Tuesday 05 July 2022 04:26 PM IST : By സ്വന്തം ലേഖകൻ

മേൽക്കൂരയിൽ സീലിങ് ഓട് വിരിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം

tile1

ചൂട് കുറയും, ഭംഗി കൂടും. ഓടുമേഞ്ഞ മേൽക്കൂര നിർമിക്കുമ്പോൾ മേച്ചിലോടിനു താഴെ മറ്റൊരു ഒാട് കൂടി വയ്ക്കുന്നതുകൊണ്ട് രണ്ടാണു പ്രയോജനം. ‘സീലിങ് ഓട്’ എന്നാണ് ഇത്തരം ഓടിനു പറയുന്ന പേര്. മേച്ചിലോടു പോലെ തന്നെ കളിമണ്ണ് ചുട്ടെടുത്താണ് ഇവയും നിർമിക്കുന്നത്.

12 x 8 ഇ‍ഞ്ച്, 12 x 6 ഇ‍ഞ്ച് അളവുകളിലാണ് സാധാരണയായി ഇവ ലഭിക്കുന്നത്. ഇതിന്റെ പകുതി വലുപ്പത്തിൽ 6 x 6 ഇ‍ഞ്ച് അളവിലുള്ള സീലിങ് ഓടും ലഭ്യമാണ്. മുൻപത്തേതിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ ധാരാളം ഡിസൈനുകളിൽ സീലിങ് ഓട് ലഭിക്കും. ഇഷ്ടപ്പെട്ട ഡിസൈനിൽ ഓട് നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. കുറെയധികം ഓട് ഒരുമിച്ചു വാങ്ങുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക.

tile 3

12 x 8 ഇഞ്ച് അളവിലുള്ള സീലിങ് ഓടിന് 27 രൂപ മുതലും 12 x 6 ഇഞ്ച് അളവിലുള്ളതിന് 25 രൂപ മുതലുമാണ് വില. 6 x 6 ഇഞ്ച് അളവിലുള്ളത് 15 രൂപ മുതൽ ലഭിക്കും.

tile 2

ഇതല്ലാതെ തറയിൽ വിരിക്കുന്ന തറയോട് സീലിങ് ഓടിനു പകരം പിടിപ്പിക്കുന്നവരുമുണ്ട്. പ്ലെയിൻ ഡിസൈൻ, നല്ല ഫിനിഷിങ് എന്നിവയാണ് ഈ ഇഷ്ടത്തിനു കാരണം. 9 x 9 ഇഞ്ച് അളവിലുള്ള തറയോടാണ് ഇതിനായി ഉപയോഗിക്കുന്നത് 20 രൂപ മുതലാണ് ഇതിന്റെ വില.

കേരളത്തിൽ പ്രധാനമായും തൃശൂർ, വളപട്ടണം എന്നിവിടങ്ങളിലാണ് സീലിങ് ഓട് നിർമിക്കുന്ന ഫാക്ടറികളുള്ളത്. ഇതുകൂടാതെ മംഗലാപുരത്തു നിന്നും സീലിങ് ഓട് എത്തുന്നുണ്ട്. n

വിവരങ്ങൾക്കു കടപ്പാട്:

സി.എ. ആന്റണി (തൃശൂർ) ആൻഡ് കമ്പനി,കോടിമത, കോട്ടയം,  സെന്റ് ഫ്രാൻസിസ് ക്ലേ പ്രോഡക്ട്സ്,ചാലക്കുടി

Tags:
  • Architecture