ ഭുവനേശ്വറിൽ ചെയ്ത വീട്ടിൽ ടെറസിൽ നിന്ന് ചങ്ങലയിലൂടെ ശേഖരിക്കുന്ന മഴവെള്ളം അരുവിയായാണ് മഴവെള്ള സംഭരണിയിലേക്ക് എത്തിക്കുന്നത്. ഉരുളൻകല്ലൊക്കെയിട്ട് ഉണ്ടാക്കിയ ആ കൃത്രിമ അരുവി ലാൻഡ്‌സ്കേപ്പിന്റെ അവിഭാജ്യ ഘടകമാണ്. ഇത് വീട്ടുകാരുടെ ആശയമായിരുന്നു.

ADVERTISEMENT

ചെടികൾ തിര‍ഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാം?
ചെടികളുടെ ഉയരം, ഇലയുടെ നിറം, ആകൃതി, ടെക്സ്ചർ ഇതെല്ലാം കണക്കിലെടുത്ത്, ഒരു കോംബിനേഷനായാണ് ചെടികൾ തിരഞ്ഞെടുക്കാറുള്ളത്. ട്രോപ്പിക്കൽ, മോഡേൺ എന്നിങ്ങനെയുള്ള വ്യത്യാസം കണക്കിലെടുക്കാറുണ്ടെങ്കിലും കെട്ടിടത്തിന്റെ ഡിസൈൻ ലാൻഡ്സ്കേപ്പിനെ ബാധിക്കാറില്ല. എല്ലാറ്റിലുമുപരി, വീട്ടുകാരുടെ ഇഷ്ടങ്ങളും ജീവിതരീതിയും കണക്കിലെടുക്കും. ട്രോപ്പിക്കൽ ഗാർഡന് കുറച്ചധികം പരിചരണം വേണ്ടിവരും. കുറച്ചുനാൾ കഴിഞ്ഞ് വീട്ടുകാർ തന്നെ ചെടികൾ വെട്ടിക്കളയുന്ന സാഹചര്യം ഇല്ലാതാക്കാൻ ശ്രമിക്കാറുണ്ട്.

Wok Street Restaurant, Trissur

ലാൻഡ്സ്കേപ്പിന്റെ മെയിന്റനൻസ് കുറയ്ക്കാൻ മാർഗമുണ്ടോ?
മിക്ക വീട്ടുകാരും ചോദിക്കുന്ന ഒന്നാണ് മെയിന്റനൻസ് ഫ്രീ ഗാർഡൻ. എന്നാൽ, മെയിന്റനൻസ് ഫ്രീ ആയൊരു ഗാർഡൻ ഇല്ല എന്നതാണ് സത്യം. പുല്ല് വയ്ക്കുമ്പോഴും മിക്കവരും പറയും മെയിന്റനൻസ് കുറഞ്ഞതു വേണമെന്ന്. മെയിന്റനൻസ് ഇല്ലാതെ കൃത്രിമപ്പുല്ല് മാത്രമേയുള്ളൂ. അതു ഞങ്ങൾ പ്രോത്സാഹിപ്പിക്കാറുമില്ല. ചെടികൾക്കു വേണ്ടി സമയം മാറ്റിവയ്ക്കാൻ സമയവും താൽപര്യവുമില്ലാതെ ലാൻഡ്‌സ്കേപ് ചെയ്തിട്ടു കാര്യമില്ല.

ADVERTISEMENT

പൂട്ടിയിട്ടുപോകുന്ന വീടുകൾ നമ്മുടെ നാട്ടിലിപ്പോൾ വളരെ സാധാരണയാണ്. മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയുള്ള പരിചരണം എത്രമാത്രം ഫലപ്രദമാണ്?
നന മാത്രം ഉണ്ടായിട്ട് കാര്യമില്ല എന്നാണ് തോന്നിയിട്ടുള്ളത്. പലപ്പോഴും പുതിയ വീടുകളുടെ ലാൻഡ്സ്കേപ്പിന് ആദ്യനാളുകളിലെ ഭംഗിയേ ഉണ്ടാകാറുള്ളൂ.
ആളനക്കമില്ലെങ്കിൽ ചെടികൾ നന്നായി നിൽക്കില്ല. പൂട്ടിയിട്ടു പോകുന്ന വീടുകളിൽ ആളെ ഏൽപ്പിച്ചെങ്കിൽക്കൂടി പരിചരണം ഏറ്റെടുത്ത ആൾക്ക് ചെടികളോടു താൽപര്യമുണ്ടെങ്കിൽ മാത്രമേ ചെടികൾ ഉഷാറായി നിൽക്കൂ. ഒരു ചെടിക്ക് വാട്ടം വന്നാൽ ‘എന്തോ പ്രശ്നമുണ്ട്’ എന്നെങ്കിലും പരിചരിക്കുന്നയാൾക്കു മനസ്സിലാകണം. കുറഞ്ഞ പക്ഷം കളയും ചെടിയും തിരിച്ചറിയാനാകണം.

വൃത്തിക്കു വേണ്ടി പേവിങ്സ് കൂട്ടുന്നതിനെ എങ്ങനെ കാണുന്നു?
മുറ്റത്ത് പേവിങ്സ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ച ഒരു വീട്ടുകാരനെ ഓർമ വരുന്നു. താമസിച്ച് കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചു. മുറ്റത്തെ പേവിങ് ടൈലിൽ തട്ടിയടിക്കുന്ന വെയിലിന്റെ ചൂടിൽ സിറ്റ്ഔട്ടിലെ ഫ്ലോർ ടൈൽ പൊട്ടിപ്പോകുന്നതായിരുന്നു പ്രശ്നം. കുറച്ചു തണൽ മരങ്ങൾ നട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ടൈലിനു പകരം പുല്ല് ഉപയോഗിക്കാൻ പറയാറുണ്ട്. കുറഞ്ഞത് ഗ്രാസ് പേവറുകളെങ്കിലും വേണം തിര‍ഞ്ഞെടുക്കാൻ.

Thomson’s casa Restaurant, Thrissur

ഇറക്കുമതി ചെയ്ത അലങ്കാരച്ചെടികൾ ലാൻഡ്സ്കേപ്പിൽ ഉപയോഗിക്കുന്നത് കൂടുതൽ സൂക്ഷ്മ കാലാവസ്ഥയെ ബാധിക്കില്ലേ?
ഞങ്ങൾ ചെയ്യുന്ന പ്രോജക്ടുകളിൽ അലങ്കാരച്ചെടികൾ മാത്രമല്ല, നാടൻ ചെടികളും ഔഷധസസ്യങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. തുളസി, കറ്റാർവാഴ പോലുള്ള മരുന്നുചെടികൾ മറ്റ് ചെടികൾക്കൊപ്പം ഉൾപ്പെടുത്താറുണ്ട്. ‘മുറികൂട്ടി’ പോലെയുള്ള ഔഷധച്ചെടികൾ ഗ്രൗണ്ട് കവറിങ്ങിന് ഉപയോഗിക്കാം. പലരും വീട് പണിയുന്നതും മുറ്റമൊരുക്കുന്നതുമൊക്കെ വീട്ടുകാർക്കു വേണ്ടിയല്ല, കാണാൻ വരുന്നവർക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും ഈ ചെടി റോഡരികിൽ കാണുന്നതല്ലേ എന്നു ചോദിച്ചാൽ വീട്ടുകാർക്ക് പ്രശ്നമാകും. അങ്ങനെ വരാതെ നാടൻ ചെടികൾ ഉൾപ്പെടുത്തും.
പൊതുവേ ട്രെൻഡിന്റെ പിന്നാലെ പായുന്ന രീതിയില്ല ഞങ്ങളുടേത്. എന്നാൽ പലപ്പോഴും വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ മുട്ടുമടക്കേണ്ടിവരാറുണ്ട്. കലാത്തിയ ലൂട്ടിയ തന്നെ വേണം എന്നു നിർബന്ധം പിടിക്കുന്നവരോട് മുള വയ്ക്കാം എന്നു പറഞ്ഞാൽ പലപ്പോഴും വിലപ്പോകില്ല.

ഇൻഡോർ കോർട്‌യാർഡിലെ ചെടികളുടെ പരിചരണം എങ്ങനെ വേണം?
വളരെ പ്രയാസം പിടിച്ചതാണ് ഇൻഡോർ കോർട്‌യാർഡ് പരിചരണം. ചെടികൾ നശിക്കാതെ സ്ഥിരമായി നിൽക്കാൻ പ്രയാസമാണ്. മിക്കയിടത്തും വേണ്ടത്ര വെളിച്ചം ഉണ്ടായിരിക്കും. പക്ഷേ, വായുസഞ്ചാരം ഉണ്ടാകില്ല. ശരിയായ ഡ്രെയിനേജ്, വേണ്ടയളവിൽ വെള്ളം എല്ലാം വേണം. പലപ്പോഴും പല ട്രയലുകൾ വേണ്ടിവരും ചെടികൾ തിരഞ്ഞെടുക്കാൻ. കോർട്‌യാർഡിൽ സ്ഥിരമായി ചെടി വയ്ക്കുന്നതിനു പകരം ഭംഗിയുള്ള പോട്ടുകളിൽ വച്ച് ഇടയ്ക്കിടെ സ്ഥാനം മാറ്റുന്നതാണ് ഏറ്റവും നല്ലത്.

ലാൻഡ്സ്കേപ്പിങ് രംഗത്ത് വരാൻപോകുന്ന ട്രെൻഡ് എന്താണ്?
റൂഫ് ഗാർഡൻ ആയിരിക്കും എന്നാണ് തോന്നുന്നത്. മണ്ണിനേക്കാൾ കനം കുറഞ്ഞ, പുതിയ പോട്ടിങ് മിശ്രിതങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. അത് വളരെ പ്രതീക്ഷ നൽകുന്നതാണ്. ചൂടിനും പരിഹാരമാണ്.

Contact : Vishnu K. Murali, Landscape Designer, Sthithi Green Planet

Insta: sthithi-by-greenplanet

Designing Dream Gardens: Key Considerations for Kerala's Climate and Lifestyle:

Vishnu K Murali, owner of Sthithi Green Planet, shares his journey from an unlikely beginner to a prominent landscaper in Kerala, transforming residential and commercial projects. He also reveals the secrets behind the growing trend of garden cafes and offers insights into effective landscaping practices.

ADVERTISEMENT