Monday 27 April 2020 02:38 PM IST : By സോന തമ്പി

ഇങ്ങനെയൊരു വീടുണ്ടായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും അകത്ത് അടച്ചിരിക്കാമായിരുന്നു; അകത്തളങ്ങൾ പൊസിറ്റീവ് ആക്കാം, ചിത്രങ്ങൾ കാണാം...

1

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞവർ ഏറെ. വീടിന്റെ ഓരോ മുക്കും മൂലയും ആസ്വദിക്കാൻ സമയം കിട്ടിയവർ മറ്റൊരു കൂട്ടർ. എന്നാൽ ചില വീടുകളുടെ അകത്തളം കണ്ട് 'ഇവിടെയായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും വീട്ടിനകത്തിരിക്കാമായിരുന്നു,' എന്ന് മറ്റു ചിലരുടെ കമന്റ്. എന്താണ് അത്തരം വീടുകളുടെ പ്രത്യേകത ?
ഇന്റീരിയർ ഡിസൈനറായ എറണാകുളം സ്വദേശി ഷിന്റോ വർഗീസ് പറയുന്നു: ‘‘കാശ് എത്ര ചെലവഴിച്ചു എന്നതിലല്ല കാര്യം. ചെറിയ സ്പേസ് ഉള്ള വീടുകളിൽപോലും ഭംഗിയുള്ള ഇടങ്ങൾ സൃഷ്ടിക്കാം. അത്തരം ഇടങ്ങൾ കാണുമ്പോൾ തന്നെ മനസ്സിനകത്ത് സന്തോഷവും പ്രസരിപ്പും തോന്നും." ഷിന്റോ ഏതാനും പൊടിക്കൈകൾ പങ്കുവയ്ക്കുകയാണിവിടെ.

∙ വലിയ ജനാലകൾ വീടിനകത്ത് കൂടുതൽ പ്രകാശമെത്തിക്കും. ജനാലകളുടെ ഉയരമോ വീതിയോ വ്യത്യാസപ്പെടുത്തി പരീക്ഷണങ്ങൾ നടത്താം.

2

∙ അഞ്ച് സെന്റിലെ വീട്ടിൽ ലിവിങ്ങിനും ഡൈനിങ്ങിനുമിടയിലെ ചെറിയ ഒരു സ്ഥലത്ത് 2500 രൂപ വിലമതിക്കുന്ന ഇന്റീരിയർ പ്ലാന്റുകൾ നട്ടപ്പോൾ രണ്ടോ മൂന്നോ ലക്ഷം രൂപ മുടക്കി ഇന്റീരിയർ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉന്മേഷമുള്ള അകത്തളം ലഭിച്ചു.

3

∙ വെറും മൂന്നു സെന്റിൽ പണിത വീടിന്റെ ഒരു ജനാലയ്ക്കു പകരം ഫിക്സഡ് ഗ്ലാസ്സ് കൊടുത്ത് പുറത്തെ മതിലിൽ ചെറിയൊരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തപ്പോൾ  പച്ചപ്പിനുള്ളിലെ വീടിന്റെ പ്രതീതി കിട്ടി.

4

∙ ചെറിയ ഒരു ഊഞ്ഞാലിനു പോലും വീടിനകത്തെ ഭാവം മാറ്റിയെടുക്കാൻ പറ്റും. കുറഞ്ഞ ബജറ്റ് ഉള്ള വീടാണെങ്കിൽ സിസൈനർ റോപ്പും തടിപ്പലകയും വച്ച് കാര്യം സാധിക്കാം. കുറച്ചു കൂടി പൈസ മുടക്കാമെങ്കിൽ ബ്രാസ്സിന്റെ ചങ്ങലയും മറ്റും ഉപയോഗിക്കാം.
അപാർട്മെൻറുകൾ ആണെങ്കിലും ഏതു വലുപ്പത്തിലുള്ള വീടുകളാണെങ്കിലും അല്പം ഡിസൈനർ ബുദ്ധി പ്രയോഗിച്ച് സുന്ദരമായ ഇടങ്ങൾ ഒരുക്കാവുന്നതേയുള്ളൂ,

ചിത്രങ്ങൾക്കു കടപ്പാട്: ഷിന്റോ വർഗീസ്, ഇന്റീരിയർ ഡിസൈനർ, കൊച്ചി, ഫോൺ: 9895821633