Wednesday 24 February 2021 11:14 AM IST

വാടാനപ്പള്ളിയിലെ മുപ്പതു വർഷം പ്രായമായ വീടിന് മുപ്പത്തഞ്ച് ലക്ഷത്തിന്റെ പുത്തൻ ലുക്ക്

Sona Thampi

Senior Editorial Coordinator

1

മുപ്പതു വര്‍ഷം പഴക്കം ഉള്ള  വീടൊന്നു മോടിപിടിച്ചപ്പോൾ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല !!

അബുദാബി പെട്രോളിയം കമ്പനിയിലെ മെക്കാനിക്കൽ എഞ്ചിനീയർ ആയ സുധീർ  ഡിസൈനർ  ആയ  സുനീബിനോട് ഫോൺ വിളിച്ചു  ചോദിച്ചു: ‘‘ഭായ് എന്റെ വീട് മുപ്പതു വര്‍ഷം പഴക്കം ഉണ്ട്, വീടിന്റെ പഴയ രൂപം മാറ്റാൻ കഴിയുമോ? കൂടാതെ വീടിനുളിൽ കൂടുതൽ സകര്യവും വേണം. എന്ത് ചെയ്യാൻ പറ്റും?’’

6

ആ ഒരു ചോദ്യം ഡിസൈനർ എന്ന നിലയ്ക്ക്  ഒരു വെല്ലുവിളിയായി സുനീബ് ഏറ്റെടുത്തു. മറ്റു പലരും കൈയൊഴിഞ്ഞിടത്താണ് സുനീബ്  ഒരു കൈ നോക്കി കളയാം എന്ന് കരുതിയത്. പുതിയ ഡിസൈനും ബജറ്റും വീട്ടുകാരന് ഇഷ്ടമായപ്പോൾ  പണി തുടങ്ങി.

തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ആണ് ഇൗ  വീട്. പഴയ വീട് 2400  സ്ക്വയർ ഫീറ്റ് ഉണ്ടായിരുന്നു, പുതിയ ഡിസൈനിൽ 3300 സ്ക്വയർഫീറ്റിലേക്ക് വലുതായി.

2

വീടിന്റെ മുൻഭാഗത്ത്  ഫാമിലി ലിവിങ്  റൂം, നീളമുള്ള വരാന്ത എന്നിവ കൂട്ടിച്ചേത്തു. ഫാമിലി ലിവിങ് റൂമിൽ ആണ് TV കാണാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനോട് ചേർന്ന് വീടിനകത്ത് എപ്പോഴും പകൽ വെളിച്ചം കിട്ടാൻ ചെറിയ ഒരു സ്കൈ ഏരിയയും  ഉണ്ടാക്കി, സ്കൈ ഏരിയയ്ക്ക് താഴെ ഒരു  ഊഞ്ഞാലും ക്രമീകരിച്ചു.

പഴയ ബെഡ് റൂമുകളുടെ വലുപ്പം കൂട്ടി. പഴയ ജനലുകൾക്കു പകരം പുതിയവ ഫിറ്റ് ചെയ്തു. എലിവേഷന്  മാച്ച് ആയിട്ടാണ്  ചാനലുകളുടെ വലുപ്പവും ഡിസൈനും നൽകിയിട്ടുള്ളത്.

ഡൈനിങ് ഏരിയ പഴയ സ്‌ഥലത്തു തന്നെ നിലനിർത്തി. അടുക്കളയുടെ സ്ഥാനം പുറകു വശത്തേക്ക് മാറ്റി. മറൈൻ വൂഡിൽ അക്രിലിക് പാനൽ ഉപയോഗിച്ചാണ്  കിച്ചൻ സ്റ്റോറേജ് യൂണിറ്റുകൾ നിർമിച്ചത്.  

3

താഴെയും മുകളിലുമായി നാല് ബെഡ്റൂം ഉണ്ട്. എല്ലാം അറ്റാച്ച്ഡ് ആണ്.  ഹൈഗ്ലോസി ലാമിനേറ്റഡ് പ്ലൈ ആണ് വാഡ്രോബിന് കൊടുത്തത്. സ്ലൈഡിങ് രീതിയിലാണ് വാഡ്രോബിന്റെ ഷട്ടർ. ബാത്റൂമുകളുടെ വലുപ്പം കൂട്ടി  ഷവർ ഏരിയ വലുപ്പത്തിൽ നിർമിച്ചു.കൂടാതെ െപ്രയർ  ഏരിയയും കോമൺ ബാത്റൂമും കൂട്ടിച്ചേർത്തു.  സ്റ്റെയറിന്റെ ചുവട്ടിലാണ്  വാഷ്ഏരിയ ക്രമീകരിച്ചത്.

4

പഴയ സ്റ്റെയർ   പൊളിക്കാതെ സ്റ്റെപ്പിന് മുകളിൽ വുഡൻപാനൽ വിരിച്ചു. സ്റ്റെയർ കാബിനകത്ത് വെളിച്ചം ഇല്ലാത്തതു കൊണ്ട് കോൺക്രീറ്റ് റൂഫ്  കുറച്ചു കട്ട്  ചെയ്ത ഗ്ലാസ് പാനൽ ഫിക്സ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്.

മുകളിലെ ബാൽക്കണിയോടു ചേർന്ന് വലിയ ഓപൻ ടെറസ് ഉണ്ട്. ടെറസിന് ചുറ്റും ഗ്ലാസ് പാരപ്പറ്റ് ആണുള്ളത്. ഇത് വീടിന്റെ എലിവേഷന്  കൂടുതൽ ഭംഗി നൽകുന്നു.

7

കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ജാളി ജനലുകളാണ് മുൻവശത്തെ ഭിത്തിക്ക് കൊടുത്തത്. അതിന് ബ്രൗൺ നിറത്തിലുള്ള പെയിന്റ് കൊടുത്ത് ആകർഷണീയത കൂട്ടി. ഇന്റീരിയർ അടക്കം വീടിന്റെ മൊത്തം ചെലവ്  മുപ്പത്തിയഞ്ചു ലക്ഷം ആണ്.

ഡിസൈനർ: സുനീബ് വി., ആർക്കിടച്ച് ഡിസൈനിങ്, ‌നിലമ്പൂർ, മലപ്പുറം. ഫോൺ: 9744554519