ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ സംരംഭം ; നൂറ് വർഷം പഴക്കമുള്ള ഭാരത് ടൈലിന് പകരം വയ്ക്കാൻ മറ്റൊന്നില്ല! Bharat Floorings: A Century of Indian Tile Heritage
1922-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഭാരത് ഫ്ലോറിങ്ങ്സ് ആൻഡ് ടൈൽസ്, ഫിറോസ്ഷാ സിദ്ധ്വയുടെയും റുസ്തം സിദ്ധ്വയുടെയും നൂതനമായ ആശയങ്ങളിൽ നിന്ന് രൂപമെടുത്തതാണ്. വിദേശ നിർമ്മിത ടൈലുകൾക്ക് പകരം സ്വദേശി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച ഈ കമ്പനി, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗുണമേന്മയുടെയും വൈവിധ്യമാർന്ന രൂപകൽപ്പനയുടെയും പ്രതീകമായി നിലകൊള്ളുന്നു. ജ്യാമിതീയ രൂപങ്ങൾ, പ്രകൃതിയിലെ ഘടകങ്ങൾ, എന്നിവയെല്ലാം സമന്വയിപ്പിച്ചുള്ള ടൈലുകൾ, ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള മിനിമലിസ്റ്റ് ഡിസൈനുകളും മോണോക്രോം പാറ്റേണുകളും വാഗ്ദാനം ചെയ്യുന്നു. ഓരോ വീടിനും പ്രത്യേകമായ ഭാവനകൾക്ക് അനുസരിച്ച് ഡിസൈൻ ചെയ്യാനുള്ള അവസരം നൽകുന്നതോടൊപ്പം, ടൈലുകളുടെ ശരിയായ സ്ഥാപിക്കൽ രീതികൾക്കും ജോയിന്റുകളുടെ ഭംഗിക്കും ഊന്നൽ നൽകുന്നു. ഭാരതത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ നിരവധി ചരിത്രപ്രധാനമായ കെട്ടിടങ്ങളിൽ ഇവയുടെ ടൈലുകൾ കാണാം, ഇത് ഇന്ത്യൻ ടൈൽ നിർമ്മാണ രംഗത്തെ ഇവരുടെ പാരമ്പര്യം വിളിച്ചോതുന്നു.

വീടിന്റെ സൗന്ദര്യം ചുമരുകളിലോ, മേൽക്കൂരയിലോ, എലിവേഷനിലോ, പ്ലാനിലോ മാത്രം ഒതുങ്ങുന്നില്ല. പാദങ്ങൾക്ക് സുഖം നൽകുന്ന ഫ്ലോറിങ്ങും വീടിന്റെ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില നിലങ്ങൾ വെറും നിലങ്ങളാണ്, എന്നാൽ മറ്റു ചിലത് കാലത്തിന്റെ ഓർമകളാണ്. അത്തരം ഓർമകളിൽ പ്രത്യേക സ്ഥാനമുണ്ട് ഭാരത് ഫ്ലോറിങ്ങ്സ് ആൻഡ് ടൈൽസിന് (Bharat Floorings & Tiles).
1922 മെയ് 1, സ്വരാജ് പ്രസ്ഥാനം രാജ്യമെങ്ങും ആളിക്കത്തുന്ന കാലം. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാനും, സ്വന്തം കൈകൾ കൊണ്ട് നിർമിക്കാനും ദേശസ്നേഹികളായ ഇന്ത്യക്കാർ മുതിർന്ന കാലം. ആ തീക്ഷ്ണമായ കാലത്താണ് വക്കീലാകാൻ സ്വപ്നം കണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ, ഫിറോസ്ഷാ സിദ്ധ്വ, തന്റെ യഥാർഥ ജീവിതലക്ഷ്യം കണ്ടെത്തുന്നത്.
മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയും സ്വദേശി മൂല്യങ്ങളിൽ ഉറച്ച വിശ്വാസിയുമായിരുന്ന ജംഷദ് നുസ്സർവാൻജി മേത്തയുടെ വാക്കുകളിൽ പ്രചോദിതനായി, അനന്തരവൻ റുസ്തം സിദ്ധ്വയോടൊപ്പം, ഫിറോസ്ഷാ ബ്രിട്ടീഷുകാരെ വെല്ലുവിളിക്കാനിറങ്ങി. അന്ന് ഇംഗ്ലണ്ടിലെ മിന്റൺ കമ്പനിയുടെ ഡിസൈൻ ടൈലുകൾ ഇന്ത്യയിൽ കൊണ്ടുവന്ന് പ്രീമിയം വിലയ്ക്ക് വിറ്റിരുന്നു. അന്നത്തെ ബോംബെയ്ക്ക് എതിർവശത്തുള്ള മോറയിലെ (ഇന്ന് ആ ഗ്രാമം ഉറാൻ എന്നറിയപ്പെടുന്നു) ഒരു ചെറിയ ഷെഡിൽ അവർ മൂന്നുപേരും ചേർന്ന്, ഒരു ടൈൽ നിർമാണശാല തുടങ്ങി. 1922-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ആ ടൈൽ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കരകൗശലവിദ്യ, നിറം, രൂപകൽപന, ദീർഘായുസ്സ് എന്നിവയുടെ അപൂർവ സംഗമമായി തുടരുന്നു.
സിമന്റിൽ നിറമൊഴിച്ച്, കൈകൊണ്ട് അമർത്തി, ലോഹ അച്ചുകളിൽ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമായിരുന്നു ഭാരത് ടൈലുകളുടെ നിർമാണരീതി. ഈ ടൈലുകൾ എവിടെനിന്നു വന്നുവെന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഫിറോസ്ഷാ ഒരു അടയാളം കൂടി ചേർത്തു. ഓരോ ടൈലിന്റെയും അടിയിൽ അവിഭക്ത ഇന്ത്യയുടെ ഒരു ചെറിയ ഭൂപടം സ്റ്റാമ്പ് ചെയ്തു. കമ്പനി അതിന്റെ പേരും അതേ വികാരത്തിൽനിന്ന് സ്വീകരിച്ചു– ഭാരത്. ഒരു ബ്രാൻഡ് മാത്രമായിരുന്നില്ല അത്; ഒരു പ്രഖ്യാപനം കൂടിയായിരുന്നു.
മൂവർ സംഘത്തിന്റെ പ്രയത്നം ഫലം കണ്ടു. ബോംബെയിലെ വലിയ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും പുതിയ ഇന്ത്യൻ ടൈലുകളെക്കുറിച്ചുള്ള വാർത്ത പരന്നു. ഭാരതിന്റെ ടൈൽ പാകിയ ആദ്യത്തെ കെട്ടിടം പാഴ്സി ജീവകാരുണ്യപ്രവർത്തകനായ സർ കവാസ്ജി ജഹാംഗീർ റെഡിമണിയുടെ വസതിയായിരുന്നു.
1930-കളിൽ ആർട് ഡെക്കോ പ്രസ്ഥാനം നഗരത്തെ മറൈൻ ഡ്രൈവായും, ഓവൽ മൈതാനമായും, മലബാർ ഹില്ലായും മാറ്റിയപ്പോൾ, ആ പുതിയ കെട്ടിടങ്ങളിലെല്ലാം ഭാരതിന്റെ ടൈലുകളായിരുന്നു. പിന്നീട് സ്ഥാപകർ പോലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം വന്നു: ഭാരതുമായി മത്സരിക്കാനിറങ്ങിയ ബ്രിട്ടീഷ് ഭരണകൂടം തന്നെ ഭാരത് ടൈലുകൾ ഉപയോഗിക്കാൻ തുടങ്ങി! പുതുതായി പണിത ബോംബെ സെൻട്രൽ സ്റ്റേഷനിൽ, സർക്കാർ കെട്ടിടങ്ങളിൽ, ഗവർണർമാരുടെ വസതികളിൽ, സർവകലാശാലകളിൽ, എന്തിനേറെ റോയൽ മിന്റിൽ പോലും ഭാരത് ടൈലുകൾ ഉപയോഗിച്ചു. മോറയിലെ ചെറിയ ഷെഡിൽ ആദ്യത്തെ ടൈൽ രൂപപ്പെടുത്തി നൂറു വർഷങ്ങൾക്കു ശേഷം, ഇന്ന് ഭാരത് ഫ്ലോറിങ്സ് ആൻഡ് ടൈൽസിനെ നയിക്കുന്നത് അത് കെട്ടിപ്പടുത്ത കുടുംബത്തിന്റെ മൂന്നാം തലമുറയാണ്.
ഈ നൂറു വർഷങ്ങളിൽ ഭാരത് ടൈലുകൾ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. എന്തിനേറെ ഭാരതത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിലം വരെ എത്തിനിൽക്കുന്നു ആ സഞ്ചാരം.
ജ്യോമട്രിയുടെ സൗന്ദര്യം
ഭാരത് ടൈലുകളുടെ ഡിസൈൻ സാധ്യത മനസ്സിലാക്കാൻ ഒരു ടൈലിനെ മാത്രം നോക്കിയാൽ മതിയാകില്ല. അത് മറ്റ് ടൈലുകളുമായി എങ്ങനെ ചേരുന്നു എന്നതാണ് അതിന്റെ യഥാർഥ സൗന്ദര്യം നിർണയിക്കുന്നത്.
ഭാരത് ടൈലിൽ ജ്യോമട്രിക് രൂപങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ചെറിയ ചതുരങ്ങളുടെ ആവർത്തനം, പരസ്പരം മുറിച്ചുകടക്കുന്ന രേഖകൾ, വജ്രരൂപങ്ങൾ, എട്ട് കോണുകളുള്ള നക്ഷത്രങ്ങൾ, വൃത്തങ്ങളുടെയും ചതുരങ്ങളുടെയും സംയോജനം – ഇങ്ങനെ ജ്യോമട്രി അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന പാറ്റേണുകൾക്ക് ഒരേസമയം ക്രമവും ചലനവും നൽകാൻ കഴിയും.
പ്രകൃതിയിൽ നിന്ന് ഫ്ലോറിലേക്ക്
ഭാരത് ഡിസൈനുകളുടെ മറ്റൊരു സമ്പന്നമായ ഉറവിടം പ്രകൃതിയാണ്. പുഷ്പങ്ങൾ, താമരപ്പൂവ്, ഇലകൾ, വള്ളിപ്പടർപ്പുകൾ, പക്ഷിച്ചിറകുകളുടെ രേഖകൾ, സൂര്യകിരണങ്ങളുടെ വ്യാപനം തുടങ്ങിയ പ്രകൃതിയിലെ രൂപഭാവങ്ങളെ ലളിതമായ രേഖകളിലേക്കും ജ്യോമട്രിക് രൂപങ്ങളിലേക്കും മാറ്റിയെടുക്കാം.
ബോർഡർ മുതൽ മെടല്യൺ വരെ
നിലത്തിന്റെ സാധ്യതകളെ കൂടുതൽ സമ്പന്നമാക്കാൻ ബോർഡർ ടൈലുകൾ, മുറിയുടെ മധ്യഭാഗത്ത് മധ്യത്തിലേക്ക് ആകർഷിക്കപ്പെടുന്ന – മെടല്യൺ (medallion) തുടങ്ങിയ ഡിസൈനുകൾക്കായി പ്രത്യേക ടൈലുകൾ ഭാരതിനുണ്ട്.
പഴയതിൽ നിന്ന് പുതിയതിലേക്ക്
പരമ്പരാഗത രൂപങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ആധുനിക വീടുകൾക്കായി മിനിമലിസ്റ്റ് ഡിസൈനുകളും മോണോക്രോം പാറ്റേണുകളും ആനുകാലിക ജ്യോമട്രിക് ഡിസൈനുകളും ഈ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. ആധുനിക ഇന്റീരിയറിനോട് ചേരുന്ന ന്യൂട്രൽ ഷേഡുകൾ, മിതമായ കോൺട്രാസ്റ്റ് നിറങ്ങൾ– പുതിയൊരു ഭാഷ സൃഷ്ടിക്കാൻ ഭാരതിനാകും.
നിറങ്ങളുടെ സംഗീതം
ഒരേ പാറ്റേൺ വ്യത്യസ്ത നിറങ്ങളിൽ അവതരിപ്പിക്കുമ്പോൾ അതിന്റെ സ്വഭാവം തന്നെ മാറിപ്പോകും. കറുപ്പും വെള്ളയും ചേർന്നാൽ ആധുനികതയും ഗാംഭീര്യവും. ചുവപ്പും ക്രീമും ചേർന്നാൽ പാരമ്പര്യത്തിന്റെ ചൂടും സൗഹൃദവും. പച്ചയും മഞ്ഞയും ചേർന്നാൽ പ്രകൃതിയുടെ സാന്നിധ്യം. നീലയും വെള്ളയും ചേർന്നാൽ ശാന്തത. എർത്തേൺ നിറങ്ങൾ ഉപയോഗിച്ചാൽ മണ്ണിനോടും പ്രകൃതിയോടും ചേർന്ന ഒരു ഭാവം. ഭാരത് ടൈലുകളുടെ ഡിസൈൻ രൂപങ്ങളുടെ കളി മാത്രമല്ല; നിറങ്ങളുടെ സംഗീതം കൂടിയാണ്.
ഭാവനയ്ക്ക് തുറന്ന ക്യാൻവാസ്
ഒരു വീടിനു മാത്രം പ്രത്യേകമായി ഒരു പാറ്റേൺ രൂപകൽപന ചെയ്യാൻ അവസരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കുടുംബത്തിന്റെ പാരമ്പര്യചിഹ്നം ടൈൽ ഡിസൈനിൽ ഉൾപ്പെടുത്താം. ഒരു സ്ഥാപനത്തിന്റെ ലോഗോയോ എംബ്ലമോ ഫ്ലോറിലെ അലങ്കാരരൂപമായി മാറ്റാം. ഒരു ക്ഷേത്രത്തിനോ പൈതൃക കെട്ടിടത്തിനോ അനുയോജ്യമായ പരമ്പരാഗത മോട്ടിഫ് (motif) സൃഷ്ടിക്കാം.
ഒരു വീടിന്റെ ഫ്ലോർ മറ്റൊരു വീടിന്റെ ഫ്ലോറിന്റെ പകർപ്പാകേണ്ടതില്ല. ഒരു കുടുംബത്തിന് ഇഷ്ടപ്പെട്ട നിറങ്ങൾ, ഒരു കലാകാരന്റെ സൃഷ്ടിപരമായ ഭാവന, ഒരു ആർക്കിടെക്റ്റിന്റെ ആശയം, വീടിന്റെ വാസ്തുശൈലി, പ്രദേശത്തിന്റെ പാരമ്പര്യം — ഇവയെല്ലാം ഒന്നിച്ചുചേർന്ന് ആ വീടിനുവേണ്ടി മാത്രമായ ഒരു തറ സൃഷ്ടിക്കാം.
വിരിക്കുമ്പോൾ ശ്രദ്ധിക്കുക
ഡിസൈനിന്റെ പൂർണ്ണസൗന്ദര്യം പുറത്തുകൊണ്ടുവരുന്നത് ടൈലിന്റെ രൂപകല്പനയ്ക്കൊപ്പം ശരിയായ ലെയിങ് ടെക്നിക് (laying technique) കൂടിയാണ്.
ടൈൽ വിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം തറ ഒരുക്കൽ (substrate preparation) ആണ്. തറ ഉറപ്പുള്ളതും സമനിരപ്പുമായിരിക്കണം. പൊടി, മണൽ, എണ്ണ, മറ്റ് മാലിന്യങ്ങൾ (loose particles) എന്നിവ പൂർണ്ണമായി നീക്കം ചെയ്യണം. തറയിൽ ഉയർച്ച-താഴ്ചകൾ ഉണ്ടെങ്കിൽ പിന്നീട് ടൈലുകൾ നിരപ്പ് തെറ്റാനും ജോയിന്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ടൈലുകൾ ഒട്ടിക്കാൻ തുടങ്ങുന്നതിന് മുമ്പ് പാറ്റേൺ ഡ്രൈ-ലേ (dry-lay) ചെയ്യുന്നത് വളരെ പ്രയോജനകരമാണ്. പ്രത്യേകിച്ച് ബോർഡർ, കോർണർ പീസുകൾ, സെൻട്രൽ മെടല്യൺ, ജ്യോമട്രിക് പാറ്റേൺ തുടങ്ങിയവയുള്ള ഡിസൈനുകളിൽ ടൈലുകളുടെ ക്രമം മുൻകൂട്ടി തീരുമാനിക്കണം. മുറിയുടെ മധ്യരേഖ കണ്ടെത്തി അവിടെനിന്ന് പാറ്റേൺ വികസിപ്പിക്കുന്നത് പലപ്പോഴും കൂടുതൽ മനോഹരമായ സിമട്രി (symmetry) നൽകും.
തറയിൽ അനുയോജ്യമായ ബെഡ്ഡിങ്/അഡ്ഹസീവ് (bedding/adhesive) തയ്യാറാക്കിയ ശേഷം ടൈൽ ശ്രദ്ധാപൂർവം അതിന്റെ സ്ഥാനത്ത് വയ്ക്കുന്നു. ടൈൽ റബർ മാലെറ്റ് (rubber mallet) ഉപയോഗിച്ച് സാവധാനം തട്ടി (tap ചെയ്ത്) ബെഡിങ്ങിൽ ശരിയായി ഇരുത്താം. എന്നാൽ സെറാമിക് ടൈൽ പോലെ ശക്തമായി അടിക്കുകയോ ടൈലിന്റെ അരികിൽ അമിതമായ സമ്മർദ്ദം നൽകുകയോ ചെയ്യരുത്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
എല്ലാ ടൈലുകളും ഒരേ നിരപ്പിൽ ആയിരിക്കണം, പാറ്റേണിന്റെ അലൈൻമെന്റ് (alignment) തെറ്റരുത്, ജോയിന്റുകൾ ഒരേ വീതിയിൽ നിലനിർത്തണം, അടുത്തടുത്ത ടൈലുകൾ തമ്മിൽ ഉയരവ്യത്യാസം ഉണ്ടാകരുത്, ടൈൽ ഒട്ടിക്കാനുപയോഗിക്കുന്ന പശയോ സിമന്റോ പ്രതലത്തിൽ ഉണങ്ങിപ്പിടിക്കാതിരിക്കാൻ ഉടൻ വൃത്തിയാക്കണം.
ജോയിന്റുകളുടെ സൗന്ദര്യം
ജോയിന്റുകളുടെ ഭംഗി ഭാരത് ഫ്ലോറിങ്ങിന്റെ അന്തിമസൗന്ദര്യത്തിൽ പ്രധാനമാണ്. വളരെ വിശാലമായ ജോയിന്റ് നൽകിയാൽ പാറ്റേണിന്റെ തുടർച്ച നഷ്ടപ്പെടാം. അതേസമയം വളരെ ചെറിയ ജോയിന്റ് നൽകുമ്പോൾ ഉറപ്പിക്കുമ്പോഴത്തെ പ്രശ്നങ്ങൾക്കും (installation tolerance) ടൈലിന്റെ സ്വാഭാവിക വികാസസങ്കോചങ്ങൾക്കും (dimensional variation) പ്രശ്നമുണ്ടാകാം. അതിനാൽ ടൈൽ കമ്പനിക്കാർ ആവശ്യപ്പെടുന്ന വീതിയിൽ ജോയിന്റ് ചെയ്യുന്നതാണ് ഉചിതം.
ടൈലിന്റെ നിറവുമായി ചേർന്ന ഗ്രൗട്ട് ഉപയോഗിച്ചാൽ പാറ്റേൺ കൂടുതൽ ഏകീകൃതമായി തോന്നും. കോൺട്രാസ്റ്റ് ഗ്രൗട്ട് ആയാൽ ഓരോ ടൈലിന്റെയും ഔട്ട്‌ലൈൻ വ്യക്തമാകും.
ക്യുവറിങ് (curing) പ്രധാനപ്പെട്ട ഘട്ടമാണ്. ലേയിങ്, ഗ്രൗട്ടിങ് എന്നിവ പൂർത്തിയായ ഉടൻ ഫ്ലോറിൽ കനത്ത ഗതാഗതമോ ഭാരമുള്ള വസ്തുക്കളുടെ നീക്കമോ ഒഴിവാക്കണം. ബെഡ്ഡിങ് / ഗ്രൗട്ട് സിസ്റ്റത്തിന് ആവശ്യമായ ക്യുവറിങ് സമയം നൽകണം.
പോളിഷിങ്ങിലൂടെ ടൈലുകൾ തമ്മിലുള്ള ഉയരവ്യത്യാസം കുറയ്ക്കുകയും ഫ്ലോറിന് കൂടുതൽ ഏകീകൃതമായ ഫിനിഷ് നൽകുകയും ചെയ്യാം. പോളിഷിങ് കഴിയുമ്പോൾ ടൈലിന്റെ നിറങ്ങൾക്ക് കൂടുതൽ ആഴവും മൃദുത്വവും ലഭിക്കും. അവസാനം, പ്രതലം വൃത്തിയാക്കി ആവശ്യമായ സീലിങ് അല്ലെങ്കിൽ പ്രൊട്ടക്‌ഷൻ ട്രീറ്റ്മെന്റ് (sealing/protection treatment) നൽകാം. ഇതിലൂടെ കറയിൽ നിന്നും ഈർപം ഇറങ്ങുന്നതിൽ നിന്നും അധിക സംരക്ഷണം ലഭിക്കും.
മുംബൈയിലെ ഔട്ട്‌ലെറ്റിൽ നിന്ന് നേരിട്ട് ടൈലുകൾ വാങ്ങാനാകും.
website: www.bharatfloorings.com