Tuesday 03 September 2019 06:52 PM IST : By സ്വന്തം ലേഖകൻ

നടു നിവർത്തിക്കോ പെണ്ണുങ്ങളേ...; അടിച്ചു വാരലും ക്ലീനിങ്ങും വെടിപ്പായി ചെയ്യാൻ 6 ഉപകരണങ്ങൾ

broom

വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ചൂൽ, ഗ്ലാസ് തുടയ്ക്കാനുള്ള പ്രത്യേക ടെലിസ്കോപിക് മോപ്, കുനിയുകയേ വേണ്ടാത്ത മോപ്.... വീട് ക്ലീനിങ്ങും ഇപ്പോൾ ഹൈടെക്ട് ആണ്.


ടെക്നോളജിയുടെ കാലത്ത് വീട് വൃത്തിയാക്കാൻ ചൂലുമായി ഇറങ്ങേണ്ട. മികച്ച സൗകര്യങ്ങളോടു കൂടിയ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

1. ബാത്റൂമിന്റേത് ഉൾപ്പെടെ തറ ഉരച്ചു കഴുകാനുള്ള ഡൂഡിൽ പാഡ് ഫ്ലോർ സ്ക്രബ്. സ്റ്റിക് 290 രൂപ, പാഡ് ഹോൾഡർ 461 രൂപ, സ്ക്രബ് പാഡ് 270 രൂപ

b-1

2. ലിന്റ്ഫ്രീ മൈക്രോ ഫൈബർ കൊണ്ടുള്ള സ്പ്രേ മോപ്. തുടയ്ക്കുമ്പോൾ വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനവുമുണ്ട്. 1,190 രൂപ

b2

3. അടിച്ചുവാരിയ ശേഷം ഡസ്റ്റ്പാനിലേക്ക് തൂത്തുകൂട്ടാൻ കുനിയേണ്ട ആവശ്യമില്ല. ശേഖരിച്ച മാലിന്യം അടച്ചുവയ്ക്കാം ; പിന്നീട് കളഞ്ഞാൽ മതി. 955 രൂപ.

b3

4. ഉയരത്തിലുള്ള ഗ്ലാസ് വരെ തുടയ്ക്കാൻ സാധിക്കുന്ന ടെലിസ്കോപിക് മോപ്. 2.4 മുതൽ ഒൻപത് മീറ്റർ വരെ (മൂന്ന്നിലയുടെ ഉയരം) നീട്ടാൻ സാധിക്കും.

b4

ടെലിപോൾ 650 രൂപ, മോപ് 545 രൂപ

5. വെള്ളം പിഴിഞ്ഞു കളയാൻ ബക്കറ്റോടു കൂടിയ മൈക്രോഫൈബർ ഫ്ലാറ്റ് മോപ്. മോപ് ബക്കറ്റിലേക്കു താഴ്ത്തുമ്പോൾ വെള്ളം പിഴിഞ്ഞു പൊയ്ക്കൊള്ളും. മോപ്പിൽ മുടി കുരുങ്ങിയിട്ടുണ്ടെങ്കിൽ അത് കളയാനുള്ള സൗകര്യവുമുണ്ട്.1,490 രൂപ.

b5

6. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചൂൽ. ഈ ഇലക്ട്രിക് ബ്രൂം,വാക്വം ക്ലീനർ പോലെ പൊടി ഉള്ളിൽ ശേഖരിക്കും. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 20 മിനിറ്റ് തുടർച്ചയായി പ്രവർത്തിക്കും . 6,400 രൂപ

b6

കടപ്പാട്:

ദ് ഹൈജീൻ ഷോപ്

തൃക്കാക്കര, ഇടപ്പള്ളി, കൊച്ചി

storetrkk@thehygieneshop.in