Saturday 26 December 2020 12:58 PM IST

ഇന്റീരിയറിനു ലക്ഷ്വറി ഫീൽ നൽകിയത് ഇങ്ങിനെ, മിനിമലിസത്തിന്റെ മാജിക്, ആരെയും ആകർഷിക്കുന്ന അകത്തളം

Ali Koottayi

Subeditor, Vanitha veedu

fla3

കുടുംബസമേതം ദിനീഷ് വിദേശത്താണ്. നാട്ടിൽ ഒരു ഫ്ലാറ്റ് എന്ന തീരുമാനത്തിലാണ് തിരുവനന്തപുരം ആർട്ടിക് ലക്സസിലെ ഫ്ലാറ്റ് തിരഞ്ഞെടുക്കുന്നത്. വെറുതെ ഇന്റീരിയർ ചെയ്യേണ്ടെന്നും സുഖകരമായ അകത്തളം സൃഷ്ടിക്കാൻ എന്തുവേണമെന്നും ചിന്തിച്ചു. ബ്രിക് ട്രീ ഇന്റീരിയേഴ്സ് ആണ് ദിനീഷിന്റയും കുടുംബത്തിന്റെയും സ്വപ്നത്തിന് നിറം നൽകിയത്. വിശാലതയ്ക്കും മിനിമലിസത്തിനും പ്രാധാന്യം നൽകി ഒരുക്കി. ഓരോ ഇടവും പ്രത്യേക കളർ തീമിൽ വീട്ടുകാരെ സ്വാഗതം ചെയ്യുന്ന രീതിയില്‍ ക്രമീകരിച്ചു. വലിയ ഹാളിൽ പാർട്ടീഷൻ നൽകാതെ ലിവിങ്, ഡൈനിങ് എന്നിവ ക്രമീകരിച്ചു. രണ്ടിടങ്ങളിലും വോൾപേപ്പര്‍ കൊണ്ട് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ബാൽക്കണിയിലേക്ക് ഇറങ്ങാവുന്ന സ്ലൈഡിങ് ഡോർ ഡൈനിങ് ഏരിയയുടെ മാത്രം സവിശേഷതയാണ്. മലേഷ്യൻ വുഡിലാണ് ഡൈനിങ് ടേബിളും സോഫ ഫ്രെയിമും ഒരുക്കിയത്. അതിഥികളെ സ്വാഗതം ചെയ്യുന്ന രീതിയിൽ ക്രമീകരിച്ച ലിവിങ്ങും പ്രകാശമയമായ അന്തരീക്ഷത്തിലുള്ള ഡൈനിങ്ങും തന്നെയാണ് ഇവിടത്തെ ബ്യൂട്ടി സ്പോട്ട്.

flat 1

വിശാലമായ ഹാളില്‍ നിന്ന് കിടപ്പുമുറിയിലേക്കും വാഷ്ഏരിയയിലേക്കും പ്രവേശിക്കുന്നത് കോറിഡോർ വഴിയാണ്. കോറിഡോറിന്റെ അവസാനമാണ് മാസ്റ്റർ ബെഡ്റൂമിന്റെ സ്ഥാനം. ഇരുഭാഗങ്ങളിലായി മറ്റു മുറികളും ക്രമീകരിച്ചു. കോറിഡോറിന്റെ സീലിങ്ങിന് വെനീറിൽ ഫില്ലർ ബോക്സ് ചെയ്ത് സ്പോട് ലൈറ്റ് നൽകി. പ്ലൈവുഡ്, മൈക്ക ഫിനിഷിൽ നാനോ വൈറ്റ് കൗണ്ടര്‍ടോപ് നൽകിയാണ് വാഷ്ഏരിയ ക്രമീകരിച്ചത്. മിററും ഹാങ്ങിങ് ലൈറ്റും നൽകിയത് വാഷ്ഏരിയയെ കൂടുതൽ ആകർഷമാക്കി. വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചത്.മറ്റ് ഇടങ്ങളെ അപേക്ഷിച്ച് അൽപം ചെറുതാണ് കിച്ചൻ. ലീനിയർ ടൈപ്പിൽ ഇരുവശങ്ങളിലായി വുഡ് $ വൈറ്റ് തീമിലാണ് കാബിനറ്റുകൾ‌ ഒരുക്കിയത്. ഭിത്തിയിൽ ക്രമീകരിച്ച വൈറ്റ് പിയു ഷെൽഫും നാനോവൈറ്റ് കൗണ്ടർടോപും കിച്ചൻ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കൂടുതൽ സ്റ്റോറേജ് ഒരുക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനും മുൻതൂക്കം നൽകി. വുഡ് ആൻഡ് വൈറ്റ് തീമാണ് കിച്ചനിൽ പിന്തുടർന്നത്.

flat2

മാസ്റ്റർ ബെഡ്റൂം, കിഡ്സ് റൂം, ഗെസ്റ്റ് ബെഡ്റൂം എന്നിങ്ങനെ വിശാലതയ്ക്ക് പ്രധാന്യം നൽകി മിനിമലിസ്റ്റിക് രീതിയിൽ ക്രമീകരിച്ച മൂന്ന് കിടപ്പുമുറികള്‍. ഓരോന്നും വ്യത്യസ്ത കളർ തീമിൽ ഡിസൈൻ ചെയ്തു. മാസ്റ്റർ ബെഡ്റൂമിൽ വുഡന്‍ ഫ്ലോറിങ് പരീക്ഷിച്ചു. കിഡ്സ്റൂമിൽ സ്റ്റഡി ടേബിൾ, ഭിത്തിയിൽ ഷെൽഫ് എന്നിവയും നൽകി. കണ്ണാടി നൽകിയ നിരക്കി നീക്കാവുന്ന വാഡ്രോബുകളും എൽഇഡി സ്ട്രിപ് ലൈറ്റും കൂടി ചേർന്നതോടെ മുറികൾക്ക് ലക്ഷ്വറി ലുക്കായി. 



ബ്രിക്ക് ട്രീ ഇന്റീരിയേഴ്സ്,

തിരുവനന്തപുരം.

info@bricktreeinteriors.com

Tags:
  • Vanitha Veedu