‘കുക്ക് വിത് സംഗീത’ എന്ന യൂട്യൂബ് ചാനൽ പാചകപ്രേമികളുടെ പാഠപുസ്തകമാണ്. രുചിയൂറും വിഭവങ്ങൾ തയാറാക്കുന്നതിനൊപ്പം നൂറ്റമ്പതോളം മസാലക്കൂട്ടുകൾ നിർമിക്കുകയും ചെയ്യുന്ന യൂട്യൂബർ സംഗീത ഇന്നൊരു ബ്രാൻഡാണ്. രണ്ട് മില്യണടുത്ത് ഫോളോവേഴ്സ് ഉള്ള ബെംഗളൂരുകാരി സംഗീതയ്ക്ക് സ്വന്തം അടുക്കളയെക്കുറിച്ച് ഒരുപാട്

‘കുക്ക് വിത് സംഗീത’ എന്ന യൂട്യൂബ് ചാനൽ പാചകപ്രേമികളുടെ പാഠപുസ്തകമാണ്. രുചിയൂറും വിഭവങ്ങൾ തയാറാക്കുന്നതിനൊപ്പം നൂറ്റമ്പതോളം മസാലക്കൂട്ടുകൾ നിർമിക്കുകയും ചെയ്യുന്ന യൂട്യൂബർ സംഗീത ഇന്നൊരു ബ്രാൻഡാണ്. രണ്ട് മില്യണടുത്ത് ഫോളോവേഴ്സ് ഉള്ള ബെംഗളൂരുകാരി സംഗീതയ്ക്ക് സ്വന്തം അടുക്കളയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പതിനഞ്ച് വർഷത്തോളം പഴക്കമുള്ള  ഫ്ലാറ്റ് സംഗീത വാങ്ങുമ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അടുക്കള വളരെ മോശം അവസ്ഥയിലായിരുന്നു. പ്ലമിങ്ങിന്റെ അവസ്ഥ പരിതാപകരം; പ്ലൈവുഡ് കൊണ്ടുള്ള കാബിനറ്റുകൾ പലതും നശിച്ചിരുന്നു. ഡിസൈനർ സുമിയുടെ വർക്ക് കണ്ടിഷ്ടപ്പെട്ടാണ് തന്റെ സ്വപ്നമായ അടുക്കളയെ സംഗീത സുമിയുടെ കൈകളിലേൽപ്പിക്കുന്നത്. ആ വിശ്വാസം സുമി തെറ്റിച്ചില്ല. 

∙ പുറംതിരിഞ്ഞു നിന്നായിരുന്നു അതു വരെ സംഗീതയുടെ പാചക വിഡിയോകൾ. അതു മാറി ക്യാമറയെ അഭിമുഖീകരിച്ചു കൊണ്ട് പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ, അതിനുള്ള സാങ്കേതികമായ സംവിധാനങ്ങൾ, അതിനൊപ്പം ഭംഗി എന്നിവ കോർത്തിണക്കിയാണ് പുതിയ അടുക്കള ഡിസൈൻ ചെയ്തത്.

ADVERTISEMENT

∙ക്യാമറയെ അഭിമുഖീകരിച്ചു കൊണ്ട് പാചകം ചെയ്യാനായി െഎലൻഡ് കിച്ചൻ നൽകി. ക്യാമറ ആംഗിളുകൾ തൊട്ട് ക്യാമറ വയ്ക്കാനുള്ള സൗകര്യം വരെയുള്ള സൂക്ഷ്മമായ അംശങ്ങൾ ആലോചിച്ചാണ് ഓരോ ഇടവും ഡിസൈൻ ചെയ്തത്.

∙ മാറ്റ് ലാമിനേറ്റ് ഫിനിഷിലുള്ള മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ. കൗണ്ടർ ടോപ്പിന് നാനോവൈറ്റും ഡാഡോയിങ്ങിന് ടൈലും ഉപയോഗിച്ചു.

ADVERTISEMENT

∙ സ്വന്തമായി ഉണ്ടാക്കുന്നതുൾപ്പെടെ ഏകദേശം 150 മസാലക്കൂട്ടുകൾ ഉപയോഗിക്കുന്നതിനാൽ അവയ്ക്കുള്ള സ്റ്റോറേജ് സൗകര്യം നൽകി. ഇവയെല്ലാം പാചകം ചെയ്യുമ്പോൾ ക്യാമറയ്ക്ക് അഭിമുഖമായി തന്നെ നിന്നുകൊണ്ട് എടുക്കാവുന്ന രീതിയിൽ നൽകി.

∙ സ്പോൺസർ ചെയ്തു ലഭിക്കുന്ന പാത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ചാനലിൽ കാണിക്കുകയും വേണം, സൂക്ഷിക്കുകയും വേണം. ക്യാമറയ്ക്കു പുറം തിരിയാതെ ഇവ ഉപയോഗിക്കാൻ െഎലൻഡിൽ ‘പോപ് അപ് സോക്കറ്റ്’ നൽകി. ഇവ സൂക്ഷിക്കാൻ ഓവർഹെഡ് കാബിനറ്റിൽ സൗകര്യം നൽകി.

ADVERTISEMENT

∙ ബ്രാസ്, കോപ്പർ, മൺപാത്രങ്ങൾക്ക് പ്രത്യേകം സ്റ്റോറേജ് നൽകി. മൺപാത്രങ്ങൾക്ക് ഭാരം കൂടുതലായതിനാല്‍ അതു താങ്ങാൻ പറ്റുന്ന ചാനലുകൾ നൽകി.

∙ െഎലൻഡിന്റെ മുന്നിൽ ചെറിയ പാത്രങ്ങൾ സൂക്ഷിക്കാം. ഷട്ടറിന് അക്രിലിക് ലാമിനേറ്റ് കൊണ്ട് ഭംഗിയേകി.

∙ സ്റ്റോറേജ് ധാരാളം വേണ്ടതിനാൽ ലോഫ്റ്റ് യൂണിറ്റും നൽകി. മസാലകൾക്കായി സെമി ടോൾ യൂണിറ്റ്, ബേക്കിങ് ആവശ്യങ്ങൾക്കായി ടോൾ കാബിനറ്റ്, മിക്സിക്കായി റോളിങ് ഷട്ടർ യൂണിറ്റ് എന്നിവ നൽകി. പഴയ ജനാല അടച്ച് അവിടെയും സ്റ്റോറേജ് നൽകി.

∙ഓപ്പൺ ഷെൽഫുകളിൽ ചെടി, ബ്രാസ് പാത്രങ്ങൾ വച്ച് ഭംഗിയേകി.

∙ ഫോൾസ് സീലിങ് നൽകി ലൈറ്റിങ് ചെയ്തു. എൽഇഡി പ്രൊഫൈൽ ലൈറ്റ്, സിലിണ്ടറിക്കൽ സ്പോട് ലൈറ്റ്, ട്രാക്ക് ലൈറ്റ് തുടങ്ങിയവ നൽകി. കൂടാതെ, ആറ് വ്യത്യസ്ത മൂഡുകളിലേക്ക് ലൈറ്റിങ് മാറ്റുകയും ചെയ്യാം.

∙ ചില്ലുപാത്രങ്ങൾ വയ്ക്കാൻ ഫ്ലൂട്ടഡ് ഗ്ലാസ് ഷട്ടർ നൽകി. വിക്കർ ബാസ്കറ്റുകൾ കൊടുത്തിട്ടുണ്ട്. ഊഷ്മളത ലഭിക്കാൻ വുഡൻ ഫ്ലോറിങ് നൽകി. വെള്ളം തെറിച്ചു വീഴാത്ത വാട്ടർഫോൾ സിങ്ക് ആണ് ഉപയോഗിച്ചിട്ടുള്ളത്.

കടപ്പാട്: സുമിറാണി,  ഇന്റീരിയർ ഡിസൈനർ, Gold Haus Design Studio, കൊച്ചി

ADVERTISEMENT