പ്രായമായ അച്ഛനമ്മമാർക്ക് തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനാവണം; റിസോർട് പോലെ വീട് കാറ്റും കാഴ്ചകളും നിറച്ച് നിർമിച്ചു Designing an Accessible Single Storey Home for the Elderly
പ്രായമായവർക്ക് സുഗമമായി പെരുമാറാൻ കഴിയുന്ന ഒറ്റനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. പ്ലോട്ട് വലുതായതിനാൽ സൗകര്യങ്ങളെല്ലാമുള്ള ഒറ്റനില വീട് നിർമിക്കുന്നതിൽ തടസ്സങ്ങൾ ഇല്ലായിരുന്നു. ലളിതവും വൃത്തിയാക്കാൻ എളുപ്പവുമായ ഇന്റീരിയറാണ് വീട്ടുകാരുടെ മറ്റൊരു പ്രധാന ആവശ്യം. സിവിൽ എൻജിനീയറായ
പ്രായമായവർക്ക് സുഗമമായി പെരുമാറാൻ കഴിയുന്ന ഒറ്റനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. പ്ലോട്ട് വലുതായതിനാൽ സൗകര്യങ്ങളെല്ലാമുള്ള ഒറ്റനില വീട് നിർമിക്കുന്നതിൽ തടസ്സങ്ങൾ ഇല്ലായിരുന്നു. ലളിതവും വൃത്തിയാക്കാൻ എളുപ്പവുമായ ഇന്റീരിയറാണ് വീട്ടുകാരുടെ മറ്റൊരു പ്രധാന ആവശ്യം. സിവിൽ എൻജിനീയറായ
പ്രായമായവർക്ക് സുഗമമായി പെരുമാറാൻ കഴിയുന്ന ഒറ്റനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. പ്ലോട്ട് വലുതായതിനാൽ സൗകര്യങ്ങളെല്ലാമുള്ള ഒറ്റനില വീട് നിർമിക്കുന്നതിൽ തടസ്സങ്ങൾ ഇല്ലായിരുന്നു. ലളിതവും വൃത്തിയാക്കാൻ എളുപ്പവുമായ ഇന്റീരിയറാണ് വീട്ടുകാരുടെ മറ്റൊരു പ്രധാന ആവശ്യം. സിവിൽ എൻജിനീയറായ
പ്രായമായവർക്ക് സുഗമമായി പെരുമാറാൻ കഴിയുന്ന ഒറ്റനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. പ്ലോട്ട് വലുതായതിനാൽ സൗകര്യങ്ങളെല്ലാമുള്ള ഒറ്റനില വീട് നിർമിക്കുന്നതിൽ തടസ്സങ്ങൾ ഇല്ലായിരുന്നു. ലളിതവും വൃത്തിയാക്കാൻ എളുപ്പവുമായ ഇന്റീരിയറാണ് വീട്ടുകാരുടെ മറ്റൊരു പ്രധാന ആവശ്യം. സിവിൽ എൻജിനീയറായ വരുൺ ജയൻ, വീട്ടുകാരുടെ കുടുംബസുഹൃത്തുകൂടിയായതിനാൽ ആശയവിനിമയവും നിർമാണപ്രവർത്തനങ്ങളുമെല്ലാം താരതമ്യേന സുഗമമായിരുന്നു.
പ്ലോട്ടിനു കിട്ടിയ സമ്മാനം
നാല് ഏക്കറോളം പരന്നുകിടക്കുന്ന പ്ലോട്ട് ഒരു കുന്നിൻ ചരിവിലാണ്. ഇതിൽ ഏറ്റവും ഉയരത്തിൽ, റോഡ് നിരപ്പിലുള്ള 25 സെന്റാണ് വീടുവയ്ക്കാൻ തിരഞ്ഞെടുത്തത്.
പ്ലോട്ടിന്റെ ബുദ്ധിപൂർവമുള്ള തിരഞ്ഞെടുപ്പിനു കിട്ടിയ സമ്മാനമാണ് രാവും പകലും തഴുകിക്കടന്നുപോകുന്ന കാറ്റും മനേഹരമായ കാഴ്ചകളും. പടിഞ്ഞാറ് വശത്തുള്ള റോഡിലേക്കു കൊടുത്ത വീടിന്റെ മുഖം അതേപോലെ കിഴക്കു വശത്തെ പൈനാപ്പിൾ തോട്ടത്തിലേക്കും നൽകിയത് കാറ്റും കാഴ്ചകളും പൂർണമായി അനുഭവിക്കാൻ സഹായിക്കുന്നു. സ്വീകരണമുറിയുടെ മുന്നിലും പിന്നിലും നല്ല നീളത്തിൽ വരാന്തകൾ ഉണ്ട്. ഇവിടെ ഇരിക്കുക മാത്രമല്ല, അച്ഛനമ്മമാർക്ക് നടക്കാൻ സൗകര്യവും സുരക്ഷിതത്വവുമുണ്ട്. മേൽക്കൂര നീട്ടിയെടുത്ത് മഴയും വെയിലും വരാതെ സംരക്ഷിച്ചിട്ടുണ്ട്. ലെപ്രോത്ര ഗ്രാനൈറ്റ് ഫ്ലോറിങ് കൊടുത്തതിനാൽ മഴവെള്ളം വീണാലും പെട്ടെന്ന് തിരിച്ചറിയാനും തെന്നിവീഴാതിരിക്കാനും സഹായിക്കുന്നു. വീതി കൂട്ടി ഉയരം കുറച്ചു നിർമിച്ച പടികൾ ആയാസരഹിതമായി ഇറങ്ങാനും കയറാനും സഹായിക്കും.
ബാത്റൂം അർധവൃത്താകൃതിയിൽ
ടിവി വോൾ കൊണ്ടാണ് ലിവിങ്, ഡൈനിങ് ഏരിയകളെ വേർതിരിച്ചത്. പ്ലൈവുഡ് കൊണ്ടുള്ള ഭിത്തിയിൽ കോർട്ടൺ സ്റ്റീലിന്റെ ഫിനിഷുള്ള ലാമിനേറ്റ് പതിച്ചാണ് ടിവി വോളിന്റെ നിർമാണം. ഡൈനിങ്ങിലേക്ക് തുറക്കുന്ന വിധത്തിൽ മാസ്റ്റർ ബെഡ്റൂമും മകൻ അനന്തനാരായണന്റെ മുറിയും ക്രമീകരിച്ചു. ഭാവിയിൽ കൺസൽറ്റേഷൻ റൂം ആക്കിമാറ്റാൻ സൗകര്യത്തിന് ഡോക്ടറായ അനന്തനാരായണന്റെ മുറിയോടു ചേർന്ന് പുറത്തേക്ക് ഒരു വാതിലും വച്ചിട്ടുണ്ട്.
ലിവിങ് ഏരിയയിലേക്കാണ് മറ്റു രണ്ട് കിടപ്പുമുറികളും തുറക്കുന്നത്. വീടിന്റെ ഏറ്റവും വലിയ ആകർഷണം വൃത്താകൃതിയിലുള്ള ഏരിയയാണ്. ലിവിങ് ഏരിയയിലേക്ക് തുറക്കുന്ന രണ്ട് കിടപ്പുമുറികളുടെ അറ്റാച്ഡ് ബാത്റൂമുകൾ ആണ് ഇവിടം. അർധവൃത്താകൃതിയിലുള്ള രണ്ട് ബാത്റൂമുകളും അത്യാവശ്യം വലുതാണ്. സിമന്റ് ഉപയോഗിച്ചുതന്നെ കല്ലിന്റെ ഡിസൈനും ടെക്സ്ചറും നൽകിയാണ് ഈ ബാത്റൂമിന്റെ ആകർഷണം കൂട്ടിയത്. അതോടു ചേരുന്ന രീതിയിൽ സബ്‌വേ ടൈൽ ഉപയോഗിച്ച് മറ്റു ഭിത്തികളും ഭംഗിയാക്കി.
വെള്ളവും വെളിച്ചവും ധാരാളം
കഴിവതും പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട് ഈ വീട്ടിൽ. ക്രോസ് വെന്റിലേഷൻ പരമാവധി ലഭിക്കുന്ന രീതിയിലാണ് ജനലുകൾ ക്രമീകരിച്ചത്. മാത്രവുമല്ല, പ്ലോട്ടിന്റെ സ്ഥാനവും ഇതിനെ സഹായിക്കുന്നു. പകൽ കൃത്രിമപ്രകാശം ആവശ്യമില്ലാത്ത വിധത്തിലാണ് വീടിന്റെ ഡിസൈൻ. സൂര്യപ്രകാശം ആവോളം ലഭിക്കുന്നതിനാൽ സോളർ വൈദ്യുതി ഉൽപാദിപ്പിച്ച് ഗ്രിഡിലേക്കു നൽകുന്നു.
ടെറസിൽ വീഴുന്ന മഴവെള്ളം പൈപ്പുകളിലൂടെ ഭൂമിയിലേക്ക് താഴ്ത്തി കിണർ റീചാർജ് ചെയ്യുന്നതിനാൽ വെള്ളത്തിന് യാതൊരു ദൗർലഭ്യവുമില്ല. വീടിനു ചുറ്റും പൂച്ചെടികളും പഴച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഈ ചെടികൾ കൂടി വളരുന്നതോടെ വീടും പരിസരവും കൂടുതൽ പച്ചപ്പു നിറയും, തണലും തണുപ്പും നിറയും.
Area: 2100 sqft Owner: ഷേമ & ഡോ. അനന്തനാരായണൻ Location: പുനലൂർ, കൊല്ലം
Design: Varun Jayan, Engineer, Sach homes, അഞ്ചൽ, കൊല്ലം Email: sachhomesltd@gmail.com