ഉറപ്പും ഈടുമുള്ള കോൺക്രീറ്റ് മതിൽ. പണി പൂർത്തിയാക്കാൻ വേണ്ടത് രണ്ടേ രണ്ടു ദിവസം. റെഡിമെയ്ഡ് കോൺക്രീറ്റ് പാനൽ ടെക്നിക് ആണ് ഇവിടെ താരം. ആദ്യ ദിവസം മതിൽ ഉറപ്പിക്കാനുള്ള റെഡിമെയ്ഡ് തൂണുകൾ കുഴിച്ചിട്ട് അടിഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കണം. അഞ്ച് ഇഞ്ച് വണ്ണവും കനവുമുള്ള റെഡിമെയ്ഡ് പില്ലർ ആണ്

ഉറപ്പും ഈടുമുള്ള കോൺക്രീറ്റ് മതിൽ. പണി പൂർത്തിയാക്കാൻ വേണ്ടത് രണ്ടേ രണ്ടു ദിവസം.

റെഡിമെയ്ഡ് കോൺക്രീറ്റ് പാനൽ ടെക്നിക് ആണ് ഇവിടെ താരം. ആദ്യ ദിവസം മതിൽ ഉറപ്പിക്കാനുള്ള റെഡിമെയ്ഡ് തൂണുകൾ കുഴിച്ചിട്ട് അടിഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കണം. അഞ്ച് ഇഞ്ച് വണ്ണവും കനവുമുള്ള റെഡിമെയ്ഡ് പില്ലർ ആണ് ഇതിനുപയോഗിക്കുക. മൂന്ന് മുതൽ ഏഴ് അടി വരെ പൊക്കത്തിലുള്ള പില്ലർ ലഭിക്കും. എല്ലാ തൂണിനും മണ്ണിനടിയിൽ വരുന്ന ഒന്നര അടി എക്സ്ട്രാ നീളം ഉണ്ടായിരിക്കും.

ADVERTISEMENT

രണ്ടാം ദിവസം രണ്ട് തൂണുകൾക്കിടയിലേക്ക് ഒന്നിനു മുകളിൽ ഒന്നായി എന്ന നിലയിൽ റെഡിമെയ്ഡ് കോൺക്രീറ്റ് പാനൽ ഇറക്കിവയ്ക്കാം. 1.60 മീറ്റർ ആണ് പാനലിന്റെ നീളം. ഈ അകലം കണക്കാക്കിയാണ് തൂണുകൾ കുഴിച്ചിടേണ്ടത്. പാനലിന് ഒന്നര ഇഞ്ച് കനവും 40 സെമീ പൊക്കവും ഉണ്ടായിരിക്കും.

മൂന്ന് അടി പൊക്കമുള്ള തൂണിൽ രണ്ട് പാനൽ ഇറക്കിവയ്ക്കാം; ഏഴ് അടി പൊക്കമുള്ളതിൽ അഞ്ച് എണ്ണവും. പാനലുകൾക്കിടയിൽ വരുന്ന ഭാഗത്ത് വേണമെങ്കിൽ സിമന്റ് ചാന്ത് തേച്ചു കൊടുക്കാം. പാനലിൽ കല്ല് പോയിന്റ് ചെയ്ത പോലെ ഇൻ–ബിൽറ്റ് ഡിസൈൻ ഉണ്ടായിരിക്കും.

ADVERTISEMENT

മൂന്ന് അടി പൊക്കത്തിൽ മതിൽ പണിയാൻ ഒരു മീറ്ററിന് 1300 - 1400 രൂപയാണ് ചെലവ്. അഞ്ച് അടി പൊക്കത്തിൽ പണിയാൻ മീറ്ററിന് 1800-1900 രൂപ ചെലവ് വരും.

വിവരങ്ങൾക്കു കടപ്പാട്: ജെ.പി. സിമൻ്റ് പ്രോഡക്ട്സ് & ഡിസൈൻ വോൾസ്, കോറോം, വയനാട്. www.instagram.com/ready_made_walls

ADVERTISEMENT
ADVERTISEMENT