മഴക്കാലത്ത് വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. സ്ഥല നിർണയം, അടിത്തറ നിർമ്മാണം, നിർമ്മാണ സാമഗ്രികളുടെ സംരക്ഷണം, കോൺക്രീറ്റ് ജോലികളിൽ കാണിക്കേണ്ട ജാഗ്രത, മേൽക്കൂരയുടെ രൂപകൽപ്പന, വാട്ടർപ്രൂഫിംഗ് എന്നിവയെല്ലാം വിശദമായി പറയുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കുക, നിർമ്മാണ സാമഗ്രികൾ ഈർപ്പം തട്ടാതെ സൂക്ഷിക്കുക, കോൺക്രീറ്റ് മഴയത്ത് സംരക്ഷിക്കുക എന്നിവ മഴക്കാല നിർമ്മാണത്തിൽ അത്യാവശ്യമാണ്. മേൽക്കൂരയിൽ ശരിയായ ചരിവും ഗട്ടറുകളും നൽകുന്നത് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സഹായിക്കും.

വീട് വെറുമൊരു കെട്ടിടമല്ല, കുടുംബത്തിന്റെ സ്വപ്നങ്ങളുടെയും അധ്വാനത്തിന്റെയും സ്മാരകമാണ്. എന്നാൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്ന വഴിയിൽ, മഴക്കാലം പലപ്പോഴും പരീക്ഷണകാലമായി മാറാറുണ്ട്. തുടർച്ചയായ മഴ, ഉയർന്ന ഈർപ്പം, വെള്ളക്കെട്ട്, മണ്ണൊലിപ്പ് തുടങ്ങിയവ നിർമാണ പ്രവർത്തനങ്ങളെ മാത്രമല്ല, പണി പൂർത്തിയായ വീടിന്റെ ഗുണനിലവാരത്തെയും ആയുസ്സിനെയും തന്നെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാം.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ശരിയായ മുൻകരുതലുകൾ എടുത്താൽ, മഴക്കാലത്തും വീട് നിർമിക്കാൻ സാധിക്കും. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

∙ തുടക്കം സ്ഥലനിർണയവും
ആസൂത്രണവും

വീടിന്റെ ഭാവി ഭദ്രത തീരുമാനിക്കപ്പെടുന്നത് സ്ഥലം തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ തന്നെയാണ്. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, ചതുപ്പുനിലങ്ങൾ, നദീതീരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ഭൂഗർഭജലനിരപ്പ് (water table) ഉയർന്ന പ്രദേശങ്ങളിൽ വർഷം മുഴുവൻ ഈർപ്പം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ, അത്തരം സ്ഥലങ്ങളിൽ അടിത്തറ രൂപകൽപന ചെയ്യുമ്പോൾ പ്രത്യേക സാങ്കേതിക ഉപദേശം തേടേണ്ടതുണ്ട്.
നിർമാണം ആരംഭിക്കുന്നതിന് മുൻപുതന്നെ, പ്ലോട്ടിൽ താൽക്കാലിക ഡ്രെയിനേജ് ചാലുകൾ ഒരുക്കി മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകാൻ സംവിധാനമൊരുക്കണം. ഇത് അടിത്തറയുടെ സ്ഥിരത സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കും. കൂടാതെ, പ്രധാന കോൺക്രീറ്റിങ് ജോലികൾ, മേൽക്കൂര വാർക്കൽ തുടങ്ങിയവ കഴിയുമെങ്കിൽ കനത്ത മഴ പ്രതീക്ഷിക്കാത്ത ദിവസങ്ങളിൽ ക്രമീകരിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്.
∙ അടിത്തറയോട് കരുതൽ
കാണിക്കുക

അടിത്തറ കുഴിച്ച ശേഷം അത് ദീർഘകാലം തുറന്നിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് മണ്ണിന്റെ വഹനശേഷി (bearing capacity) കുറയ്ക്കുകയും, ഭാവിയിൽ വിള്ളലുകൾക്കും അസ്ഥിരതയ്ക്കും കാരണമാവുകയും ചെയ്യും. അടിത്തറയുടെ പണി പൂർത്തിയാക്കിയ ശേഷം എത്രയും വേഗം മണ്ണിട്ട് നിരപ്പാക്കുകയോ, ആവശ്യമെങ്കിൽ താൽക്കാലികമായി ടാർപോളിൻ ഉപയോഗിച്ച് മൂടി സംരക്ഷിക്കുകയോ ചെയ്യാം.

ADVERTISEMENT

∙ നിർമാണ സാമഗ്രികൾ -
ഗുണനിലവാരത്തിന്റെ അടിസ്ഥാനം

മികച്ച വീടിന് മികച്ച സാമഗ്രികൾ വേണം. അവ ശരിയായി സംരക്ഷിക്കാതിരുന്നാൽ, ഏറ്റവും മികച്ച സാമഗ്രികളുടെ പോലും ഗുണം നഷ്ടപ്പെടും.
ഇഷ്ടിക : അടുക്കി വച്ച ഇഷ്ടിക എപ്പോഴും മഴ കൊള്ളാത്ത രീതിയിൽ മൂടി സംരക്ഷിക്കണം. ചൂടുള്ള ഇഷ്ടികയിൽ പെട്ടെന്ന് മഴവെള്ളം വീഴുന്നത് അവയുടെ ആകൃതി നഷ്ടപ്പെടാനും (chuffing) പൊട്ടലുകൾ ഉണ്ടാകാനും കാരണമാകും. പുതുതായി കെട്ടിയ ഇഷ്ടികഭിത്തികളും മഴയിൽ നിന്ന് സംരക്ഷിക്കണം, ഇല്ലെങ്കിൽ ഇഷ്ടികകൾ തമ്മിലുള്ള ബോണ്ടിങ് ദുർബലമാകാൻ സാധ്യതയുണ്ട്.
സിമന്റ്: സിമന്റ് ചാക്കുകൾ ഈർപ്പമോ നനവോ ഇല്ലാത്ത, വായു കടക്കാത്ത മുറികളിൽ വേണം സൂക്ഷിക്കാൻ. തറയിൽ നേരിട്ട് വയ്ക്കാതെ, മരപ്പലകകൾ വിരിച്ച് അല്പം ഉയർത്തി വയ്ക്കണം. ഈർപ്പം തട്ടാതിരിക്കാൻ അനുയോജ്യമായ രീതിയിൽ കവറുകൾ കൊണ്ട് മൂടി വയ്ക്കുന്നതും അത്യാവശ്യമാണ്.
സ്റ്റീലും പ്ലൈവുഡും: സ്റ്റീൽ കമ്പികൾ തുറസ്സായ സ്ഥലത്ത് നേരിട്ട് മഴ കൊള്ളിച്ച് വച്ചാൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്. ഇവ ഉയർന്ന പ്രതലത്തിൽ മൂടിക്കെട്ടി സൂക്ഷിക്കണം. പ്ലൈവുഡും മറ്റ് മരസാമഗ്രികളും ഇതുപോലെ നനയാതെ സൂക്ഷിക്കേണ്ടത് അവയുടെ ഗുണനിലവാരം നിലനിർത്താൻ അനിവാര്യമാണ്.

∙ കോൺക്രീറ്റ് പണികളിൽ
പ്രത്യേക ജാഗ്രത

കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് മഴ പെയ്താൽ, വെള്ളവും സിമന്റ് മിശ്രിതവും കൂടിക്കലർന്ന് കോൺക്രീറ്റിന്റെ ശക്തി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാന കോൺക്രീറ്റ് ജോലികൾക്ക് മുൻപ് കാലാവസ്ഥാ പ്രവചനം നിർബന്ധമായും പരിശോധിക്കണം. ജോലി തുടങ്ങിയ ശേഷം മഴ പെയ്താൽ ടാർപോളിൻ ഉപയോഗിച്ച് ഉടനടി സംരക്ഷണം നൽകണം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായതിനാൽ കോൺക്രീറ്റ് ക്യുവറിങ്ങിന് (curing) ആവശ്യമായ വെള്ളത്തിന്റെ അളവ് സാധാരണയിൽ നിന്ന് അല്പം കുറയ്ക്കാം. എങ്കിലും, ക്യുവറിങ് പ്രക്രിയ പൂർണമായി ഒഴിവാക്കരുത്. അമിതമായ മഴ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ കോൺക്രീറ്റ് വേഗത്തിൽ കട്ട പിടിക്കാൻ സഹായിക്കുന്ന ആക്സിലറേറ്ററുകൾ (accelerating admixtures) എൻജിനീയറുടെ ഉപദേശത്തോടെ ഉപയോഗിക്കാം.
∙ മേൽക്കൂര - വീടിന്റെ കവചം
മേൽക്കൂര ഡിസൈൻ ചെയ്യുമ്പോൾ പ്രദേശത്തെ മഴയുടെ തോത് കണക്കിലെടുക്കണം. പരന്ന മേൽക്കൂര (flat roof) ആണെങ്കിലും ചരിഞ്ഞ മേൽക്കൂര (pitched roof) ആണെങ്കിലും, വെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകാൻ പാകത്തിൽ ശരിയായ ചരിവും (slop) വാലി ഗട്ടറുകളും (valley gutters) നൽകണം. ഭിത്തികളിലേക്ക് മഴ നേരിട്ട് അടിക്കാതിരിക്കാൻ മേൽക്കൂരയുടെ അരികുകൾ (overhanging eaves) കഴിയുന്നത്ര പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ രൂപകൽപന ചെയ്യണം - പ്രത്യേകിച്ച് തെക്ക്, പടിഞ്ഞാറ് ദിക്കുകളിൽ, കാരണം ഈ ഭാഗങ്ങളിലാണ് മഴയും കാറ്റും ഏറ്റവും ശക്തമായി പതിക്കുന്നത്.
RCC കൊണ്ടുള്ള പരന്ന മേൽക്കൂരകളിൽ വാട്ടർപ്രൂഫിങ് നിർബന്ധമാണ്. പരമ്പരാഗതമായ ബിറ്റുമിൻ കോട്ടിങ്ങുകൾക്ക് പുറമേ, വിപണിയിൽ ലഭ്യമായ APP/SBS മെംബ്രെയിനുകൾ, പോളിയൂറിത്തീൻ (PU) കോട്ടിങ്ങുകൾ, ക്രിസ്റ്റലൈൻ വാട്ടർപ്രൂഫിങ് കോംപൗണ്ടുകൾ തുടങ്ങിയവയും പരിഗണിക്കാം. ഇവ ദീർഘകാല സംരക്ഷണം നൽകുന്നതോടൊപ്പം ചോർച്ചയുടെ സാധ്യത ഗണ്യമായി കുറയ്ക്കും.

ADVERTISEMENT
Building a Home in Monsoon: Essential Tips for Kerala:

Monsoon construction requires careful planning and execution to ensure a durable home. This article provides essential tips for building a house during the rainy season, focusing on site selection, foundation work, material storage, concrete pouring, and roofing. Proper drainage, protecting building materials from moisture, and implementing effective waterproofing are crucial for preventing long-term damage and ensuring the longevity of the structure.

ADVERTISEMENT