ബയോഫിലിക് ആർക്കിടെക്ചർ എന്ന വാക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടു കേൾക്കുന്നതാണ്. പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന ഡിസൈൻ ആണ് ബയോഫിലിക്. ബയോഫിലിക് ആർക്കിടെക്ചർ പിൻതുടരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. ഒരു കെട്ടിടം ബയോഫിലിക് ആർക്കിടെക്ചർ

ബയോഫിലിക് ആർക്കിടെക്ചർ എന്ന വാക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടു കേൾക്കുന്നതാണ്. പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന ഡിസൈൻ ആണ് ബയോഫിലിക്. ബയോഫിലിക് ആർക്കിടെക്ചർ പിൻതുടരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. ഒരു കെട്ടിടം ബയോഫിലിക് ആർക്കിടെക്ചർ പിൻതുടരുമ്പോൾ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
സൂര്യപ്രകാശത്തിന്റെ ഉപയോഗം
ബയോഫിലിക് ഡിസൈനിലെ ഏറ്റവും സ്വാധീനമുള്ളതും പ്രധാനപ്പെട്ടതുമായ തത്വമാണ് സൂര്യപ്രകാശം എങ്ങനെ ഉപയോഗിക്കുന്നു എന്നത്. കെട്ടിടത്തിനുള്ളിൽ സൂര്യപ്രകാശം തന്ത്രപരമായി പ്രവേശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിലൂടെ മനുഷ്യന്റെ ജൈവ താളം (Circadian Rhythms) പിൻതുടരാനും ഊർജ കാര്യക്ഷമത വർധിപ്പിക്കാനും കഴിയും.
രാവിലെയും ഉച്ചയ്ക്കു ശേഷവും വെളിച്ചത്തിന്റെ തീവ്രതയിലും വർണ താപനിലയിലും (Color Temperature) ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധിച്ചശേഷമാണ് ആർക്കിടെക്ട് കെട്ടിടം ഡിസൈൻ ചെയ്യുന്നത്. ഓരോ മുറിയുടെയും ഉപയോഗമനുസരിച്ച് അവിടെ കിട്ടുന്ന പ്രകാശം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഇത് ഉറക്കത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയും, ക്ഷീണം കുറയ്ക്കുകയും ചെയ്യും.
പലപ്പോഴും നേരിട്ടുള്ള സൂര്യപ്രകാശം കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കമ്പ്യൂട്ടർ സ്ക്രീൻ ഉപയോഗിക്കുന്നത് പ്രയാസപ്പെടുത്തുകയും ചെയ്യും. ബയോഫിലിക് ഡിസൈനിൽ, ഈ പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.
പ്രകൃതിദത്ത വെളിച്ചം കൃത്യമായി ഉപയോഗിക്കുമ്പോൾ കൃത്രിമ വിളക്കുകളുടെ ഉപയോഗം കുറയ്ക്കാൻ കഴിയും. ചെലവ് സ്വാഭാവികമായി കുറയും.
അകത്തുകയറുന്ന സൂര്യപ്രകാശത്തിന്റെ അളവ് സെൻസറുകൾ വഴി അളക്കുകയും, അതിനനുസരിച്ച് കൃത്രിമ ലൈറ്റുകളുടെ തീവ്രത ഓട്ടോമാറ്റിക്കായി കുറയ്ക്കുകയും ചെയ്യുന്നതും കെട്ടിടത്തിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു,
ജൈവ രൂപങ്ങളും പാറ്റേണും
കെട്ടിടത്തിന് അകത്തും പുറത്തും ചെടികളുടെ നേരിട്ടുള്ള ഉപയോഗം കൂടാതെ, പ്രകൃതിയിൽ കാണുന്ന പാറ്റേണുകളും രൂപങ്ങളും കെട്ടിടത്തിന്റെ ഘടനയിലേക്ക് കൊണ്ടുവരുന്നതും ബയോഫിലിക് ആർക്കിടെക്ചറിന്റെ രീതിയാണ്.  നദികളുടെ ഒഴുക്ക്, മരക്കൊമ്പുകൾ, അല്ലെങ്കിൽ ഇലകളുടെ ഞരമ്പുകൾ (Veins) എന്നിങ്ങനെ പ്രകൃതിയിൽ കാണുന്ന വളഞ്ഞതും ഓർഗാനിക്കായതുമായ രൂപങ്ങൾ വാസ്തുവിദ്യാ ഘടകങ്ങളിലും ഇന്റീരിയർ ഡിസൈനുകളിലും ഉപയോഗിക്കുന്നു. അതായത്, ചതുരാകൃതിയിലുള്ള കർക്കശമായ രൂപങ്ങൾക്ക് പകരം, വൃത്താകൃതിയിലുള്ള പില്ലറുകൾ, വളഞ്ഞ ഭിത്തികൾ, ഒരുപോലെയല്ലാത്ത ജനൽ ആകൃതികൾ എന്നിവ ഉപയോഗിക്കുന്നു.
ഫ്രാക്റ്റൽ പാറ്റേണുകൾ (Fractal Patterns) ബയോഫിലിക് ആർക്കിടെക്ചറിന്റെ ഭാഗമാണ്.  വലിയ രൂപകൽപനയിൽ തുടങ്ങി, ചെറിയ ഭാഗങ്ങളിൽപ്പോലും ആവർത്തിച്ചു വരുന്ന സങ്കീർണമായ പാറ്റേണുകൾ നൽകാം. ഇവ വോൾപേപ്പർ, ഫാബ്രിക്, കെട്ടിടത്തിന്റെ മുഖം എന്നിവയിൽ ഉപയോഗിക്കുന്നത് അറിയാതെ തന്നെ പ്രകൃതിയോടു ചേർന്നിരിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.

ADVERTISEMENT
ADVERTISEMENT