ഗിയർ ബോക്സ് കൊണ്ട് മേശ, ചെലവു കുറച്ച് കിടിലൻ െഎഡിയ Viral Cafe Smart Idea
ലെയ്‌ലാൻഡ് ലോറിയുടെ ഗിയർ ബോക്സ് ആണ് ഇവിടെ മേശയുടെ കാൽ. കൊച്ചി ഇടപ്പള്ളിയിലെ ‘ഹിഡൻ കഫേ’യിലെ സ്മാർട് െഎഡിയകളിൽ ഒന്നാണിത്. കാപ്പി കുടിച്ചിരിക്കുമ്പോൾ ഒരു രസത്തിന് ഗിയർ മാറ്റിക്കളിക്കാം. ഗെയ്റ്റ് മുതൽ ഇത്തരം വ്യത്യസ്ത കാഴ്ചകളും ആശയങ്ങളുമായി വൈറൽ ആയി മാറിയിരിക്കുകയാണ് ‘ഹിഡൻ കഫേ.’ ഡ്രില്ലിങ് മെഷീൻ, വണ്ടിയുടെ എൻജിൻ ബ്ലോക്ക് തുടങ്ങിയവയും ഇവിടെ മേശയുടെ കാലുകളായി ഉപയോഗിച്ചിട്ടുണ്ട്. ഇവയെല്ലാം ആക്രിക്കടയിൽ നിന്നു വാങ്ങിയതാണ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ ചെലവിൽ കഫേയുടെ ഇന്റീരിയർ ഒരുക്കാൻ സാധിച്ചു.
ചുമരിലും വാഹനങ്ങളുടെ ചിത്രങ്ങൾ കാണാം. വാഹനപ്രേമികൾക്ക് വേണ്ടിയാണ് കഫേയിലെ ഈയിടം ഒരുക്കിയത്. ഷാനി, രോഹിത് നായർ, ശ്രീജിത് കുമാർ, ഷുഹൈബ് എന്നീ സുഹൃത്തുക്കളുടെ തലയിൽ മിന്നിയ ആശയമാണിത്. ആർട്ടിസ്റ്റുകൾ കൂടിയായ രോഹിതും ശ്രീജിത്തും ചേർന്നാണ് ഇവിടത്തെ ചിത്രങ്ങൾ വരച്ചത്.