ഊണുമുറിയിലെ ലൈറ്റിങ് ട്രെൻഡ് അറിയാം, നിസ്സാരമല്ല ഇന്റീരിയർ ലൈറ്റിങ് Lighting For Dining Area
വീടിന്റെ ഉൾവശം അലങ്കരിക്കുമ്പോൾ വെളിച്ചത്തിന് നൽകുന്ന പ്രാധാന്യം പ്രവർത്തനക്ഷമതയ്ക്കും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തണം, ഓരോ മുറിയുടെയും ഉപയോഗത്തിനനുസരിച്ച് വ്യത്യസ്ത തീവ്രതയിലും നിറങ്ങളിലുമുള്ള ലൈറ്റിംഗ് സജ്ജീകരിക്കാം. ഊണുമുറികളിൽ മേശക്ക് മുകളിൽ തൂക്കിയിടുന്ന പെൻഡന്റ് ലൈറ്റുകൾ ഭക്ഷണമേശയെ ഹൈലൈറ്റ് ചെയ്യാനും ആവശ്യത്തിന് വെളിച്ചം നൽകാനും സഹായിക്കും, ഇത് നിലവിലെ ട്രെൻഡുകളിൽ ഒന്നാണ്. മുറിയുടെ അടിസ്ഥാന ലൈറ്റിംഗിനായി സീലിംഗിലെ റിസസ്ഡ് ലൈറ്റുകൾ ഉപയോഗിക്കാം, സ്വാഭാവിക വെളിച്ചത്തെയും കൃത്രിമ വെളിച്ചത്തെയും ഒരുമിപ്പിക്കാൻ ബ്ലൈൻഡുകൾ സഹായിക്കും. വാൾ ലൈറ്റുകൾ, ടേബിൾ ലൈറ്റുകൾ എന്നിവയെല്ലാം ചേർന്നുള്ള ലൈറ്റിംഗ് ലെയറിംഗ് വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷം മെച്ചപ്പെടുത്തും, പ്രത്യേകിച്ച് തടി, തുണിത്തരങ്ങൾ, ചെടികൾ എന്നിവയുടെ ഭംഗി വർദ്ധിപ്പിക്കാൻ വാർമ് ലൈറ്റിംഗ് സഹായകമാണ്.

ഇന്റീരിയറിൽ വെളിച്ചവിന്യാസം നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അത് ഭംഗിക്കു വേണ്ടി മാത്രമാകരുത് എന്നതാണ്. ഉപയോഗത്തിനായിരിക്കണം പ്രഥമ സ്ഥാനം. ഒരു മുറിയിൽ തന്നെ പല തീവ്രതയിൽ പ്രകാശം നൽകാൻ ഇന്ന് സാധിക്കും. ഒന്നു വിരലമർത്തുകയേ വേണ്ടൂ...നമ്മുടെ മൂഡിനനുസരിച്ച് ലൈറ്റിങ്ങും മാറ്റാം. പലതരം ലൈറ്റിങ്ങിന്റെ ‘ലെയറിങ്’ ആണ് വെളിച്ച വിന്യാസത്തിൽ സംഭവിച്ച പ്രധാന മുന്നേറ്റം.
ഊണുമുറിയിൽ പെൻഡന്റ്
ഊണുമുറിയിലെ പ്രധാന കർമ്മം ഊണുകഴിക്കുക എന്നതാണ്. ഊണുമേശയും കസേരകളും അലങ്കാരത്തിനുള്ള അല്ലറചില്ലറ ഉൽപന്നങ്ങളുമാണ് പൊതുവേ ഊണുമുറിയിൽ കാണാറുള്ളത്. അപ്പോൾ അവയെ ഹൈലൈറ്റ് ചെയ്യുന്നതും ഊണുകഴിക്കുമ്പോൾ ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതുമായ ലൈറ്റിങ് ആണ് ഡൈനിങ്ങിൽ വേണ്ടത്.
ഈ രണ്ട് ആവശ്യങ്ങൾക്കും കൂടി ചേർന്നുള്ള പോംവഴിയാണ് ഡൈനിങ് ടേബിളിനു മുകളിലെ പെൻഡന്റ് ലൈറ്റുകൾ. ഇവിടെ നൽകിയിട്ടുള്ള ഈ രണ്ട് ചിത്രങ്ങളിലും അതു കാണാം. എന്നു മാത്രമല്ല, വിളക്കുകൾ ഒരു സ്റ്റേറ്റ്മെന്റ് പീസ് ആക്കി അത് ഇന്റീരിയറിന്റെ മാറ്റുകൂട്ടും വിധം അവതരിപ്പിച്ചു. ഡൈനിങ്ങിൽ പെൻഡന്റ് ലൈറ്റ് നൽകുന്നത് ട്രെൻഡ് ആണ്. അലങ്കാരമാണ് പ്രധാനമായും ഇവയുടെ ഉദ്ദേശ്യം.
സീലിങ്ങിലെ റിസസ്ഡ് ലൈറ്റ് മുഴുവൻ മുറിക്കും ബാലൻസ്ഡ് ആയി വെളിച്ചമേകുന്നു. ഇതാണ് മുറിക്കു വേണ്ട അടിസ്ഥാനമായ ലൈറ്റിങ്. അടുത്തത് സ്വാഭാവിക വെളിച്ചമാണ്. ബ്ലൈൻഡ് കൃത്രിമ വെളിച്ചത്തിന്റെയും പ്രകൃതിദത്ത വെളിച്ചത്തിന്റെയും കൃത്യമായ സങ്കലനം ഉറപ്പാക്കുന്നു. ഗ്ലെയർ ഇല്ലാതെ വെളിച്ചം ലഭിക്കാനും ഇതു സഹായിക്കുന്നു.
വാം ലൈറ്റിങ് തടിയുടെ ഫിനിഷ്, ഫാബ്രിക്കിന്റെ ടെക്സ്ചർ, പച്ചപ്പ് എന്നിവയെ പരിപോഷിപ്പിക്കുകയും മുറിയിലെ അന്തരീക്ഷം ഊഷ്മളമാക്കുകയും ചെയ്യുന്നു.
കടപ്പാട്:
അനുഷ വിവേക്
കിയാര ലൈറ്റ്സ്, കോഴിക്കോട്