ഓക്സൈഡ് എന്നും മലയാളിയുടെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ മറ്റു പല ഫ്ലോറിങ് മെറ്റീരിയലുകൾ ഉണ്ടായിരുന്നിട്ടും നന്നായി പണി അറിയാവുന്നവർ കുറവായിട്ടും ഓക്സൈഡ് ഫ്ലോറിങ് ചെയ്യാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ നമ്മൾ തയാറാണ്. പണ്ടത്തെ വീടുകളിൽ ഓക്സൈഡ് നിലത്ത് മാത്രമായിരുന്നില്ല, ഭിത്തിയിലും

ഓക്സൈഡ് എന്നും മലയാളിയുടെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ മറ്റു പല ഫ്ലോറിങ് മെറ്റീരിയലുകൾ ഉണ്ടായിരുന്നിട്ടും നന്നായി പണി അറിയാവുന്നവർ കുറവായിട്ടും ഓക്സൈഡ് ഫ്ലോറിങ് ചെയ്യാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ നമ്മൾ തയാറാണ്. പണ്ടത്തെ വീടുകളിൽ ഓക്സൈഡ് നിലത്ത് മാത്രമായിരുന്നില്ല, ഭിത്തിയിലും വിരിക്കാറുണ്ടായിരുന്നു. നിലം വീണ്ടും കീഴടക്കിയ ഓക്സൈഡ് വീണ്ടും ഭിത്തിയിൽ കയറുന്നു എന്നതാണ് പുതിയ വിശേഷം.

Picture Courtesy: CSBNE, Kochi

ടൈലിന്റെ ജോയിന്റുകൾ ഉണ്ടാക്കുന്ന ഭംഗികുറവ് ഒഴിവാക്കുക എന്നത് ട്രെൻഡ് ആയതാണ് ഓക്സൈഡിന്റെ ഡിമാൻഡ് കൂട്ടിയത്. അടുക്കള, ബാത്റൂം എന്നീ മുറികളുടെ ഭിത്തിയിൽ ടൈൽ പതിക്കുന്നതിനു പകരം ഓക്സൈഡ് ചെയ്യുന്നുണ്ട്. ഗോവണിപ്പടികൾ, സ്വിമിങ് പൂൾ, തൂണുകൾ... ശ്രദ്ധേയമാകണം എന്ന് ആഗ്രഹിക്കുന്ന ഓരോ ഇടവും ഓക്സൈഡ് ചെയ്ത് മനോഹരമാക്കാം. ഇതുകൂടാതെ, ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാനും ഇന്ന് ഓക്സൈഡ് ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

നിലത്തും ഭിത്തിയിലും ഒരേ രീതിയിൽത്തന്നെയാണ് ഓക്സൈഡ് ചെയ്യുന്നതെങ്കിലും നനയുടെ കാര്യത്തിൽ ഭിത്തിക്ക് ചില പരിമിതികളുണ്ട്. പണി പൂർത്തിയായാൽ വെള്ളം കെട്ടി നിർത്തിയാണ് സാധാരണ ഓക്സൈഡ് ക്യുവർ ചെയ്യുന്നത്. ഭിത്തിയാകുമ്പോൾ നിശ്ചിത ഇടവേളകളിൽ നനച്ചു കൊടുക്കുക തന്നെ വേണം. ആവശ്യത്തിനു ഈർപ്പം കിട്ടിയില്ലെങ്കിൽ ഭാവിയിൽ വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായി നനയ്ക്കാൻ ആളില്ലെങ്കിൽ നിലത്തേക്കാൾ അല്പം കട്ടി കുറച്ചാണ് ഭിത്തിയിൽ ഓക്സൈഡ് ചെയ്യുന്നത്.

പിഗ്‌മെന്റ് ആണ് ഇപ്പോൾ ഓക്സൈഡിനു നിറം നൽകുന്നത്. ചുവപ്പും കറുപ്പും കൂടാതെ, മഞ്ഞ, സാഫ്രോൺ, പിങ്ക്, പച്ച, നീല എന്നീ നിറങ്ങളെല്ലാം ഓക്സൈഡിനു നൽകുന്നുണ്ട്. രണ്ട് പിഗ്മെന്റുകൾ യോജിപ്പിച്ച് പുതിയ നിറം സൃഷ്ടിക്കാം.  

ADVERTISEMENT

കാണാനുള്ള ഭംഗി കൊണ്ടുമാത്രം ഓക്സൈഡ് തിരഞ്ഞെടുത്താൽ പലപ്പോഴും നിരാശപ്പെടാൻ സാധ്യതയുണ്ട്. നാടൻ പണിയാണെങ്കിലും വിദഗ്ധരായ തൊഴിലാളികളുടെ അഭാവം മൂലം ചെലവ് അത്ര കുറവൊന്നുമല്ല. ചതുരശ്രയടിക്ക് 80 രൂപയാണ് ഏകദേശം പണിക്കൂലി. നിർമാണവസ്തുക്കളുടെ ചെലവ് വേറെ.

Oxide: From Floors to Walls, A Design Revolution:

Oxide flooring is a popular choice in Kerala homes, admired for its seamless finish and modern aesthetic, replacing traditional tiles. While offering cost-effectiveness and a unique visual appeal for floors, walls, and various architectural elements, skilled labor is crucial for its proper application and durability.

ADVERTISEMENT