ടെറസ്സിലെ വാട്ടർപ്രൂഫിങ്ങിന് ഏത് ഉൽപന്നം വേണം? ഇനി കൺഫ്യൂഷൻ വേണ്ട...
How to select terrace waterproofing product?
ടെറസ് വാട്ടർപ്രൂഫ് ചെയ്യാൻ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അതിൽനിന്നും മികച്ചത് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. പക്ഷേ, ഉൽപന്നങ്ങളുടെ ബാഹുല്യവും പരസ്യങ്ങളുമെല്ലാം കാണുമ്പോൾ അതിൽ നിന്ന് നമുക്ക് വേണ്ടത് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? അതിനുള്ള ഉത്തരം ഇതാ... ചെറിയ പ്രതലത്തിന് അക്രിലിക് സിമന്റേഷ്യസ്

ടെറസ് വാട്ടർപ്രൂഫ് ചെയ്യാൻ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അതിൽനിന്നും മികച്ചത് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. പക്ഷേ, ഉൽപന്നങ്ങളുടെ ബാഹുല്യവും പരസ്യങ്ങളുമെല്ലാം കാണുമ്പോൾ അതിൽ നിന്ന് നമുക്ക് വേണ്ടത് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? അതിനുള്ള ഉത്തരം ഇതാ...
ചെറിയ പ്രതലത്തിന് അക്രിലിക് സിമന്റേഷ്യസ് എന്ന പൗഡറും ദ്രാവകവും ചേർന്ന ഉൽപന്നമാണ് മികച്ചത്. ഇത് വെള്ളം ചേർക്കാതെ അടിച്ച് നല്ലതു പോലെ യോജിപ്പിച്ച് പ്രതലത്തിലേക്ക് ബ്രഷ് കൊണ്ട് അടിക്കണം. 45 ജിഎസ്എം ഗ്ലാസ് ഫൈബറിന്റെ മെഷ് റീഇൻഫോഴ്സ് ചെയ്ത് കോട്ടിങ് കൊടുക്കുന്നത് നല്ലതാണ്. വലിയ റൂഫാണെങ്കിൽ (1500 ചതുരശ്രയടിക്കു മുകളിലുള്ള റൂഫ് ആണെങ്കിൽ) ഈ രീതി യോജിക്കണമെന്നില്ല. അവിടെ 1 kpu പോളിയൂറിത്തീൻ ആയിരിക്കും കുറച്ചു കൂടി നല്ലത്.
ചൂട് കൊണ്ട് കമ്പികൾക്കുണ്ടാകാവുന്ന വികാസവും ചുരുങ്ങലുമൊക്കെ കോൺക്രീറ്റിൽ വിള്ളലുണ്ടാക്കും. ആ വിള്ളൽ താങ്ങാൻ പറ്റുന്ന വാട്ടർപ്രൂഫിങ് മെറ്റീരിയൽ വേണം തിരഞ്ഞെടുക്കാൻ. പിന്നീട് എപ്പോഴെങ്കിലും കോൺക്രീറ്റ് വാട്ടർപ്രൂഫിങ് റൂഫിൽ ചെയ്യുമ്പോൾ മദർ സ്ലാബിൽ അഥവാ ഒറിജിനൽ കോൺക്രീറ്റിൽ തന്നെ വാട്ടർപ്രൂഫിങ് ചെയ്യണം. അതിനു മേലെയാണ് ചരിവിനു വേണ്ടി ഓട് ഇടേണ്ടത്. തിരശ്ചീനമായ പ്രതലത്തിൽ നിന്ന് പാരപെറ്റിലേക്ക് ഓട് ഇടുന്ന ലെവലിനേക്കാൾ 100 മിമീ എങ്കിലും മുകളിലേക്ക് വാട്ടർപ്രൂഫിങ്ങിന്റെ കോട്ടിങ് നീട്ടി ചെയ്യണം. അല്ലെങ്കിൽ ഓടിന്റെ ജോയിന്റിൽ കൂടി വെള്ളമിറങ്ങി ചോർച്ചയുണ്ടാകാം.
വാട്ടർപ്രൂഫിങ് ചെയ്തു കഴിഞ്ഞാൽ 48 മണിക്കൂർ വെള്ളം കെട്ടിനിർത്തി കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തണം. ശേഷമേ കോൺട്രാക്ടർക്ക് പണം നൽകാവൂ
കടപ്പാട്: എം. എസ്. സുധീഷ്, ബിജിമോൾ പ്രജുൽ സുധീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷൻ (SIWIN), ബെംഗളൂരു